പൂമഠത്തെ പെണ്ണ്
1984-ൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമാണ്പൂമഠത്തെ പെണ്ണ്. പ്രേം നസീർ, ഉണ്ണിമേരി, എം.ജി. സോമൻ, കെ പി ഉമ്മർതുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക് ജി. ദേവരാജൻ ആണ് സംഗീതം ചെയ്തിരിക്കുന്നത്.[1][2][3]
ലവ്മാരേജ് | |
---|---|
പ്രമാണം:PoomadhathePennu.jpg | |
സംവിധാനം | ഹരിഹരൻ |
നിർമ്മാണം | GP വിജയകുമാർ (വിമൽ ഫിലിംസ്) |
രചന | ഹരിഹരൻ |
തിരക്കഥ | ഹരിഹരൻ |
അഭിനേതാക്കൾ | പ്രേം നസീർ ഉണ്ണിമേരി എം.ജി. സോമൻ കെ പി ഉമ്മർ |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | യു രാജഗോപാൽ |
ചിത്രസംയോജനം | എം എസ് മണി |
സ്റ്റുഡിയോ | വിജയ കളർ ലബോറട്ടരി |
വിതരണം | ഗാന്ധിമതി ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | Malayalam |
കഥാസാരംതിരുത്തുക
വാസുദേവൻ മകനോടൊത്ത് തന്റെ അനുജൻ എസ് ഐ രാജന്റെ കൊലയാളിയെ അന്വേഷിച്ച് വരുന്നു. വഴിയിൽ വച്ച സമ്പന്നയായ നളിനിയുമായി ഇടയുന്നു. കാലിദ് ഇടപെട്ട് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്നു. പൂമഠത്തെ സ്വത്തുക്കൾ ചേട്ടൻ മരിച്ചുപോയതോടെ അനുജൻ ശ്രീധരൻ കൈക്കലാക്കാൻ നോക്കുന്നു. അതിനു ചേട്ടന്റെ മകളായ നളിനിയെ കൊച്ചനിയനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ശ്രമിക്കുന്നു നളിനി എതിർക്കുന്നു. നളിനിയുടെ കാമുകനായിരുന്നു രാജഗോപാൽ. നളിനി തന്റെ പാടം കൊയ്യുമ്പോൾ ഗുണ്ടകൾ തടയുന്നു. വാസു രക്ഷിക്കുന്നു. നളിനി വാസുവിന്റെ സംരക്ഷണം ആവശ്യപ്പെടുന്നു. കൊച്ചനിയനാണ് രാജന്റെ കൊലയാളീ എന്നറിയുന്നു. പുതിയ സി ഐ സോമശേഖരൻ തന്ത്രപൂർവ്വം കൊലയാളീകളെ അറസ്റ്റ് ചെയ്യുന്നു. കൊച്ചനിയൻ ഓടി രക്ഷപ്പെട്ട് പൂമഠത്തിലെത്തുന്നു. നളിനി അവനെ കൊല്ലുന്നു.
അഭിനയിച്ചവർതിരുത്തുക
- പ്രേം നസീർ-വാസുദേവൻ
- ഉണ്ണിമേരി-നളിനി
- കെ.പി. ഉമ്മർ-ശ്രീധരൻ
- സത്താർ- രാഘവൻ
- എം.ജി. സോമൻ-സി. ഐ സോമശേഖരൻ
- രാമു- എസ് ഐ രാജഗോപാൽ
- അരുണ -ജാനു
- രവീന്ദ്രൻ-ആനന്ദ്
- തങ്കമ്മ=പൊന്നമ്മ
- പട്ടം സദൻ- നാണുനായർ
- കുതിരവട്ടം പപ്പു -കാലിദ്
- പറവൂർ ഭരതൻ- അയ്യപ്പൻ അടിയോടി
- ടി.ജി. രവി- കൊച്ചനിയൻ
- നെല്ലിക്കോട് ഭാസ്കരൻ -ഹാജിയാർ
- ആറന്മുള പൊന്നമ്മ -മുത്തസ്സി
- അനുരാധ-നർത്തകി
- സി.ഐ. പോൾ-ഉടുമ്പൻ ജോസഫ്
- മുത്തയ്യ-ആർ കെ നായർ
- സത്യകല- സുശീല
- സാന്റോ കൃഷ്ണൻ- ഗുണ്ട
- സ്വപ്ന
ഗാനങ്ങൾതിരുത്തുക
മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികൾക്ക്ജി. ദേവരാജൻ ആണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | കണ്ണിൽ കാമന്റെ | വാണീ ജയറാം | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ജി. ദേവരാജൻ |
2 | തുമ്പപ്പൂ ചോറു വേണം | യേശുദാസ്,പി. മാധുരി | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ജി. ദേവരാജൻ |
3 | തുമ്പപ്പൂ ചോറു വേണം | യേശുദാസ്,പി. മാധുരി | മങ്കൊമ്പ് ഗോപാലകൃഷ്ണൻ | ജി. ദേവരാജൻ |
അവലംബംതിരുത്തുക
- ↑ "Poomadhathe Pennu". www.malayalachalachithram.com. ശേഖരിച്ചത് 2014-10-20.
- ↑ "Poomadhathe Pennu". malayalasangeetham.info. ശേഖരിച്ചത് 2014-10-20.
- ↑ "Poomadathu Pennu". spicyonion.com. ശേഖരിച്ചത് 2014-10-20.