ഹരിശ്ചന്ദ്ര (ചലച്ചിത്രം)
1955-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഹരിശ്ചന്ദ്ര. അന്റണി മിത്രദാസ് സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ നിർമാതാവ് പി. സുബ്രഹ്മണ്യം ആണ്. രാമായണം മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള രാജാ ഹരിശ്ചന്ദ്രന്റെ കഥയെ ആസ്പദമാക്കി നിർമിച്ചതാണ് ഈ ചിത്രം. ഇതിഹാസ സംബന്ധിയായ മലയാളത്തിലെ ആദ്യ ചിത്രമായിരുന്നു ഇത്. സത്യം പരിപാലിക്കാനായി ജീവിതത്തിലെ സർവസുഖങ്ങളും ത്യജിച്ച് നരകയാതനകൾ അനുഭവിച്ച് ഒടുവിൽ വിജയംവരിച്ച ഒരു രാജാവിന്റെ കഥ.
ഹരിശ്ചന്ദ്ര | |
---|---|
സംവിധാനം | ആന്റണി മിത്രാദാസ് |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
അഭിനേതാക്കൾ | തിക്കുറിശ്ശി സുകുമാരൻ നായർ മിസ്സ് കുമാരി മാസ്റ്റർ ഹരീ ജി.കെ. പിള്ള ജോസ് പ്രകാശ് ടി.എസ്. മുത്തയ്യ എസ്.പി. പിള്ള അടൂർ പങ്കജം കെ.പി.കെ ശ്രീകണ്ഠൻ നായർ ബഹദൂർ മലയജം കനകജം സരസ്വതി |
സംഗീതം | ബ്രദർ ലക്ഷ്മണൻ |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ ]] |
ഛായാഗ്രഹണം | എൻ.എസ് മണി |
ചിത്രസംയോജനം | കെ.ഡി. ജോർജ്ജ് |
സ്റ്റുഡിയോ | നീലാ പ്രൊഡക്ഷൻ |
വിതരണം | ദ് ഫിലിം ഡിഷ്ട്രിബ്യൂട്ടിഗ് കോർപ്പറേഷൻ |
റിലീസിങ് തീയതി | 1955 മാർച്ച് 19 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കെ.പി. കൊട്ടാരക്കര സംഭാഷണവും, എൻ.എസ്. മണി ഛായാഗ്രഹണവും, കൃഷ്ണൻ ഇളമൺ ശബ്ദലേഖനവും, എം.വി. കൊച്ചാപ്പു രംഗസംവിധാനവും, എം.വി. ശങ്കർ വേഷവിധാനവും, കെ.ഡി. ജോർജ്ജ് ചിത്രസംയോജനവും നിർവഹിച്ച ഈ ചിത്രം മെരിലാൻഡ് സ്റ്റുഡിയോയിലാണ് നിർമിച്ചത്. തിരുനയനാർകുറിശ്ശി എഴുതിയ പതിനഞ്ചു ഗാനങ്ങൾക്ക് ബ്രദർ ലക്ഷ്മണൻ സംഗീതം നൽകി. ഫിലിം ഡിസ്ട്രിബ്യൂട്ടിഗ് കമ്പനി വിതരണത്തിനെത്തിച്ച ഈ ചിത്രം 1955 മാർച്ച് 17 ന് പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
തിരുത്തുകതിക്കുറിശ്ശി സുകുമാരൻ നായർ - ഹരിശ്ചന്ദ്രൻ
മിസ്സ് കുമാരി - ചന്ദ്രമതി
മാസ്റ്റർ ഹരീഷ് - രോഹിതാക്ഷൻ
ജി.കെ. പിള്ള - വിശ്വാമിത്രൻ
ജോസ് പ്രകാശ് - സത്യകീർത്തി
മുത്തയ്യ - ശുക്രൻ
എസ്.പി. പിള്ള - കാലകണ്ഠൻ
അടൂർ പങ്കജം - കാളകണ്ഠന്റെ ഭാര്യ
ബഹദൂർ-ബ്രാഹ്മണൻ
പിന്നണിഗായകർ
തിരുത്തുകപി. ലീല
ശാന്താ പി നായർ
ലളിതാ തമ്പി
സി.എസ്. രാധാദേവി
പി.ബി. ശ്രീനിവാസൻ
കമുകറ പുരുഷോത്തമൻ