സി.എൻ. ജയദേവൻ
സി.എൻ. ജയദേവൻ സി.പി.ഐ. അംഗമായ ഒരു രാഷ്ട്രീയപ്രവർത്തകനാണ്.ഇദ്ദേഹം മുൻ തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലം എം.പി.ആണ്. ഇദ്ദേഹം തൃശൂർ സി.പി.ഐ. ജില്ലാ സെക്രട്ടറിയായിരുന്നു [1] 1996 മുതൽ 2001 വരെ ഇദ്ദേഹം ഒല്ലൂർ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച് പത്താം കേരള നിയമസഭയിലെ അംഗമായിരുന്നു[2].[3][4]
സി.എൻ. ജയദേവൻ | |
---|---|
പ്രമാണം:C. N. Jayadevan.png | |
ലോകസഭാംഗം | |
ഓഫീസിൽ 16 May 2014 – 23 May 2019 | |
മുൻഗാമി | പി.സി. ചാക്കോ |
പിൻഗാമി | ടി.എൻ. പ്രതാപൻ |
മണ്ഡലം | തൃശ്ശൂർ |
കേരള നിയമസഭ അംഗം | |
ഓഫീസിൽ 1996–2001 | |
മുൻഗാമി | |
പിൻഗാമി | |
മണ്ഡലം | ഒല്ലൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തൃശൂർ, കേരളം |
രാഷ്ട്രീയ കക്ഷി | കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ |
ജീവിതരേഖതിരുത്തുക
തൃശൂർ ജില്ലയിൽ മണലൂർ പഞ്ചായത്തിൽ ചിരുകണ്ടത്ത് നാരായണന്റെയും പൂവത്തുംകടവിൽ ലക്ഷ്മിയുടെയും മകനായ ജയദേവൻ സെന്റ് തേരെസാസ് യു പി സ്കൂളിലും മണലൂർ ഗവ.ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നടത്തി. ഗുരുവായൂർ ശ്രീകൃഷ്ണ കോളജ്, പാലക്കാട് ഗവ.വിക്ടോറിയ കോളജ്, തൃശൂർ ശ്രീകേരള വർമ്മ കോളജ്(എംഎ) എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം. ഭാര്യ: എം എസ് രമാദേവി. മക്കൾ: ദീപക്, ദിനൂപ്(ഇരുവരും എഞ്ചിനീയർമാർ). ദീപക് വിദേശത്താണ്. കേരള നിയമസഭയുടെ മുൻ ഡെ.സ്പീക്കറും കമ്യൂണിസ്റ്റ് നേതാവും ചരിത്രകാരനുമായ പി കെ ഗോപാലകൃഷ്ണൻ മാതൃസഹോദരനാണ്. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1970- 71 കാലത്ത് സമരമുഖത്തുനിന്ന് പൊലീസ് അറസ്റ്റുചെയ്തു. 18 ദിവസം ജയിൽവാസം. യുവജനപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ ശ്രദ്ധപിടിച്ചുപറ്റിയ ജയദേവൻ 1976-79 ഘട്ടത്തിൽ എഐവൈഎഫിന്റെ തൃശൂർ ജില്ലാ സെക്രട്ടറിയായി. 1982-85 ഘട്ടത്തിൽ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു. ഇക്കാലത്താണ് എഐവൈഎഫിന്റെ ജനശ്രദ്ധപിടിച്ചുപറ്റിയ `തൊഴിൽ അല്ലെങ്കിൽ ജയിൽ` എന്ന ചരിത്രസമരത്തിന് നേതൃത്വം നൽകിയത്. പിന്നീട് സിപിഐ ജില്ലാ അസി.സെക്രട്ടറിയായി 1989 മുതൽ 97വരെ പ്രവർത്തിച്ചു. 1997മുതൽ 2002 വരെയും 2008 മുതൽ 2014 വരേയും സിപിഐ ജില്ലാ സെക്രട്ടറിയായി പ്രവർത്തി. അഖിലേന്ത്യാച്ചു. കിസാൻസഭയുടെ ജില്ലാ പ്രസിഡന്റായി 1986-88 കാലത്ത് പ്രവർത്തിച്ചിരുന്നു.
പാർട്ടി തെരഞ്ഞെടുത്തതനുസരിച്ച് ജിഡിആറിൽ രണ്ട് വർഷത്തെ തുടർച്ചയായ പഠനക്ളാസിൽ പങ്കെടുത്തു. മംഗോളിയ, യുഎസ്എസ്ആർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന പഠനക്ളാസുകളിലും സമ്മേളനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ജനപ്രതിനിധിയെന്ന നിലയിൽ ആദ്യമായി അന്തിക്കാട് ബ്ളോക്ക് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. 1987 മുതൽ 91വരെ ആ ചുമതലവഹിച്ച ജയദേവൻ പ്രഥമ ജില്ലാ കൗൺസിലിലേക്ക് ചാഴൂർ ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1990-92ൽ ജില്ലാ കൗൺസിലിന്റെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. 1996ലെ പൊതുതെരഞ്ഞെടുപ്പിൽ ഒല്ലൂർ നിയമസഭാമണ്ഡലത്തിൽ നിന്ന് മുൻ കൃഷിമന്ത്രികൂടിയായിരുന്ന പി പി ജോർജ് മാസ്റ്ററെ പരാജയപ്പെടുത്തി പത്താം കേരള നിയമസഭയിലെ അംഗമായി. 2001ലെ തെരഞ്ഞെടുപ്പിലും ഒല്ലൂരിൽ നിന്ന് മത്സരിച്ചിരുന്നു.
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2014 | തൃശ്ശൂർ ലോകസഭാമണ്ഡലം | സി.എൻ. ജയദേവൻ | സി.പി.ഐ., എൽ.ഡി.എഫ്. | കെ.പി. ധനപാലൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ.പി. ശ്രീശൻ | ബി.ജെ.പി., എൻ.ഡി.എ. |
2001 | ഒല്ലൂർ നിയമസഭാമണ്ഡലം | പി.പി. ജോർജ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | സി.എൻ. ജയദേവൻ | സി.പി.ഐ., എൽ.ഡി.എഫ്. | ||
1996 | ഒല്ലൂർ നിയമസഭാമണ്ഡലം | സി.എൻ. ജയദേവൻ | സി.പി.ഐ., എൽ.ഡി.എഫ്. | പി.പി. ജോർജ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
അവലംബംതിരുത്തുക
- ↑ "സി.പി.ഐയിലേക്ക് കൂടുതൽ പേർ തിരിച്ചുവരും: സി.എൻ.ജയദേവൻ". വർത്തമാനം. 13 ജനുവരി 2013. ശേഖരിച്ചത് 10 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.niyamasabha.org/codes/members/m237.htm
- ↑ "CPI candidate to kick off campaign after Friday". The Hindu. മൂലതാളിൽ നിന്നും 2012-11-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-25.
- ↑ "C. N. Jayadevan". Kerala Niyamasabha. ശേഖരിച്ചത് 2011-09-25.
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ |
Persondata | |
---|---|
NAME | Jayadevan, C. N. |
ALTERNATIVE NAMES | |
SHORT DESCRIPTION | Indian politician |
DATE OF BIRTH | |
PLACE OF BIRTH | Thrissur, Kerala, India |
DATE OF DEATH | |
PLACE OF DEATH |