കോട്ടക്കൽ
മലപ്പുറം ജില്ലയിൽ, ജില്ലാ ആസ്ഥാനത്തു നിന്നും ഏകദേശം 12 കി.മീ തെക്കു-പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കോട്ടയ്ക്കൽ. വൈദ്യരത്നം പി. എസ്. വാര്യർ സ്ഥാപിച്ച പ്രശസ്തമായ കോട്ടയ്ക്കൽ ആര്യ വൈദ്യശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത് ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ്. ആയുർവേദത്തിനു പുറമെ, ഗൃഹസാമഗ്രികളുടെ വ്യവസായം കൊണ്ടും ഇവിടം പ്രശസ്തമാണ്. മാർച്ച്-ഏപ്രിൽ മാസത്തിൽ നടക്കുന്ന കോട്ടയ്ക്കൽ പൂരവും പ്രശസ്തം തന്നെ. ചരിത്രം
കോട്ടയ്ക്കൽ | |
---|---|
![]() Landscape of Kottakkal | |
Country | ![]() |
State | കേരളം |
District | മലപ്പുറം |
Government | |
• Chairman | കെ കെ. നാസർ |
Languages | |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 676503 |
Telephone code | 91483 |
വാഹന റെജിസ്ട്രേഷൻ | KL-10,KL-55 |
പ്രധാന സ്ഥാപനങ്ങൾതിരുത്തുക
- കോട്ടക്കൽ ആര്യ വൈദ്യശാല - പ്രശസ്ത ആയുർവ്വേദ ചികിത്സാ കേന്ദ്രം
- പി.എസ്.വി നാട്യസംഘം - ആര്യ വൈദ്യശാലയോട് ചേർന്നു പ്രവർത്തിക്കുന്ന കഥകളി സംഘം
- ആയുർവ്വേദ മെഡിക്കൽ കോളജ്.
- ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ[1]
- എ.എം.യു.പി സ്കൂൾ ആട്ടീരി
- കോട്ടക്കൽ വിദ്യാഭവൻ
എത്തിച്ചേരാനുള്ള വഴിതിരുത്തുക
വിമാന മാർഗ്ഗം:കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഏകദേശം 25 കി.മീ സഞ്ചരിച്ചാൽ കോട്ടക്കലെത്താം ട്രെയിൻ മാർഗ്ഗം:തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 12 കി.മീ അകലെയാണ് കോട്ടക്കൽ.
NH-17 കോട്ടക്കൽ ചങ്കുവെട്ടി യിലൂടെ കടന്നു പോകുന്നു. തിരൂർ(13 കി.മീ.), കുറ്റിപ്പുറം(18 കി.മീ.) എന്നിവയാണു ഏറ്റവും അടുത്ത റെയിൽ വേ സ്റ്റേഷനുകൾ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ആണു ഏറ്റവും അടുത്ത വിമാനത്താവളം.
Image galleryതിരുത്തുക
അവലംബംതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Kottakkal എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |