കെ.എൻ.എ. ഖാദർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരള നിയമസഭയിയിൽ വേങ്ങര നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ പ്രവർത്തകനുമാണ് കെ.എൻ.എ. ഖാദർ. 2017 മുതൽ വേങ്ങര മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. മുസ്ലിം ലീഗിന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഇദ്ദേഹം 2001ൽ കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത്[1][2]

കെ.എൻ.എ. ഖാദർ
കേരള നിയമസഭാംഗം
In office
ഒക്ടോബർ 11 2017 – മേയ് 3 2021
മുൻഗാമിപി.കെ. കുഞ്ഞാലിക്കുട്ടി
പിൻഗാമിപി.കെ. കുഞ്ഞാലിക്കുട്ടി
മണ്ഡലംവേങ്ങര
In office
മേയ് 14 2011 – മേയ് 12 2016
പിൻഗാമിഅബ്ദുൽ ഹമീദ് പി.
മണ്ഡലംവള്ളിക്കുന്ന്
In office
മേയ് 16 2001 – മേയ് 12 2006
മുൻഗാമിപി.കെ.കെ. ബാവ
പിൻഗാമികെ. മുഹമ്മദുണ്ണി ഹാജി
മണ്ഡലംകൊണ്ടോട്ടി
Personal details
Born (1950-01-01) 1 ജനുവരി 1950  (72 വയസ്സ്)
മലപ്പുറം
Political partyമുസ്ലീം ലീഗ്
Spouse(s)സാബിറ പൂവഞ്ചേരി
Childrenനാല് മകൻ, ഒരു മകൾ
Parents
  • അലവി മുസ്ലിയാർ (father)
  • അയിഷ (mother)
Residence(s)മലപ്പുറം
As of ജൂലൈ 9, 2020
Source: നിയമസഭ

ജീവിതരേഖതിരുത്തുക

അലവി മുസ്ല്യാരുടെയും ഏലച്ചോള ഐഷയുടെയും മകനായി 1950 ജനവരി 1 ന് മലപ്പുറം ജില്ലയിലെ വടക്കേമണ്ണയിൽ ജനിച്ചു. 1970-ൽ വിദ്യാർത്ഥി പ്രസ്ഥാനത്തിലുടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1974 - ലെ കാലിക്കറ്റ് സർവ്വകലശാല കലാമത്സരത്തിൽ മികച്ച പ്രാസംഗികനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. സി.പി.ഐയുടെ മലപ്പുറം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മറ്റി അംഗവുമായി പ്രവർത്തിച്ചു. 1987-ൽ മുസ്ലിം ലീഗിൽ ചേർന്നു.[3]

അവലംബങ്ങൾതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-06-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-09-26.
  2. "Malappuram must be bifurcated, says K.N.A Khader". Madhyamam. December 24, 2013. ശേഖരിച്ചത് 12 May 2016.
  3. https://web.archive.org/web/20160604015440/http://www.niyamasabha.org/codes/13kla/mem/k_n_a_khader.htm
"https://ml.wikipedia.org/w/index.php?title=കെ.എൻ.എ._ഖാദർ&oldid=3712363" എന്ന താളിൽനിന്ന് ശേഖരിച്ചത്