നമസ്കാരം Johnson A J !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്. --Kiran Gopi 18:44, 11 ഏപ്രിൽ 2010 (UTC)Reply

തിരുത്തുക

തിരുത്തുക

പ്രിയ ജോൺസൺ, തിരുത്തൽ ഡങ്കിപ്പനിയിൽ മാത്രം ഒതുക്കേണ്ട.. എല്ലാ ലേഖനങ്ങളിലും ധൈര്യമായി തിരുത്തലുകൾ നടത്തുക........ തെറ്റ് സംഭവിച്ചാലും സഹായിക്കാൻ ഞങ്ങൾ എല്ലാവരും ഉണ്ട്.. സസ്നേഹം, --സുഗീഷ് 10:09, 18 ഏപ്രിൽ 2010 (UTC)Reply

മലയാളം എഴുതുവാൻ

തിരുത്തുക

മലയാളം എഴുതുവാൻ ബുദ്ധിമുട്ടില്ല എന്ന് കരുതുന്നു. അതുപോലേ, മലയാളം ഡിസ്‌പ്ലേ കാണിക്കുന്നതും ശരിയായി എന്നു കരുതുന്നു. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ പറയൂ. --Rameshng:::Buzz me :) 19:16, 25 ഏപ്രിൽ 2010 (UTC)Reply

ചാലക്കുടിയിൽ വച്ച് കാണാൻ സാധിച്ചതിൽ സന്തോഷം. --Challiovsky Talkies ♫♫ 09:15, 1 മേയ് 2010 (UTC)Reply

അനുമതി

തിരുത്തുക

നമസ്കാരം.

പ്രമാണം:DSC00045.JPG എന്ന ചിത്രം വിക്കിപീഡിയയിൽ ചേർത്തതായി കണ്ടു. എന്നാൽ അതിൽ അനുമതി ഒന്നും നൽകിയിട്ടില്ല. ക്രിയേറ്റീവ് കോമൺസ് അനുമതിയിലാണ് പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്നതെങ്കിൽ ചിത്രത്തിന്റെ താൾ തിരുത്തി അതിൽ {{cc-by-sa-3.0}} എന്ന് നൽകിയാൽ മതിയാകും. ബുദ്ധിമുട്ടാണെങ്കിൽ ക്രിയേറ്റീവ് കോമൺസ് അനുമതി എന്ന് ആ താളിൽ ചേർത്താൽ മതി. ചിത്രത്തിന്റെ താൾ എഡിറ്റ് ചെയ്യാൻ ഇവിടെ ഞെക്കുക. ആശംസകളോടെ --Vssun 15:33, 4 മേയ് 2010 (UTC)Reply

ചെമ്മനം ചാക്കോ

തിരുത്തുക

ചെമ്മനം ചാക്കോ എന്ന താളിൽ കൃതികളുടെ ക്രമനമ്പറും പ്രസിദ്ധീകരിച്ച വർഷവും മലയാള അക്കങ്ങളിൽനിന്ന് മാറ്റിയിട്ടുണ്ട്. ഒന്ന് പരിശോധിച്ച് ഉറപ്പുവരുത്തുമല്ലോ.--സിദ്ധാർത്ഥൻ 06:46, 26 മേയ് 2010 (UTC)Reply

ചിത്രം

തിരുത്തുക

പ്രമാണത്തിന്റെ സംവാദം:August kottayam 019.jpg ശ്രദ്ധിക്കുക. ആശംസകളോടെ--Vssun (സുനിൽ) 16:35, 19 ജൂൺ 2010 (UTC)Reply

തിരുത്ത്

തിരുത്തുക

ഏത് ലേഖനത്തിന്റെ കാര്യമാണ്‌ പറയുന്നത്? പിന്നെ എച്ച്1 എൻ1 പനിയെക്കുറിച്ചെഴുതിയതൊക്കെ പന്നിപ്പനി താളുമായി ലയിപ്പിക്കുന്നതല്ലേ നല്ലത്? തുടർന്നും എഴുതുക. ആശംസകൾ -- റസിമാൻ ടി വി 21:51, 25 ജൂൺ 2010 (UTC)Reply

പേരിന്റെ കാര്യത്തിൽ എനിക്ക് അല്പം ആശയക്കുഴപ്പമായി. സംവാദം:മഹാമാരി (എച്ച്1എൻ1) 2009 എന്ന താളിൽ എന്റെ അഭിപ്രായം ചേർത്തിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ആ താളിൽത്തന്നെ അറിയിക്കുമല്ലോ. സ്നേഹത്തോടെ --Vssun (സുനിൽ) 05:54, 26 ജൂൺ 2010 (UTC)Reply

വിവിധതരം കൊതുകുകൾ

തിരുത്തുക

ഇംഗ്ലീഷ് വിക്കിപീഡിയയിൽ en:List of mosquito genera എന്ന ഒരു ലേഖനമുണ്ട്. വിവിധതരം കൊതുകുകളെക്കുറിച്ച് ഇവിടെ പ്രതിപാദിച്ചിട്ടുണ്ട്. സഹായകരമാകുമെന്ന് കരുതുന്നു. കൊതുക് എന്ന ലേഖനം വളരെ ചെറുതാണ്. കൊതുക്‌#വിവിധതരം കൊതുകുകൾ എന്ന വിഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഒന്നിനും മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങളിൽ ഇല്ല. താങ്കൾക്ക് ഈ മേഖലയിൽ വളരെയധികം സംഭാവനകൾ നൽകാൻ കഴിയുമെന്ന് കരുതുന്നു. എന്തെങ്കിലും രീതിയിൽ സഹായങ്ങൾ ആവശ്യമുണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട. --Rameshng:::Buzz me :) 16:54, 13 ജൂലൈ 2010 (UTC)Reply

തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിൽ വോട്ട് ചെയ്യാൻ

തിരുത്തുക

തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിൽ വോട്ട് ചെയ്യുമ്പോൾ, അനുകൂലിക്കുന്നതിനു {{അനുകൂലം}} -- അഭിപ്രായം --~~~~ ഇങ്ങനെ ചേർത്താൽ മതിയാവും. എതിർക്കുന്നതിനു {{പ്രതികൂലം}} എന്ന ഫലകം ചേർത്ത് അഭിപ്രാ‍യവും ഒപ്പും കൊടുക്കാം. --Rameshng:::Buzz me :) 15:26, 15 ജൂലൈ 2010 (UTC)Reply

ഒരു സംശയം

തിരുത്തുക

സംവാദം:മലമ്പനി എന്ന താളിൽ ഒരു സംശയം ഇട്ടിട്ടുണ്ട്. മറുപടി തരുമല്ലോ. --Vssun (സുനിൽ) 16:04, 16 ജൂലൈ 2010 (UTC)Reply

പ്ലേഗ്

തിരുത്തുക

മാഷെ, നമ്മുടെ വിക്കിയിൽ പ്ലേഗിനേ പറ്റി ഒരു ലേഖനം എഴുതാമോ? കിരൺ ഗോപി 04:28, 19 ജൂലൈ 2010 (UTC)Reply


തീർച്ച ആയും. , മലമ്പനി കഴിഞ്ഞാൽ ഉടനെ. പ്ലേഗ് , അടുത്തത് കോളറ. എല്ലാത്തിനും വേണ്ട ചിത്രങ്ങൾ en .wiki യിൽ നിന്നും എടുത്തു ചേർക്കണം. എനിക്ക് അറിഞ്ഞു കൂടാ . വേണ്ട സഹായങ്ങൾ ചെയ്യണം.. ഉപയോക്താവ് . Johnson aj 19 ,July 2010 ```` ....................................................................................................................................................... തീർച്ചയായും ചെയ്യാം, ഇപ്പോഴാണ്‌ സം‌വാദതാൾ ശ്രദ്ധിച്ചത്. --കിരൺ ഗോപി 18:50, 30 ജൂലൈ 2010 (UTC)Reply

വീട്ടു പൊടിയിലെ മൈറ്റ്

തിരുത്തുക

വീട്ടു പൊടിയിലെ മൈറ്റ് തുടങ്ങിയ ലേഖനങ്ങളിലെ പേരിടുന്നതിനു പൊതുവെ സ്വീകാര്യവും കൂടുതൽ ഉപയോഗത്തിലുള്ളതുമായ പേര്‌ സ്വീകരിക്കുന്നതാണ്‌ നല്ലത്. ചെള്ള്, മൃദു ഉണ്ണി എന്നിവക്കും പരക്കെ വ്യാപകമായ പേര്‌ ലേഖനത്തിനു കൊടുത്തതിനു ശേഷം, ശാസ്ത്രീയനാമം, ശരിയായ പേര്‌ എന്നിവക്ക് ഒരു തിരിച്ചുവിടലും കൊടുത്താൽ മതിയാകും. കൂടാതെ മറ്റുള്ള പേരുകളെക്കുറിച്ച് ലേഖനത്തിലെ വിവരണത്തിലും നൽകണം. --Rameshng:::Buzz me :) 18:46, 30 ജൂലൈ 2010 (UTC)Reply

സം‌വാദങ്ങളിൽ ഒപ്പ് വക്കുമ്പോൾ

തിരുത്തുക

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- RameshngTalk to me 18:14, 31 ജൂലൈ 2010 (UTC)Reply

സംവാദം:മുലയൂട്ടൽ വാരാചരണം

തിരുത്തുക

സംവാദം:മുലയൂട്ടൽ വാരാചരണം കാണുക. --Vssun (സുനിൽ) 02:53, 13 ഓഗസ്റ്റ് 2010 (UTC)Reply

ഡിപ്‌റ്റെറ

തിരുത്തുക

നന്ദി സർ. ഇനിയും തിരുത്തലുകളും സംവാദങ്ങളും പ്രതീക്ഷിച്ചുകൊണ്ട്, --Habeeb | ഹബീബ് 18:53, 19 ഓഗസ്റ്റ് 2010 (UTC)Reply

സംവാദം:ജലസ്തംഭം

തിരുത്തുക

സംവാദം:ജലസ്തംഭം കാണുക. --Vssun (സുനിൽ) 17:57, 21 ഓഗസ്റ്റ് 2010 (UTC)Reply

മൈറ്റ് ഉണ്ണി

തിരുത്തുക

വീട്ടു പൊടിയിലെ മൈറ്റ് -ലെ മൈറ്റ് എന്നതിന് മലയാള പദം ഉണ്ണി എന്നാണ്. ഇത് നോക്കൂ--Habeeb | ഹബീബ് 18:56, 27 ഓഗസ്റ്റ് 2010 (UTC)Reply


മൈറ്റ് ഉണ്ണി,

തിരുത്തുക

പ്രീയപ്പെട്ട ഹബീബ്‌, ഈ ലേഖനത്തിൻറെ സംവാദത്തിൽ പങ്കെടുക്കുന്നതിനു അഭിനന്ദനങ്ങൾ. കഴിഞ്ഞ ൪൫ വർഷങ്ങളായി എനിക്ക് മെഡിക്കൽ എന്ടമോലാജി പ്രായോഗികമായി പഠിക്കുകയും പഠിപ്പിച്ചും ചെയ്ത പരിചയം ഉണ്ട്. മൈറ്റ് ഉണ്ണി,--രണ്ടും ഒന്നല്ല. [http://mal.sarva.gov.in/index.php/%E0%B4%85%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%A8 വായിച്ചു. അത് നിറയെ വൈരുധ്യങ്ങൾ ആണ്. എലി ചെള്ള്‌ Siphonoptera ആണ്. മൈട്സിനെ കണ്ണ് കൊണ്ട് കാണാൻ പറ്റാത്തതിനാൽ മലയാള ഭാഷയിൽ എവിടെയും പരാമർശിച്ചതായി കാണുന്നില്ല. ദയവായി en .wikipedia യിലെ , Acarina , എലി ചെള്ള് പ്രതിപാദിക്കുന്ന Oriental rat flea എന്നീ ലേഖനങ്ങൾ നോക്കുക. We have to coin suitable malayalam words for :Rat flea, Micro and Macro mites, Hard tick, Soft tick etc.All of them are ecto- parasites of Animals. It is good to consult with Veterinarians from all regions of Kerala. In central Travancore, the malayalam word for the bulbous soft tick is:. ഉണ്ണി ,seen on the ears of cows, dogs etc.--Johnson aj 16:18, 28 ഓഗസ്റ്റ് 2010 (UTC)Reply

ദേശീയപാത 220 (ഇന്ത്യ)‎

തിരുത്തുക
 
You have new messages
നമസ്കാരം, Johnson aj. താങ്കൾക്ക് സംവാദം:ദേശീയപാത 220 (ഇന്ത്യ)‎ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--കിരൺ ഗോപി 17:55, 23 സെപ്റ്റംബർ 2010 (UTC)Reply

സംവാദം:അർബുദ ചികിത്സ

തിരുത്തുക

സംവാദം:അർബുദ ചികിത്സ കാണുക. --Vssun (സുനിൽ) 14:32, 27 സെപ്റ്റംബർ 2010 (UTC)Reply

തലക്കെട്ട് മാറ്റാൻ

തിരുത്തുക

ലേഖനത്തിന്റെ മുകളിൽ ഉള്ള ടാബിൽ നാൾ‌വഴി കാണുക എന്ന ഒരു ടാബ് കാണാം അതിനു സമീപം ഒരു സ്റ്റാർ കാണാം അതിനു സമീപമായി താഴേക്കുള്ള ആരോ കാണാം അവിടെ മൗസ് കൊണ്ടു വരുമ്പോൾ തലക്കെട്ട് മാറ്റുക എന്ന് കാണാം അവിറ്റെ ക്ലിക്ക് ചെയ്ത് പുതിയ തലക്കെട്ട് നൽകാവുന്നതാണ്‌. ചെയ്തു നോക്കൂ, പറ്റിയില്ലെങ്കിൽ അറിയിക്കുക. --കിരൺ ഗോപി 17:30, 27 സെപ്റ്റംബർ 2010 (UTC)Reply

തലക്കെട്ട് മാറ്റാൻ പഠിച്ചതു കണ്ടു വളരെ സന്തോഷം!. രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുക.

  1. വികിപീഡിയയിൽ ചുരുക്കെഴുത്തുകൾക്ക് ഉപയോഗിക്കുന്ന ശൈലി പിന്തുടരുക. ലേഖനത്തിന്റെ തലക്കെട്ട് ആ രീതിയിൽ മാറ്റിയിട്ടുണ്ട്.
  2. വിജ്ഞാനകോശത്തിലെ ലേഖനങ്ങൾ പത്രവാർത്ത എഴുതുന്ന തരത്തിലാവാതിരിക്കാൻ നോക്കുക.

ഇതനുസരിച്ച് പി.എൽ.എക്സ്. 4032 താളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ശ്രദ്ധിക്കുക. ആശംസകളോടെ --Vssun (സുനിൽ) 16:08, 28 സെപ്റ്റംബർ 2010 (UTC)Reply

ചലം->സിറം??

തിരുത്തുക

സംവാദം:ന്യുമോണിയ കാണുക. --Vssun (സുനിൽ) 16:28, 30 സെപ്റ്റംബർ 2010 (UTC)Reply


ആധാർ

തിരുത്തുക

ആധാർ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 07:58, 3 ഒക്ടോബർ 2010 (UTC) ......................................................................................................................................................................................................................................................................Reply


ആധാർ എന്റെ ശ്രദ്ധയിൽ പെട്ടത് ഹിന്ദുവിൽ DAVPടെ 1 /2 പേജ് പരസ്യം കണ്ടപ്പോഴാണ്. ഇന്ത്യയിൽ ICT ടെ പ്രയുക്ത പ്രയോജനം , അനേക ലക്ഷം നിരക്ഷരുടെ , പാവപ്പെട്ടവരുടെ, ( "ഇല്ലാത്തവർക്ക്"), അവരുടെ വ്യക്തിത്വം, അവകാശങ്ങൾ നേടി ജീവതം മെച്ചപ്പെടുത്തുവാനുള്ള ഒരു ഉപാധി ആണ് ആധാർ. ഐഡന്റിറ്റി ഇല്ലാത്തതിനാൽ വികസ്സനത്തിനോപ്പം എത്താൻ പറ്റാത്തവർക്ക്, പുറന്തള്ളപ്പെട്ടവർക്ക് ഇതൊരു ആധാരമായാണ് ഞാൻ കണ്ടത്. പരതിയപ്പോൾ കുറെ വിവരങ്ങൾ കിട്ടി. oneindia.in/news/2010/09/28/india-aadhaar ലിൽ നിന്നുമാണ് കൂടുതൽ മനസ്സിലാക്കിയത്. വാക്കുകൾ അല്ല, വാചകം തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം G o I , PIB യുടെ പത്രക്കുറിപ്പിലും ഉണ്ടായിരുന്നു. ആ ലേഖനത്തിന്റെ തുടക്കം അങ്ങിനെ ആണ്. ആധാർ, വിക്കിയുടെ നിലവാരത്തിനു /അന്തസ്സിനു യോജിച്ചതല്ലെങ്കിൽ ഉടനെ നീക്കണം.. . അതോട്‌ഒപ്പം en .വിക്കിയിലെ AADHAAR ലേഖനവും മായിക്കാൻ സാധിക്കുമോ?.മലയാളത്തിൽ ആധാർ തുടങ്ങിയത് ഞാൻ ആയതുകൊണ്ടാണ്‌ ഇത്രയും പറഞ്ഞു പോയത്. ക്ഷമിക്കുക ദയവായി തുടർന്ന് കാണിച്ചിട്ടുള്ള രണ്ടു വെബ്‌ സൈറ്റുകളും നോക്കുക: (൧) .http://en.wikipedia.org/wiki/AADHAAR (൨), http://uidai.gov.in/ --Johnson aj 16:01, 5 ഒക്ടോബർ 2010 (UTC)

ആധാറിന്റെ സംവാദത്തിൽ മറുപടി ഇട്ടിട്ടുണ്ട്. ന്യുമോണിയയുടെ സംവാദത്തിൽ സൂരജിന്റെ മറുപടി ശ്രദ്ധിക്കുക. --Vssun (സുനിൽ) 02:48, 7 ഒക്ടോബർ 2010 (UTC)Reply

മരിയോ വർഗാസ് യോസ

തിരുത്തുക

മരിയോ വർഗാസ് യോസ എന്ന ലേഖനം ഉണ്ടായിരുന്നും. കണ്ടില്ലാരുന്നോ?--കിരൺ ഗോപി 17:37, 7 ഒക്ടോബർ 2010 (UTC)Reply

എഴുതി തുടങ്ങിയിട്ടാണ് കണ്ടത്.--Johnson aj 18:12, 9 ഒക്ടോബർ 2010 (UTC)Reply

സംവാദം:പലേഡിയം രാസത്വരകം

തിരുത്തുക

സംവാദം:പലേഡിയം രാസത്വരകം എന്ന താളിൽ അഭിപ്രായം പ്രതീക്ഷിക്കുന്നു. --Vssun (സുനിൽ) 15:26, 9 ഒക്ടോബർ 2010 (UTC)Reply

വിശദീകരണം ശ്രദ്ധിക്കുക --Johnson aj 18:10, 9 ഒക്ടോബർ 2010 (UTC)Reply

സംവാദം:ഇടമലക്കുടി ഗ്രാമപഞ്ചായത്ത്

തിരുത്തുക
 
You have new messages
നമസ്കാരം, Johnson aj. താങ്കൾക്ക് സംവാദം:ഇടമലക്കുടി ഗ്രാമപഞ്ചായത്ത് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--കിരൺ ഗോപി 13:02, 11 ഒക്ടോബർ 2010 (UTC)Reply

ഇന്ത്യയുടെ പൈതൃക മൃഗം

തിരുത്തുക

മാഷെ, ഇതിലെ ഉള്ളടക്കം ആനയിലേക്ക് ചേർത്തിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ? --Jyothis 21:55, 23 ഒക്ടോബർ 2010 (UTC)Reply

നന്നായി, നന്ദി.--Johnson aj 07:22, 24 ഒക്ടോബർ 2010 (UTC)Reply

വാർത്തയിൽ നിന്ന്

തിരുത്തുക

ഫലകത്തിന്റെ സംവാദം:വാർത്തയിൽ നിന്ന്#വാർത്തകൾ ശ്രദ്ധിക്കുക --Anoopan| അനൂപൻ 06:27, 7 ജനുവരി 2011 (UTC)Reply

പ്രമാണത്തിന്റെ സംവാദം:201.jpg

തിരുത്തുക

പ്രമാണത്തിന്റെ സംവാദം:201.jpg ശ്രദ്ധിക്കുക. --Vssun (സുനിൽ) 16:27, 22 ജനുവരി 2011 (UTC)Reply

വിവരങ്ങൾക്ക് നന്ദി. ചിത്രങ്ങൾ വെട്ടിയെടുത്ത് ലേഖനത്തിൽ ചേർത്തിട്ടുണ്ട്. --Vssun (സുനിൽ) 01:42, 23 ജനുവരി 2011 (UTC)Reply

‎വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ

തിരുത്തുക

‎വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ ഈ താൾ നിലവിലുണ്ടായിരുന്നല്ലോ?--റോജി പാലാ 15:21, 5 ഫെബ്രുവരി 2011 (UTC) ..................................................................................................................................................................................................... sorry , എഴുതി തുടങ്ങിയതിനു ശേഷമാണ് കണ്ടത്. delet ചെയ്യാൻ നോക്കിയിട്ട് പറ്റിയില്ല. duplication ഒഴിവാക്കുമല്ലോ?--Johnson aj 15:30, 5 ഫെബ്രുവരി 2011 (UTC) ...........................................................................................................................................................................................Reply

തിരിച്ചുവിടൽ നടത്തിയിട്ടുണ്ട്. ആശംസകളോടെ.--റോജി പാലാ 15:40, 5 ഫെബ്രുവരി 2011 (UTC)Reply

വിരകളെക്കുറിച്ചുള്ള ലേഖനം

തിരുത്തുക

വിരകളെക്കുറിച്ചുള്ള ലേഖനങ്ങളിൽ താങ്കൾ കാണിക്കുന്ന താല്പര്യത്തിൽ അഭിനന്ദനം. താങ്കൾ പറഞ്ഞത് ചെയ്യാം. ദയവുചെയ്ത് സംവാദം താളിൽ മാത്രം സന്ദേശം ഇടാൻ ശ്രദ്ധിക്കുമല്ലോ. തുടർന്നും ആനന്ദകരമായ തിരുത്തലുകൾ ആശംസിക്കുന്നു. എന്തു സഹായത്തിനും സംവാദം താളിൽ ഒരു കുറിപ്പിടുക. --എഴുത്തുകാരി സംവാദം‍ 06:18, 19 ഫെബ്രുവരി 2011 (UTC)Reply

ചുവന്ന കണ്ണി

തിരുത്തുക

പ്രധാനതാളിൽ ചുവന്ന കണ്ണികൾ ഒഴിവാക്കണമെന്നാണ് പൊതുവേ പിന്തുടരുന്ന കീഴ്വഴക്കം. വാർത്തയിൽ നിന്ന് ഫലകം പുതുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുമല്ലോ. --Vssun (സുനിൽ) 17:29, 6 മാർച്ച് 2011 (UTC)Reply

അവലംബം

തിരുത്തുക

അവലംബമായി വിക്കിപീഡിയ തന്നെ നൽകുന്നത് കീഴ്വഴക്കവും, വിശ്വാസയോഗ്യവുമല്ലെന്ന് ശ്രദ്ധിക്കുമല്ലോ? ആശംസകളോടെ --റോജി പാലാ 08:06, 1 ഏപ്രിൽ 2011 (UTC)Reply

കേരള സർക്കാർ വെബ്‌സൈറ്റുകൾ

തിരുത്തുക

കേരള സർക്കാർ വെബ്‌സൈറ്റുകൾ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 11:07, 31 ജൂലൈ 2011 (UTC)Reply

Invite to WikiConference India 2011

തിരുത്തുക
 

Hi Johnson aj,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

താങ്കൾക്കൊരു കപ്പ് ചായ!

തിരുത്തുക
  നല്ല തിരുത്തലുകൾക്ക് ജോൺസൺ സാറിനു ഒരു കപ്പു ചായ സമ്മാനിക്കുന്നു. അനൂപ് | Anoop 13:49, 25 ഓഗസ്റ്റ് 2011 (UTC)Reply

A barnstar for you!

തിരുത്തുക
  The Writer's Barnstar
വൈദ്യശാസ്ത്ര സംബന്ധമായ ലേഖനങ്ങളിലെ വിലയേറിയ സംഭാവനകൾക്ക് ഒരു ചെറിയ പുരസ്കാരം കിരൺ ഗോപി 08:33, 26 സെപ്റ്റംബർ 2011 (UTC)Reply

ഇത്തിൾപ്പന്നി

തിരുത്തുക

ജോൺസൻ മാഷെ, ഇത്തിൾപന്നി ഞാനും തുടങ്ങിയാരുന്നു.--റോജി പാലാ 05:17, 8 ഒക്ടോബർ 2011 (UTC)Reply

സംവാദം:അവശത

തിരുത്തുക
 
You have new messages
നമസ്കാരം, Johnson aj. താങ്കൾക്ക് സംവാദം:അവശത#പ്രശ്നത്തിന്റെ തീവ്രത എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
 
You have new messages
നമസ്കാരം, Johnson aj. താങ്കൾക്ക് സംവാദം:ലോക വികലാംഗ ദിനം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ലയിപ്പിക്കാൻ ശുപാർശ ചെയ്തിരിക്കുന്നു. --എഴുത്തുകാരി സംവാദം 13:16, 6 ഡിസംബർ 2011 (UTC)Reply

അവലംബം

തിരുത്തുക

ഈ തിരുത്ത് ആസ്പദമാക്കി:

അവലംബം ലേഖനത്തിനു മൊത്തമായി നൽകുന്നതിനു പകരം, വാചകത്തിന് നൽകുക. വാചകങ്ങൾക്ക് അവലംബം നൽകുന്നതെങ്ങനെയെന്നറിയാൻ സഹായം:അവലംബം കാണുക. --Vssun (സംവാദം) 07:39, 10 ഡിസംബർ 2011 (UTC)Reply
 
You have new messages
നമസ്കാരം, Johnson aj. താങ്കൾക്ക് സംവാദം:വണ്ട്‌ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--എഴുത്തുകാരി സംവാദം 19:32, 17 ഡിസംബർ 2011 (UTC)Reply

എന്റെറോ വൈറസ്‌ 71

തിരുത്തുക

ഒരു വിഷമവുമില്ല. ഒപ്പം ക്രിസ്തുമസ് ആശംസകളും നേരുന്നു--റോജി പാലാ (സംവാദം) 17:40, 20 ഡിസംബർ 2011 (UTC)Reply

സ്വതേ റോന്തുചുറ്റുന്നു.

തിരുത്തുക

വിക്കി:സ്വതേ റോന്തുചുറ്റുന്നവർ എന്ന സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശംസകൾ. --Vssun (സംവാദം) 17:07, 15 ജനുവരി 2012 (UTC)Reply

സംവാദം:സുവർണ പന്നൽ വൃക്ഷം

തിരുത്തുക
 
You have new messages
നമസ്കാരം, Johnson aj. താങ്കൾക്ക് സംവാദം:സുവർണ പന്നൽ വൃക്ഷം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--എഴുത്തുകാരി സംവാദം 09:58, 13 ഫെബ്രുവരി 2012 (UTC)Reply

വിക്കിസംഗമോത്സവം

തിരുത്തുക

മലയാളം വിക്കിമീഡിയയിലെ ഏറ്റവും മുതിർന്ന സജീവ ഉപയോക്താവ് ജോൺസൺ സർ ആണല്ലോ. സർ നെ പോലെ മുതിർന്ന ഒരു ഉപയോക്താവായ ഡോ.സെൻഗായി പൊധുവൻ മുംബൈ വിക്കികോൺഫറൻസിൽ ഒരു പ്രബന്ധം അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ അവതരണത്തിനു ശേഷം സദസ്സ് എഴുന്നെറ്റു നിന്ന് കയ്യടിക്കുകയുണ്ടായി. ആ അവതരണം കണ്ടുകൊണ്ടിരിക്കെ എനിക്ക് ഓർമ്മ വന്നത് ജോൺസൺ സറിനെയാണ്. വിക്കിസംഗമോത്സവത്തിൽ ഒരു ശക്തിയായ സ്വാധീനം സർ-ന്റെ സാന്നിധ്യം കൊണ്ടു മാത്രം ഉണ്ടാകും. വൈദ്യശാസ്ത്രത്തെ സംബന്ധിച്ച വിഷയങ്ങളോ, വിക്കിപ്രചരണമോ അല്ലെങ്കിൽ സർ-നു താല്പര്യമുള്ള ഏതു വിഷയത്തിലും പ്രബന്ധമാകാം. സർ-നു യാത്രയ്ക്കും, സ്റ്റേജിലും സഹായത്തിനായി മറ്റ് വിക്കിമീഡിയർ ഉണ്ടായിരിക്കും. ഇത്രയും മുതിർന്ന ഒരു വിക്കിമീഡിയൻ മലയാളത്തിനുണ്ടെന്നത് വിക്കിസമൂഹത്തിനാകെ അഭിമാനിക്കാവുന്ന കാര്യമാണ്. സർ കോൺഫറൻസിൽ പ്രബന്ധം അവതരിപ്പിച്ചാൽ മുതിർന്ന പൗരന്മാർ വിക്കിപ്രവർത്തനങ്ങളിൽ പങ്കെടുക്കാറില്ല എന്ന പൊതുസമൂഹത്തിന്റെ ധാരണ ഒരു പരിധി വരെ ഇല്ലാതാക്കാൻ സാധിക്കും. എത്രയും പെട്ടെന്ന് സർ പ്രബന്ധാവതരണത്തിനുള്ള അപേക്ഷ സമർപ്പിക്കുമെന്ന് വിശ്വാസത്തോടെ സസ്നേഹം, Netha Hussain (സംവാദം) 14:57, 1 മാർച്ച് 2012 (UTC)Reply

പ്രബന്ധാവതരണത്തിനുള്ള അപേക്ഷ സമർപ്പിച്ചതിനു നന്ദി. Netha Hussain (സംവാദം) 16:08, 4 മാർച്ച് 2012 (UTC)Reply

ലയനം

തിരുത്തുക

പോളിയോ നിർമാർജനം {{mergeto}} പോളിയോ

 
You have new messages
നമസ്കാരം, Johnson aj. താങ്കൾക്ക് സംവാദം:പോളിയോ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

എഴുത്തുകാരി സംവാദം 09:30, 3 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Johnson aj,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 03:10, 29 മാർച്ച് 2012 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Johnson aj

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 09:35, 16 നവംബർ 2013 (UTC)Reply

Beetle --> വണ്ട്

തിരുത്തുക

താങ്കളുടെ അഭിപ്രായം അറിയിക്കുക. സംവാദം:ബീറ്റിൽ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:53, 29 ജൂൺ 2015 (UTC)Reply

ബ്രദർ ടോം സതർലാൻഡ്‌

തിരുത്തുക

  എന്താണിത്? വിക്കിപീഡിയ ലേഖനം തന്നെയോ? എവിടുന്നോ പകർത്തി ഒട്ടിച്ചതു പോലെ തോന്നുന്നു. ഭാഷക്കും ഒരു വശപ്പെശക് ലുക്ക്. ദയവായി മാറ്റി എഴുതാമോ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:10, 21 ജൂലൈ 2015 (UTC)Reply

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)Reply

വാട്ട്സ് ആപ്പ്.

തിരുത്തുക

മലയാളം വിക്കിപീഡിയ membersinu വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടോ ?. സുദീപ്.എസ്സ് (സംവാദം) 11:51, 12 മേയ് 2019 (UTC)Reply

വിക്കിപീഡിയ

തിരുത്തുക

ഹലോ....ഞാൻ wikipediyayil ഒരു navagathan ആണ് . അത്കൊണ്ട് ഒരു സഹായം ചെയ്തു തരാൻ അഭ്യർത്ഥിക്കുന്നു. ഇൗ wikipediyayil ബോക്സിൽ അതായത്

  • direction
  • produced by
  • music by

തുടങ്ങിയവ എഴുതുന്ന ബോക്സ് അതാണ് ഉദ്ദേശിച്ചത്. അത് എങ്ങനെ ആണ് നിർമിക്കുന്നത്.... അത് ഒന്ന് പറഞ്ഞു തരുമോ_ സുദീപ്.എസ്സ് (സംവാദം)