സംവാദം:മലമ്പനി
[1] പേശീവേദനയും വിശപ്പില്ലായ്മയും മലമ്പനിയുടെ ലക്ഷണങ്ങളാണോ? --Vssun (സുനിൽ) 16:01, 16 ജൂലൈ 2010 (UTC)
പ്രീയ സ്നേഹിതാ , പേശീവേദനയും വിശപ്പില്ലായ്മയും മലമ്പനിയുടെ പ്രഥമ ലക്ഷണങ്ങൾ അല്ല
- . ഉയർന്ന പനി (High fever ) ,തലവേദന , ഓർക്കാനം, ശർദ്ധി , വിളറിയ-മഞ്ഞിച്ച തൊലിപ്പുറം , സന്ധി വേദന എന്നീ ക്രമത്തിലാണ്, WHO യുടെ SEARO -Delhi യുടെ FAQs for Malaria യിൽ വിവരിച്ചിട്ടുള്ളത് (www .searo .who .int /en /section 21 /section 334 ). തലച്ചോറിനെ ബാധിക്കുന്ന പ്ലാസ്മോടിയം ഫാൽസിപാരം രോഗ ബാധ കൂടുതലായി ഇപ്പോൾ കാണപ്പെടുന്നു. ഉയർന്ന പനി ആണ് അതിന്റെ പ്രഥമ ലക്ഷണം.,
- പക്ഷെ, പണ്ട് മുതലേ ഉള്ള, ചുവന്ന രക്താണുക്കളെ ആക്രമിക്കുന്ന പ്ലാസ്മോടിയം വൈവാക്സ് മൂലമുണ്ടാകുന്ന മലമ്പനിയുടെ രോഗ ലക്ഷണങ്ങൾ വ്യത്യസ്തമാണ് :
ഉയർന്ന പനി , ദിവസ്സേനയോ ഒന്നിടവിട്ട ദിവസ്സങ്ങളിലോ കാണുന്നു. സാധാരണ ആയി ഇതിനു 3 അവസ്ഥ ഉണ്ടായിരിക്കും. ൧. തണുത്ത അവസ്ഥ- രോഗിക്ക് വിറയലും നല്ല തണുപ്പും അനുഭവപ്പെടുന്നു. ൨. ചൂടുള്ള അവസ്ഥ- രോഗിക്ക് ശരീരം പൊള്ളുന്ന അവസ്ഥ അനുഭവപ്പെടുന്നു , ഒപ്പം തലവേദനയും . ൩ , വിയർക്കുന്ന അവസ്ഥ - രോഗി അമിതമായി വിയർക്കുകയും തളരുകയും ചെയ്യപ്പെടുന്നു
- തലച്ചോറിനെ ബാധിക്കുന്ന പ്ലാസ്മോടിയം ഫാൽസിപാരം മലമ്പനി നേരത്തെ കണ്ടുപിടിച്ചു ചികില്സിച്ചില്ലങ്കിൽ മരണ കാരണമാകാം
Source : Parks Textbook of Preventive and Social Medicine, 19th edition,Bhanot, Jabalpur Please edit the article suitably. . I am preparing a writeup based on en. wikipedia on Malaria. By: Johnson aj ````--```` 17:49, 17 ജൂലൈ 2010 (UTC)
- പേരീവേദനയും വിശപ്പില്ലായ്മയും മലമ്പനിയുടെ ലക്ഷണമാണെന്ന് ഒരാൾ ഈ ലേഖനത്തിൽ കൂട്ടിച്ചേർത്തു. അത് ശരിയല്ലെങ്കിൽ ഒഴിവാക്കാം എന്നുകരുതി. നന്ദി. --Vssun (സുനിൽ) 02:21, 18 ജൂലൈ 2010 (UTC)