ആലത്തൂർ

ഇന്ത്യയിലെ വില്ലേജുകള്‍

കേരളത്തിലെ [മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലുള്ള]] ഒരു ചെറിയ പട്ടണമാണ് ആലത്തൂർ(ആലത്തിയൂർ). ആലത്തിയൂർ, മലപ്പുറ൦ ജില്ലയിലെ,തിരൂർ താലൂക്കിലാണ് ഉൾപ്പെട്ടിട്ടുള്ളത്.സമീപമുള്ള പ്രധാന ക്ഷേത്രങ്ങൾ. തൃപ്രങ്ങോട് ശിവക്ഷേത്രം, ചമ്രവട്ട൦ അയ്യപ്പക്ഷേത്രം, തൃക്കണ്ടിയൂർ ശിവക്ഷേത്രം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, ആലത്തിയൂർ ഹനുമാൻ കാവ് ക്ഷേത്രം.

ആലത്തിയൂർ
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Palakkad
സമയമേഖല IST (UTC+5:30)
കോഡുകൾ

ജനസംഖ്യയിൽ കൂടുതലും ഹിന്ദുക്കൾ ആണ്. നായർ, ഈഴവ, അയ്യർ, ആശാരി, കൊല്ലൻ, തട്ടാൻ, കുശവൻ, മാന്നാൻ, എഴുത്തച്ചൻ, തെങ്ങുചെത്തി, കവറ തുടങ്ങിയ സമുദായക്കാരാണ് പ്രധാനമായും. പണ്ട് തൊഴിൽ അനുസരിച്ചായിരുന്നു ജാതി തിരിവുകൾ എങ്കിലും ഇന്ന് എല്ലാ സമുദായക്കാരും എല്ലാ ജോലികളും ചെയ്യുന്നു.

താലൂക്കിൽ ഒരു വലിയ മുസ്ലീം സമുദായവുമുണ്ട്. കച്ചവടക്കാരാണ് ആലത്തൂരെ മുസ്ലീം സമുദായാംഗങ്ങളിൽ കൂടുതലും. സമുദായത്തിലെ പലരും ഇന്ന് ഗൾഫ് നാടുകളിൽ ജോലിചെയ്യുന്നത് ആലത്തൂരിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു വലിയ താങ്ങായിട്ടുണ്ട്.

ആലത്തൂരിലെ ക്രിസ്ത്യാനികളിൽ അധികവും കോട്ടയം, ഇടുക്കി ജില്ലകളിൽനിന്നും കുടിയേറിപ്പാർത്തവരാണ്. നല്ല കൃഷിക്കാരായി പേരുകേട്ട ഇവർ വടക്കഞ്ചേരി, കിഴക്കഞ്ചേരി, കോരഞ്ചിറ, പാലക്കുഴി, വണ്ടാഴി, മംഗലം ഡാം എന്നിവിടങ്ങളിൽ താമസമുറപ്പിച്ചിരിക്കുന്നു. റബ്ബറാണ് പ്രധാന നാണ്യവിള. ആലത്തൂരിന്റെ സമ്പദ്‌വ്യവസ്ഥയും റബ്ബറിന്റെ വിലയുമായി ഒരു വലിയ ബന്ധമുണ്ടെന്നു പറയാം. ആലത്തൂരിലെ ക്രിസ്ത്യാനികൾ വിദ്യാഭ്യാസ - ആരോഗ്യ പരിചരണ രംഗങ്ങളിലും പ്രശസ്തരാണ്.


കുനിശ്ശേരി ആലത്തൂരുനിന്നും 7 കിലോമീറ്റർ അകലെയാണ്. അവിടത്തെ കുമ്മാട്ടി ഉത്സവം പ്രശസ്തമാണ്. മീനമാസത്തിലെ പുണർതം നക്ഷത്രത്തിലുള്ള പൂക്കുളത്തി ദേവിയുടെ പിറന്നാളാണ് കുമ്മാട്ടിയായി ആഘോഷിക്കുന്നത്.

ആലത്തൂരിലെ മറ്റൊരു സ്ഥലമാണ് വാനൂർ. ഇവിടെ വീഴുമല എന്ന ഒരു വലിയ മലയുണ്ട്. രാമായണത്തിൽ, ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവരുന്ന വഴിക്ക്, പർവ്വതത്തിന്റെ ഒരു ചെറിയ ഭാഗം ഹനുമാന്റെ കയ്യിൽ നിന്ന് അടർന്ന് ഇവിടെ വീണെന്നും അങ്ങനെ വീഴുമല എന്ന പേരുണ്ടായി എന്നുമാണ് ഐതിഹ്യം. വാനൂരിലെ പ്രധാന കൃഷി നെൽകൃഷിയും റബ്ബറുമാണ്.

ആലത്തൂർ താലൂക്കിലെ മറ്റൊരു പ്രധാന പഞ്ചായത്താണ്‌ വടക്കഞ്ചേരി. പാലക്കാടിനും തൃശ്ശൂരിനും മധ്യഭാഗത്താണ്‌ ഈ പഞ്ചായത്ത്. വളരെ വേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ പഞ്ചായത്ത് ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വ്യാപരം-ക്രയവിക്രയങ്ങൾ നടക്കുന്ന സ്ഥലമണ്. ഇവിടെ നിന്നും റബ്ബർ, ഇഞ്ചി, ചുക്ക്, കുരുമുളക്, ഏലം മറ്റു സുഗന്ധദ്രവ്യങ്ങൽ എന്നിവ ധാരാളമായി കയറ്റി അയക്കുന്നു. വടക്കഞ്ചേരിയിലെ പ്രധാന ക്ഷേത്രമാണ് ശ്രീ കൊടിക്കാട്ടു ഭഗവതി ക്ഷേത്രം. ഈ ക്ഷേത്രത്തിന്‌ കൊടുങ്ങല്ലൂർ ക്ഷേത്രവുമായി ബന്ധമുണ്ട്. മീനമാസത്തിലെ കാർത്തികനാളിൽ നടക്കുന്ന കാർത്തിക തിരുനാൾ ആറാട്ടുമഹോത്സവം പ്രസിദ്ധമണ്. സാമൂഹ്യ സന്നദ്ധ പ്രവർത്തനങ്ങളിൽ വടക്കഞ്ചേരിക്കാർ പ്രധാന പങ്കുവഹിക്കുന്നു. ചെറുതും വലുതുമായ നിരവധി സന്നദ്ധ സംഘടനകൾ ഇവിടെുണ്ട്. ലയൺസ് ക്ലബ്ബ്, റോട്ടറി ക്ലബ്, സെന്റർ ഫോർ സോഷ്യൽ ജസറ്റിസ് ആന്റ ഹ്യൂമൺ വെൽഫയർ തുടങ്ങിയ സംഘടനകളുടെ പ്രവർത്തനം എടുത്തു പറയേണ്ടതാണ്‌.

വടക്കഞ്ചേരിക്കു സമീപമുള്ള മംഗലം പാലം മിനി പമ്പ എന്ന പേരിൽ അറിയപ്പെടുന്നു. ശബരിമല സീസൺ തുടങ്ങിയാൽ ഇവിടം അയ്യപ്പഭക്തൻമാരുടെ ഇടത്താവളമാണ്‌. ഇവിടത്തെ ചിപ്സ് പ്രസിദ്ധമാണ്.

എല്ലാ വർഷവും ഏപ്രിൽ മാസം 17 ൻ ആഘോഷിക്കാറുള്ള നാഗസഹായം-ഗണപതിസഹായം വേല പുകൾപറ്റതാണ്‌.

വ്യവഹാരം

തിരുത്തുക

ജനങ്ങളുടെ പ്രധാന ജീവിതമാർഗ്ഗം കൃഷിയാണ്. വയലുകളിൽ നെല്ല് പ്രധാനവിളയാണ്. മലഞ്ചരിവുകളിൽ റബ്ബറാണ് പ്രധാന കൃഷി. വാഴത്തോ‍ട്ടങ്ങൾ, ഇഞ്ചി, മത്തങ്ങ, പാവയ്ക്ക, വഴുതന, തുടങ്ങിയവയും കൃഷിചെയ്യുന്നുണ്ട്.

ആലത്തൂരിൽ പറയത്തക്ക വ്യവസായങ്ങൾ ഒന്നുമില്ല. ഒരുകാലത്ത് ബീഡി തെറുപ്പിന് പ്രശസ്തമായിരുന്നു ആലത്തൂ‍ർ. ഒരു കുടിൽ വ്യവസായമായിരുന്ന ഇതിൽ ആളുകൾ വീട്ടിൽ നിന്ന് ബീഡി തെറുത്ത് ലേബൽ ഒട്ടിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുമായി നിർമ്മാണ കമ്പനികളിൽ ബീഡി എത്തിക്കുമായിരുന്നു. പുകവലിക്ക് എതിരായ ബോധവൽക്കരണങ്ങൾ കൊണ്ടും ബീഡിക്ക് എതിരായ പ്രചരണങ്ങൾ കൊണ്ടും ഇന്ന് ബീഡി ഉൽ‌പാദനം ഗണ്യമായി കുറഞ്ഞു. മറ്റൊരു കുടിൽവ്യവസായം അഗർബത്തി (ചന്ദനത്തിരി) നിർമ്മാണമാണ്. അടുത്തകാലത്തായി എരിമായൂർ പഞ്ചായത്തിനടുത്തുള്ള മഞ്ഞല്ലൂരിൽ‍ ചില ഒരുക്ക് നിർമ്മാണശാലകൾ തുടങ്ങിയിട്ടുണ്ട്. പണ്ട് നെല്ലുകുത്തുന്നതിനും നെല്ല് പുഴുങ്ങുന്നതിനുമായി ഒരുപാട് അരിമില്ലുകൾ ആലത്തൂരിലുണ്ടായിരുന്നു. ഇന്ന് നെൽകൃഷി ആദായകരമല്ലാത്തതിനാൽ ഇവയിൽ മിക്കവയും അടച്ചുപൂട്ടിയിരിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

ഹൈയർ സെക്കന്ററി തലം വരെ പഠിപ്പിക്കുന്ന ഒരുപാടു വിദ്യാലയങ്ങൾ ആലത്തൂരിലുണ്ട്. ആലത്തൂർ പട്ടണടത്തിൽ ഉള്ള ഹയർ സെക്കന്ററി സ്കൂളുൾ

1. ഗവ.ഗേൾസ് ഹയർ സെക്കന്ററി സകൂൾ അലത്തൂർ ശാസ്ത്ര-കലാ വിഷയങ്ങൾക്കായി രണ്ടു കലാലയങ്ങളും ഒരു എഞ്ജിനിയറിംഗ് കോളേജും ആലത്തൂരിലുണ്ട്.

ദേശീയപാത 544 ആലത്തൂർ താലൂക്കിലൂടെ കടന്നുപോവുന്നു. അതുകൊണ്ട് കേരളത്തിന്റെ എല്ലാ ഭാഗങ്ങളുമായി ആലത്തൂർ റോഡ് മാർഗ്ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. തൃശ്ശൂരിൽ നിന്നും പാലക്കാടുനിന്നും ഒരുപാട് സ്വകാര്യ ബസ്സുകൾ ആലത്തൂരിലേക്ക് ലഭ്യമാണ്[അവലംബം ആവശ്യമാണ്].

ആലത്തൂരിലേക്ക് റെയിൽ‌വേ പാതകൾ ഇല്ല. തൃശ്ശൂരിലേക്കുള്ള വഴിക്ക് കുതിരാനിലുള്ള മലനിരകളാണ് ഇതിനു കാരണം. അടുത്തകാലത്തായി സർക്കാർ കൊല്ലങ്കോട്-തൃശ്ശൂർ റെയിൽ പാത നിർമ്മിക്കാനുള്ള പദ്ധതി പുനരുജ്ജീവിപ്പിച്ചു[അവലംബം ആവശ്യമാണ്]. ഇത് ആലത്തൂരിന് ഒരു അനുഗ്രഹമായി മാറിയേക്കാം.

പ്രശസ്തരായ ആലത്തൂരുകാർ

തിരുത്തുക

കേരളത്തിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പല പ്രശസ്തരുടെയും ജന്മദേശം ആലത്തൂരാണ്.കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകിയ സ്വാതന്ത്ര്യ സമരത്തിലെ ധീര പോരാളി,അയിത്തത്തിനും അനാചാരത്തിനും എതിരെ പോരാടിയ കമ്മ്യൂണിസ്റ്റ് നേതാവ്,1952 മുതൽ 1977 വരെ ആലത്തൂർ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത നിയമ സഭ അംഗം,ആലത്തൂർ ആർ കൃഷ്ണൻ എന്ന ആർ കെ, മാതൃഭൂമി ദിനപത്രത്തിന്റെ ആദ്യത്തെ എഡിറ്റർ ആയ കെ.പി. കേശവമേനോൻ, പ്രശസ്ത സംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥ ഭാഗവതർ, പ്രശസ്ത സന്യാസിയും വിദ്യാഭ്യാസ വിചക്ഷണനുമായ ബ്രഹ്മാനന്ദസ്വാമി ശിവയോഗി, സ്വാമി ചിന്മയാനന്ദയുടെ ഗുരുവായ സ്വാമി തപോവനം എന്നിവർ ഇവരിൽ ചിലരാണ്.

ഉത്സവങ്ങളും ആചാരങ്ങളും

തിരുത്തുക

തദ്ദേശവാസികൾക്ക് ഇടയ്ക്ക് ആലത്തൂർ താലൂക്കിലെ ഗ്രാമങ്ങളിലുള്ള ‘വേല’, ‘പൂരം’ ഉത്സവങ്ങൾ വളരെ പ്രിയങ്കരമാണ്. ഇവയിൽ പ്രധാനമായത് ‘കാവശ്ശേരി പൂരം‘, ‘പുതിയങ്കം-കാട്ടുശ്ശേരി വേല‘, ‘കുനിശ്ശേരി കുമ്മാട്ടി‘ എന്നിവയാണ്.

ചുങ്കമന്നത്ത് നടത്തുന്ന ‘തെരുവത്ത് പള്ളിനേർച്ച‘ തമിഴ്‌നാട്ടിൽ നിന്നും തദ്ദേശത്തുനിന്നും ഒരുപാട് ആളുകളെ ആകർഷിക്കുന്നു. പൊള്ളാച്ചിയിൽ നിന്നും പലയിടങ്ങളിൽ നിന്നും ധാരാളം ജനങ്ങൾ നേർച്ച കാണുവാനായി കാളവണ്ടിയിൽ കയറി വരുന്നു.

ഓണാഘോഷ സമയത്ത് വെള്ളപാറയിൽ നടത്തുന്ന കാളയോട്ടം പ്രശസ്തമാണ്. കന്നുകളുടെ യജമാനന്മാർ തമ്മിൽ ഏറ്റവും നല്ല കന്നുകളെ പൂട്ടുന്നതിനായി കൊടിയ മത്സരമാണ് നിലവിലുള്ളത്.

വെളിച്ചെണ്ണയിൽ വറുത്ത നേന്ത്രക്കാ പൊരിയലിന് (ഏത്തക്കാ ചിപ്സ്) ആലത്തൂർ പ്രശസ്തമാണ്. ഇവ വിൽക്കുന്ന കടകളിൽ പ്രശസ്തമായ ‘എസ്.എൻ.ആർ’ എന്ന കട സ്ഥാപിച്ചിട്ട് നാല്പതുവർഷത്തിലേറെയായി. ഈ കടയ്ക്കുമുൻപിൽ ബസ്സുനിറുത്തുമ്പോൾ യാത്രക്കാർ പുറത്തിറങ്ങി ചിപ്സ് വാങ്ങുന്നത് ആലത്തൂരിലെ ഒരു സാധാരണ കാഴ്ചയാണ്. സംസ്ഥാനത്തിനു പുറത്തു ജോലിചെയ്യുന്നവർ കൂട്ടുകാർക്കും സഹ ഉദ്യോഗസ്ഥർക്കും ആലത്തൂരുനിന്നും സമ്മാനമായി ചിപ്സ് വാങ്ങിക്കൊണ്ടുപോവുന്നത് സാധാരണമാണ്.

കുഴൽമന്നത്ത് എല്ലാ ആഴ്ചയും നടക്കുന്ന കാലിച്ചന്തയിൽ കാലികളെ കൂട്ടത്തോടെ വിൽക്കുന്നു. തമിഴ്നാടിൽ നിന്നും തൃശ്ശൂർ ജില്ലയിലും മറ്റുള്ള സ്ഥലങ്ങളിലും വിൽക്കുവാനായി കാലികളെ കൂട്ടത്തോടെ കൊണ്ടുവരുന്നു. കേരളത്തിന്റെ തെക്കൻ ജില്ലകൾ മാട്ടിറച്ചിയുടെ പ്രധാന ഉപയോക്താക്കളാണ്. കാലികളെ ലോറികളിൽ മനുഷ്യപ്പറ്റില്ലാതെ തിക്കിനിറച്ച് കൊണ്ടുവരുന്നത് ഒരു ദയനീയമായ കാഴ്ച്ചയാണെങ്കിലും ഇതുവരെ മൃഗ സംരക്ഷണ സമിതികളിൽ നിന്നോ എസ്.പി.സി.എ തുടങ്ങിയ സംഘടനകളിൽ നിന്നോ പ്രധാനപ്പെട്ട നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.

ചൂലന്നൂർ‍ ന് അടുത്തുള്ള മയിലാടും‌പാറ വനങ്ങളിൽ കാട്ടുകോഴികളുടെ വിഹാരരംഗമാണ്. കേരള സംസ്ഥാന വന്യജീവി വകുപ്പ് ഈ കാടുകളെ ഒരു സംരക്ഷിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നു.

മംഗലം ഡാം ആലത്തൂരിന് അടുത്താണ്. വണ്ടാഴി, കിഴക്കഞ്ചേരി, മുടപ്പല്ലൂർ, വടക്കഞ്ചേരി തുടങ്ങിയ പരിസര പ്രദേശങ്ങളിലെ വയലുകൾക്ക് മംഗലം ഡാമിൽ നിന്ന് ജലസേചനം ലഭിക്കുന്നു.

ആലത്തൂർ താലൂക്കിലെ പഞ്ചായത്തുകൾ

തിരുത്തുക

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആലത്തൂർ&oldid=3916261" എന്ന താളിൽനിന്ന് ശേഖരിച്ചത്