കുണ്ടന്നൂർ

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം

കേരളത്തിലെ കൊച്ചി നഗരത്തിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രദേശമാണ് കുണ്ടന്നൂർ[അവലംബം ആവശ്യമാണ്]. വൈറ്റില്ല ജംഗ്ഷനിൽ നിന്ന് 3.5 കിലോമീറ്ററും എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 കിലോമീറ്ററും അകലെ വൈറ്റില ചേർത്തല ഹൈവേയിലാണ് കുണ്ടന്നൂർ. മരട് മുനിസിപ്പാലിറ്റിയുടെ ഭാഗമായ ഇത് കൊച്ചി ബൈപാസിൽ മൂന്ന് ദേശീയപാതകളുടെ ജംഗ്ഷനിൽ സ്ഥിതിചെയ്യുന്നു, അതായത് എൻ‌എച്ച് 47, എൻ‌എച്ച് 49, എൻ‌എച്ച് 47 എ . എൻഎച്ച് 47എന്നീ പാതകൾ സംഗമിക്കുന്ന കവലാണ് കുണ്ടന്നൂർ.[1]

Kundannoor
Neighbourhood
Crowne Plaza Hotel at Kundannoor
Crowne Plaza Hotel at Kundannoor
Coordinates: 9°58′08″N 76°19′05″E / 9.969°N 76.318°E / 9.969; 76.318
Country India
StateKerala
DistrictErnakulam
ഭരണസമ്പ്രദായം
 • ഭരണസമിതിMaradu Municipality
Languages
സമയമേഖലUTC+5:30 (IST)

കുണ്ടനൂർ ജംഗ്ഷന് സമീപമാണ് ലെ മെറിഡിയൻ, ക്രൗൺ പ്ലാസ ഹോട്ടലുകൾ. നിരവധി ഷോപ്പിംഗ് മാളുകൾ നിർദ്ദേശിക്കപ്പെടുന്നു. പോർഷെ, ബിഎംഡബ്ലിയു, ബെൻസ്, ഓഡി തുടങ്ങി ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ കാർ കമ്പനികളുടെയും കൊച്ചിയിലെ ഷോറൂമുകൾ കുണ്ടന്നൂരിനടുത്താണ്.

അവലംബങ്ങൾ

തിരുത്തുക
  1. "National Highways of Kerala". Kerala PWD. Archived from the original on 2016-08-16. Retrieved 2011-03-14.
"https://ml.wikipedia.org/w/index.php?title=കുണ്ടന്നൂർ&oldid=4095236" എന്ന താളിൽനിന്ന് ശേഖരിച്ചത്