കാഞ്ഞങ്ങാട് (pronunciation) കാസർഗോഡ്‌ ജില്ലയിലെ പ്രധാന നഗരം ആണ്. ഇത് Class1 UAs/towns വിഭാഗത്തിൽ ഉൾപ്പെടുന്ന നഗരമാണ്.ഇത് കാസർഗോഡ്‌ ജില്ലയിലെ ഒരു നഗരസഭയുമാണ്. കാസർഗോഡ് ജില്ലയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം കാഞ്ഞങ്ങാട് ആണ്.

കാഞ്ഞങ്ങാട്

ഇടത്തു നിന്ന് വലത്തേക്ക് : ഹോസ്ദുർഗ് കോട്ട , നിത്യനന്ദാശ്രമം , പഴയ ബസ്റ്റാന്റ്, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ, പുതിയ ബസ്റ്റാന്റ്, ഗാന്ധി സ്‌മൃതി മണ്ഡപം, ഗവണ്മെന്റ് ജില്ലാ ആശുപത്രി, അനന്ദാശ്രമം
ഇടത്തു നിന്ന് വലത്തേക്ക് : ഹോസ്ദുർഗ് കോട്ട , നിത്യനന്ദാശ്രമം , പഴയ ബസ്റ്റാന്റ്, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ, പുതിയ ബസ്റ്റാന്റ്, ഗാന്ധി സ്‌മൃതി മണ്ഡപം, ഗവണ്മെന്റ് ജില്ലാ ആശുപത്രി, അനന്ദാശ്രമം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ്
ഭരണസമ്പ്രദായം
 • ഭരണസമിതികാഞ്ഞങ്ങാട് നഗരസഭ
 • മുൻസിപ്പൽ ചെയർപേഴ്സൺകെ.വി സുജാത
വിസ്തീർണ്ണം
 • നഗരം39.54 ച.കി.മീ.(15.27 ച മൈ)
 • മെട്രോ
139.8 ച.കി.മീ.(54.0 ച മൈ)
ജനസംഖ്യ
 (2011)
 • നഗരം73,342
 • ജനസാന്ദ്രത1,900/ച.കി.മീ.(4,800/ച മൈ)
 • മെട്രോപ്രദേശം
229,706
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
പിൻ
671315
ടെലിഫോൺ കോഡ്467
വാഹന റെജിസ്ട്രേഷൻKL 60,
താലൂക്ക്ഹൊസ്ദുർഗ്
ലോകസഭകാസർഗോഡ്
ഭരണംകാഞ്ഞങ്ങാട് നഗരസഭ
കാലാവസ്ഥTropical Monsoon (Köppen)
വേനൽകാല താപനില ശരാശരി35 °C (95 °F)
ശൈത്യകാല താപനില ശരാശരി20 °C (68 °F)

കാസർഗോഡ് ജില്ലയിലെ മദ്ധ്യഭാഗത്തു നിന്നും അല്പം തെക്കു മാറി കാസർഗോഡ് പട്ടണത്തിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് കാഞ്ഞങ്ങാട് സ്ഥിതിചെയ്യുന്നത്. നഗര കേന്ദ്രമായ കോട്ടച്ചേരിയിൽ നിന്നും അര കിലോമീറ്റർ തെക്കായി പുതിയകോട്ടയിൽ (പുതിയ കോട്ട എന്ന അർത്ഥം വരുന്ന ഹൊസ എന്ന കന്നഡ പദത്തിൽ നിന്നും ദുർഗ എന്ന സംസ്കൃത പദത്തിൽ നിന്നുമാണ് പുതിയകോട്ട എന്ന പേരുണ്ടായത്) മുൻസിപ്പൽ കാര്യാലയവും മറ്റ് ഭരണ സംബന്ധമായ കെട്ടിടങ്ങളും പോലീസ് സ്റ്റേഷനും കോടതിയും സർക്കാർ ആശുപത്രിയും സ്ഥിതിചെയ്യുന്നു. വളരെ വീതി എറിയ പാത നഗരത്തിന്റെ വ്യത്യസ്തത ആണ്. ഇവിടെ നിന്നും പാണത്തൂർ,വെള്ളരിക്കുണ്ട്, ബന്തടുക്ക, സുള്ള്യ,മടിക്കേരി, ബാംഗ്ലൂർ,മൈസൂർ, മംഗലാപുരം,കാസറഗോഡ്, കണ്ണൂർ,കോട്ടയം, തിരുവനന്തപുരം തുടങ്ങി മിക്കവാറും എല്ലാ ഭാഗത്തേക്കും ബസ് ലഭിക്കും.

ചരിത്രം

തിരുത്തുക

പഴംതമിഴ്പ്പാട്ടുകളിൽ ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന നന്ദരാജാവിന്റെ കീഴിലായിരുന്നു ഈ പ്രദേശം എന്നു് പരാമർശിക്കുന്നുണ്ട്. എങ്കിലും കാഞ്ഞങ്ങാടിന്റെ ചരിത്രം ക്രിസ്ത്യബ്ദം എട്ടാം നൂറ്റാണ്ടോടുകൂടി മാത്രമേ വ്യക്തതയോടെ അറിയാൻ സാധിക്കുന്നുള്ളു. ഈ കാലയളവിൽ കാഞ്ഞങ്ങാടും പരിസരവും രണ്ടാം ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ചേരരാജാക്കന്മാരുടെ കീഴിൽ പയ്യന്നൂർ കഴകത്തിൽ പെട്ട 32 തുളുഗ്രാമങ്ങളിലൊന്നായിരുന്നു ഈ പ്രദേശം.പുല്ലീരിൽ നിന്നും ലഭിച്ച ഭാസ്കര രവിവർമ്മൻ രണ്ടാമൻ എന്ന ചേരരാജാവിന്റെ കൊടവലം ശാസനം ചേരസാമ്രൈജ്യത്തിന്റെ ഇവിടുത്തെ രാഷ്ട്രീയാധിപത്യം വ്യക്തമാക്കുന്നു.

അതിനുശേഷം കോലത്തുനാടിന്റെ കീഴിലായതോടെയാണ് ഈ പ്രദേശത്തിന് കാഞ്ഞങ്ങാടെന്ന പേര് ലഭിക്കുന്നത്. കോലത്തിരിയുടെ കീഴിലെ ഇടപ്രഭുവായ കാഞ്ഞൻ ആയിരുന്നു ഇവിടെ ഭരണകാര്യങ്ങൾ നോക്കിയിരുന്നത്. "കാഞ്ഞന്റെ നാട്" പിന്നീടു് കാഞ്ഞങ്ങാട് എന്നു് അറിയപ്പെടാൻ തുടങ്ങി. കൃഷിക്കും മറ്റും ഉപകാരപ്രദമല്ലാതിരുന്ന പൂഴി പ്രദേശം എന്ന അർത്ഥം വരുന്ന കാഞ്ഞ നാട് എന്ന പദമാണ് പിന്നീട് കാഞ്ഞങ്ങാട് എന്നറിയപ്പെട്ടു തുടങ്ങിയത് എന്ന വാദമാണ് കൂടുതൽ വാസ്തവം. നീലേശ്വരം രാജവംശം രൂപപ്പെട്ടതോടെ കാഞ്ഞങ്ങാട് നീലേശ്വരം രാജാവിന്റെ കീഴിലായി. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യം കർണ്ണാടകത്തിലെ ബദനൂർ ആസ്ഥാനമാക്കി ഭരിച്ചിരുന്ന ഇക്കേരി രാജവംശം നീലേശ്വരം രാജാവിനെ തോൽപ്പിച്ചു് ഈ പ്രദേശം അവരുടെ കീഴിലാക്കി. നീലേശ്വരം രാജാവിനെ പ്രതിരോധിക്കാൻ 1713-ൽ ഇക്കേരി രാജാവ് ഇവിടെ ഒരു കോട്ട പണിയുകയും, അങ്ങനെ ഈ പ്രദേശം പുതിയകോട്ട അഥവാ ഹോസ്ദുർഗ് എന്നുകൂടി അറിയപ്പെട്ടു. ഇക്കേരി രാജവംശത്തിന്റെ തകർച്ചക്കു് ശേഷം മൈസൂർസുൽത്താന്റെ അധീനതയിലായി ഈ പ്രദേശം. 1799-ൽ ടിപ്പുവിന്റെ മരണശേഷം ബ്രിട്ടീഷുകാരുടെ ഈസ്റ്റ് ഇന്ത്യാ കമ്പിനി ഈ പ്രദേശത്ത് തങ്ങളുടെ ഭരണം അടിച്ചേൽപ്പിച്ചു.

1799 മുതൽ 1862 വരെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ബോംബെ പ്രസിഡൻസിയുടെ ഭാഗമായ ബേക്കൽ താലൂക്കിലായിരുന്നു കാഞ്ഞങ്ങാട്. 1862 ഏപ്രിൽ 15-ന് ദക്ഷിണ കന്നട ജില്ല മദ്രാസ് പ്രസിഡൻസിയിലാക്കിയപ്പോൾ ഈ പ്രദേശം ബേക്കൽ താലൂക്കിനു് പകരമായി വന്ന കാസർഗോഡ് താലൂക്കിലായി. കേരള സംസ്ഥാന രൂപീകരണശേഷം 1957 ജനുവരി 1-നു് ഹോസ്ദുർഗ് താലൂക്ക് നിലവിൽ വന്നപ്പോൾ അതിന്റെ ആസ്ഥാനമായി കാഞ്ഞങ്ങാട് മാറി.

ദേശീയ പ്രസ്ഥാനം

തിരുത്തുക

ഇന്ത്യൻ ദേശിയ പ്രസ്ഥാനത്തിന്റെ ഒരു പ്രധാന സമരവേദിയായിരുന്നു കാഞ്ഞങ്ങാട്. 1925-ജനുവരി 1-നു് കാഞ്ഞങ്ങാട് ചേർന്ന കോൺഗ്രസ് പ്രവർത്തകയോഗം ഇവിടെ വിപുലമായ ഒരു ഖദർശാല തുടങ്ങുവാൻ തീരുമാനിച്ചു. ഇതി ഖാദി പ്രചരണത്തിന്റെ ആവേശം കൂട്ടിയതിനൊപ്പം സ്വാതന്ത്രസമര പ്രവർത്തനങ്ങൾക്കു് നല്ല ദിശാബോധവും നൽകി. 1925 ജനുവരിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഹോസ്ദുർഗ് യൂണിറ്റ് രൂപീകൃതമായി. എ സി കണ്ണൻ നായർ ആദ്യ പ്രസിഡണ്ടും, കെ ടി കുഞ്ഞിരാമൻ നമ്പ്യാർ ആദ്യ സെക്രട്ടറിയുമായിരുന്നു.

1926 ഏപ്രിലിൽ ദേശിയ വിദ്യാഭ്യാസ പ്രചരണത്തിനായി വെള്ളിക്കോത്ത്‌ വിജ്ഞാനദായിനി സംസ്കൃത സ്കൂൾ പ്രവർത്തനമാരംഭിച്ചു. പിന്നീട് ഇവിടുത്തെ ദേശീയപ്രസ്ഥാനത്തിന്റെ സിരാകേന്ദ്രമായി ഈ സ്കൂൾ മാറി. എ സി കണ്ണൻ നായർ, കെ ടി കുഞ്ഞിരാമൻ നമ്പ്യാർ, ദാമോദരഭക്ത, വിദ്വാൻ പി കേളുനായർ, ഇ രാഘവപണിക്കർ തുടങ്ങിയ പ്രമുഖ കോൺഗ്രസ് പ്രവർത്തകരായിരുന്നു ഇവിടുത്തെ അദ്ധ്യാപകർ. കേരളീയൻ, കെ മാധവൻ, ഗാന്ധി കൃഷ്ണൻ നായർ എന്നിവരൊക്കെ ഇവിടുത്തെ വിദ്യാർത്ഥികളായിരുന്നു.

വിദേശ വസ്ത്ര ബഹിഷ്കരണം, മദ്യവർജ്ജനം, ഹരിജനോദ്ധാാരണം തുടങ്ങിയ സമരപരിപാടികൾ ഇവിടെ വ്യാപകമായി നടന്നിരുന്നു. ആശയ പ്രചരണത്തിനായി ശക്തി എന്ന പേരിൽ ഒരു കൈയെഴുത്തു മാസിക കെ ടി കുഞ്ഞിരാമൻ നമ്പ്യാരുടെ പത്രാധിപത്യത്തിൽ ഇവിടെ നിന്നും ആരംഭിച്ചിരുന്നു.

തദ്ദേശ സ്വയംഭരണം

തിരുത്തുക
പ്രധാന ലേഖനം: കാഞ്ഞങ്ങാട് നഗരസഭ

ഒരു സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്തായിരുന്ന കാഞ്ഞങ്ങാടിനെ 1984 ജൂൺ ഒന്നിന് നഗരസഭയായി ഉയർത്തി. നിലവിൽ കാസർഗോഡ് ജില്ലയിലെ മൂന്നു നഗരസഭകളിൽ ഒന്നാണ് കാഞ്ഞങ്ങാട് നഗരസഭ .

റോഡ്, റെയിൽ ഗതാഗതം വഴി ഈ നഗരം മറ്റ് പ്രദേശങ്ങളുമായി ബന്ധിച്ചിരിക്കുന്നു. നഗരമദ്ധ്യത്തിലും (കാഞ്ഞങ്ങാട് പഴയ സ്റ്റാൻ്റ്) നഗര അതിർത്തിയിൽ അലാമിപ്പള്ളിയിലും ബസ് സ്റ്റാൻ്റ് ഉണ്ട്. അടുത്തുള്ള റെയിൽവേ സ്റ്റേഷൻ നഗരത്തിൽ തന്നെയുള്ള കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ ആണ്.

വിദ്യഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക

കോളേജുകൾ

തിരുത്തുക
  • നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ്
  • കാർഷിക കോളേജ്, പടന്നക്കാട്
  • സ്വാമി നിത്യാനന്ദ പോളിടെൿനിക്ക്
  • നിത്യാനന്ദ എഞ്ചിനീയറിംഗ് കോളേജ്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

2001-ലെ കാനേഷുമാരി അനുസരിച്ച് കാഞ്ഞങ്ങാട്ടിലെ ജനസംഖ്യ 65,499 ആണ്. ഇതിൽ 48% പുരുഷന്മാരും 52% സ്ത്രീകളുമാണ്. കാഞ്ഞങ്ങാടിന്റെ സാക്ഷരതാ നിരക്ക് 78% ആണ്. പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 83%-വും സ്ത്രീകളുടേത് 74%-വും ആണ്. ജനസംഖ്യയുടെ 12%-വും ആറു വയസ്സിൽ താഴെയുള്ള കുട്ടികളാണ്.‍

പ്രധാന സ്ഥലങ്ങൾ

തിരുത്തുക
  • ആനന്ദാശ്രമം: നഗരത്തിൽ നിന്ന് 3 കിലോമീറ്റർ അകലെ മാവുങ്കാലിൽ സ്ഥിതിചെയ്യുന്ന ആനന്ദാശ്രമം 1939 ൽ സ്വാമി രാംദാസാണ് സ്ഥാപിച്ചത്. പ്രകൃതി ഭംഗി കൊണ്ടും പ്രശാന്തത കൊണ്ടും ഇന്ത്യയ്ക്കകത്തും പുറത്തും നിന്നും ഒട്ടേറെ സഞ്ചാരികളെ ആകർഷിക്കുന്ന ആശ്രമം ഒട്ടേറെ ജീവകാരുണ്യപ്രവർത്തനങ്ങളും നടത്തി വരുന്നു.
  • മടിയൻ കൂലോം ക്ഷേത്രം: കാഞ്ഞങ്ങാടിന് അടുത്ത് ഉള്ള ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭദ്രകാളിയാണ്. മെയ് മാസങ്ങളിലും / ജനുവരി മാസങ്ങളിലും നടക്കുന്ന ക്ഷേത്രോത്സവങ്ങളിൽ ഇവിടെ നടക്കുന്നു.
  • ഹോസ്ദുർഗ്ഗ് കോട്ട (കാഞ്ഞങ്ങാടിനു അര കിലോമീറ്റർ തെക്ക്) ഇക്കേരി രാജവംശത്തിലെ സോമശേഖര നായക്ക് സ്ഥാപിച്ചതാണ് ഈ കോട്ട.
  • നിത്യാനന്ദാശ്രമം ഹോസ്ദുർഗ്ഗ് കോട്ടയ്ക്ക് അടുത്തുള്ള ഒരു ആത്മീയ കേന്ദ്രമാണ് നിത്യാനന്ദാശ്രമം. ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ മാതൃകയിൽ 1963-ൽ നിർമ്മിച്ച ഇവിടത്തെ നിത്യാനന്ദ ക്ഷേത്രം പ്രശസ്തമാണ്. സ്വാമി നിത്യാനന്ദ ഭഗവാന്റെ ഒരു പഞ്ചലോഹത്തിൽ തീർത്ത പൂർണ്ണകായ പ്രതിമ ഈ ആശ്രമത്തിനു മുന്നിലുണ്ട്.
  • മഞ്ഞംപൊതിക്കുന്ന്- ആനന്ദാശ്രമത്തിന് തൊട്ടു പിന്നിൽ മഞ്ഞംപൊതി വീരമാരുതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. രാമരാവണയുദ്ധം രാമായണ കാലഘട്ടത്തിൽ നടന്നപ്പോൾ ഹനുമാൻ മൃതസഞ്ജീവനി ഹിമാലയത്തിൽ നിന്നും കൊണ്ടു വരുമ്പോൾ അടർന്നു വീണ ഭാഗമാണ് മഞ്ഞംപൊതിക്കുന്ന് എന്ന് വിശ്വസിക്കുന്നു. നട്ടുച്ച സമയത്ത് പോലും ഉച്ച വെയിൽ കാഠിന്യമില്ലാത്ത മഞ്ഞംപൊതിക്കുന്ന് പൈതൃകതീർഥാടന കേന്ദ്രമായി വളർന്നു വരികയാണ്. മഞ്ഞംപൊതിക്കുന്നിൽ വ്യാപകമായി മണ്ണെടുപ്പ് ആരംഭിച്ചപ്പോൾ പൈതൃക സംരക്ഷണ സമിതി കൺവീനർ സുകുമാരൻ പെരിയച്ചൂരിന്റെ ഇടപെടലാണ് മഞ്ഞംപൊതിക്കുന്നിനെ ജനശ്രദ്ധ യിലേക്ക് കൊണ്ടുവന്നത്.

പ്രധാന സാഹിത്യ-സാംസ്കാരികനായകന്മാർ

തിരുത്തുക
  1. മഹാകവി പി.കുഞ്ഞിരാമൻ നായർ
  2. വിദ്വാൻ പി.കേളു നായർ
  3. കാനായി കുഞ്ഞിരാമൻ
  4. പ്രീത് നമ്പ്യാർ
  5. രസിക ശിരോമണി കോമൻ നായർ
  6. അംബികാസുതൻ മാങ്ങാട്
  7. സുകുമാരൻ പെരിയച്ചൂർ
  8. രാജേന്രൻ പുല്ലൂർ

പ്രധാന സ്വാതന്ത്ര്യ സമര സേനാനികൾ

തിരുത്തുക
  1. കെ.മാധവൻ
  2. എ.സി.കണ്ണൻ നായർ

അതിരുകൾ

തിരുത്തുക

ചിത്രങ്ങൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

സ്ഥാനം: 12°19′N, 75°04′E


"https://ml.wikipedia.org/w/index.php?title=കാഞ്ഞങ്ങാട്&oldid=4113273" എന്ന താളിൽനിന്ന് ശേഖരിച്ചത്