ഇതിന് നീർച്ചുഴി എന്നല്ല, കടൽച്ചുഴലി എന്നാണ് കേട്ടിട്ടുള്ളത്--പ്രവീൺ:സംവാദം 13:39, 16 ഓഗസ്റ്റ് 2010 (UTC)Reply

പേര് മാറ്റുന്നതിന് മുമ്പ് സംശയത്തിലുള്ള പദങ്ങൾ എന്തുകൊണ്ടെന്ന് വ്യക്തമാക്കുക, വ്യക്തമാക്കുന്നതിനു മുമ്പ് ഇതുകൂടെ കാണുക ഈ പദത്തെക്കുറിച്ച് അറിവില്ലാഞ്ഞതിനാലാവണം മനോരമ ജലസ്തംഭം എന്നുപയോഗിച്ചത്--പ്രവീൺ:സംവാദം 14:48, 21 ഓഗസ്റ്റ് 2010 (UTC)Reply

............................................................................................................................................................................................................................................................. കടല്ച്ചുഴലിയെക്കുറിച്ചു കൂടുതൽ മനസ്സിലാക്കാൻ സാധിച്ചതിനു നന്ദി . സംഗതികൾ കുറേക്കൂടി സങ്കീർണമായി. കാലാവസ്ഥ കേന്ദ്രം വെളിപ്പെടുത്തലും പൂർണമല്ല. ഈ പ്രക്രീയയിൽ വെള്ളം ഒരിക്കലും മുകളിലേക്ക് ഉയർത്തപ്പെടുന്നില്ല എന്നാണു en wikipedia യിൽ, waterspout നെക്കുറിച്ച് പറയുന്നത് മീൻപിടിത്തക്കാർ ഇതിനെ "അത്ത കടൽ ഏറ്റം " എന്ന് വിളിക്കുന്നു. waterspout ന് ഒരു മലയാളം വാക്ക് വേണം ? നിർദേശം പ്രതീക്ഷിക്കുന്നു --Johnson aj 16:16, 22 ഓഗസ്റ്റ് 2010 (UTC) ..Reply

പരക്കെ ഉപയോഗിക്കുന്ന കടൽച്ചുഴലി എന്നു തന്നെ ഉപയോഗിക്കുന്നതാണ് നല്ലത് എന്നെന്റെ അഭിപ്രായം. കൃത്രിമ വാക്കുകൾ ഉണ്ടാക്കേണ്ടതില്ല--പ്രവീൺ:സംവാദം 05:00, 29 ഓഗസ്റ്റ് 2010 (UTC)Reply

ഇത് കടലിൽ മാത്രമല്ലല്ലോ, ഉണ്ടാകുന്നത്--തച്ചന്റെ മകൻ 05:39, 29 ഓഗസ്റ്റ് 2010 (UTC)Reply

പുതിയ വാക്കുകൾ ഉണ്ടാക്കാനും പ്രചരിപ്പിക്കാനുമുള്ള വേദിയായി മലയാളം വിക്കിപീഡിയ ഉപയോഗിക്കേണ്ട എന്നെന്റെ അഭിപ്രായം. കടൽച്ചുഴലിയെന്നാണ് പേരെങ്കിലും മറ്റ് ജലാശയങ്ങളിലും ഉണ്ടാകാറുണ്ട് എന്നോ മറ്റോ ഒരു വരി ചേർത്ത് പരിഹരിക്കാവുന്നതല്ലേയുള്ളു? കേരളത്തിൽ ഇത് വ്യാപകമല്ലാത്തതിനാലും, കടലിന് പുറത്ത് ഉണ്ടായിട്ടില്ലാത്തതിനാലുമായിരിക്കണം ഇങ്ങനെ ഒരു പേര് വന്നത്--പ്രവീൺ:സംവാദം 11:49, 29 ഓഗസ്റ്റ് 2010 (UTC)Reply
ജലസ്തംഭം പുതിയ വാക്കല്ല. പുസ്തകങ്ങളിൽ waterspout-ന്‌ ഉപയോഗിച്ചുകണ്ടിട്ടുണ്ട്.--തച്ചന്റെ മകൻ 17:01, 29 ഓഗസ്റ്റ് 2010 (UTC)Reply

........................................................................... ജലസ്തംഭം സംവാദത്തിലെ അധികാരികമായ അഭിപ്രായങ്ങൾക്ക് നന്ദി. Johnson aj 04:53, 8 സെപ്റ്റംബർ 2010 (UTC) Johnson aj, 08 sept 2010Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ജലസ്തംഭം&oldid=4026013" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജലസ്തംഭം" താളിലേക്ക് മടങ്ങുക.