അമൃതം ഗമയ

മലയാള ചലച്ചിത്രം

1987ൽ ഷിർദ്ദിസായി ക്രിയേഷൻസിന്റെ ബാനറിൽ എം.ടി. വാസുദേവൻ നായർ കഥ, തിരക്കഥ, സഭാഷണം എന്നിവ രചിച്ച് ഹരിഹരൻ സംവിധാനം ചെയ്ത ഒരു കുടുംബചിത്രമാണ്അമൃതം ഗമയ. പി.കെ.ആർ പിള്ള നിർമ്മിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, തിലകൻ, ഗീത, പാർവ്വതി, വിനീത്, ക്യാപ്റ്റൻ രാജു തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചു. ഈ ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത് എം.ബി. ശ്രീനിവാസൻ ആയിരുന്നു. യൌവ്വനത്തിളപ്പിൽ പറ്റിപ്പോയ ഒരബദ്ധം ജീവിതം മുഴുവൻ വേട്ടയാടുന്ന ഒരു യുവഡോക്റ്ററുടെ നീറുന്ന ഓർമ്മകളാണ് ഈ ചിത്രത്തിന്റെ കഥാതന്തു. ഹരിഹരന്റെ മികച്ച ചിത്രങ്ങളിലൊന്നായി ഈ ചിത്രം വിലയിരുത്തപ്പെടുന്നു.[1][2] അതുപോലെതന്നെ ഈ ചിത്രത്തിൻറെ തിരക്കഥ എം.ടി. വാസുദേവൻ നായരുടെ മികച്ച തിരക്കഥകളിലൊന്നുംകൂടിയാണ്.[3]

അമൃതം ഗമയ
Poster designed by P. N. Menon
സംവിധാനംഹരിഹരൻ
നിർമ്മാണംപി.കെ.ആർ പിള്ള
രചനഎം.ടി
തിരക്കഥഎം.ടി
സംഭാഷണംഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾമോഹൻലാൽ
തിലകൻ
ഗീത
പാർവ്വതി
വിനീത്
ക്യാപ്റ്റൻ രാജു
സംഗീതംഎം.ബി. ശ്രീനിവാസൻ
ഛായാഗ്രഹണംഎസ്.സി പാഡി
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോശിർദ്ദിസായി ക്രിയേഷൻസ്
വിതരണംശിർദ്ദിസായി റിലീസ്
റിലീസിങ് തീയതി
  • 23 ജനുവരി 1987 (1987-01-23)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

ക്ര.നം. താരം വേഷം
1 മോഹൻലാൽ ഡോ.പി.കെ ഹരിദാസ്
2 പാർവ്വതി ശ്രീദേവി
3 തിലകൻ കുറുപ്പ്
4 ഗീത ഭാനു
5 വിനീത് ഉണ്ണി
6 ക്യാപ്റ്റൻ രാജു സുകു
7 ബാബു നമ്പൂതിരി ഇളയത് (ഉണ്ണിയുടെ അച്ഛൻ)
8 സുകുമാരി ഹരിദാസിന്റെ അമ്മ
9 കമല കാമേഷ് ശ്രീദേവിയുടെ അമ്മ
10 രാജ്യലക്ഷ്മി ശാരദ
11 കുണ്ടറ ജോണി ഡോ.രാജൻ തോമസ്
12 കുഞ്ഞാണ്ടി കാക്ക
13 ദേവൻ രഘു
14 കുതിരവട്ടം പപ്പു കുമാരൻ

നിർമ്മാണംതിരുത്തുക

എം.ടി. വാസുദേവൻ നായർ- ഹരിഹരൻ ടീമിന്റെ മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് അമൃതം ഗമയ.[4] ഇവർ മോഹൻലാൽ- ഗീത ജോഡി യിൽ പഞ്ചാഗ്നി എന്നൊരു ഹിറ്റ് സിനിമ പുറത്തിറക്കിയശേഷമാണ് ഈ ചിത്രം നിർമ്മിച്ചത്. പഞ്ചാഗ്നി (1986) എന്ന സിനിമ ഒരു വനിതാപ്രധാനസിനിമയായിരുന്നപ്പോൾ അമൃതം ഗമയ പ്രധാനമായും ഡോ. ഹരിദാസ് എന്ന മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മനോവികാരങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ഉപനിഷത്തുകളിലെ പവമാനമന്ത്രത്തിന്റെ ഭാഗമായ മൃത്യോർ മാം അമൃതം ഗമയ (അർത്ഥം: മരണത്തിൽ നിന്ന് എന്നെ അമരത്വത്തിലേക്ക് നയിച്ചാലും) എന്ന വരിയിൽ നിന്നാണ് ഈ ചിത്രത്തിന്റെ തലക്കെട്ട് സ്വീകരിച്ചിരിക്കുന്നത്.[5]

സംഗീതംതിരുത്തുക

എം.ബി. ശ്രീനിവാസൻ ആണ് ഈ ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചത്. ഈ ചിത്രത്തിൽ ഒരു ഗാനം പോലും ഇല്ല.[5]

അവലംബംതിരുത്തുക

  1. Kumar, P. K. Ajith (9 August 2017). "Celebrating a fine half century of filmmaking". The Hindu. മൂലതാളിൽ നിന്നും 30 October 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 December 2017.
  2. Anima, P. (31 January 2014). "Conquering Mind and Eye". The Hindu. മൂലതാളിൽ നിന്നും 30 October 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 December 2017.
  3. "Screenplays for ever". The Hindu. 26 September 2014.
  4. Prakash, Asha (13 February 2015). "Drugs, not new in Malayalam Cinema". The Times of India. മൂലതാളിൽ നിന്നും 30 October 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 December 2017.
  5. 5.0 5.1 ശങ്കർ, അനൂപ് (2 September 2017). "അമൃതം ഗമായ: നാശത്തിൽ നിന്ന് ജീവിതത്തിലേക്ക്". Deepika. മൂലതാളിൽ നിന്നും 30 October 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 December 2017.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

ചിത്രം കാണുകതിരുത്തുക

അമൃതംഗമയ 1987

"https://ml.wikipedia.org/w/index.php?title=അമൃതം_ഗമയ&oldid=3454139" എന്ന താളിൽനിന്ന് ശേഖരിച്ചത്