ഹരിഹരൻ (സംവിധായകൻ)

ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ
(ഹരിഹരൻ (സം‌വിധായകൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹരിഹരൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഹരിഹരൻ (വിവക്ഷകൾ) എന്ന താൾ കാണുക. ഹരിഹരൻ (വിവക്ഷകൾ)

മലയാള സിനിമയിലെ ഒരു കഥാകൃത്തും സം‌വിധായകനുമാണ് ഹരിഹരൻ. കോഴിക്കോട്ട് ജനിച്ചു. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ പിതാവ് മരിച്ചു. പിന്നീട് അമ്മാവൻ വളർത്തി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, മാവേലിക്കര ഫൈൻ ആർട്‌സ് സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ചു. ചിത്രകല അഭ്യസിച്ചിരുന്നു. കാർട്ടൂണിസ്റ്റ് പി.കെ. മന്ത്രിയായിരുന്നു ചിത്രകലാധ്യാപകൻ. പിന്നെ, കോഴിക്കോട് യൂണിവേഴ്‌സൽ കോളേജിൽ ചേർന്നു. രണ്ടുകൊല്ലംകൊണ്ട് ഡിപ്ലോമനേടി. താമരശ്ശേരി ഒരു സ്കൂളിൽ ജോലിയും കിട്ടി. പിന്നെ തളിയിലേക്ക് സ്ഥലംമാറ്റംവാങ്ങി. ചലച്ചിത്ര നടൻ ബഹദൂറിനെ പരിചയപ്പെട്ടു. അങ്ങനെയാണു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചത്. സിനിമകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മുഖ്യധാരയിലെ നിലവാരമുള്ള വാണിജ്യ ചലച്ചിത്രങ്ങളും കലാമൂല്യമുള്ള മികച്ച മധ്യവർത്തി ചലച്ചിത്രങ്ങളും ഒരുക്കുന്നതിൽ മികവ് പുലർത്തിയ സംവിധായകരിൽ ഒരാളാണ് ഹരിഹരൻ. അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിൽ ചിലതാണ് ഒരു വടക്കൻ വീരഗാഥ, നഖക്ഷതങ്ങൾ എന്നിവ. ഈ സിനിമകൾക്ക് ദേശീയതലത്തിൽ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഹരിഹരൻ സിനിമകളിൽ എപ്പോഴും മികച്ച ഗാനങ്ങൾ അദ്ദേഹം ഉൾപ്പെടുത്താറുണ്ട്. ഏഴാമത്തെ വരവ് എന്ന ചിത്രത്തിൽ ഇദ്ദേഹം ആദ്യമായി സംഗീതവും നൽകിയിട്ടുണ്ട്. ഇദ്ദേഹം തന്നെയാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നതും.[1]മാധവി, ഗീത, രംഭ, മനോജ് കെ. ജയൻ, മേഘനാഥൻ, ലക്ഷ്മി കൃഷ്ണമൂർത്തി, രവി ബോംബെ തുടങ്ങി ഒട്ടേറെ പ്രതിഭകളെ മലയാളത്തിന് പരിചയപ്പെടുത്തിയത് ഹരിഹരൻ ആയിരുന്നു. സിനിമാപ്രവർത്തനം തുടങ്ങിയിട്ട് 2017ൽ 50 വർഷമായി.[2]

ഹരിഹരൻ
ഹരിഹരൻ
ജനനം
തൊഴിൽസിനിമാ സം‌വിധാനം

.[3]നടി ചാർമിള വഴങ്ങുമോയെന്ന് സംവിധായകൻ ഹരിഹരൻ തന്നോട് ചോദിച്ചതായി നടൻ വിഷ്ണു

പുരസ്കാരങ്ങൾ

തിരുത്തുക

ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ:

  • 1995 - മികച്ച സാമൂഹ്യചിത്രത്തിനുള്ള ദേശീയപുരസ്കാരം - പരിണയം
  • 1993 - മികച്ച ജനപ്രീതിയാർജ്ജിച്ച ചിത്രം - സർഗ്ഗം

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ:

ചലച്ചിത്രങ്ങൾ

തിരുത്തുക
  1. ഏഴാമത്തെ വരവ്(2013)
  2. പഴശ്ശിരാജ (2009)
  3. മയൂഖം (2005)
  4. പ്രേം പൂജാരി (1999)
  5. എന്ന് സ്വന്തം ജാനകിക്കുട്ടി (1998)
  6. പരിണയം (1994)
  7. സർഗം (1992)
  8. ഒളിയമ്പുകൾ (1990)
  9. ഒരു വടക്കൻ വീരഗാഥ (1989)
  10. ചരൺ ദാദ (1989)
  11. ആരണ്യകം (1988)
  12. അഞ്ചാം (1987)
  13. അമൃതം ഗമയ (1987)
  14. മങ്കൈ ഒരു ഗംഗൈ (1987)
  15. ഞാനും നീയും (1987)
  16. നഖക്ഷതങ്ങൾ (1986)
  17. പഞ്ചാഗ്നി (1986)
  18. പൂമഠത്തെ പെണ്ണ് (1984)
  19. വെള്ളം|(1984)
  20. വികടകവി(1984)
  21. എവിടെയോ ഒരു ശത്രു (1983)
  22. വരന്മാരെ ആവശ്യമുണ്ട് (1983)
  23. അനുരാഗം (1982)
  24. അനുരാഗ കോടതി (1982)
  25. പൂച്ച സന്യാസി (1981)
  26. ശ്രീമാൻ ശ്രീമതി (1981)
  27. വളർത്തു മൃഗങ്ങൾ (1981)
  28. ലാവ (1980)
  29. മുത്തുച്ചിപ്പികൾ (1980)
  30. ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച (1979)
  31. ശരപഞ്ജരം (1979)
  32. അടിമക്കച്ചവടം (1978)
  33. കുടുംബം നമുക്ക് ശ്രീകോവിൽ (1978)
  34. സ്നേഹത്തിന്റെ മുഖങ്ങൾ (1978)
  35. യാഗാശ്വം (1978)
  36. ഇവനെന്റെ പ്രിയ പുത്രൻ (1977)
  37. സംഘഗാനം (1977)
  38. സുജാത (1977)
  39. തോൽക്കാൻ എനിക്കു മനസ്സില്ല (1977)
  40. അമ്മിണി അമ്മാവൻ (1976)
  41. കന്യാദാനം (1976)
  42. പഞ്ചമി (1976)
  43. രാജയോഗം (1976)
  44. തെമ്മാടി വേലപ്പൻ (1976)
  45. ബാബുമോൻ (1975)
  46. ലവ് മാരേജ് (ചലച്ചിത്രം) (1975)
  47. മധുരപ്പതിനേഴ് (1975)
  48. അയലത്തെ സുന്ദരി (1974)
  49. ഭൂമീദേവി പുഷ്പിണിയായി (1974)
  50. കോളേജ് ഗേൾ (1974)
  51. രാജഹംസം (1974)
  52. ലേഡീസ് ഹോസ്റ്റൽ (1973)
  1. "ഏഴാമത്തെ വരവ് ഓണത്തിന്". മാതൃഭൂമി. 2013 ഓഗറ്റ് 20. Archived from the original on 2013-09-14. Retrieved 2013 സെപ്റ്റംബർ 14. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. "ഹരിഹരൻ ഓർത്തു: ബ്രാഹ്മണനല്ലെ, വലിയ ഇല്ലത്തെയല്ലെ, ഞാനതെങ്ങിനെ ചെയ്യും? ...... Read more at: http://www.mathrubhumi.com/movies-music/interview/hariharan-malayalam-movie-1.2198200". http://www.mathrubhumi.com. Archived from the original on 2017-08-29. Retrieved Aug 28, 2017...... Read more at: http://www.mathrubhumi.com/movies-music/interview/hariharan-malayalam-movie-1.2198200. {{cite web}}: Check date values in: |access-date= (help); External link in |access-date=, |publisher=, and |title= (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-27. Retrieved 2017-08-29.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ഹരിഹരൻ


"https://ml.wikipedia.org/w/index.php?title=ഹരിഹരൻ_(സംവിധായകൻ)&oldid=4111001" എന്ന താളിൽനിന്ന് ശേഖരിച്ചത്