എൻ.കെ. പ്രേമചന്ദ്രൻ
2014 മുതൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗവും മുൻ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയും രാജ്യസഭ അംഗവുമായിരുന്ന കേരളത്തിൽ നിന്നുള്ള ആർ.എസ്.പി നേതാവാണ് എൻ.കെ. പ്രേമചന്ദ്രൻ (ജനനം: 25 മേയ് 1960 )
എൻ.കെ. പ്രേമചന്ദ്രൻ | |
---|---|
ലോക്സഭാംഗം | |
ഓഫീസിൽ 2014, 2019 – തുടരുന്നു | |
മണ്ഡലം | കൊല്ലം |
ജലവിഭവ വകുപ്പ് മന്ത്രി, കേരളം | |
ഓഫീസിൽ 18 മേയ്, 2006 – 16 മേയ്, 2011 | |
പിൻഗാമി | പി.ജെ. ജോസഫ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | വർക്കല നാവായിക്കുളം, തിരുവനന്തപുരം | മേയ് 25, 1960
രാഷ്ട്രീയ കക്ഷി | ആർ.എസ്.പി |
പങ്കാളി | ഡോ. എസ്. ഗീത |
കുട്ടികൾ | 1 മകൻ |
ജീവിതരേഖ
തിരുത്തുകതിരുവനന്തപുരം ജില്ലയിലെ വർക്കല താലൂക്കിലെ നാവായിക്കുളത്ത് എൻ.കൃഷ്ണപിള്ളയുടെയും മഹേശ്വരിയമ്മയുടെയും മകനായി 1960 മെയ് 25-ന് ജനിച്ചു. കൊല്ലം ഫാത്തിമ മാതാ കോളേജിൽ നിന്ന് ശാസ്ത്രബിരുദം നേടിയ ശേഷം തിരുവനന്തപുരം ഗവണ്മെന്റ് കോളേജിൽ നിയമ പഠനത്തിന് ചേർന്നു. 1985-ൽ കേരള സർവ്വകലാശാലയിലെ ഒന്നാം റാങ്കോടെ നിയമബിരുദം നേടി.[1]
രാഷ്ട്രീയ ജീവിതം
തിരുത്തുകആർ.എസ്.പിയുടെ വിദ്യാർത്ഥി വിഭാഗമായ ഓൾ ഇന്ത്യ പ്രോഗ്രസ്സീവ് സ്റ്റുഡൻ്റ്സ് യൂണിയൻ (എ.ഐ.പി.എസ്.യു) വഴിയാണ് പൊതുരംഗ പ്രവേശനം. ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ പ്രേമചന്ദ്രൻ ആർ.എസ്.പിയുടെ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമാണ്[2].
പ്രധാന പദവികളിൽ
- 1988-ൽ നാവായിക്കുളം ഗ്രാമപഞ്ചായത്ത് അംഗം.[3]
- 1991-ൽ ജില്ലാ കൗൺസിൽ അംഗം
- 1995-ൽ ജില്ലാ പഞ്ചായത്ത് അംഗം
- 1996-ൽ കൊല്ലം ലോക്സഭാ മണ്ഡലത്തിൽ നിന്ന് പാർലമെൻ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
- 1998-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കൊല്ലം പാർലമെന്റ് മണ്ഡലത്തിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
- 2000 മുതൽ 2006 വരെ ഇദ്ദേഹം രാജ്യസഭ അംഗമായി പ്രവർത്തിച്ചു
- 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറയിൽ ആർ.എസ്.പി (ബി)യുടെ സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എ-യുമായിരുന്ന ഷിബു ബേബി ജോണിനെ തോല്പിച്ച് വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിൽ ജലവിഭവ വകുപ്പ് മന്ത്രിയായി. മുല്ലപ്പെരിയാർ പ്രശ്നത്തിൽ മേൽക്കൈയെടുത്തത് അദ്ദേഹത്തെ ശ്രദ്ധേയനാക്കി.[4]
- 2011-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ചവറ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും യു.ഡി.എഫിലെ ഷിബു ബേബി ജോണിനോട് പരാജയപ്പെട്ടു.
- 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുൻപ് കൊല്ലം ലോക്‌സഭ സീറ്റ് നൽകാതിരുന്നതിൽ പ്രതിഷേധിച്ച് ആർ.എസ്.പി കേരള ഘടകം ഇടതുമുന്നണി വിട്ടു യു.ഡി.എഫിൽ ചേർന്നു.[5]
- ഏറെ വൈകാതെ തന്നെ ഷിബു ബേബി ജോണിൻ്റെ ആർ.എസ്.പി (ബി)യും എ.എ. അസീസിൻ്റെ ആർ.എസ്.പിയും തമ്മിൽ ലയിച്ചു ഒറ്റ പാർട്ടിയായി യു.ഡി.എഫ് ഘടകകക്ഷിയായി.[6]
- 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി കൊല്ലത്ത് നിന്ന് മത്സരിച്ചു. സി.പി.എമ്മിൻ്റെ പൊളിറ്റ്ബ്യൂറോ അംഗമായ എം.എ. ബേബിയെ പരാജയപ്പെടുത്തി ലോക്സഭാംഗമായി[7]
2019-ൽ സി.പി.എമ്മിൻ്റെ മുൻ രാജ്യസഭാംഗമായ കെ.എൻ. ബാലഗോപാൽനെ തോൽപ്പിച്ച് വീണ്ടും കൊല്ലത്ത് നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[8]
- 2024-ൽ സി.പി.എമ്മിൻ്റെ കൊല്ലം എം.എല്.എ ആയ എം.മുകേഷ്നെ തോൽപ്പിച്ച് വീണ്ടും കൊല്ലത്ത് നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[9]
റവലൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ.എസ്.പി)
- ഓൾ ഇന്ത്യ പ്രോഗ്രസ്സീവ് സ്റ്റുഡൻറ്സ് യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം,
- ആർ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി,
- ആർ.എസ്.പി. കേന്ദ്ര കമ്മറ്റിയംഗം,
- ആർ.എസ്.പിയുടെ തൊഴിലാളി സംഘടനയായ യു.ടി.യു.സി. കേന്ദ്രകമ്മറ്റിയംഗം എന്ന നിലകളിലും പ്രവർത്തിച്ചു.
- 2016 ലെ മികച്ച പാർലമെന്റ് അംഗത്തിനുള്ള ലോക്മത് മീഡിയ ഗ്രൂപ്പ് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് എൻ.കെ. പ്രേമചന്ദ്രൻ അർഹനായിരുന്നു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയം
തിരുത്തുകവർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|
2019 | കൊല്ലം ലോകസഭാമണ്ഡലം | എൻ.കെ. പ്രേമചന്ദ്രൻ | ആർ.എസ്.പി., യു.ഡി.എഫ്. | കെ.എൻ. ബാലഗോപാൽ | സി.പി.എം., എൽ.ഡി.എഫ് |
2014 | കൊല്ലം ലോകസഭാമണ്ഡലം | എൻ.കെ. പ്രേമചന്ദ്രൻ | ആർ.എസ്.പി., യു.ഡി.എഫ്. | എം.എ. ബേബി | സി.പി.എം., എൽ.ഡി.എഫ് |
അവലംബം
തിരുത്തുക- ↑ http://www.parliamentofindia.nic.in/ls/lok12/biodata/12KL18.htm
- ↑ http://164.100.47.194/Loksabha/Members/MemberBioprofile.aspx?mpsno=3754
- ↑ "ചവറ കടുത്ത പോരാട്ടത്തിന് സാക്ഷിയാകുന്നു" (in ഇംഗ്ലീഷ്). ദ ഹിന്ദു. ഏപ്രിൽ 3, 2011. Archived from the original on 2012-07-16. Retrieved മാർച്ച് 16, 2012.
- ↑ "നേർക്കുനേർ - ചവറ". മാതൃഭൂമി (2011 നിയമസഭാ തെരഞ്ഞെടുപ്പ് താൾ). Retrieved മാർച്ച് 16, 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.thehindu.com/news/national/kerala/rsp-to-be-part-of-udf/article5767720.ece
- ↑ https://www.thehindu.com/news/national/kerala/rsp-decides-to-merge-with-rspb/article5934662.ece
- ↑ https://m.economictimes.com/news/politics-and-nation/defeated-cpi-m-politburo-member-m-a-baby-not-to-resign-from-assembly-membership/articleshow/35335364.cms
- ↑ https://www.thehindu.com/news/national/kerala/premachandran-has-the-last-laugh/article27227993.ece
- ↑ https://www.thehindu.com/news/national/kerala/premachandran-has-the-last-laugh/article27227993.ece
- ↑ http://www.niyamasabha.org/codes/13kla/session_8/ans/u01293-210313-801000000000-13.pdf
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- എൻ.കെ പ്രേമചന്ദ്രന്റെ ജീവിതരേഖ, ഇന്ത്യൻ പാർലമെന്റ് വെബ്സൈറ്റ് Archived 2016-03-04 at the Wayback Machine.
- എൻ.കെ പ്രേമചന്ദ്രന്റെ ജീവിതരേഖ, കേരള നിയമസഭാ വെബ്സൈറ്റ് Archived 2016-03-04 at the Wayback Machine.
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ |
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ |