അച്ഛനും മകനും
മലയാള ചലച്ചിത്രം
1957ൽ, വിമൽകുമാറിൻറെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അച്ഛനും മകനും. ജഗതി എൻ.കെ. ആചാരിയാണ് ഇതിന്റെ തിരക്കഥയും സംഭാഷണവും എഴുതിയത്. തിരുനയിനാർ കുറിച്ചി, തിരുനെല്ലൂർ കരുണാകരൻ, പി. ഭാസ്കരൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് വിമൽകുമാർ സംഗീതസംവിധാനം നിർവഹിച്ചു. തങ്കപ്പൻ നൃത്തസംവിധാനവും, വാസുദേവ് കർണാടക്കി ഛായാഗ്രഹണവും, എ. അപ്പു എഡിറ്റിംഗും നിർവഹിച്ചു. ശിവാ ഫിലിം കമ്പനി വിതരണം നടത്തിയ ഈ ചിത്രം 1957 ഏപ്രിൽ 26-ന് പ്രദർശനം തുടങ്ങി.[1]
അച്ഛനും മകനും | |
---|---|
സംവിധാനം | വിമൽകുമാർ |
രചന | ജഗതി എൻ.കെ. ആചാരി |
തിരക്കഥ | ജഗതി എൻ.കെ. ആചാരി |
അഭിനേതാക്കൾ | തിക്കുറിശ്ശി സുകുമാരൻ നായർ സത്യൻ ടി.എസ്. മുത്തയ്യ മുതുകുളം രാഘവൻ പിള്ള ജി.കെ. പിള്ള ബി.എസ്. സരോജ ശാന്തി കുമാരി തങ്കം എസ്.പി. പിള്ള ബഹദൂർ മാസ്റ്റർ അമ്പിളി |
സംഗീതം | വിമൽകുമാർ |
ഗാനരചന | തിരുനയിനാർ കുറിച്ചി തിരുനെല്ലൂർ കരുണാകരൻ പി. ഭാസ്കരൻ |
ഛായാഗ്രഹണം | ഏ. അപ്പു |
വിതരണം | ശിവാ ഫിലിം കമ്പനി |
റിലീസിങ് തീയതി | 26/04/1957 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകതിക്കുറിശ്ശി സുകുമാരൻ നായർ
സത്യൻ
ടി.എസ്. മുത്തയ്യ
മുതുകുളം രാഘവൻ പിള്ള
ജി.കെ. പിള്ള
ബി.എസ്. സരോജ
ശാന്തി
കുമാരി തങ്കം
എസ്.പി. പിള്ള
ബഹദൂർ
മാസ്റ്റർ അമ്പിളി
പിന്നണിഗായകർ
തിരുത്തുകഎ.എം. രാജ
ജിക്കി
കെ. റാണി
ശാന്ത പി. നായർ
ശ്യാമള
സ്റ്റെല്ല വർഗീസ്