ലോകത്തിൽ നിന്നും പോളിയോമെലിറ്റസ് അഥവാ പോളിയോ നിർമാർജ്ജനം എന്ന പൊതുജനാരോഗ്യ സംരംഭം, 1998ൽ ലോകാരോഗ്യ സംഘടന, ഐക്യരാഷ്ട്രശിശുക്ഷേമസമിതി (UNICEF) , റോട്ടറി ഫൌണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ്. ഇത് വിജയിക്കുകയാണെങ്കിൽ ലോകത്ത് നിന്നും നിർമാർജ്ജനം ചെയ്യപ്പെട്ട മൂന്നാമത്തെ രോഗമായിരിക്കും പോളിയോ. വസൂരി (Smallpox ), കാലിവസന്ത (Rinderpest ) എന്നിവയാണ് ഇതുവരെയായി നിർമാർജ്ജനം ചെയ്യപ്പെട്ട മറ്റു രോഗങ്ങൾ.

പുരോഗതിതിരുത്തുക

2011 അവസാനമായപ്പോഴേക്കും , പാകിസ്താൻ, അഫ്ഗാനിസ്താൻ, ഇന്ത്യ, നൈജീരിയ ഒഴികെ ബാക്കി എല്ലാ രാജ്യങ്ങളും പോളിയോ വിമുക്തമായി. 2012 ൽ ഇതുവരെ ഇന്ത്യയിൽ പോളിയോ ഉണ്ടാകാത്തതിനാൽ , ദില്ലിയിൽ നടന്ന 2012 പോളിയോ ഉച്ചകോടിയിൽ ഇന്ത്യ പോളിയോ വിമുക്തമെന്നു ലോകാരോഗ്യ സംഘടന അംഗീകരിച്ചു.

"https://ml.wikipedia.org/w/index.php?title=പോളിയോ_നിർമാർജനം&oldid=2284353" എന്ന താളിൽനിന്ന് ശേഖരിച്ചത്