കുവൈറ്റ് സിറ്റി

കുവൈത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും
(Kuwait City എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


പേർഷ്യൻ ഉൾക്കടലിന്റെ തീരത്തുള്ള ജനാധിപത്യ രാജഭരണ രാജ്യമായ കുവൈറ്റിന്റെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് കുവൈറ്റ് സിറ്റി (Kuwait City (Arabic: مدينة الكويت‎‎)) കുവൈറ്റിന്റെ രാഷ്ട്രീയവും സാസ്‌കാരികവും സാമ്പത്തികവുമായ കേന്ദ്രം കൂടിയാണ് കുവൈറ്റ് സിറ്റി. ആഗോള സാമ്പത്തിക വ്യവസ്ഥയുടെ ഒരു പ്രധാന ഘടകമായി പൊതുവിൽ കരുതപ്പെടുന്ന നഗരമാണ് (ഗ്ലോബൽ സിറ്റി, വേൾഡ് സിറ്റി, അൽഫ സിറ്റി, വേൾഡ് സെന്റർ) കുവൈറ്റ് സിറ്റി കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട്, ഷുവൈക് പോർട്ട് ( മിന അൽ ഷുവൈക്), മിന അൽ അഹമദി (അഹമദി തുറമുഖം) എന്നിവയാണ് കുവൈറ്റ് സിറ്റിയുടെ വ്യാപാര, ഗതാഗത ആവശ്യങ്ങൾക്ക് ഉതകുന്നവ.

Kuwait

مدينة الكويت

Madinat Al-Kuwayt
The Skyline of Kuwait City
The Skyline of Kuwait City
Nickname(s): 
مدينة الكويت [Ad-Dirah]
CountryKuwait
GovernorateAl Asimah
വിസ്തീർണ്ണം
 • മെട്രോ
200 ച.കി.മീ.(80 ച മൈ)
ജനസംഖ്യ
 • നഗരപ്രദേശം
2.4 million
സമയമേഖലUTC+3 (AST)

ചരിത്രം

തിരുത്തുക

ആദ്യകാല ചരിത്രം

തിരുത്തുക

കുവൈറ്റിലെ ഒരു പട്ടണമായിരുന്ന ഇതിനെ ആധുനിക കുവൈറ്റ് സിറ്റിയായി സ്ഥാപിച്ചത് 1613ലാണ്. ഇന്നത്തെ സൗദി അറേബ്യയുടെ ഭാഗമായ റിയാദ്, അൽ ഖസീം, ഹായിൽ എന്നീ പ്രദേശങ്ങൾ അടങ്ങിയ പഴയ നജ്ദിലുണ്ടായിരുന്ന അറബ് വംശമായ ബനീ ഉത്ബ ഗോത്രമായിരുന്നു 1716ൽ കുവൈറ്റ് സിറ്റിയിൽ വസിച്ചിരുന്നത്. ബനീ ഉത്ബ ഗോത്രക്കാർ ഇവിടെ വരുന്ന കാലത്ത് ഏതാനും മത്സ്യത്തൊഴിലാളികൾ മാത്രം വസിക്കുന്ന പ്രദേശമായിരുന്നു. പ്രധാനമായും മത്സ്യ ബന്ധന ഗ്രാമമായാണ് ഇവിടം പ്രവർത്തിച്ചിരുന്നത്.[1] പതിനെറ്റാം നൂറ്റാണ്ടിൽ കുവൈറ്റ് ഏറെ അഭിവൃദ്ധി പ്രാപിച്ചു. അതിവേഗം പ്രമുഖ വാണിജ്യ കേന്ദ്രമായി മാറി. ഇന്ത്യ, മസ്‌ക്കറ്റ്, ബാഗ്ദാദ്, അറേബ്യ എന്നീ രാജ്യങ്ങളുമായി ചരക്ക് നീക്കത്തിനുള്ള പ്രധാന കേന്ദ്രമായി കുവൈറ്റ് മാറി.[2][3] 1700കളുടെ മധ്യത്തോടെ, പേർഷ്യൻ ഗൾഫിൽ നിന്ന് സിറിയയിലെ അലെപ്പോയിലേക്കുള്ള ഏറ്റവും വലിയ വാണിജ്യ റൂട്ടായി കുവൈറ്റ് മാറുകയുണ്ടായി.[4][5] 1775-1779 ൽ പേർഷ്യൻ സൈന്യം ബസറ വളഞ്ഞപ്പോൾ, ഇറാഖി വ്യാപാരികൾ കുവൈറ്റിൽ അഭയം തേടി, ഇത് കുവൈറ്റിൽ ബോട്ട് നിർമ്മാണത്തിനും വ്യാപാര പ്രവർത്തനങ്ങൾ വ്യാപിക്കാനും ഇടയാക്കി..[6] അതിന്റെ ഫലമായി, കുവൈറ്റിന്റെ സമുദ്രം വഴിയുള്ള വാണിജ്യം അഭിവൃദ്ധി പ്രാപിച്ചു.[6] 1775നും 1779നും ഇടയിൽ ബാഗ്ദാദ്, അലെപ്പോ, പുരാതന ഗ്രീക്ക് നഗരമായ സ്മിർന, കോൺസ്റ്റാന്റിനോപ്പിൾ വഴിയുള്ള ഇന്ത്യൻ കച്ചവട യാത്രാ റൂട്ട് കുവൈറ്റിലേക്ക് തിരിച്ചുവിട്ടു.[4][7] 1792ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയും കുവൈറ്റിലേക്ക് തിരിഞ്ഞു.[8] കുവൈറ്റ്, ഇന്ത്യ, ആഫ്രിക്കയുടെ കിഴക്കൻ തീര കടൽ റൂട്ടുകൾ ഈസ്റ്റ് ഇന്ത്യ കമ്പനി സുരക്ഷിതമാക്കി[8]. 1779ൽ പേർഷ്യക്കാർ ബസറയിൽ പിൻവലിഞ്ഞതിന് ശേഷം, കുവൈറ്റ് ബസറയിൽ നിന്നുള്ള വ്യാപാരം വീണ്ടും ആകർഷിക്കാൻ തുടങ്ങി.[9] പേർഷ്യൻ ഗൾഫ് മേഖലയിലെ ബോട്ട് നിർമ്മാണത്തിന്റെ കേന്ദ്രമായിരുന്നു കുവൈറ്റ്.[10][11] പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലും പത്തൊമ്പതാം നൂറ്റാണ്ടിലും കുവൈറ്റിൽ നിർമ്മിച്ച കപ്പൽ നിർമ്മാണത്തിനുള്ള ഉപകരണങ്ങൾ ഇന്ത്യ, കിഴക്കൻ ആഫ്രിക്ക, ചെങ്കടൽ എന്നിവയിലൂടെയള്ള വ്യാപാര ആവശ്യങ്ങൾക്കായി കൊണ്ടുപോയി. [12][13][14] കുവൈറ്റ് കപ്പൽ ഉപകരണങ്ങൾ ഇന്ത്യൻ മഹാ സമുദ്രത്തിൽ മുഴുവൻ ഏറെ പ്രസിദ്ധമായിരുന്നു.[15] പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം മധ്യത്തിലുണ്ടായ പ്രാദേശിക ഭൂരാഷ്ട്രതന്ത്രം കലഹങ്ങൾ കുവൈറ്റിന്റെ സാമ്പതതിക ഉന്നമനം വർദ്ധിപ്പിച്ചു.[16] പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഉണ്ടായ ബസറയിലെ അസ്ഥിരത കുവൈറ്റിനെ അഭിവൃദ്ധിപ്പെടുത്തി.[17] പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഓട്ടോമൻ സർക്കാരിന്റെ പീഡനത്തിൽ നിന്ന് രക്ഷപ്പെട്ട ബസറയിലെ വ്യാപാരികൾ ഭാഗീകമായെങ്കിലും കുവൈറ്റിൽ തന്നെ പ്രവർത്തിച്ചു.[18] പേർഷ്യൻ ഗൾഫിലെ മികച്ച നാവികരെന്ന ഒരു മതിപ്പ് കുവൈറ്റ് നേടിയെടുത്തിരുന്നു.[15][19][20] കുവൈറ്റിന്റെ ഏഴാമത്തെ ഭരണാധികാരിയായിരുന്ന മുബാറക് അൽ സബാഹിന്റെ കാലഘട്ടത്തിൽ കുവൈറ്റിനെ 'ഗൾഫിലെ മാർസില്ലെസ്'( "Marseilles of the Gulf") എന്ന പേരിൽ വിളിക്കാൻ തുടങ്ങിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത വിവിധ തരം ആളുകളെ രാജ്യത്തേക്ക് ആകർഷിക്കാൻ തുടങ്ങിയതായിരുന്നു ഇതിന് കാരണം.[21]

  1. "Constancy and Change in Contemporary Kuwait City: The Socio-cultural Dimensions of the Kuwait Courtyard and Diwaniyya". Mohammad Khalid A. Al-Jassar. 2009. p. 64.
  2. Bell, Sir Gawain (1983). Shadows on the Sand: The Memoirs of Sir Gawain Bell. p. 222. ISBN 9780905838922. {{cite book}}: |work= ignored (help)
  3. ʻAlam-i Nisvāṉ – Volume 2, Issues 1–2. p. 18. Kuwait became an important trading port for import and export of goods from India, Africa and Arabia.
  4. 4.0 4.1 "Constancy and Change in Contemporary Kuwait City". Mohammad Khalid A. Al-Jassar. 2009. p. 66.
  5. Lauterpacht, E; Greenwood, C. J; Weller, Marc (1991). The Kuwait Crisis: Basic Documents. p. 4. ISBN 9780521463089.
  6. 6.0 6.1 "Beyond the Storm: A Gulf Crisis Reader". Phyllis Bennis. p. 42.
  7. Lauterpacht, E; Greenwood, C. J; Weller, Marc (1991). The Kuwait Crisis: Basic Documents. p. 4. ISBN 9780521463089.
  8. 8.0 8.1 Constancy and Change in Contemporary Kuwait City. 2009. p. 67. ISBN 9781109229349.
  9. Thabit Abdullah (2001). Merchants, Mamluks, and Murder: The Political Economy of Trade in Eighteenth-Century Basra. p. 72. ISBN 9780791448076.
  10. The impact of economic activities on the social and political structures of Kuwait (1896–1946) (PDF). p. 108.
  11. Peoples and Cultures of the Middle East: Cultural depth and diversity. p. 156. The port of Kuwait was then, and is still, the principal dhow- building and trading port of the Persian Gulf, though offering little trade itself.
  12. M. Nijhoff (1974). Bijdragen tot de taal-, land- en volkenkunde, Volume 130. p. 111.
  13. Indian Foreign Affairs. 1965. p. 29.
  14. Richard Harlakenden Sanger (1970). The Arabian Peninsula. p. 150.
  15. 15.0 15.1 "The Postal Agencies in Eastern Arabia and the Gulf". Neil Donaldson. 2008. p. 93.
  16. "Constancy and Change in Contemporary Kuwait City". Mohammad Khalid A. Al-Jassar. p. 68.
  17. "Waqai-i manazil-i Rum: Tipu Sultan's mission to Constantinople". Mohibbul Hasan. 2007. p. 18. For owing to Basra's misfortunes, Kuwait and Zubarah became rich.
  18. "The Politics of Regional Trade in Iraq, Arabia, and the Gulf, 1745–1900". Hala Mundhir Fattah. 1997. p. 114.
  19. "Seafaring in the Arabian Gulf and Oman: People of the Dhow". Dionisius A. Agius. 2012. p. 48.
  20. Encyclopedia of the Ottoman Empire. 2009. p. 321.
  21. "The Persian Gulf in History". Lawrence G. Potter. 2009. p. 272.
"https://ml.wikipedia.org/w/index.php?title=കുവൈറ്റ്_സിറ്റി&oldid=2487713" എന്ന താളിൽനിന്ന് ശേഖരിച്ചത്