പലേഡിയത്തിന്റെ ഒരു രൂപം മാത്രമല്ലേ? പലേഡിയത്തിന്റെ താളിൽ ലയിപ്പിക്കുന്നതല്ലേ നല്ലത്? --Vssun (സുനിൽ) 09:21, 9 ഒക്ടോബർ 2010 (UTC)Reply

മൂലകങ്ങളുടെ പരമാണുക്കളെ ഒന്നിപ്പിക്കാൻ

തിരുത്തുക

"വിവിധ മൂലകങ്ങളുടെ പരമാണുക്കളെ തമ്മിൽ ഒന്നിപ്പിക്കുവാൻ കഴിവുള്ള വസ്തുവാണ്" എന്ന പ്രസ്താവനക്കാണ് തെളിവ് ആവശ്യപ്പെട്ടത്.

തെളിവായിച്ചേർത്തിരിക്കുന്ന സൈറ്റിൽ നിന്നും "palladium could be used to catalyze synthetic reactions to form new carbon/carbon bonds." ഇതാണ് കിട്ടിയത്. അതായത് പുതിയ കാർബൺ-കാർബൺ ബന്ധനങ്ങൾ രൂപപ്പെടുന്ന രാസപ്രക്രിയയിൽ ഉൽപ്രേരകമായി (രാസത്വരകമായി) പലേഡിയം ഉപയോഗിക്കാം എന്ന്. കൂടുതൽ വിശദീകരണങ്ങൾ പ്രതീക്ഷിക്കുന്നു. --Vssun (സുനിൽ) 15:25, 9 ഒക്ടോബർ 2010 (UTC)Reply

അനേക ലക്ഷങ്ങൾ വായിക്കുന്ന ഒരു ദിനപ്പത്രത്തിൽ വന്ന വാർത്ത ഉൾക്കൊണ്ട്, വിക്കിയിലേക്ക് എഴുതി ചേർത്ത അബദ്ധം മാത്രമേ ഞാൻ ചെയ്തിട്ടുഒള്ളു. ലയിപ്പിക്കാതെ മായിച്ചു കളയുന്നതാവും നല്ലത്. അലുമിനിയത്തിലും, ആലത്തിലും (alum - സ്പടികക്കാരം) അലൂമിനിയമുണ്ട്.

വെവ്വേറെ കാണണമോ ? എനിക്ക് കൂടുതൽ വിശദീകരണങ്ങൾ ഒന്നും ഇല്ല. --Johnson aj 18:04, 9 ഒക്ടോബർ 2010 (UTC)Reply

ഒരു ലേഖനത്തിന്റെ കാര്യത്തിൽ എന്റെ അഭിപ്രായം എഴുതുന്നതിൽ ഇത്ര നിരാശനാകുന്നതിന്റെ കാരണം മനസിലാകുന്നില്ല. (താങ്കളുടെ വാക്കുകളിൽ നിന്ന് നിരാശ വായിച്ചെടുക്കാനാകുന്നു). ആലം അലൂമിനിയത്തിന്റെ ഒരു സംയുക്തമാണെന്നറിയാം. എന്നാൽ ഇവിടെ, പലേഡിയം ഏതു മൂലകവുമായിച്ചേർന്ന സംയുക്തമാണെന്ന് മനസിലായില്ല. രാസത്വരകം എന്നത് ഒരു പദാർത്ഥത്തിന്റെ ഉപയോഗം മാത്രമാണെന്നാണ് അറിവ്. --Vssun (സുനിൽ) 03:17, 10 ഒക്ടോബർ 2010 (UTC)Reply
"പലേഡിയം രാസത്വരകം" താളിലേക്ക് മടങ്ങുക.