പി.കെ. കുഞ്ഞാലിക്കുട്ടി
മുസ്ലിം ലീഗിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും കേരളത്തിന്റെ മുൻ വ്യവസായമന്ത്രിയുമായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി. നിലവിൽ വേങ്ങര നിയോജക മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ അംഗവും പ്രതിപക്ഷ ഉപനേതാവുമാണ്. 1982-ൽ മലപ്പുറം മണ്ഡലത്തിൽ നിന്ന് ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 3 തവണ കേരളത്തിന്റെ വ്യവസായ മന്ത്രിയായിരുന്നു. ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രധാന നേതാക്കളിൽ ഒരാളാണ് കുഞ്ഞാലിക്കുട്ടി.
പി.കെ. കുഞ്ഞാലിക്കുട്ടി | |
---|---|
കേരള സർക്കാർ വ്യവസായ വകുപ്പ് മന്ത്രി | |
ഓഫീസിൽ ജൂൺ 24 1991 – മേയ് 9 1996 | |
മുൻഗാമി | കെ.ആർ. ഗൗരിയമ്മ |
പിൻഗാമി | സുശീല ഗോപാലൻ |
മണ്ഡലം | കുറ്റിപ്പുറം |
ഓഫീസിൽ 2021 മെയ്, 20 – മേയ് 12 2006 | |
മുൻഗാമി | സുശീല ഗോപാലൻ |
പിൻഗാമി | എളമരം കരീം |
മണ്ഡലം | വേങ്ങര |
ഓഫീസിൽ മേയ് 18 2011 – മേയ് 20 2016 | |
മുൻഗാമി | എളമരം കരീം |
പിൻഗാമി | ഇ.പി. ജയരാജൻ |
മണ്ഡലം | വേങ്ങര |
കേരള നിയമസഭയിലെ അംഗം | |
ഓഫീസിൽ മേയ് 24 1982 – മേയ് 5 1991 | |
മുൻഗാമി | യു.എ. ബീരാൻ |
പിൻഗാമി | എ. യൂനുസ്‌കുഞ്ഞ് |
മണ്ഡലം | മലപ്പുറം |
ഓഫീസിൽ മേയ് 21 1991 – മേയ് 12 2006 | |
മുൻഗാമി | കൊരമ്പയിൽ അഹമ്മദ് ഹാജി |
പിൻഗാമി | കെ.ടി. ജലീൽ |
മണ്ഡലം | കുറ്റിപ്പുറം |
ഓഫീസിൽ മേയ് 14 2011 – ഏപ്രിൽ 25 2017 | |
പിൻഗാമി | കെ.എൻ.എ. ഖാദർ |
മണ്ഡലം | വേങ്ങര |
ലോക്‌സഭയിലെ അംഗം | |
ഓഫീസിൽ ഏപ്രിൽ 25 2017 – ഫെബ്രുവരി 3 2021 | |
മുൻഗാമി | ഇ. അഹമ്മദ് |
പിൻഗാമി | എം.പി. അബ്ദുസമദ് സമദാനി |
മണ്ഡലം | മലപ്പുറം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഊരകം | 1 ജൂൺ 1951
രാഷ്ട്രീയ കക്ഷി | മുസ്ലീം ലീഗ് |
പങ്കാളി | കെ.എം. കുൽസു |
കുട്ടികൾ | ഒരു മകൾ, ഒരു മകൻ |
മാതാപിതാക്കൾ |
|
വസതി | മലപ്പുറം |
As of ജൂലൈ 9, 2020 ഉറവിടം: നിയമസഭ |
2016 ലെ നിയമസഭാതിരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്, ഉമ്മൻ ചാണ്ടി നേതൃസ്ഥാനം ഒഴിഞ്ഞപ്പോൾ യുഡിഎഫിന്റെ നിർബന്ധപൂർവം ഏറ്റെടുകയായിരുന്നു.[1] കോഴിക്കോട് ഐസ്ക്രീം പാർലർ പെൺവാണിഭക്കേസിൽ ഉൾപ്പെട്ടു എന്ന് ആരോപണമുണ്ടായതിനെ തുടർന്നാണ് അദ്ദേഹം രാജി വച്ചത്.[2] 2003-ൽ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രി ആയിരുന്നപ്പോഴാണ് കൊച്ചിയിൽ ആഗോള നിക്ഷേപക സംഗമം നടന്നത്. 2017 മാർച്ച് 1 നു മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു.
ജീവിത രേഖ
1951 ജനുവരി 6-ന് കേരളത്തിലെ മലപ്പുറത്ത് പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടേയും കെ.പി. ഫാത്തിമ്മക്കുട്ടിയുടേയും മകനായി ജനിച്ചു.[3] കെ.എം കുൽസു ആണ് ഭാര്യ.ലസിത,ആഷിഖ് എന്നിവരാണ് മക്കൾ.ബികോം ഡിഗ്രിയും , പിജിഡിബിയും കോഴ്സും പൂർത്തിയാക്കി.[4]
രാഷ്ട്രീയത്തിലേക്ക്
കോഴിക്കോട് ഫറൂഖ് കോളേജിലാണ് ബിരുദ പഠനം പൂർത്തിയാക്കിയത്.ഇക്കാലത്ത് എംഎസ്എഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്.തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ എംഎസ്എഫിൻറെ യൂനിറ്റ് പ്രസിഡൻറ് പദവിയിലും പ്രവർത്തിച്ചിട്ടുണ്ട്.പിന്നീട് എംഎസ്എഫിൻറെ സംസ്ഥാന ഭാരവാഹിയായി. .[4]
27-ാം വയസ്സിൽ മലപ്പുറം നഗരസഭാ ചെയർമാനായി.1982 ൽ നിയമസഭ അംഗമായി.മലപ്പുറത്ത് നിന്നാണ് വിജയിച്ചത്.
2006-ൽ നിയമസഭയിലേക്കുനടന്ന തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി,കുറ്റിപ്പുറത്തു നിന്നു സി.പി.ഐ.എം. സ്വതന്ത്രനായി മത്സരിച്ച കെ.ടി ജലീലിനോട് 8781 വോട്ടുകൾക്ക് പരാജയപ്പെട്ടു.[5]
തിരഞ്ഞെടുപ്പുകൾ
- കുറിപ്പ് - ഇ. അഹമദ് മരിച്ചതിനെ തുടർന്ന് 2017 ഏപ്രിലിൽ നടന്ന മലപ്പുറം ലോകസഭ തിരഞ്ഞെടുപ്പ്.
വിമർശനങ്ങൾ
- കോഴിക്കോട് നഗരത്തിൽ ഐസ്ക്രീം പാർലർ നടത്തിയിരുന്ന ശ്രീദേവി പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പെടെ യുവതികളെ പലർക്കും കാഴ്ചവെച്ചതാണ് കുപ്രസിദ്ധമായ ഐസ്ക്രീം പാർലർ കേസ്. മുസ്ലിംലീഗ് നേതാവും വ്യവസായ മന്ത്രിയുമായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു ഐസ്ക്രീംപാർലർ കേസിലെ പ്രധാന കുറ്റാരോപിതൻ[8][9][10]
- മുത്തലാഖ് ബില്ല് ചർച്ചക്ക് വന്നപ്പോൾ വിട്ടു നിന്നത് മുസ്ലിം സമൂഹത്തെ വഞ്ചിച്ചതായിരുന്നു എന്ന് ഇദ്ദേഹത്തിനെതിരെ ആരോപണം വന്നിട്ടുണ്ട്.[11]
അവലംബം
- ↑ "Kerala gears up for GIM, expects big IT investment" (in ഇംഗ്ലീഷ്). Rediff.com. Retrieved 2009-07-22.
- ↑ "ട്രൈബ്യൂൺ ഇന്ത്യ" (in ഇംഗ്ലീഷ്). tribuneindia.com. Retrieved 2009-04-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-02. Retrieved 2012-03-17.
- ↑ 4.0 4.1 2017 മാർച്ച് 16 മലപ്പുറം എഡിഷൻ പേജ് രണ്ട്. "മനോരമ പത്രം".
{{cite news}}
: CS1 maint: numeric names: authors list (link) - ↑ Assembly Election Results in 2006[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2017-04-17.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ http://www.keralaassembly.org
- ↑ https://www.janmabhumidaily.com/news98752[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://ml.wikipedia.org/wiki/%E0%B4%90%E0%B4%B8%E0%B5%8D%E0%B4%95%E0%B5%8D%E0%B4%B0%E0%B5%80%E0%B4%82_%E0%B4%AA%E0%B4%BE%E0%B5%BC%E0%B4%B2%E0%B5%BC_%E0%B4%AA%E0%B5%86%E0%B5%BA%E0%B4%B5%E0%B4%BE%E0%B4%A3%E0%B4%BF%E0%B4%AD_%E0%B4%95%E0%B5%87%E0%B4%B8%E0%B5%8D
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-20. Retrieved 2019-02-20.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ http://www.kairalinewsonline.com/2018/12/28/216514.html
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ |