നമസ്കാരം Niyasas !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗത സംഘത്തിനു വേണ്ടി, കേജിയുടെ ബോട്ട് 13:08, 20 ഒക്ടോബർ 2010 (UTC)

പുതിയ താളുകൾതിരുത്തുക

വിക്കിപ്പീഡിയയിൽ താങ്കൾ നടത്തുന്ന തിരുത്തലുകൾക്ക് നന്ദി. പുതിയ താളുകൾ ഉണ്ടാക്കുമ്പോൾ അവയിൽ ഒന്നോ രണ്ടോ വരി കൂടി ചേർക്കാൻ ശ്രദ്ധിക്കുമല്ലോ. ഉള്ളടക്കം ഒന്നുമില്ലാത്ത ചിറക്കര ഗ്രാമപഞ്ചായത്ത്‎, ചവറ ഗ്രാമപഞ്ചായത്ത്‎ എന്നീ ലേഖനങ്ങൾ ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ട്. ചുരുങ്ങിയ പക്ഷം ഈ പഞ്ചായത്തുകൾ ഏത് ജില്ലയിൽ പെടുന്നുവെങ്ക്നെങ്കിലും സൂചിപ്പിക്കുക. ഉദാഹരണത്തിനായി ചിറക്കൽ ഗ്രാമപഞ്ചായത്ത് എന്ന ലേഖനം കാണുക --ശ്രീജിത്ത് കെ (സം‌വാദം) 07:41, 26 ഒക്ടോബർ 2010 (UTC)


ദയവു് ചെയ്ത് ഇതെ പോലെ ഒറ്റവരി ലെഖനങ്ങൾ ഉണ്ടാക്കാതിരിക്കുക. ഉണ്ടാക്കുന്ന ലേഖനങ്ങളിൽ പ്രാഥമിക വിവരങ്ങളെങ്കിലും ചേർക്കുക. അല്ലെങ്കിൽ പ്രസ്തുത ലേഖനം വായിക്കുന്നവർക്ക് യാതൊരു വൈജ്ഞാനിക വിവരവും ഇപ്പോൾ ഉണ്ടാക്കുന്ന ലേഖനങ്ങളിൽ നിന്ന് കിട്ടില്ല. അത് ശരിയല്ല.--ഷിജു അലക്സ് 07:51, 26 ഒക്ടോബർ 2010 (UTC)

നന്ദി! നിർദ്ദേശങ്ങൾ പാലിക്കാൻ പരമാവധി ശ്രമിക്കാം.-- നിയാസ് അബ്ദുൽസലാം 13:43, 26 ഒക്ടോബർ 2010 (UTC)

കൊല്ലം ജില്ലയിലെ ഭരണസംവിധാനംതിരുത്തുക

ദയവായി കൊല്ലം ജില്ലയിലെ ഭരണസംവിധാനത്തിന്റെ മുഖ്യ താളിൽ കരുനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് മുൻസിപ്പാലിറ്റിയായി തിരുത്തുക. - NiyasAS|നിയാസ് അബ്ദുൽസലാം 08:19, 2 നവംബർ 2010 (UTC)

കരുനാഗപ്പളി മുനിസിപ്പാലിറ്റിയായി തിരുത്തിയിട്ടൂണ്ട്. --കിരൺ ഗോപി 09:46, 2 നവംബർ 2010 (UTC)

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്തിരുത്തുക

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ഈ ലേഖനത്തിലെ പ്രധാനഭാഗം ഇതിലെ പകർപ്പാണ്. (പഞ്ചായത്തുകളെക്കുറിച്ച് താങ്കൾ എഴുതുന്ന ലേഖനങ്ങൾ കൂടുതലും സൈറ്റിലെ പകർപ്പാണെന്നു കാണുന്നു.) ദയവായി മാറ്റിയെഴുതണം. അല്ലെങ്കിൽ നീക്കം ചെയ്യേണ്ടിവരും Rojypala 08:19, 3 നവംബർ 2010 (UTC)

പഞ്ചായത്തുകളെക്കുറിച്ച് എഴുതിയ ലേഖനങ്ങളിൽ അതാത് പഞ്ചായത്തുകളുടെ ഔദ്യോഗിക സൈറ്റിൽ നിന്നും അടിസ്ഥാന വിവരങ്ങൾ ആണ് എടുത്തിട്ടുള്ളത്. ഈ വിഷയത്തിൽ മറ്റ് വിക്കിപീഡിയന്മാരുടെ കൂടി അഭിപ്രായം ദയവായി അറിയിക്കുക. - നിയാസ് അബ്ദുൽസലാം 09:17, 3 നവംബർ 2010 (UTC)

താങ്കൾ പകർത്തി എഴുതിയിട്ടുള്ള മിക്ക ലേഖനങ്ങളും മാറ്റി എഴുതാൻ താല്പര്യപ്പെടുന്നു, അല്ലെങ്കിൽ അവ നീക്കം ചെയ്യേണ്ടതായി വരും ആശംസകളോടെ, സംശയം വല്ലതുമുണ്ടെങ്കിൽ ചോദിക്കാം --കിരൺ ഗോപി 09:40, 3 നവംബർ 2010 (UTC)

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്തിരുത്തുക

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് എന്ന ലേഖനം പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 09:51, 3 നവംബർ 2010 (UTC)

തിരുത്തൽതിരുത്തുക

സർക്കാർ സൈറ്റിൽ നിന്നും contents അതു പോലെ കോപ്പി ചെയ്യുന്നതിനേ പ്രശ്നമുള്ളു, ആശയം(വിവരങ്ങൾ) നമുക്ക് എടുക്കാം. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ശരിയാക്കി എടുത്തത് പോലെ മറ്റ് ലേഖനങ്ങളും വൃത്തിയാക്കി എടുക്കാവുന്നതെ ഉള്ളു. സംശയങ്ങൾ വന്നാൽ ഇനിയും ചോദിക്കാം. --കിരൺ ഗോപി 11:38, 3 നവംബർ 2010 (UTC)

അവലംബംതിരുത്തുക

അബ്ദുല്ല ഇബ്ൻ അബ്ബാസ് ഈ ലേഖനത്തിൽ ഇംഗ്ലീഷ് വിക്കി അവലംബമായി ഉപയോഗിച്ചിരിക്കുന്നു. ഇംഗ്ലീഷ് വിക്കി അവലംബമായി എടുക്കുന്നത് ശരിയല്ല. ആധികാരികമായ ഉറവിടം വേണം അവലംബമായി നൽകാൻ. കൂടുതൽ വിവരത്തിന് ഈ താൾ താൾ നോക്കിയാൽ മതി. --Rojypala 09:30, 7 നവംബർ 2010 (UTC)

കൊല്ലം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകൾതിരുത്തുക

അഞ്ചാലുംമൂടും, കരുനാഗപ്പള്ളിയും നീക്കിയിട്ടുണ്ട് ചൂണ്ടികാണിച്ചതിന് നന്ദി --കിരൺ ഗോപി 08:16, 9 നവംബർ 2010 (UTC)

ഗ്രാമപഞ്ചായത്തുകൾതിരുത്തുക

ഗ്രാമപഞ്ചായത്തുകളെ കുറിച്ചുള്ള ലേഖനങ്ങളിൽ തദ്ദേശസ്വയംഭരണ വെബ്ബ്സൈറ്റ് അവലംബിച്ച് വാർഡുകളുടെ എണ്ണം എഴുതുന്നത് തെറ്റാണു.ട്രെൻഡ് കേരളയുടെ സൈറ്റിൽ നിന്നും ശരിയായ വിവരങ്ങൾ ലഭിക്കും.താങ്കളുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ.പി എസ് ദീപേഷ് 13:09, 24 നവംബർ 2010 (UTC)

അപൂർണ്ണ ലേഖനങ്ങൾതിരുത്തുക

നിയാസ്, ഈ തിരുത്ത് പോലെ ഒരിക്കലും ലേഖനങ്ങളിൽ നേരിട്ട് അപൂർണ്ണ വർഗ്ഗങ്ങൾ ചേർക്കരുത്, പകരം അനുയോജ്യമായ് അപൂർണ്ണ ഫലകങ്ങൾ ചേർക്കുക. ഉദാഹരണത്തിന്‌ ആ ലേഖനത്തിൽ {{Bio-stub}} എന്ന ഫലകമാണ്‌ ചേർക്കേണ്ടത്. ഏതൊക്കെ തരത്തിലുള്ള അപൂർണ്ണ ഫലകങ്ങൾ നിലവിലുണ്ട് എന്നറിയുവാൻ അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം എന്ന വിക്കിപദ്ധതിയിലെ ഈ താൾ സന്ദർശിക്കുക, സഹായം വേണമെങ്കിൽ ചോദിക്കാൻ മടിക്കരുതേ. ആശംസകളോടെ --കിരൺ ഗോപി 06:27, 22 ഡിസംബർ 2010 (UTC)

വർഗ്ഗം ചേർക്കുമ്പോൾതിരുത്തുക

ലേഖനങ്ങളിൽ വർഗ്ഗം ചേർക്കുമ്പോൾ ഇതു പോലെ ചേർക്കാതിരിക്കുക. കാരണം വർഗ്ഗം:പത്രപ്രവർത്തകർ എന്നത് വർഗ്ഗം:വ്യക്തികൾ എന്ന വർഗ്ഗത്തിന്റെ ഉപ വർഗ്ഗമാണ്. താൾ ഒന്നു കണ്ടു നോക്കു അപ്പോൾ വ്യക്തികൾ ന്ന് വർഗ്ഗത്തിൽ പത്രപ്രവർത്തകർ ഉള്ളതായി കാണാം. കൂടുതൽ വിവരങ്ങൾക്ക് ഇവിടം സന്ദർശിക്കാവുന്നതാണ്. പിന്നെ താരകത്തിലെ ഒപ്പിനു നന്ദി --കിരൺ ഗോപി 06:35, 22 ഡിസംബർ 2010 (UTC)

ജനിച്ച മാസം വർഷം എന്നീ വർഗ്ഗങ്ങൾ ചേർക്കാനും ഫലകം ഉപയോഗിക്കാം ഇതു കാണുക. --കിരൺ ഗോപി 06:39, 22 ഡിസംബർ 2010 (UTC)
ഇങ്ങനൊക്കെയല്ലെ എല്ലാരും പഠിക്കുന്നത് നോപ്രോബ്ലം :) --കിരൺ ഗോപി 07:23, 22 ഡിസംബർ 2010 (UTC)

ഡിജിറ്റൽ ലൈബ്രറിതിരുത്തുക

ഡിജിറ്റൽ ലൈബ്രറി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ 13:05, 22 ഡിസംബർ 2010 (UTC)

കവാടം:ഇസ്ലാംതിരുത്തുക

നമസ്കാരം, Niyas Abdul Salam. താങ്കൾക്ക് കവാടത്തിന്റെ സംവാദം:ഇസ്ലാം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--അഖിലൻ‎ 15:05, 25 ഡിസംബർ 2010 (UTC)

ഇസ്ലാമിക വാർത്തകൾ എന്ന ഫലകം കൂടി നീലിപ്പിക്കൂ, വാർത്തകൾ ഇവിടെ നിന്നും ലഭിക്കും. ആശംസകളോടെ --അഖിലൻ‎ 05:57, 26 ഡിസംബർ 2010 (UTC)

നന്ദിതിരുത്തുക

  താരകത്തിന് അത്യന്തം നന്ദിയോടെ --അഖിലൻ‎ 06:18, 26 ഡിസംബർ 2010 (UTC)

Abad Nucleus Mallതിരുത്തുക

മഹാ ചതിയായിപ്പോയി. ഒരു ലേഖനം ഉണ്ടാക്കിയല്ലേ ഉള്ളൂ. താങ്കൾ ഇടക്ക്കയറി തിരുത്തിയതുകൊണ്ട് ഞാൻ എഴുതിയത് മുഴുവനും പോയി. ഇനി ആദ്യേ തുടങ്ങണം. :( --Ranjith Siji - Neon » Discuss 06:37, 28 ഡിസംബർ 2010 (UTC)


ഒഴിവാക്കൽതിരുത്തുക

ഒരു ലേഖനം ഒഴിവാക്കാൻ നിർദ്ദേശിക്കുമ്പോൾ താളിലും വിവരങ്ങൾ ചേർക്കുവാൻ ശ്രദ്ധിക്കുമല്ലോ? എങ്കിൽ മാത്രമേ കൂടുതൽ ആളുകൾ ശ്രദ്ധിക്കുകയും ലേഖനം രക്ഷിക്കപ്പെടുകയുമുള്ളു. ആശംസകളോടെ റോജി പാലാ 06:34, 29 ഡിസംബർ 2010 (UTC)

വർഗ്ഗീകരണംതിരുത്തുക

@ഈ മാറ്റം.

ലേഖനങ്ങൾക്ക് ഏറ്റവും യോജിച്ച വർഗ്ഗം ചേർക്കാൻ ശ്രദ്ധിക്കുമല്ലോ. മുകളിൽ കാണിച്ച ലേഖനത്തിന് വർഗ്ഗം:ചലച്ചിത്രോത്സവങ്ങൾ (ആവശ്യമെങ്കിൽ അതിന്റെ ഉപവർഗ്ഗങ്ങൾ ഏതെങ്കിലും) ആയിരിക്കും ഏറ്റവും യോജിച്ച വർഗ്ഗം എന്നുകരുതുന്നു. ആശംസകളോടെ --Vssun (സുനിൽ) 05:19, 1 ജനുവരി 2011 (UTC)

അബൂ ഹനീഫാ ഇമാംതിരുത്തുക

ഒരാളുടെ പേരിൽ രണ്ടു ലേഖനം ഒരിക്കലും അഭികാമ്യമല്ല. ആയതിനാൽ ലയിപ്പിക്കൽ തന്നെ കരണീയം. അങ്ങനെ വരാൻ കാരണം പേരിലുള്ള ചെറിയ വ്യത്യാസമാണ്. --Babug** 09:03, 23 ഫെബ്രുവരി 2011 (UTC)

നന്ദിതിരുത്തുക

താരകത്തിനു നന്ദി, പ്രോത്സാഹനങ്ങൾക്കും --Sandeep.s 15:25, 23 ഫെബ്രുവരി 2011 (UTC)

സന്തോഷംതിരുത്തുക

നന്ദി ... സന്തോഷം  :) -- Irvin calicut ഇർവിൻ കാലിക്കറ്റ് 14:26, 8 മാർച്ച് 2011 (UTC)

മുജാഹിദ് പ്രസ്ഥാനം (കേരളം)തിരുത്തുക

നിയാസ്... ഈ താളിൽ ഇടപെടൽ നടത്തുക. --ജാസിഫ് 21:18, 8 മാർച്ച് 2011 (UTC)

ആശംസകൾതിരുത്തുക

സ്‌നേഹവും നന്മയും നിറഞ്ഞ വിഷു ആശംസകൾ ... നിയാസ്..-- Irvin calicut ഇർവിൻ കാലിക്കറ്റ് 07:43, 13 ഏപ്രിൽ 2011 (UTC)

വിഷു ആശംസകൾതിരുത്തുക

ഐശ്വര്യം നിറഞ്ഞ വിഷു ആശംസകൾ-- Raghith 07:06, 14 ഏപ്രിൽ 2011 (UTC)

Need helpതിരുത്തുക

Sir,

Why should you create an English wiki account and continue your works about Kerala there. If you have already any, more concentrate on http://en.wikipedia.org., as simultaneously improving the knowledge about Kerala. (Rameez pp 19:00, 24 ജൂൺ 2011 (UTC))

സംവാദം:അൻസാരികൾതിരുത്തുക

സംവാദം:അൻസാരികൾ കാണുക. --Vssun (സുനിൽ) 13:30, 10 ജൂലൈ 2011 (UTC)


സ്വതേ റോന്തുചുറ്റൽതിരുത്തുക

നമസ്കാരം Niyas Abdul Salam, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. കിരൺ ഗോപി 13:59, 20 ജൂലൈ 2011 (UTC)


റോന്തുചുറ്റാൻ സ്വാഗതംതിരുത്തുക

നമസ്കാരം Niyas Abdul Salam, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.കിരൺ ഗോപി 13:59, 20 ജൂലൈ 2011 (UTC)

മുൻപ്രാപനം ചെയ്യൽതിരുത്തുക

നമസ്കാരം Niyas Abdul Salam, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. കിരൺ ഗോപി 13:59, 20 ജൂലൈ 2011 (UTC)

FAQതിരുത്തുക

പ്രധാന നാമമേഖലയിൽ നിന്നും മറ്റ് നാമമേഖലകളിലേക്കുള്ള തിരിച്ചുവിടൽ ഒഴിവാക്കേണ്ടതിനാൽ FAQ നീക്കം ചെയ്യുന്നു. --ജുനൈദ് | Junaid (സം‌വാദം) 07:29, 23 ജൂലൈ 2011 (UTC)

Invite to WikiConference India 2011തിരുത്തുക


Hi Niyas Abdul Salam,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.

But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

വിക്കിസംഗമോത്സവംതിരുത്തുക

വിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടല്ലോ. 'കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ' എന്ന വിക്കിപദ്ധതിയെക്കുറിച്ചോ, താങ്കൾക്ക് താല്പര്യമുള്ള മറ്റേതെങ്കിലും വിഷയത്തെക്കുറിച്ചോ വിക്കിസംഗമോത്സവത്തിൽ ഒരു പ്രബന്ധം അവതരിപ്പിക്കാമോ? പ്രബന്ധാവതരണത്തെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ എന്റെ സംവാദം താളിൽ ചോദിക്കുമല്ലോ. സസ്നേഹം, --Netha Hussain (സംവാദം) 06:29, 28 ഫെബ്രുവരി 2012 (UTC)

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതംതിരുത്തുക

If you are not able to read the below message, please click here for the English version


നമസ്കാരം! Niyas Abdul Salam,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:24, 29 മാർച്ച് 2012 (UTC)

ഹുസൈൻ സലഫിതിരുത്തുക

ഹുസൈൻ സലഫി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 08:55, 14 ഓഗസ്റ്റ് 2013 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതംതിരുത്തുക

If you are not able to read the below message, please click here for the English version


നമസ്കാരം! Niyas Abdul Salam

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:58, 16 നവംബർ 2013 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)

വിക്കിപീഡിയ:ഏഷ്യൻ മാസം 2019തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020തിരുത്തുക

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

 

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)