തേനി
തമിഴ്‌നാട്ടിലെ ഒരു പട്ടണമാണ് തേനി . തേനി ജില്ലയുടെ ആസ്ഥാനവും. ഇവിടം പഞ്ഞി, മുളക്, തുണിത്തരങ്ങൾ എന്നീ വ്യാപാരങ്ങൾക്ക് പേരുകെട്ട സ്ഥലമാണ്. ഇവിടെ കൃഷിയാണ് പ്രധാന തൊഴിൽ. ഈ ജില്ല സഹ്യദ്രിയാൽ ചുറ്റപ്പെട്ടിരിക്കുന്നു. മുലായ് നദി ഈ ജില്ലയിലൂടെയാണ് ഒഴുകുന്നത്. തേനി പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കൊടൈക്കനാൽ, തേക്കടി , മൂന്നാർ എന്നിവയ്ക്ക് അടുത്ത് ആണ്. ഈ മൂന്ന് പ്രദേശങ്ങളെയും തേനി ബന്ധിപ്പിക്കുന്നു.
പ്രധാന സവിശേഷതകൾതിരുത്തുക
പശ്ചിമഘട്ടം ചുറ്റിപ്പൊതിഞ്ഞ മേഖലായാണ് തേനി. വൈഗൈ നദി തേനിയീലൂടെയാണ് ഒഴുകുന്നത്. വൈഗൈ ഡാം തേനിജില്ലയിലെ അണ്ടിപ്പെട്ടിയിലാണ്. ദിണ്ഡിഗൽ, മധുര എന്നിവിടങ്ങളിലേക്ക് ജലസേജനത്തിനുപയോഗിക്കുന്നു. 34 മീറ്റർ ഉയരവും 22 മീറ്റർ നീളവും ഉണ്ട്. ഹൈഡ്രോ ഇലക്ട്രിക് പവർ പ്ലാന്റും ഇവിടെ സ്ഥിതിചെയ്യുന്നു മുല്ലപ്പെരിയാര്,സുരുളി നദി, വരഗാനദി, കോട്ടക്കുടിയാര്, മഞ്ഞളാറ് എന്നീ നദികളും തേനിയിലൂടെ കടന്നു പോവുന്നു. ഷൺമുഖനദീ ഡാമാണ് മറ്റൊരു അണക്കെട്ട്. Suruliaruvi - Surulipatti തേനി ജില്ലയിലെ പ്രധാന വെള്ളച്ചാട്ടമാണ്. മേഘമലൈ, വെള്ളിമലൈ എന്നിവ വന്യജീവിസങ്കേതവും പ്രകൃതിസുന്ദരമായ ഹിൽ സ്‌റ്റേഷനുമാണ്.ബോദി മേട്ട്, കുമ്പക്കരൈ വെള്ളച്ചാട്ടം, വീരപാണ്ടി തുടങ്ങിയവയും സമീപത്തെ ടൂസിറ്റ് കേന്ദ്രങ്ങളാണ്.
മറ്റു സ്ഥലങ്ങളിൽ നിന്ന്തിരുത്തുക
- 498 കി.മി ചെന്നൈ
- 460 കി.മി ബാംഗ്ലൂർ
- 87 കി.മി.കൊടൈക്കനാൽ
- 132 കി.മി. പഴനി
- 90 കി.മി. മൂന്നാർ
- 76 കി.മി. മധുര
- 16 കി.മി. ബോദിനായകന്നൂർ
- 16 കി.മി. ആണ്ടിപെട്ടി
- 13 കി.മി. ആബാസുരം
- 9 കി.മി. ലക്ഷ്മിപുരം
- 16 കി.മി. പെരിയകുളം
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- Theni Roller Skating and Sports Adventure Association Archived 2007-09-30 at the Wayback Machine.