ഇ. അഹമ്മദ്
മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും, 25 ലേറെ വർഷക്കാലം ലോകസഭയിൽ മലപ്പുറം മഞ്ചേരി പൊന്നാനി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച അംഗവും,മുസ്ലീംലീഗ് ദേശീയ പ്രസിഡന്റുമായിരുന്നു എടപ്പകത്ത് അഹമ്മദ് എന്ന ഇ. അഹമ്മദ്. (ജനനം 29 ഏപ്രിൽ 1938 - മരണം 1 ഫെബ്രുവരി 2017. പതിനാലാം ലോകസഭയിലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്നു. പതിനഞ്ചാം ലോകസഭയിലും കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കാലം കേന്ദ്രമന്ത്രിയായിരുന്നതിന്റെ ബഹുമതിയും 2019 ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കേരളത്തിൽ വച്ചേറ്റവും വലിയ ബഹുഭൂരിപക്ഷത്തിന് എം പി യായി തെരഞ്ഞെടുക്കപ്പെട്ടതും ഇ അഹമ്മദ് തന്നെയാണ്. 2017 ഫെബ്രുവരി ഒന്നിന് പുലർച്ചെ രണ്ടേകാലോടെ ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.[1]
ഇ. അഹമ്മദ് | |
---|---|
![]() E. Ahamed | |
പാർലമെന്റംഗം | |
മണ്ഡലം | പൊന്നാനി ലോകസഭാമണ്ഡലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കണ്ണൂർ, കേരളം | 29 ഏപ്രിൽ 1938
മരണം | 01 ഫെബ്രുവരി 2017 ന്യൂഡൽഹി |
രാഷ്ട്രീയ കക്ഷി | മുസ്ലീംലീഗ് |
പങ്കാളി(കൾ) | പരേതയായ സുഹറ അഹമ്മദ് |
കുട്ടികൾ | 2 പുത്രരും 1 മകളും |
വസതി(കൾ) | കണ്ണൂർ |
വെബ്‌വിലാസം | http://eahamed.com/ |
As of September 13, 2007 |
ജീവിതരേഖ തിരുത്തുക
1938 ഏപ്രിൽ 29-ന് കണ്ണൂർ ജില്ലയിലെ കണ്ണൂർ സിറ്റിയിൽ ജനിച്ചു. ഒ. അബ്ദുൾഖാദർ ഹാജിയും എടപ്പകത്ത് നഫീസയുമായിരുന്നു മാതാപിതാക്കൾ. തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, ഗവൺമെന്റ് ലോ കോളേജ് തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. ഇ.അഹമ്മദ് 5 തവണ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്(1967-1991).1982-1987 കാലത്ത് കേരള വ്യവസായ മന്ത്രിയായിരുന്നു.1991 ൽ ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.1995 ൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറിയായി.2004 ൽ വിദേശകാര്യ സഹമന്ത്രിയായി.2009 ൽ റയിൽവേ സഹമന്ത്രി. 2011 ൽ വീണ്ടും വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റു.[2]
2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ജയിച്ച ഏക യു.ഡി.എഫ്. അംഗം അഹമ്മദായിരുന്നു. എൽ.ഡി.എഫ്. ചരിത്രവിജയം നേടിയ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലം സ്വന്തം കൈപ്പിടിയിലൊതുക്കി അഹമ്മദ് യു.ഡി.എഫിന്റെ മാനം കാത്തു. 2009, 2014 വർഷങ്ങളിൽ മലപ്പുറത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുപ്പുകൾ തിരുത്തുക
വർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|
2014 | മലപ്പുറം ലോകസഭാമണ്ഡലം | ഇ. അഹമ്മദ് | മുസ്ലീം ലീഗ്, യു.ഡി.എഫ് | പി.കെ. സൈനബ | സി.പി.എം., എൽ.ഡി.എഫ്. |
പുസ്തകങ്ങൾ തിരുത്തുക
- One Foreign Journey and Numerous Memories
- A Story of Renaissance of Indian Muslims
- The Leaders I Know
പതിനഞ്ചാം ലോകസഭ തിരുത്തുക
പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മലപ്പുറം ലോകസഭാമണ്ഡലത്തിൽ നിന്ന് 1,94,739 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു. തുടർന്ന് 2009 മെയ് 28-ന് അദ്ദേഹം കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
മരണം തിരുത്തുക
2017 ഫെബ്രുവരി ഒന്നിന് പുലർച്ചെ രണ്ടേകാലോടെ ഡൽഹിയിലെ രാംമനോഹർ ലോഹ്യ ആശുപത്രിയിൽ വച്ചാണ് അഹമ്മദ് അന്തരിച്ചത്. തലേന്ന് ഉച്ചയ്ക്ക് തുടങ്ങിയ ബജറ്റ് സമ്മേളനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം കേട്ടുകൊണ്ടിരിക്കേ പെട്ടെന്ന് ഹൃദയാഘാതം വന്ന് കുഴഞ്ഞുവീണ അഹമ്മദിനെ ഉടനെ ആശുപത്രിയിലെത്തിച്ചു. വിദഗ്ദ്ധചികിത്സകൾ നടത്തിയെങ്കിലും ഒന്നിന് പുലർച്ചെ രണ്ടേകാലോടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. മൃതദേഹം ആദ്യം ഡൽഹിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചശേഷം നാട്ടിലെത്തിക്കുകയും, പിറ്റേന്ന് ഉച്ചയ്ക്ക് പൂർണ ഔദ്യോഗികബഹുമതികളോടെ കണ്ണൂർ സിറ്റി ജുമാ മസ്ജിദിൽ കബറടക്കുകയും ചെയ്തു. അഹമ്മദിന്റെ ഭാര്യ സുഹറ 1999-ൽ ഒരു വാഹനാപകടത്തിൽ മരിച്ചിരുന്നു. രണ്ട് ആണ്മക്കളും ഒരു മകളുമടക്കം മൂന്ന് മക്കളുണ്ട്.
ഡൽഹി റാംമനോഹർ ലോഹ്യ ആശുപത്രിയിൽ എത്തിയ സോണിയ ഗാന്ധിക്കും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കും അഹമ്മദിനെ കാണാനുളള അനുമതി ആശുപത്രി അധികൃതർ നിഷേധിചിരുന്നു. ബജറ്റ് പ്രഖ്യാപനം കാരണമാണ് ആരെയും ആശുപത്രിക്കകത്തേക്ക് കടത്തി വിടാത്തതെന്ന് ആരോപണമുയർന്നു. ഓപ്പൺ ഐസിയുവിലായിരുന്ന അഹമ്മദിനെ ട്രോമ കെയറിലേക്ക് മാറ്റിയ ശേഷമാണ് എംപിമാരായ വയലാർ രവി, ഇ.ടി മുഹമ്മദ് ബഷീർ, എം.കെ രാഘവൻ, പി.വി വഹാബ് എന്നിവർക്ക് സന്ദർശനത്തിന് അനുമതി ലഭിച്ചതും. ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ ഇ. അഹമ്മദിൻറെ മക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.ഇ അഹമ്മദ് അന്തരിച്ചതിനെ തുടർന്ന് മലപ്പുറം ലോക സഭ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടി 171038 വോട്ടുകൾക്ക് വിജയിച്ചു [3]
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-02-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-02-01.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2017-02-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-01-31.
- ↑ Malappuram Election Result 2017
പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക
- Members of Fourteenth Lok Sabha - Parliament of India website Archived 2006-06-19 at the Wayback Machine.
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ |
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ |