കൽപറ്റ

(കൽ‌പറ്റ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൽപറ്റ
Kerala locator map.svg
Red pog.svg
കൽപറ്റ
11°36′18″N 76°04′59″E / 11.605°N 76.083°E / 11.605; 76.083
ഭൂമിശാസ്ത്ര പ്രാധാന്യം നഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല വയനാട്
ഭരണസ്ഥാപനങ്ങൾ നഗരസഭ
ചെയർമാൻ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കേരളത്തിലെ വയനാട് ജില്ലയുടെ ആസ്ഥാനമാണ് കൽ‌പറ്റ. കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും മലകളും കൊണ്ട് ചുറ്റപ്പെട്ട ഒരു മനോഹരമായ പട്ടണമാണ് കല്പറ്റ. 1957-ൽ വയനാടിന്റെ വടക്കുഭാഗം കണ്ണൂർ ജില്ലയിലും തെക്കുഭാഗം കോഴിക്കോട് ജില്ലയിലുമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. 1978 ഡിസംബർ 7-ന് ഇരു വയനാടുകളും ചേർത്തു കൽപ്പറ്റ ആസ്ഥാനമാക്കി വയനാട് റവന്യൂ ഡിവിഷൻ രൂപവത്കരിച്ചു. 2015 വരെ വയനാട്ടിലെ ഒരേയൊരു മുനിസിപ്പൽ പട്ടണമായിരുന്നു കൽപ്പറ്റ. [1] വയനാട് ജില്ലയിലെ എല്ലാ വിനോദസഞ്ചാര ആകർഷണങ്ങളിലേക്കും ഉള്ള ഒരു പ്രവേശന കവാടമാണ് കൽപ്പറ്റ (11°36′42.78″N 76°4′59.67″E / 11.6118833°N 76.0832417°E / 11.6118833; 76.0832417Coordinates: 11°36′42.78″N 76°4′59.67″E / 11.6118833°N 76.0832417°E / 11.6118833; 76.0832417).

കൽ‌പറ്റ പട്ടണം

വിനോദസഞ്ചാരികൾക്ക് താമസ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്. കോഴിക്കോട്-മൈസൂർ ദേശീയപാതയായ ദേശീയപാത 212 കൽപ്പറ്റയിലൂടെ കടന്നുപോവുന്നു. കടൽനിരപ്പിൽ നിന്ന് 1000 മീറ്റർ ഉയരത്തിലാണ് കൽ‌പറ്റ സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾതിരുത്തുക

കൽ‌പറ്റ പണ്ട് ഒരു ജൈനമതശക്തികേന്ദ്രമായിരുന്നു. കൽ‌പറ്റ പട്ടണത്തിനടുത്ത് കേരളത്തിലെ തന്നെ പുരാതനമായ ഏതാനും ജൈനക്ഷേത്രങ്ങളുണ്ട്. പുരാതനമായ അനന്തനാഥ സ്വാമി ജൈന ക്ഷേത്രം ഇവിടെയാണ്.[2]

കൽ‌പറ്റയ്ക്ക് അടുത്തുള്ള മറ്റു പ്രധാന ആരാധനാലയങ്ങളും അവയുടെ കൽ‌പറ്റയിൽ നിന്നുള്ള ദൂരവും താഴെ കൊടുത്തിരിക്കുന്നു.[3]

  • വാരാമ്പറ്റ മോസ്ക് - 15 കി.മീ. അകലെ - 300 വർഷം പഴക്കമുള്ള ഈ മോസ്ക് വയനാട്ടിലെ ഏറ്റവും പഴക്കമുള്ള മോസ്ക്കാണ്.
 
മൈസൂർ - കൽപ്പറ്റ വഴിയരികിൽ കണ്ട ഒരു ആന

കൽപറ്റയ്ക്ക് അടുത്തുള്ള വിനോദസഞ്ചാര ആകർഷണങ്ങൾതിരുത്തുക

കൽ‌പറ്റയ്ക്ക് അടുത്തായി പല വിനോദസ്ഞ്ചാര ആകർഷണങ്ങളും ഉണ്ട്. ചിലത് താഴെ കൊടുത്തിരിക്കുന്നു[4] [5]

എത്തിച്ചേരുവാനുള്ള വഴിതിരുത്തുക

പ്രധാന പട്ടണങ്ങളിൽ നിന്ന് കൽപ്പറ്റയിലേക്കുള്ള ദൂരം താഴെ കൊടുത്തിരിക്കുന്നു.

  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനും വിമാനത്താ‍വളവും - കോഴിക്കോട്

Image galleryതിരുത്തുക

അനുബന്ധംതിരുത്തുക

  1. "കൽപ്പറ്റ". ഇന്ത്യ9. ശേഖരിച്ചത് 2006-10-14.
  2. "അനന്തസ്വാമി ജൈനക്ഷേത്രം - പുലിയാർമല ക്ഷേത്രം". ഇന്ത്യ9.കോം. ശേഖരിച്ചത് 2006-10-15.
  3. "തീർഥാടന കേന്ദ്രങ്ങൾ". കേരള.കോം. മൂലതാളിൽ നിന്നും 2006-10-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-10-15.
  4. "ഇന്ത്യാ ട്രാവൽ ബ്ലോഗ്". പെയിന്റഡ് സ്റ്റോർക്ക്.കോം. ശേഖരിച്ചത് 2006-10-14.
  5. "വയനാട് ഔട്ട് ഡോർ ട്രെയിൽ". വയനാട്.ഓർഗ്ഗ്. മൂലതാളിൽ നിന്നും 2006-10-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-10-14.

പുറത്തുനിന്നുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=കൽപറ്റ&oldid=3698896" എന്ന താളിൽനിന്ന് ശേഖരിച്ചത്