കൂടപ്പിറപ്പ്

മലയാള ചലച്ചിത്രം

വയലാർ രാമവർമ ഗാനങ്ങളെഴുതിയ ആദ്യത്തെ ചലച്ചിത്രമാണ് കൂടപ്പിറപ്പ്. സംഗീതസംവിധാനം കെ. രാഘവൻ നിർവഹിച്ചു. മുതുകുളം രാഘവൻ പിള്ളയും പോഞ്ഞിക്കര റാഫിയും ചേർന്ന് ഇതിന്റെ തിരക്കഥയും സംഭാഷണവും രചിച്ചു. എച്ച്.എസ്. വേണു ഛായാഗ്രഹണവും, എം. കൃഷ്ണനും സ്വാമിനാഥനും ചേർന്ന് ശബ്ദലേഖനവും, കെ.പി. ശങ്കരൻ കുട്ടി രംഗസംവിധാനവും, സോഹൻ ലാൽ നൃത്തസംവിധാനവും, എൻ.എസ്. മണി ചിത്രസംയോജനവും നിർവഹിച്ചു. ജെ.ഡി. തോട്ടാൻ സംവിധാനം ചെയ്ത കൂടപ്പിറപ്പ് ചന്ദ്രതാരാ പിക്ച്ചേഴ്സ് വിതരണത്തിനെത്തിച്ചു. 1956 ഒക്ടോബർ 19ന് ഈ ചിത്രം പ്രദർശനം തുടങ്ങി.[1]

കൂടപ്പിറപ്പ്
സംവിധാനംജെ.ഡി. തോട്ടാൻ
നിർമ്മാണംറഷീദ്
രചനമുതുകുളം രാഘവൻ പിള്ള
തിരക്കഥപോഞ്ഞിക്കര റാഫി
അഭിനേതാക്കൾപ്രേം നവാസ്
ടി.എസ്. മുത്തയ്യ
മുതുകുളം രാഘവൻ പിള്ള
ശ്രീനാരായണ പിള്ള
അംബിക
മിസ് കുമാരി
കുമാരി തങ്കം
അടൂർ പങ്കജം
സംഗീതംകെ. രാഘവൻ
ഗാനരചനവയലാർ രാമവർമ
ഛായാഗ്രഹണംഎം.എസ്. മണി
വിതരണംചന്ദ്രതാരാ പിക്ചേഴ്സ്
റിലീസിങ് തീയതി19/10/1956
രാജ്യംഇന്ത്യ
ഭാഷമലയാളം

കൂടപ്പിറപ്പ് അന്നത്തെ ഒരു പരീക്ഷണ ചിത്രമായിരുന്നു. പുതുമുഖങ്ങളായ അംബികയും പ്രേംനവാസും ആണ് ഇതിലെ നായികാനായകന്മാർ. മറ്റു പ്രവർത്തകരും ഏറിയപങ്കും പുതുമുഖങ്ങളായിരുന്നു.അനുഗൃഹീത കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മ കൂടപ്പിറപ്പിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നത്. പ്രസിദ്ധ കഥാകാരൻ പോഞ്ഞിക്കര റാഫി ഇതിലൂടെ തിരക്കഥാകൃത്തായി.[2]

അഭിനേതാക്കൾ

തിരുത്തുക

പ്രേം നവാസ്
ടി.എസ്. മുത്തയ്യ
മുതുകുളം രാഘവൻ പിള്ള
ശ്രീനാരായണ പിള്ള
അംബിക
മിസ് കുമാരി
കുമാരി തങ്കം
അടൂർ പങ്കജം

പിന്നണിഗായകർ

തിരുത്തുക

എ.എം. രാജ
കെ. രാഘവൻ
എം.എൽ. വസന്തകുമാരി
ശാന്ത പി. നായർ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൂടപ്പിറപ്പ്&oldid=3928675" എന്ന താളിൽനിന്ന് ശേഖരിച്ചത്