ജി.കെ. പിള്ള

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

മലയാളത്തിലെ ഒരു സിനിമ, സീരിയൽ, നടനായിരുന്നു ഗോവിന്ദപിള്ള കേശവപിള്ള എന്ന ജി.കെ. പിള്ള (ജീവിതകാലം: 1924 - 2021) 65 വർഷമായി അഭിനയ രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം ഏതാണ്ട് 325 ലധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിലും ടെലിവിഷനിലും വില്ലൻ വേഷങ്ങൾ അവതരിപ്പിച്ചതിലൂടെ പ്രശസ്തനായിരുന്നു അദ്ദേഹം.

ജി.കെ. പിള്ള
ജനനം
ജി. കേശവ പിള്ള

July 1924
മരണം31/12/2021
ദേശീയതഇന്ത്യൻ
തൊഴിൽസിനിമാ നടൻ
സജീവ കാലം1954-1988 , 2001-2021
ജീവിതപങ്കാളി(കൾ)ഉത്‍പലാക്ഷിയമ്മ (deceased)
കുട്ടികൾ6
മാതാപിതാക്ക(ൾ)പെരുമ്പാട്ടത്തിൽ ഗോവിന്ദപ്പിള്ള, സരസ്വതി അമ്മ

ജീവിതരേഖ തിരുത്തുക

തിരുവനന്തപുരം ജില്ലയിലെ വർക്കലയിലെ ഇടവയ്ക്കടുത്ത് മാന്തറവീട്ടിൽ പെരുംപാട്ടത്തിൽ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി ജനനം. ചിറയിൻകീഴ് ശ്രീചിത്തിരവിലാസം സ്‌കൂളിൽ വിദ്യാഭ്യാസം. പല ക്ലാസുകളിലായി ഇക്കാലയളവിൽ ഇദ്ദേഹത്തോടൊപ്പം പ്രേംനസീർ, ഭരത്‌ഗോപി, ശോഭന പരമേശ്വരൻ നായർ തുടങ്ങിയ പ്രമുഖരായ വ്യക്തികൾ ഈ സ്കൂളിൽ പഠിച്ചിരുന്നു. നാട്ടിലെ സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം ജി.കെ. പിള്ളയെന്ന പതിന്നാലുകാരൻ ജാഥയിലും മറ്റും പങ്കെടുത്തിരുന്നത് മാതാപിതാക്കളെ ഏറെ വിഷമിപ്പിച്ചിരുന്നു. അങ്ങനെയിരിക്കെ പിള്ള ഒരു രാത്രിയിൽ നാടുവിട്ടു. ചുറ്റിത്തിരിഞ്ഞു ചാക്കയിലെ സൈനിക റിക്രൂട്ട്‌മെന്റ് ക്യാമ്പിൽ എത്തിയ ഇദ്ദേഹത്തിന് യോഗ്യതാ പരിശോധന കടന്നു കൂടാനായി. മദ്രാസ് റെജിമെന്റിലെ പാളയംകോട്ടയിൽ ആയിരുന്നു ആദ്യനിയമനം. പിന്നീട് അവിടെ നിന്നും കോയമ്പത്തൂരിലെ മധുക്കരയിലേക്ക്. രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് സിംഗപ്പൂർ, ബർമ്മ, സുമാത്ര എന്നീ രാജ്യങ്ങളിൽ സേവനം അനുഷ്ഠിക്കേണ്ടി വന്നു. ഇന്ത്യയിൽ തിരികെയെത്തിയ ശേഷവും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി സേവനം തുടർന്ന്. ഇന്തോ-പാക് യുദ്ധത്തിലും പങ്കെടുത്തു. ഒടുവിൽ മദ്രാസ് റെജിമെന്റിന്റെ ഊട്ടി വില്ലിംഗ്ടണിലെ ഹെഡ്‌ക്വാർട്ടേഴ്‌സിലേക്ക് പോസ്റ്റുചെയ്തു. ഇവിടുത്തെ സൈനിക ക്യാമ്പിൽ നടന്ന നാടകം കളിയിൽ ജി.കെ.യുടെ അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റി. സഹപ്രവർത്തകരുടെ പ്രശംസകളും പ്രോത്സാഹനങ്ങളും ജി.കെ. പിള്ളയുടെ അഭിനയഭ്രമം വർദ്ധിപ്പിച്ചു. 15 വർഷം പട്ടാളത്തിൽ സേവനം നടത്തിയാൽ മാത്രം ലഭ്യമാകുന്ന ആനുകൂല്യങ്ങളെയെല്ലാം അവഗണിച്ചു കൊണ്ട് തന്റെ സൈനികജീവിതത്തിന്റെ 13-ആം വർഷം അഭിനയമോഹവുമായി നാട്ടിലേക്ക് മടങ്ങി.

നാട്ടിലും കോടാമ്പക്കത്തുമായുള്ള ഏറെ അലച്ചിലുകൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ സ്‌നേഹസീമ[1] എന്ന ചിത്രത്തിൽ പൂപ്പള്ളി തോമസ് എന്ന ആദ്യ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചു. തുടർന്ന് ഹരിശ്ചന്ദ്ര, മന്ത്രവാദി, സ്‌നാപക യോഹന്നാൻ, പട്ടാഭിഷേകം, നായരു പിടിച്ച പുലിവാല്, കൂടപ്പിറപ്പ് എന്നിവയിൽ വേഷമിട്ടു. കണ്ണൂർ ഡീലക്‌സ്, സ്ഥാനാർഥി സാറാമ്മ, ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, കൊച്ചിൻ എക്‌സ്പ്രസ് എന്നിവയിൽ പ്രധാന വില്ലൻ ജി.കെ. പിള്ളയായിരുന്നു. ജി.കെ. പിള്ളയുടെ ഉയരമേറിയ ശരീരപ്രകൃതവും ശബ്ദഗാഭീര്യവും വില്ലൻ വേഷങ്ങൾക്ക് കൂടുതൽ തന്മയത്വം നൽകി. 327-ലേറെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞ[2] ഇദ്ദേഹം ടെലിവിഷൻ രംഗത്തെയും സജീവ സാന്നിധ്യമായിരുന്നു.

കുടുംബം തിരുത്തുക

ഭാര്യ: പരേതയായ ഉല്പലാക്ഷിയമ്മ (2011-ൽ അന്തരിച്ചു). മക്കൾ: കെ. പ്രതാപചന്ദ്രൻ, ശ്രീകല ആർ. നായർ, ശ്രീലേഖ മോഹൻ, ശ്രീകുമാരി ബി. പിള്ള, ചന്ദ്രമോഹനൻ, പ്രിയദർശൻ[3]. പ്രിയദർശൻ ചില സിനിമകളിൽ അഭിനയിച്ചിരുന്നുവെങ്കിലും പിന്നീട് ചലച്ചിത്രമേഖലയിൽ സജീവമായി തുടർന്നില്ല.[4]

സിനിമകൾ (ഭാഗികം) തിരുത്തുക

അവലംബം തിരുത്തുക

  1. "Archived copy". Archived from the original on 15 December 2013. Retrieved 15 December 2013.{{cite web}}: CS1 maint: archived copy as title (link)
  2. "താരകാരണവർ". ജനയുഗം. സെപ്റ്റംബർ 8, 2012. Retrieved സെപ്റ്റംബർ 21, 2012.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Mangalam-varika-11-Nov-2013". mangalamvarika.com. Archived from the original on 2020-10-26. Retrieved 11 November 2013.
  4. "അഭിനയം,അനുഭവം, മാതൃഭൂമി വെബ്‌സൈറ്റ്, 28 ഒക്ടോബർ2012". Archived from the original on 2013-12-15. Retrieved 2013-04-12.
"https://ml.wikipedia.org/w/index.php?title=ജി.കെ._പിള്ള&oldid=3775956" എന്ന താളിൽനിന്ന് ശേഖരിച്ചത്