ചേരാനല്ലൂർ

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

ഏറണാകുളം ജില്ലയിലെ ഒരു ഗ്രാമമാണ് ചേരാനല്ലൂർ. എൻ.എച്ച് - 17 കടന്നു പോകുന്നത് ചേരാനല്ലൂർ ഗ്രാമത്തിനരികിലൂടെയാണ്. ദേശീയ പാതയിലുള്ള മഞ്ഞുമ്മൽ കവല എന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ ചേരാനല്ലൂരിൽ എത്തിച്ചേരും. പെരിയാറിന്റെ തീരത്തായാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. എറണാകുളം ജില്ലയിൽ തന്നെ അങ്കമാലിയ്ക്കടുത്ത് മറ്റൊരു ചേരാനല്ലൂരുണ്ട്. ഇതും പെരിയാറിന്റെ തീരത്താണ്. തന്മൂലം ഈ ഗ്രാമം, പടിഞ്ഞാറേ ചേരാനല്ലൂർ എന്നും അറിയപ്പെടുന്നു.

ചേരാനല്ലൂർ
പട്ടണപ്രാന്തം
രാജ്യം India
സംസ്ഥാനംകേരളം
ജില്ലഎറണാകുളം
താലൂക്ക്കണയന്നൂർ
വിസ്തീർണ്ണം
 • ആകെ10.59 ച.കി.മീ.(4.09 ച മൈ)
ജനസംഖ്യ
 (2001)
 • ആകെ26,330
 • ജനസാന്ദ്രത2,485/ച.കി.മീ.(6,440/ച മൈ)
ഭാഷകൾ
 • ഔദ്യോഗികമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
പിൻകോഡ്
682034
ടെലിഫോൺ കോഡ്0484
വാഹന റെജിസ്ട്രേഷൻKL-07
സ്ത്രീ-പുരുഷാനുപാതം1014 /
പാർലിമെന്റ് നിയോജകമണ്ഡലംഎറണാകുളം
വെബ്സൈറ്റ്cheranalloor.com


ചരിത്രം

തിരുത്തുക

ഏറണാകുളം ജില്ലയിൽ, കണയന്നൂർ താലൂക്കിൽ പെട്ട ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഗ്രാമപഞ്ചായത്താണ് ചേരാനല്ലൂർ. എന്നാൽ ചേരമാൻ പെരുമാളിന്റെ നല്ല ഊര് ലോപിച്ചാണ് ചേരാനല്ലൂർ എന്ന പേരുണ്ടായത് എന്ന് നാട്ടുകാരൻ കൂടിയായിരുന്ന പ്രസിദ്ധ ചരിത്രകാരൻ വി.വി.കെ. വാലത്ത് അഭിപ്രായപ്പെടുന്നു.ഇവിടുത്തെ പ്രമുഖ പുരാതന മുസ്ലിം കുടുംബങ്ങളിൽ പെട്ടതാണ് താമരശ്ശേരി , മംഗലശ്ശേരി ,വലിയവീട് കുടുംബങ്ങൾ

ആരാധനാലയങ്ങൾ

തിരുത്തുക

ചേരാനല്ലൂർ ജുമാ മസ്ജിദ് പുരാതനമായ മസ്ജിദ് ആണ്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക
  • അൽ-ഫറൂഖിയ ഹയർ സെക്കണ്ടറി സ്കൂൾ
  • ചേരാനല്ലൂർ അപ്പർ പ്രൈമറി സ്കൂൾ

പ്രമുഖ വ്യക്തികൾ

തിരുത്തുക

.

  • സീ പി കൊച്ചു വറീത് - പ്രമുഖ വ്യവസായി
  • .വി.കെ. വാലത്ത് - അറിയപ്പെടുന്ന ഒരു ചരിത്രകാരൻ
  • പണ്ഡിറ്റ് കെ.പി.കറുപ്പൻ - പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവും
  • ചേരാനല്ലൂർ കർത്താവ്- കൊച്ചിരാജാവിന്റെ സൈനിക തലവനും, ദേശവാഴിയുമായിരുന്നു. ഇദ്ദേഹത്തേക്കുറിച്ച് ഐതിഹ്യമാലയിൽ പരാമർശമുണ്ട്.
  • കുട്ടി സാഹിബ്‌

ചേരാനല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,

MLC കൊച്ചി സ്റ്റേറ്റ്, സ്വതന്ത്ര സമര സേന

നീ എനീ നിലകളിൽ പ്രശസ്തൻ.

ചേരാനല്ലൂരിലെ പുരാതന കുടുംബ മായ

താമരശ്ശേരി ആണ് അദ്ദേഹത്തിന്റെ മാതാവ്. ഭാര്യയും അതെ കുടുംബം തന്നെ അങ്ങനെ ആണ് അദ്ദേഹം ചേരാനല്ലൂരിൽ രാഷ്ട്രീയ, സാമൂഹിക ജീവിതത്തിന്റെ ഭാഗമാകുന്നത്


  1. "ചേരാനല്ലൂർ ചരിത്രം". തദ്ദേശസ്വയംഭരണ വകുപ്പ്, കേരള സർക്കാർ. Archived from the original on 2016-10-17. Retrieved 2016-10-17.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ചേരാനല്ലൂർ&oldid=4094515" എന്ന താളിൽനിന്ന് ശേഖരിച്ചത്