ഏഴാമത്തെ വരവ്

മലയാള ചലച്ചിത്രം

എം.ടി.യുടെ രചനയിൽ ഹരിഹരൻ സംവിധാനം ചെയ്ത് 2013 സെപ്റ്റംബർ 15-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഏഴാമത്തെ വരവ്. എം.ടി.യും ഹരിഹരനും ഒരുമിക്കുന്ന 14-ആമത്തെ ചിത്രമാണിത്. ഇന്ദ്രജിത്ത്, വിനീത്, ഭാവന, മോഹന, കവിത, മാമുക്കോയ, സുരേഷ്‌കൃഷ്ണ, ക്യാപ്റ്റൻ രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 1979-ൽ നിർമ്മാണം ആരംഭിച്ച എവിടെയോ ഒരു ശത്രു എന്ന സിനിമയുടെ പുനരാവിഷ്‌കാരമാണ്‌ ഈ ചിത്രം. ഈ ചിത്രം പുറത്തിറങ്ങിയിട്ടില്ല.[1]

ഏഴാമത്തെ വരവ്
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഹരിഹരൻ
നിർമ്മാണംഹരിഹരൻ
രചനഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾഇന്ദ്രജിത്ത്
ഭാവന
വിനീത്
വിനു മോഹൻ
സംഗീതംഹരിഹരൻ
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംബവൻ ശ്രീകുമാർ
സ്റ്റുഡിയോഗായത്രി സിനിമാസ് എന്റർപ്രൈസസ്
റിലീസിങ് തീയതി
  • സെപ്റ്റംബർ 15, 2013 (2013-09-15)
രാജ്യംഇന്ത്യ
ഭാഷമലയാളം

ഗായത്രി സിനിമാസ് എന്റർപ്രൈസസിന്റെ ബാനറിൽ ഹരിഹരൻ തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഗാനരചനയും സംഗീതവും അദ്ദേഹം തന്നെ നിർവഹിച്ചിരിക്കുന്നു.[2] ഹരിഹരൻ ആദ്യമായാണ് ചലച്ചിത്രത്തിനു സംഗീതം നൽകുന്നത്.

അഭിനേതാക്കൾ

തിരുത്തുക

ഹരിഹരനാണ് ചിത്രത്തിന്റെ ഗാനരചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. കർണാട്ടിക് സംഗീതത്തിൽ അധിഷ്ഠിതമായ നാല് ഗാനങ്ങളാണ്[3] ചിത്രത്തിലുള്ളത്.

നമ്പർ ഗാനം പാടിയത് സമയദൈർഘ്യം രചന, സംഗീതം
1 ഈ നിലാവിൻ സ്മൃതിയിലൂറും... യേശുദാസ് 5:20 ഹരിഹരൻ
2 കാടു പൂത്തേ കനവു പൂത്തേ... ചിത്ര 4:59 ഹരിഹരൻ
3 ചന്ദനം മണക്കുന്ന... ഉണ്ണി മേനോൻ 4:53 ഹരിഹരൻ
4 കുപ്പിവള മുത്തുച്ചിപ്പിവള... വിജിത 5:56 ഹരിഹരൻ

നിർമ്മാണം

തിരുത്തുക

പ്രധാന സ്ത്രീ കഥാപാത്രമായി പത്മപ്രിയയെയാണ് ആദ്യം പരിഗണിച്ചിരുന്നത്, എന്നാൽ പിന്നീട് ഇവർ ഇതിൽ നിന്നും പുറത്തായി.[4] ഭാവനയാണ് ഈ വേഷം അവതരിപ്പിച്ചത്.[5] വിനീത് അവതരിപ്പിക്കുന്ന വേഷത്തിലേക്കായി നരേനായായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ നരേനും ചിത്രത്തിൽ നിന്നും പിന്നീട് ഒഴിവായി.[6]

ഓസ്ട്രേലിയയിൽ പരിശീലനം നൽകിയ ഒരു പുലിയും ചിത്രത്തിലെ കഥാപാത്രമാണ്. ഇന്ത്യയിൽ ചില മൃഗങ്ങളെ ഉപയോഗിച്ചുള്ള ചിത്രീകരണം വിലക്കിയിരിക്കുന്നതിനാൽ പുലിയെ ഉപയോഗിച്ചുള്ള ഭാഗങ്ങൾ ഓസ്‌ട്രേലിയയിലാണ് ചിത്രീകരിച്ചത്.[2] പൂർണമായും വനമേഖലകളിലാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്.

ഒരു ദേശത്തിലെ സ്വാധീനശക്തിയുമുള്ള ഗോപി മുതലാളി എന്ന കാഥാപാത്രത്തെ ഇന്ദ്രജിത്ത് അവതരിപ്പിച്ചിരിക്കുന്നു. ഗോപിയുടെ ഭാര്യയായാണ് ഭാവന അഭിനയിക്കുന്നത്. ചരിത്ര ഗവേഷകന്റെ വേഷത്തിൽ വിനീത് അഭിനയിക്കുന്നു. പക, പ്രണയം, പ്രതികാരം എന്നിവയാണ് ചിത്രത്തിന്റെ പ്രമേയം. പുലിറയിറങ്ങുന്നതു മൂലമുള്ള ഗ്രാമീണ ജീവിതത്തിലെ അസ്വസ്ഥതകൾ ചിത്രത്തിന്റെ പ്രധാന ഉള്ളടക്കമാണ്.

1979-ൽ സുകുമാരനെ നായകനാക്കി നിർമ്മാണം ആരംഭിച്ച എവിടെയോ ഒരു ശത്രു എന്ന സിനിമയുടെ പുനരാവിഷ്‌കാരമാണ്‌ ഈ ചിത്രം.[7] എന്നാൽ ഈ ചിത്രം പുറത്തിറങ്ങിയിരുന്നില്ല.[1]

ചിത്രീകരണം

തിരുത്തുക

ഓസ്ട്രേലിയ, കേരളത്തിലെ കണ്ണവം വനങ്ങൾ, കുടക്, വയനാട്, കോഴിക്കോട് ബാലുശ്ശേരി തെച്ചി എസ്റ്റേറ്റ് എന്നിവിടങ്ങളിലായി ചിത്രീകരണം നടത്തി.[2]

  1. 1.0 1.1 "അച്ഛൻ തുടങ്ങിവച്ചു, ഇന്ദ്രജിത്ത് പൂർത്തിയാക്കി". വൺ ഇന്ത്യ മലയാളം. 2013 സെപ്റ്റംബർ 15. Archived from the original on 2013-09-15. Retrieved 2013 സെപ്റ്റംബർ 15. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. 2.0 2.1 2.2 "ഏഴാമത്തെ വരവ് ഓണത്തിന്". മാതൃഭൂമി. 2013 ഓഗറ്റ് 20. Archived from the original on 2013-09-14. Retrieved 2013 സെപ്റ്റംബർ 14. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  3. "Ezhamathe Varavu (2013)". രാഗ. Archived from the original on 2013-09-14. Retrieved 2013 സെപ്റ്റംബർ 14. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  4. "Padmapriya in Ezhamathe Varavu". ഡെക്കാൻ ക്രോണിക്കിൾ. Retrieved 2012 ഏപ്രിൽ 10. {{cite web}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  5. "Bhavana in MT-Hariharan's 'Ezhamathe Varavu'". ഡെക്കാൻ ക്രോണിക്കിൾ. 2012 നവംബർ 15. Archived from the original on 2012-11-23. Retrieved 2012 നവംബർ 18. {{cite web}}: Check date values in: |accessdate= and |date= (help)
  6. "Narain opts out of 'Ezhamathe Varavu'". Sify. 2012 നവംബർ 5. Retrieved 2012 നവംബർ 18. {{cite web}}: Check date values in: |accessdate= and |date= (help)
  7. "അച്ഛൻ തുടങ്ങിവച്ചതു പൂർത്തിയാക്കി: ഇന്ദ്രജിത്ത്‌". ദീപിക. Archived from the original on 2013-09-15. Retrieved 2013 സെപ്റ്റംബർ 15. {{cite news}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഏഴാമത്തെ_വരവ്&oldid=3971127" എന്ന താളിൽനിന്ന് ശേഖരിച്ചത്