പ്രധാന മെനു തുറക്കുക

പൊതുപ്രവർത്തകനും ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ ദേശീയ നേതാവുമാണ് കെ.സി. വേണുഗോപാൽ എന്ന കൊഴുമ്മൽ ചട്ടടി വേണുഗോപാൽ.

കെ.സി. വേണുഗോപാൽ

കെ.സി. വേണുഗോപാൽ, മുൻ ആലപ്പുഴ എം.പി., മുൻ കേന്ദ്രമന്ത്രി

നിലവിൽ
പദവിയിൽ 
ജനുവരി 20, 2011
പ്രധാനമന്ത്രി മൻമോഹൻ സിങ്
പിൻ‌ഗാമി പീയൂഷ് ഗോയൽ

നിലവിൽ
പദവിയിൽ 
2009 - 2019
മുൻ‌ഗാമി കെ.ആർ. മനോജ്
പിൻ‌ഗാമി എ.എം. ആരിഫ്
നിയോജക മണ്ഡലം ആലപ്പുഴ
ജനനം (1963-02-04) 4 ഫെബ്രുവരി 1963 (പ്രായം 56 വയസ്സ്)
Kannur, Kerala, India
ഭവനംആലപ്പുഴ, കേരളം
രാഷ്ട്രീയപ്പാർട്ടി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ജീവിത പങ്കാളി(കൾ)ആശ വേണുഗോപാൽ
കുട്ടി(കൾ)ഗോകുൽ, പാർവ്വതി

ജീവിതരേഖതിരുത്തുക

1963 ഫെബ്രുവരി 4 ന് കണ്ണൂർ ജില്ലയിൽ പയ്യന്നൂരിനടുത്തുള്ള കടന്നപ്പള്ളിയിൽ മാതമംഗലം കണ്ടോന്താർ വേലോത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാരുടേയും കൊഴുമ്മൽ ചട്ടടി ജാനകിയമ്മയുടേയും നാലമത്തെ മകനായി ജനനം.

വിദ്യഭ്യാസംതിരുത്തുക

ഗണിതശാസ്ത്രത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് എൽ.എൽ. ബിയും പാസ്സായി. പഠനകാലത്ത് കായികമേഖലയിലും മികവ് തെളിയിച്ചു വേണുഗോപാൽ. സ്കൂൾ പഠനകാലത്ത് കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന വോളിബോൾ താരമായിരുന്ന അദ്ദേഹം ജില്ലാ ജൂനിയർ വോളിക്യാപ്റ്റനായിരുന്നു.

അധികാരസ്ഥാനങ്ങൾതിരുത്തുക

  • 2017 ഏപ്രിലിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായി.
  • 2012 ഒക്ടോബർ 28 മുതൽ വ്യോമയാന സഹമന്ത്രിയായി. [1]
  • 2011 ജനുവരി 19 ന് കേന്ദ്ര ഊർജ്ജ സഹമന്ത്രിയായി. [2]
  • 2004 ഏപ്രിൽ 5 മുതൽ 2006 മേയ് 17 വരെ കേരളത്തിലെ ടൂറിസം,ദേവസ്വം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നിട്ടുണ്ട്.
  • കെ.പി.സി.സി എക്സിക്യുട്ടീവ് അംഗമായിരുന്നിട്ടുണ്ട്.
  • 1992-2000 വരെ യൂത്ത്കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചു.
  • 1987 ൽ കെ.എസ്.യു. വിന്റെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുപ്പുകൾതിരുത്തുക

കുടുംബംതിരുത്തുക

ഭാര്യ :അദ്ധ്യാപികയായ ഡോ. ആശ. രണ്ടുമക്കൾ

അവലംബംതിരുത്തുക

  1. http://www.mathrubhumi.com/online/malayalam/news/story/1909953/2012-10-29/india
  2. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8667775&tabId=11&contentType=EDITORIAL&BV_ID=@@@
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ  
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ  
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=കെ.സി._വേണുഗോപാൽ&oldid=3151903" എന്ന താളിൽനിന്ന് ശേഖരിച്ചത്