പി.കെ. ശ്രീമതി

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക

2006 മുതൽ 2011 വരെ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന കണ്ണൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന സി.പി.എം നേതാവാണ് പി.കെ.ശ്രീമതി ടീച്ചർ.(4 മെയ് 1949) 2014 മുതൽ 2019 വരെ കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. രണ്ട് തവണ പയ്യന്നൂർ മണ്ഡലത്തിൽ നിന്നും നിയമസഭാംഗമായി. നിലവിൽ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ ദേശീയ അധ്യക്ഷയുമാണ്. [2] [3] [4]

പി.കെ.ശ്രീമതി ടീച്ചർ
ലോക്‌സഭാംഗം
പദവിയിൽ
ഓഫീസിൽ
2014-2019
മുൻഗാമികെ. സുധാകരൻ
പിൻഗാമികെ. സുധാകരൻ
മണ്ഡലംകണ്ണൂർ
സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി
ഓഫീസിൽ
2006-2011
മുൻഗാമികെ. കെ.രാമചന്ദ്രൻ
പിൻഗാമിഅടൂർ പ്രകാശ്
നിയമസഭാംഗം
ഓഫീസിൽ
2006, 2001
മണ്ഡലംപയ്യന്നൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1949-05-04) 4 മേയ് 1949  (75 വയസ്സ്)
മയ്യിൽ, കണ്ണൂർ ജില്ല, കേരളം
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ് )
പങ്കാളിദാമോദരൻ നമ്പ്യാർ
കുട്ടികൾസുധീർ നമ്പ്യാർ
As of 19 ഓഗസ്റ്റ്, 2024
ഉറവിടം: [[1] കേരള നിയമസഭ]

ജീവിതരേഖ

തിരുത്തുക

കണ്ണൂർ ജില്ലയിലെ മയ്യിൽ താലൂക്കിലെ കയരളത്ത് 1949 മേയ് 4-ന് ടി. കേളപ്പൻ നമ്പ്യാരുടെയും പി.കെ. മീനാക്ഷിയമ്മയുടെയും മകളായി ജനനം.[5] പത്താം തരം പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ലോവർ പ്രൈമറി സ്കൂൾ അധ്യാപികയായി ജീവിതമാരംഭിച്ചു. നെരുവമ്പ്രം അപ്പർ പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപികയായിരിക്കെ 2003-ൽ സർവീസിൽ നിന്ന് സ്വയം വിരമിച്ചു.

രാഷ്ട്രീയ ജീവിതം

തിരുത്തുക

മാർക്സിസ്റ്റ് പാർട്ടിയുടെ യുവജന മഹിളാ പ്രസ്ഥാനങ്ങളിലൂടെ പൊതു രംഗത്ത് എത്തിയ ശ്രീമതി ടീച്ചർ കണ്ണൂർ ജില്ലാ കൗൺസിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡൻ്റ് എന്നീ നിലകളിലെ പ്രവർത്തനങ്ങളോടെ മാർക്സിസ്റ്റ് പാർട്ടി നേതൃ നിരയിലെത്തി.

കെ.എസ്.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിൻറ് സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, കേന്ദ്ര കമ്മറ്റി അംഗം, അഖിലേന്ത്യ വൈസ് പ്രസിഡന്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ സംഘടനയുടെ ദേശീയ അധ്യക്ഷയാണ്. കണ്ണൂർ ജില്ലാ കൗൺസിലിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെഴ്സണും 1995 മുതൽ 1997 വരെ കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ ആദ്യ പ്രസിഡണ്ടുമായിരുന്നു.

1997-ൽ മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായും 2002-ൽ കൽക്കട്ടയിൽ നടന്ന പതിനാറാം പാർട്ടി കോൺഗ്രസിൽ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 2012-ൽ നടന്ന തിരുവനന്തപുരം സംസ്ഥാന സമ്മേളനത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി. സ്ത്രീ ശബ്ദം മാസികയുടെ ചീഫ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

2001, 2006 നിയമസഭ തിരഞ്ഞെടുപ്പുകളിൽ പയ്യന്നൂരിൽ നിന്ന് നിയമസഭാംഗമായ ശ്രീമതി ടീച്ചർ 2006 മുതൽ 2011 വരെ വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിലെ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു.

2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൽ നിന്നും ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2019-ലെ ലോക്സഭയിലേക്ക് വീണ്ടും മത്സരിച്ചെങ്കിലും കോൺഗ്രസ് നേതാവ് കെ.സുധാകരനോട് പരാജയപ്പെട്ടു. [6][7]

സ്വകാര്യ ജീവിതം

തിരുത്തുക
  • ഭർത്താവ് : ഇ.ദാമോദരൻ നമ്പ്യാർ

(മാടായി ഹൈ സ്കൂൾ റിട്ട. അധ്യാപകൻ)

  • ഏക മകൻ : സുധീർ നമ്പ്യാർ(ബിസിനസ്)

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [8] [9]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 കണ്ണൂർ ലോകസഭാമണ്ഡലം കെ. സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 529741 പി.കെ. ശ്രീമതി സി.പി.എം., എൽ.ഡി.എഫ്, 435182 സി.കെ. പത്മനാഭൻ ബി.ജെ.പി., എൻ.ഡി.എ. 68509
2014 കണ്ണൂർ ലോകസഭാമണ്ഡലം പി.കെ. ശ്രീമതി സി.പി.എം., എൽ.ഡി.എഫ് കെ. സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2006[10] പയ്യന്നൂർ നിയമസഭാമണ്ഡലം പി.കെ. ശ്രീമതി സി.പി.ഐ.എം., എൽ.ഡി.എഫ് കെ. സുരേന്ദ്രൻ (കോൺഗ്രസ്സ്) കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001[11] പയ്യന്നൂർ നിയമസഭാമണ്ഡലം പി.കെ. ശ്രീമതി സി.പി.ഐ.എം., എൽ.ഡി.എഫ് എം. നാരായണൻകുട്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
  1. https://www.niyamasabha.nic.in/index.php/content/member_homepage/1832
  2. http://www.niyamasabha.org/codes/members/sreemathiteacher.pdf
  3. "ലോക്സഭയില് പി.കെ.ശ്രീമതി". Archived from the original on 2015-07-23. Retrieved 2014-10-27.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-10-10. Retrieved 2008-09-09.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-11-04. Retrieved 2007-09-26. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  6. "Minister for Health & Social Welfare website". Archived from the original on 2008-09-23. Retrieved 2009-04-03.
  7. കേരളത്തിലെ മന്ത്രിസഭകൾ 2006-ഇന്നു വരെ
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-06-01. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  9. http://www.keralaassembly.org
  10. http://www.ceo.kerala.gov.in/pdf/KLA/KL_2006_ST_REP.pdf
  11. http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ  
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=പി.കെ._ശ്രീമതി&oldid=4111878" എന്ന താളിൽനിന്ന് ശേഖരിച്ചത്