യുണൈറ്റഡ് കിങ്ഡം

ഗ്രേറ്റ് ബ്രിട്ടൺ ദ്വീപുകളിലെ ഇംഗ്ലണ്ട്, സ്കോട്ട്‌ലാന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും, അയർലന്റ
(United Kingdom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐക്യരാജ്യം (യുണൈറ്റഡ് കിങ്ഡം) എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഐക്യരാജ്യം (യുണൈറ്റഡ് കിങ്ഡം) (വിവക്ഷകൾ) എന്ന താൾ കാണുക. ഐക്യരാജ്യം (യുണൈറ്റഡ് കിങ്ഡം) (വിവക്ഷകൾ)

യൂറോപ്പ് ഭൂഖണ്ഡത്തിലെ ഗ്രേറ്റ് ബ്രിട്ടൺ ദ്വീപുകളിലെ ഇംഗ്ലണ്ട്, സ്കോട്ട്‌ലാന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും, അയർലന്റ് ദ്വീപിലെ ഉത്തര അയർലണ്ടും ഉൾപ്പെട്ട കൂട്ടായ്മയാണ്‌ (ഐക്യരാജ്യം) യുണൈറ്റഡ് കിങ്ഡം അഥവാ യൂകെ. ഭൂമിശാസ്ത്രപരമായി വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ യൂറോപ്യൻ വൻകരയുടെ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒരു കൂട്ടം ദ്വീപുകളാണ് യുകെയുടെ ഭാഗമായുള്ളത്. ഇതൊരു വികസിത രാജ്യമാണ്. ഉയർന്ന സാമൂഹിക സുരക്ഷയും വ്യക്തി സ്വാതന്ത്ര്യവും ലഭ്യമായ ഒരു ക്ഷേമരാജ്യം കൂടിയാണിത്. ക്യാപിറ്റലിസ്റ്റ് സ്വതന്ത്ര സമ്പദ് വ്യവസ്ഥയാണ് നിലവിലുള്ളത്. വ്യവസായം, വ്യാപാരം, ഗവേഷണം, ശാസ്ത്ര സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, ജനാധിപത്യം, വ്യക്തി സ്വാതന്ത്ര്യം, ജൻഡർ സമത്വം, സ്ത്രീ ശാക്തീകരണം, സാമൂഹിക ക്ഷേമം, ആരോഗ്യ പരിരക്ഷ, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിൽ യുകെ ഏറെ മുന്നിലാണ്[19]. കേരളത്തിൽ നിന്നുൾപ്പടെ ധാരാളം വിദഗ്ദ തൊഴിലാളികൾ കുടിയേറുന്ന ഒരു രാജ്യം കൂടിയാണ് യൂകെ, പ്രത്യേകിച്ചും നഴ്‌സിങ്, സോഷ്യൽ വർക്ക്, ഐടി, ഷെഫ്, ഹോട്ടൽ മാനേജ്മെന്റ്, എഞ്ചിനീറിങ്, ആധുനിക വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിൽ. കേരളത്തിൽ നിന്നും ധാരാളം നഴ്സുമാരെ യൂകെയിലെ ആശുപത്രികളിൽ നിയമിച്ചിരുന്നു. അതിനാൽ ധാരാളം മലയാളി നഴ്സുമാരെ യുകെയിൽ കാണാം.

ഗ്രേറ്റ് ബ്രിട്ടണും കൂടാതെ ഉത്തര അയർലന്റും ഒന്നിച്ച രാജ്യം (UK)

A flag composed of a red cross edged in white and superimposed on a red saltire, also edged in white, superimposed on a white saltire on a blue background
Flag
ദേശീയ ഗാനം: "God Save the Queen"[a]
Location of the  യുണൈറ്റഡ് കിങ്ഡം  (dark green)

on the European continent  (dark grey)

തലസ്ഥാനം
and largest city
London
51°30′N 0°7′W / 51.500°N 0.117°W / 51.500; -0.117
ഔദ്യോഗിക
കൂടാതെ ദേശീയ ഭാഷ
ഇംഗ്ലീഷ്
പ്രാദേശിക ന്യൂനപക്ഷ ഭാഷകൾ [c]
വംശീയ വിഭാഗങ്ങൾ
(2011)
  • 7.0% Asian
  • 3.0% Black
  • 2.0% Mixed
  • 0.9% Other
മതം
നിവാസികളുടെ പേര്
Constituent countries
ഭരണസമ്പ്രദായംUnitary[e] parliamentary
constitutional monarchy
• Monarch
ചാൾസ് III
Keir Starmer
നിയമനിർമ്മാണസഭParliament
House of Lords
House of Commons
Formation
1535 and 1542
24 March 1603
1 May 1707
1 January 1801
5 December 1922
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
242,495 കി.m2 (93,628 ച മൈ)[12] (78th)
•  ജലം (%)
1.51 (2015)[13]
ജനസംഖ്യ
• 2020 estimate
Neutral increase 67,081,000[14] (21st)
• 2011 census
63,182,178[15] (22nd)
•  ജനസാന്ദ്രത
270.7/കിമീ2 (701.1/ച മൈ) (50th)
ജി.ഡി.പി. (PPP)2021 estimate
• ആകെ
Increase $3.276 trillion[16] (10th)
• പ്രതിശീർഷം
Increase $48,693[16] (28th)
ജി.ഡി.പി. (നോമിനൽ)2021 estimate
• ആകെ
Increase $3.108 trillion[16] (5th)
• Per capita
Increase $46,200[16] (22nd)
ജിനി (2019)negative increase 36.6[17]
medium · 33rd
എച്ച്.ഡി.ഐ. (2019)Increase 0.932[18]
very high · 13th
നാണയവ്യവസ്ഥPound sterling[f] (GBP)
സമയമേഖലUTC (Greenwich Mean Time, WET)
• Summer (DST)
UTC+1 (British Summer Time, WEST)
[g]
തീയതി ഘടനdd/mm/yyyy
yyyy-mm-dd (AD)
Mains electricity230 V–50 Hz
ഡ്രൈവിങ് രീതിleft[h]
കോളിംഗ് കോഡ്+44[i]
ISO കോഡ്GB
ഇൻ്റർനെറ്റ് ഡൊമൈൻ.uk[j]
യു.കെ.യുടെ സ്ഥാനം കാണിക്കുന്ന ഭൂപടം. കടുംപച്ച നിറത്തിൽ കാണിച്ചിരിക്കുന്നതാണ്‌ യു.കെ. ഇളം പച്ച നിറത്തിൽ കാണിച്ചിരിക്കുന്നത് യുറോപ്യൻ യൂണിയൻ രാജ്യങ്ങളെയാണ്‌
യുനൈറ്റഡ് കിങ്ഡത്തിലെ അംഗരാജ്യങ്ങൾ

ഉൽപ്പത്തി

തിരുത്തുക

യൂണിയൻ 1800 ലെ നിയമങ്ങൾ ഗ്രേറ്റ് ബ്രിട്ടനും അയർലൻഡ് രാജ്യവും 1801 ൽ ഐക്യപ്പെടുത്തി, ഗ്രേറ്റ് ബ്രിട്ടന്റെയും അയർലണ്ടിന്റെയും യുണൈറ്റഡ് കിംഗ്ഡം രൂപീകരിച്ചു. അയർലണ്ടിന്റെ വിഭജനത്തിനും 1922 -ൽ വടക്കൻ അയർലണ്ടിനെ യുണൈറ്റഡ് കിംഗ്ഡത്തിനകത്ത് അയർലണ്ട് ദ്വീപിന്റെ ഏക ഭാഗമായി വിട്ടുകൊടുത്ത ഐറിഷ് ഫ്രീ സ്റ്റേറ്റിന്റെ സ്വാതന്ത്ര്യത്തിനും ശേഷം, പേര് "ഗ്രേറ്റ് ബ്രിട്ടൻ ആൻഡ് നോർത്തേൺ അയർലണ്ട്" എന്നാക്കി മാറ്റി.

ചരിത്രം

തിരുത്തുക

റോമൻ അധിനിവേശത്തിന് മുമ്പ് ബ്രിട്ടനിൽ 30 ഓളം തദ്ദേശീയ ഗോത്രങ്ങൾ ഉണ്ടായിരുന്നു. ഏറ്റവും വലുത് ബെൽഗെ, ബ്രിഗന്റസ്, സിലേഴ്സ്, ഐസ്നി എന്നിവയാണ്. ചരിത്രകാരനായ എഡ്വേർഡ് ഗിബ്ബൺ വിശ്വസിച്ചത് സ്പെയിനും ഗൗളും ബ്രിട്ടനും അവരുടെ "പെരുമാറ്റത്തിന്റെയും ഭാഷകളുടെയും" സമാനതയെ അടിസ്ഥാനമാക്കിയാണ് "കാഠിന്യമുള്ള ഒരേ വംശീയ വംശത്തിൽ" ജനസംഖ്യയുള്ളവരാണെന്ന്. തെക്കൻ ബ്രിട്ടനിൽ, ജർമ്മനിക് ആംഗ്ലോ-സാക്സൺ കുടിയേറ്റക്കാരുടെ ആക്രമണമുണ്ടായി, ആംഗ്ലോ-സാക്സൺ സെറ്റിൽമെന്റിന്റെ അവസാന ഘട്ടങ്ങൾ വരെ ഹെൻ ഓഗ്ലെഡ് (വടക്കൻ ഇംഗ്ലണ്ടും തെക്കൻ ഭാഗങ്ങളും വരെ ബ്രിട്ടീഷ് പ്രദേശത്തെ പ്രധാനമായും വെയിൽസ്, കോൺവാലാൻഡ് ആയി ചുരുക്കി. സ്കോട്ട്ലൻഡ്). ആംഗ്ലോ-സാക്സൺസ് സ്ഥിരതാമസമാക്കിയ ഭൂരിഭാഗം പ്രദേശങ്ങളും പത്താം നൂറ്റാണ്ടിൽ ഇംഗ്ലണ്ട് രാജ്യമായി ഏകീകരിക്കപ്പെട്ടു. അതേസമയം, വടക്കുപടിഞ്ഞാറൻ ബ്രിട്ടനിലെ ഗാലിക് സംസാരിക്കുന്നവർ (അയർലണ്ടിന്റെ വടക്കുകിഴക്കൻ ഭാഗവുമായി ബന്ധമുള്ളവരും പരമ്പരാഗതമായി 5-ആം നൂറ്റാണ്ടിൽ അവിടെ നിന്ന് കുടിയേറിയവരാണെന്നും കരുതപ്പെടുന്നു) സ്കോട്ട്ലൻഡിലെ രാജവംശം സൃഷ്ടിക്കുന്നതിനായി ചിത്രങ്ങളുമായി ഐക്യപ്പെട്ടു. 9 ആം നൂറ്റാണ്ട്.

ഭൂമിശാസ്ത്രം

തിരുത്തുക

243,610 ചതുരശ്ര കിലോമീറ്ററാണ് ഗ്രേറ്റ് ബ്രിട്ടന്റെ ആകെ വിസ്തീർണ്ണം.യുണൈറ്റഡ് കിംഗ്ഡത്തിന്റെ മൊത്തം വിസ്തീർണ്ണം ഏകദേശം 244,820 ചതുരശ്ര കിലോമീറ്ററാണ് (94,530 ചതുരശ്ര മൈൽ). ബ്രിട്ടീഷ് ദ്വീപുകളുടെ ദ്വീപസമൂഹത്തിന്റെ ഭൂരിഭാഗവും രാജ്യം ഉൾക്കൊള്ളുന്നു, കൂടാതെ ഗ്രേറ്റ് ബ്രിട്ടൻ ദ്വീപ്, അയർലണ്ട് ദ്വീപിന്റെ വടക്ക്-കിഴക്ക് ആറിലൊന്ന്, ചുറ്റുമുള്ള ചില ചെറിയ ദ്വീപുകൾ എന്നിവ ഉൾപ്പെടുന്നു. ഇത് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിനും വടക്കൻ കടലിനും ഇടയിൽ സ്ഥിതിചെയ്യുന്നു, തെക്കുകിഴക്കൻ തീരത്ത് വടക്കൻ ഫ്രാൻസിന്റെ തീരത്ത് നിന്ന് 22 മൈൽ (35 കിലോമീറ്റർ) അകലെ വരുന്നു, അതിൽ നിന്ന് ഇംഗ്ലീഷ് ചാനൽ അതിനെ വേർതിരിക്കുന്നു. 1993 ൽ യുകെയുടെ 10 ശതമാനം വനമായിരുന്നു, 46 ശതമാനം മേച്ചിൽപ്പുറങ്ങൾക്കും 25 ശതമാനം കാർഷിക ആവശ്യങ്ങൾക്കും കൃഷി ചെയ്തു. ലണ്ടനിലെ റോയൽ ഗ്രീൻവിച്ച് ഒബ്സർവേറ്ററി 1884 -ൽ വാഷിംഗ്ടൺ ഡിസിയിലെ പ്രൈം മെറിഡിയന്റെ നിർവചന കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടു, എന്നിരുന്നാലും കൂടുതൽ കൃത്യമായ ആധുനിക അളവുകോൽ കാരണം മെറിഡിയൻ യഥാർത്ഥത്തിൽ നിരീക്ഷണാലയത്തിന് 100 മീറ്റർ കിഴക്കായി കിടക്കുന്നു.

യുണൈറ്റഡ് കിംഗ്ഡം അക്ഷാംശങ്ങൾ 49 ° നും 61 ° N നും ഇടയിലാണ്, രേഖാംശങ്ങൾ 9 ° W നും 2 ° E നും ഇടയിലാണ്. വടക്കൻ അയർലണ്ട് റിപ്പബ്ലിക്ക് ഓഫ് അയർലണ്ടുമായി 224 മൈൽ (360 കി.മീ) അതിർത്തി പങ്കിടുന്നു. പങ്കിടുന്ന ഗ്രേറ്റ് ബ്രിട്ടന്റെ തീരപ്രദേശം 11,073 മൈൽ (17,820 കിലോമീറ്റർ) ആണ്. 31 മൈൽ (50 കി.മീ) (24 മൈൽ (38 കി.മീ) വെള്ളത്തിനടിയിൽ) ചാനൽ ടണൽ വഴി ഇത് യൂറോപ്പിലെ ഭൂഖണ്ഡവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് ലോകത്തിലെ ഏറ്റവും നീളം കൂടിയ ടണൽ ആണ്.

യുകെയിലെ മൊത്തം വിസ്തൃതിയുടെ പകുതിയോളം (53 ശതമാനം) ഇംഗ്ലണ്ടാണ്, ഇത് 130,395 ചതുരശ്ര കിലോമീറ്റർ (50,350 ചതുരശ്ര മൈൽ) ഉൾക്കൊള്ളുന്നു. രാജ്യത്തിന്റെ ഭൂരിഭാഗവും താഴ്ന്ന പ്രദേശങ്ങളും, കൂടുതൽ മലനിരകളും, ടീസ്-എക്സ് ലൈനിന് വടക്കുപടിഞ്ഞാറ് ചില പർവതപ്രദേശങ്ങളും ഉൾക്കൊള്ളുന്നു; തടാക ജില്ല, പെന്നൈൻസ്, എക്സ്മൂർ, ഡാർട്ട്മൂർ എന്നിവ ഉൾപ്പെടെ. പ്രധാന നദികളും അഴിമുഖങ്ങളും തേംസ്, സെവർൺ, ഹംബർ എന്നിവയാണ്. ഇംഗ്ലണ്ടിലെ ഏറ്റവും ഉയരമുള്ള പർവ്വതം ലേക് ഡിസ്ട്രിക്റ്റിലെ സ്കഫെൽ പൈക്ക് (978 മീറ്റർ (3,209 അടി)) ആണ്.

യുകെയിലെ നഴ്സിംഗ് ജോലികൾ

തിരുത്തുക

യുകെയിൽ മലയാളികൾ ഏറെ ജോലി ചെയ്യുന്ന ഒരു തൊഴിൽ മേഖല നഴ്സിങ് രംഗം ആണെന്ന് പറയാം. നഴ്സുമാരെ സംബന്ധിച്ചിടത്തോളം മികച്ച അവസരങ്ങൾ ഉള്ള ഒരു രാജ്യമാണ് യുകെ. യുകെയിലെ ഏറ്റവും മികച്ച നഴ്സുമാർ എന്ന പദവി പലപ്പോഴും മലയാളികളെ തേടിയെത്തിയിട്ടുണ്ട്. അവാർഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള ധാരാളം മലയാളി നഴ്സുമാർ യുകെയിൽ ഉണ്ട്. അതിനാൽ കേരളീയരെ സംബന്ധിച്ചിടത്തോളം അത് പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു. യുകെയിൽ നേഴ്സ് എന്നാൽ ഡോക്ടരുടെ അസിസ്റ്റന്റ് എന്ന അർത്ഥമില്ല. യുകെയിൽ നഴ്സിംഗ് പൂർണമായും സ്വതന്ത്രമായ ഒരു പ്രൊഫഷൻ ആണ്. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാരായ നഴ്സുമാർക്കും യുകെയിൽ തുല്യമായ സാധ്യതകൾ തന്നെയാണ് ഉള്ളത്. അവിടെ നഴ്സുമാർക്ക് ഉയർന്ന ശമ്പളം ലഭിക്കാനും, സ്ഥാനക്കയറ്റത്തിനും, സൗജന്യമായി ഉന്നത പഠനത്തിനും അവസരങ്ങളുണ്ട്. ധാരാളം മലയാളികളായ നഴ്സുമാർ ഇവിടെ സ്തുത്യർഹ സേവനം അനുഷ്ഠിച്ചു വരുന്നു.

ഡോക്ടർമാരെ പോലെയോ മറ്റു ആരോഗ്യ വിദഗ്ദരെ പോലെയോ തത്തുല്യമായ അംഗീകാരവും സ്ഥാനക്കയറ്റവും സ്പെഷ്യലിസ്റ്റ് നേഴ്സ് തസ്തികകളും യുകെയിൽ നഴ്സിംഗ് പ്രൊഫഷണലുകൾക്ക് ലഭ്യമാണ്. രോഗികളുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിലും നഴ്സുമാർക്ക് തുല്യ പങ്കാളിത്തമുണ്ട്. അവിടെ ആശുപത്രികളിൽ രണ്ടു രീതിയിൽ ഉള്ള നഴ്സുമാരെ കാണാം. ഒന്ന് സ്ഥാപനത്തിൽ തന്നെയുള്ള സ്റ്റാഫ്‌ നേഴ്സ്, മറ്റൊന്ന് പുറമേ നിന്നുള്ള ഏജൻസി നേഴ്സ്. യുകെയിൽ എല്ലാ പ്രൊഫഷണൽസും ഉൾപ്പെടുന്ന ഒരു ടീം വർക്ക്‌ ആണ് ആരോഗ്യമേഖലയിൽ നടക്കാറുള്ളത്.

ഫാമിലി നഴ്സിങ്, ജറെന്റോളോജി, വുമൺ ഹെൽത്ത്, നേഴ്സ് അറ്റോണി, ഓൺകോളജി, ഗൈനക്കോളജിക്കൽ & നിയോനാറ്റൽ നഴ്‌സിംഗ്, ഇൻഫെക്ഷൻ കണ്ട്രോൾ, മെന്റൽ ഹെൽത്ത് നഴ്സിംഗ്, ഓർത്തോപീഡിക് നഴ്സിംഗ്, നഴ്സിംഗ് അഡ്വക്കേറ്റ്, പബ്ലിക് ഹെൽത്ത് നഴ്സിംഗ്, പീഡിയാട്രിക് നഴ്സിംഗ്, കോസ്മെറ്റിക് നഴ്സിംഗ്, ഫോറെൻസിക് നഴ്സിംഗ്, സെക്ഷ്വൽ ആൻഡ് റിപ്രോഡക്റ്റീവ് ഹെൽത്ത്‌ നഴ്സിംഗ്, സ്കൂൾ ഹെൽത്ത്‌ നഴ്സിംഗ്, പാലിയേറ്റീവ് ക്ലിനിക്കൽ നഴ്സിംഗ്, ഒക്കുപെഷണൽ ഹെൽത്ത്‌ നഴ്സിംഗ് തുടങ്ങിയവ യുകെയിൽ വളർച്ച പ്രാപിച്ചിട്ടുണ്ട്. ഇത്തരം മേഖലകളിൽ പ്രത്യേകം ബിരുദതലം മുതൽ തന്നെ കോഴ്സുകൾ അവിടെ ലഭ്യമാണ്. ആരോഗ്യ രംഗത്തെ ഓരോ തലത്തിലും ബിരുദാനന്തര ബിരുദ കോഴ്സുകളും പിജി ഡിപ്ലോമ കോഴ്സുകളും ലഭ്യമാണ്. ഇവയിൽ പലതും നിലവിൽ ജോലി ചെയ്യുന്ന ആളുകൾക്ക് സ്കോളർഷിപ്പോടെ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. പലതും ഓൺലൈൻ ആയിട്ടും, പാർട്ട്‌ ടൈം ആയി പോലും ചെയ്യുവാൻ സാധിക്കും. ഇവിടങ്ങളിൽ രജിസ്റ്റർഡ് നഴ്സ്, മെന്റൽ ഹെൽത്ത്‌ സ്പെഷ്യലിസ്റ്റ് നേഴ്സ്, ചീഫ് നഴ്സിംഗ് ഓഫീസർ, പബ്ലിക് ഹെൽത്ത്‌ സ്പെഷ്യലിസ്റ്റ് നഴ്സ്, സെക്ഷ്വൽ ആൻഡ്‌ റിപ്രോഡക്റ്റീവ് ഹെൽത്ത്‌ സ്പെഷ്യലിസ്റ്റ് നഴ്സ്,‌ ക്ലിനിക്കൽ ലീഡ്, നഴ്സിംഗ് മാനേജർ, ക്ലിനിക്കൽ സർവീസ് മാനേജർ, സ്പെഷ്യലിസ്റ്റ് നഴ്സ്, പാലിയേറ്റീവ് ക്ലിനിക്കൽ നഴ്‌സ്‌ സ്പെഷ്യലിസ്റ്റ്, പബ്ലിക് ഹെൽത്ത്‌ നഴ്‌സ്‌ പ്രാക്ടീഷണർ, നേഴ്സ് പ്രാക്ടീഷണർ, അഡ്വാൻസ്ഡ് നേഴ്സ് പ്രാക്ടീഷണർ, ക്ലിനിക്കൽ ഡയറക്ടർ, ഡിസ്ട്രിക്ട് നഴ്സിംഗ് ഓഫീസർ, ഒക്കുപെഷണൽ ഹെൽത്ത്‌ സ്പെഷ്യലിസ്റ്റ് നഴ്സ്, ഹെൽത്ത്‌ ആൻഡ് സേഫ്റ്റി സ്പെഷ്യലിസ്റ്റ് നഴ്സ്, സ്കൂൾ ഹെൽത്ത്‌ സ്പെഷ്യലിസ്റ്റ് നേഴ്സ്, ഇൻഡസ്ട്രിയൽ സ്പെഷ്യലിസ്റ്റ് നഴ്സ് ഓഫീസർ തുടങ്ങി ആരോഗ്യമേഖലയിലെ ഓരോ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഉയർന്ന തസ്തികകളിൽ വിദഗ്ദ നഴ്സുമാർ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെച്ചു വരുന്നു.

സ്കൂളുകളിൽ കുട്ടികളുടെ ആരോഗ്യസുരക്ഷക്കായി സ്കൂൾ ഹെൽത്ത്‌ സ്പെഷ്യലിസ്റ്റ് നഴ്‌സ്‌, തൊഴിൽ മേഖലകളിൽ തൊഴിലാളികൾക്ക് വേണ്ടി ഒക്കുപെഷണൽ ഹെൽത്ത്‌ സ്പെഷ്യലിസ്റ്റ് നഴ്‌സ്‌, വ്യവസായരംഗത്ത് ഇൻഡസ്ട്രിയൽ സ്പെഷ്യലിസ്റ്റ് നഴ്‌സ്‌ തുടങ്ങിയ വിദഗ്ദ നഴ്സിംഗ് സേവനങ്ങൾ ഇവിടെ വ്യാപകമാണ്. അതുകൊണ്ട് തന്നെ അത്യാവശ്യ ഘട്ടങ്ങളിൽ അതിവേഗം കാര്യക്ഷമമായി ഇടപെടാൻ സാധിക്കുന്നു. ആദ്യമായി ആംബുലൻസുകളിൽ വിദഗ്ദ നഴ്സുമാരെ നിയമിച്ചുകൊണ്ട് അടിയന്തര ജീവൻരക്ഷാ ചികിത്സ നൽകി തുടങ്ങിയതും യൂറോപ്യൻ രാജ്യങ്ങളിൽ തന്നെ. ഇവിടങ്ങളിൽ മതിയായ വിദ്യാഭ്യാസം, മിക്കപ്പോഴും ബിരുദവും പ്രൊഫഷണൽ രെജിസ്ട്രേഷനുമാണ് ഒരു രജിസ്റ്റർഡ് നഴ്സ് അഥവാ നഴ്സിംഗ് ഓഫീസർ ആകാനുള്ള അടിസ്ഥാന യോഗ്യത. നഴ്സിംഗ് ഹോമുകൾ, കെയർ ഹോമുകൾ, ഹോസ്പൈസുകൾ എന്നിവ നഴ്സുമാരുടെ നേതൃത്വത്തിൽ ഇത്തരം രാജ്യങ്ങളിൽ പ്രവർത്തിച്ചു വരുന്നു.

ഇന്ത്യയിൽ കാണപ്പെടുന്ന ഹോം നഴ്സ്, ഡോമസ്റ്റിക് നഴ്‌സ്‌ തുടങ്ങിയ തൊഴിലുകൾ പൊതുവേ ഇവിടങ്ങളിൽ കാണാൻ സാധിക്കുകയില്ല, പകരം ഹെൽത്ത്കെയർ അസിസ്റ്റന്റ്, സീനിയർ കെയർ അസിസ്റ്റന്റ്, ഹോം കെയർ, ഡോമിസിലറി കെയർ അസിസ്റ്റന്റ്, സപ്പോർട്ട് വർക്കർ തുടങ്ങിയ ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട തൊഴിലുകൾ യുകെ പോലെയുള്ള ചില രാജ്യങ്ങളിൽ ഹെൽത്ത്‌ ആൻഡ് സോഷ്യൽ കെയറിന്റെ ഭാഗമായി കാണപ്പെടുന്നു.

ബ്രെക്സിറ്റ് (കോവിഡ്) കാലഘട്ടത്തിന് ശേഷം യുകെയിലെ ആരോഗ്യ മേഖലയിൽ വിദഗ്ദ തൊഴിലാളികളുടെ ക്ഷാമം രൂക്ഷമായി. തുടർന്ന് നടന്ന വിദേശ നിയമനങ്ങളുടെ ഭാഗമായി ബി എസ് സി നഴ്സിംഗ് ബിരുദം, ജിഎൻഎം തുടങ്ങിയ യോഗ്യതകൾ ഉള്ള ധാരാളം മലയാളി നഴ്സുമാർ യുകെയിലെ എൻ എച് എസ് (NHS) ട്രസ്റ്റ്‌ ആശുപത്രികൾ എന്നറിയപ്പെടുന്ന സർക്കാർ ആശുപത്രികളിലേക്ക് സൗജന്യ റിക്രൂട്ട്മെന്റ് വഴി എത്തിച്ചേർന്നു. നോർക്ക, ODEPC പോലെയുള്ള കേരള സർക്കാർ ഏജൻസികൾ വഴിയും ഇത്തരം സൗജന്യ നിയമനം നടന്നിരുന്നു. കൂടാതെ നഴ്സിംഗ് ഹോമുകൾ, കെയർ ഹോമുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും നേഴ്സ് നിയമനങ്ങൾ നടന്നു വന്നു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷയായ IELTS, OET, കമ്പ്യൂട്ടർ അടിസ്ഥാനപ്പെടുത്തിയുള്ള ടെസ്റ്റ്‌ ആയ CBT, പ്രായോഗിക പരീക്ഷയായ OSCE എന്നിവ വിജയിച്ച ശേഷം ആയിരുന്നു നഴ്സുമാരുടെ നിയമനങ്ങൾ നടന്നിരുന്നത്. നഴ്സുമാർക്ക് കുടുംബത്തോടൊപ്പം ഇവിടെ താമസിക്കാൻ സാധിക്കുന്നതാണ്. എന്നാൽ, നഴ്സിങ് ഒഴിവുകൾ കുറഞ്ഞു വരുന്നതും NHS വിദേശ നിയമനങ്ങൾ കുറച്ചതും വിദേശ നഴ്സുമാർക്ക് തിരിച്ചടി ആയിരുന്നു.

മാത്രമല്ല, സീനിയർ ഹെൽത്ത്‌ കെയർ അസിസ്റ്റന്റ്, ഹെൽത്ത്‌ കെയർ അസിസ്റ്റന്റ്, ഡൌമിസിലറി കെയർ അസിസ്റ്റന്റ് തുടങ്ങിയ ആരോഗ്യ പരിപാലന മേഖലയുമായി ബന്ധപ്പെട്ട തസ്തികകളിലേക്കും നിയമനങ്ങൾ നടന്നിരുന്നു. ഇത് അല്പം കഠിനമായ ജോലിയാണ്. എന്നാൽ ഇവയ്ക്ക് സാലറി താരതമ്യേനെ കുറവാണ്. മാത്രമല്ല, ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വിദേശ തൊഴിലാളികൾക്ക് പങ്കാളിയെ യുകെയിലേക്ക് കൊണ്ടുവരാൻ സാധിക്കില്ല. യുകെയിൽ ഒരു വിദഗ്ദ തൊഴിലാളിക്ക് തന്റെ പങ്കാളിയെ കൊണ്ടുവരണം എങ്കിൽ സർക്കാർ നിശ്ചയിച്ച പ്രകാരമുള്ള ഉയർന്ന ശമ്പളം ഉണ്ടായിരിക്കേണ്ടതുണ്ട്. നഴ്സിംഗ് ഹോമുകൾ, ഡോമിസിലറി ഹോം കെയർ സ്ഥാപനങ്ങൾ തുടങ്ങിയ ധാരാളം സ്ഥാപനങ്ങൾ ഇത്തരം തൊഴിലുകൾ നൽകിയിരുന്നു.

സീനിയർ ഹെൽത്ത്‌ കെയർ അസിസ്റ്റന്റ്/ഹെൽത്ത്‌ കെയർ അസിസ്റ്റന്റ്/ഡൌമിസിലറി കെയർ അഥവാ ഹോം ഹെൽത്ത്‌കെയർ അസിസ്റ്റന്റ് ആയി ഒരു വർഷം നിർദിഷ്ട മണിക്കൂറുകൾ ജോലി ചെയ്ത നഴ്സിന് ഇംഗ്ലീഷ് ഭാഷാ പരീക്ഷ (IELTS/OET) കൂടാതെ തന്നെ അവരുടെ മാനേജർ സാക്ഷ്യപ്പെടുത്തിയ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന പ്രത്യേക കത്ത് ഉപയോഗിച്ച് കൊണ്ടു രജിസ്റ്റർഡ് നേഴ്സ് ആകാൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇക്കാരണത്താൽ ഇംഗ്ലീഷ് ഭാഷാ പരീക്ഷ വിജയിക്കാൻ ബുദ്ധിമുട്ടിയിരുന്ന പല നഴ്സുമാരും ഹെൽത്ത്‌ കെയർ ജോലികൾക്ക് പോകാൻ തയ്യാറായി. ഇവരിൽ പലർക്കും ഇംഗ്ലീഷ് ഭാഷാ പരീക്ഷ എന്ന കടമ്പ കടക്കാതെ തന്നെ നേഴ്സ് ആകാൻ സാധിച്ചിരുന്നു. എന്നാൽ പല സ്ഥാപനങ്ങളും ഇത്തരം കത്ത് കൊടുക്കാൻ തയ്യാറായില്ല എന്നതാണ് വസ്തുത. അതിനാൽ ഹെൽത്ത്‌ കെയർ ജോലിയിൽ വന്ന പലർക്കും നേഴ്സ് ആകാൻ സാധിക്കാതെ വന്നിട്ടുണ്ട്. അതിനാൽ ഈ ജോലിക്ക് തയ്യാറെടുക്കുന്ന ആളുകൾ വിവരങ്ങൾ കൃത്യമായി മനസിലാക്കിയ ശേഷം ജോലിയിൽ പ്രവേശിക്കുന്നതാവും ഉചിതം.

മറ്റൊന്ന്, യുകെയിൽ ചില ഇടനിലക്കാർ മുഖേന സീനിയർ ഹെൽത്ത്‌ കെയർ അസിസ്റ്റന്റ്/ഹെൽത്ത്‌ കെയർ അസിസ്റ്റന്റ്, ഡോമിസിലറി കെയർ അസിസ്റ്റന്റ് ജോലികൾക്ക് നിയമവിരുദ്ധമായി വൻതുക വാങ്ങി നിയമന തട്ടിപ്പ് നടത്തിയതും വിവാദം ആയിരുന്നു. ഇത്തരത്തിൽ നിയമനം നേടിയ പലർക്കും വാഗ്ദാനം ചെയ്യപ്പെട്ട ജോലിയോ ശമ്പളമോ ലഭിച്ചില്ല എന്നതായിരുന്നു മറ്റൊരു പ്രശ്നം. അതിനാൽ ഇവരിൽ പലർക്കും നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വന്നു. യുകെ സർക്കാർ ഇത്തരം തട്ടിപ്പുകൾക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇത്തരം തട്ടിപ്പുകൾ റിപ്പോർട്ട്‌ ചെയ്യാനും യുകെ സർക്കാർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അന്യായമായി പണം വാങ്ങി നിയമനം നടത്തുന്നത് യുകെയിൽ നിയമവിരുദ്ധമാണ്. എന്നിരുന്നാലും പലപ്പോഴും ആളുകൾ ഇത്തരം തൊഴിൽ, സാമ്പത്തിക തട്ടിപ്പുകളിൽ പെട്ടു പോകുന്നു എന്നതാണ് വസ്തുത. തട്ടിപ്പ് സംഘങ്ങൾക്ക് എതിരെ പരാതി നൽകാൻ പോലും പലരും തയ്യാറല്ല എന്നതാണ് സത്യം. ശരിയായ അന്വേഷണം നടത്താതെ ഇത്തരം ജോലികൾക്ക് അപേക്ഷിച്ചു തട്ടിപ്പുകൾക്ക് ഇരയായ ആളുകൾ ധാരാളമുണ്ട്. ഇത്തരം കാര്യങ്ങളെ പറ്റി ശരിയായ അവബോധം പോലും പലർക്കുമില്ല എന്നതാണ് വാസ്തവം.[20][21][22]

വിദ്യാഭ്യാസം

തിരുത്തുക

യുകെയിലെ എല്ലാ പ്രദേശങ്ങളിലും പ്രത്യേക വിദ്യാഭ്യാസ വ്യവസ്ഥയാണുള്ളത്. മലയാളികൾ ഉൾപ്പെടെ ധാരാളം വിദ്യാർത്ഥികൾ യുകെയിൽ ഉന്നത വിദ്യാഭ്യാസത്തിനായി കാലാകാലങ്ങളിൽ എത്തിച്ചേരാറുണ്ട്. എന്നാൽ വിദേശ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം യുകെയിലെ ഉന്നത വിദ്യാഭ്യാസം ഏറെ ചിലവേറിയതാണ്. മാത്രമല്ല, യുകെയിൽ വിദ്യാഭ്യാസം തെരെഞ്ഞെടുക്കുമ്പോൾ അത് വിദ്യാഭ്യാസ വിദഗ്ദരുമായി ആലോചിച്ചു തീരുമാനിക്കേണ്ട വിഷയം കൂടിയാണ്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകപ്രസിദ്ധമായ ധാരാളം മികച്ച യൂണിവേഴ്സിറ്റികൾ യുകെയിൽ കാണാം. ഓക്സ്ഫോഡ്, കാംബ്രിഡ്ജ് തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. റസൽ ഗ്രൂപ്പ്‌ (Rusell group) എന്ന വിഭാഗത്തിൽ വരുന്ന ഗുണമേന്മയുള്ള ധാരാളം യൂണിവേഴ്സിറ്റികൾ യുകെയിൽ ഉടനീളം കാണാം. ഇവിടെ നിന്നും നേടുന്ന ബിരുദങ്ങൾ പൊതുവേ ഉന്നത നിലവാരം പുലർത്തുന്നയാണ് എന്ന്‌ കരുതപ്പെടുന്നു. ധാരാളം സ്കോളർഷിപ്പുകളും ഇവിടങ്ങളിൽ ലഭ്യമാണ്. സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഇവ പ്രയോജനപ്പെടുത്താം. ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷ (IELTS) തുടങ്ങിയ യോഗ്യതകൾ പലപ്പോഴും ഇതിന് ആവശ്യമായി വരാറുണ്ട്. തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ മികച്ച യൂണിവേഴ്സിറ്റികളിൽ ചെയ്യുന്നത് ഗുണകരം തന്നെയാണ്, അതോടൊപ്പം സ്കോളർഷിപ്പുകൾ കൂടി ഉണ്ടെങ്കിൽ ബുദ്ധിമുട്ട് ഇല്ലാതെ മുന്നോട്ട് പോകാൻ സാധിക്കുന്നതാണ്.

കോഴ്സുകൾ വിജയകരമായി പൂർത്തി ആക്കിയാൽ മാത്രമേ ‘PSW’ എന്നറിയപ്പെടുന്ന പഠനത്തിന് ശേഷമുള്ള രണ്ടു വർഷത്തെ വർക്ക്‌ വിസയിലേക്ക് മാറാൻ സാധിക്കുകയുള്ളു. എന്നാൽ പലർക്കും കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചില്ല എന്നത് ഒരു വസ്തുതയാണ്. ചില യൂണിവേഴ്സിറ്റികളിൽ വിദേശ വിദ്യാർത്ഥികൾ കൂട്ടമായി തോൽവി നേരിട്ടത് വിവാദമായിരുന്നു.

മറ്റൊന്ന്, ഗുണനിലവാരമില്ലാത്ത ധാരാളം യൂണിവേഴ്സിറ്റികളും തൊഴിൽ സാധ്യത ഇല്ലാത്ത ധാരാളം കോഴ്സുകളും യുകെയിൽ കാണപ്പെടുന്നു എന്നതാണ്. വിദേശ വിദ്യാർത്ഥികളിൽ നിന്നും ഫീസ് ഇനത്തിൽ ലഭിക്കുന്ന ഉയർന്ന വരുമാനം മാത്രം ലക്ഷ്യം വച്ചു പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റികളും യുകെയിൽ ധാരാളം. ഇത്തരം കോഴ്സുകൾ ചെയ്യുന്നത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും തന്നെ ഇല്ല എന്നതാണ് വാസ്തവം. പലപ്പോഴും ആരുടെയെങ്കിലും വാക്കുകൾ വിശ്വസിച്ചാണ് വിദ്യാർത്ഥികൾ ഇവിടേക്ക് എത്തിച്ചേരുന്നത് തന്നെ.

പഠന കാലയളവിൽ പാർട്ട്‌ ടൈം ജോലി ചെയ്യാൻ സാധിക്കുന്നു എന്നതാണ് യുകെയിൽ ഉന്നത വിദ്യാഭ്യാസം തെരെഞ്ഞെടുക്കാൻ വിദ്യാർഥികളെ ആകർഷിക്കുന്ന ഒരു പ്രധാന ഘടകം. എന്നാൽ പല സ്ഥലങ്ങളിലും പാർട്ട്‌ ടൈം ജോലി സാധ്യത ലഭ്യമല്ലാത്തതും, കുറഞ്ഞ വേതന വ്യവസ്ഥയും, ഉയർന്ന ജീവിതച്ചിലവും യുകെയിലെ വിദ്യാർഥികളുടെ ജീവിതം കഠിനമാക്കിയിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം തൊഴിൽ വിസയിലേക്ക് മാറാൻ ശ്രമിച്ചവർക്ക് 2024ഇൽ സർക്കാർ അത്തരം വിസ ലഭിക്കാനുള്ള ശമ്പള പരിധി ഉയർത്തിയത് വൻ തിരിച്ചടിയായിരുന്നു. പലർക്കും ഉയർന്ന സാലറിയുള്ള ജോലി ലഭിക്കാൻ കടുത്ത ബുദ്ധിമുട്ട് നേരിട്ടു എന്നതാണ് ഇതിന്റെ പ്രധാന കാരണം.

കേരളത്തിൽ നിന്നടക്കമുള്ള യുകെയിൽ പഠിച്ച വിദ്യാർത്ഥികൾക്ക് യുകെയിലും ഇന്ത്യയിലും തൊഴിൽ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതും വാസ്തവമാണ്. അതിനാൽ കോഴ്സുകളും യൂണിവേഴ്സിറ്റികളും തെരെഞ്ഞെടുക്കുമ്പോൾ അവയുടെ സാധ്യതകളെപ്പറ്റി പ്രത്യേകം ശ്രദ്ധിക്കേണ്ടത് അഭികാമ്യമെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.[23][24][25][26][27][28]

  1. "National Anthem". Official web site of the British Royal Family. 15 January 2016. Retrieved 4 June 2016.
  2. "List of declarations made with respect to treaty No. 148". Council of Europe. Archived from the original on 2013-12-12. Retrieved 12 December 2013.
  3. "Welsh language on GOV.UK – Content design: planning, writing and managing content – Guidance". www.gov.uk. Retrieved 3 August 2018.
  4. "Welsh language scheme". GOV.UK. Retrieved 3 August 2018.
  5. "Welsh language scheme". GOV.UK. Retrieved 3 August 2018.
  6. "UNdata | record view | Population by religion, sex and urban/rural residence". data.un.org. Retrieved 13 October 2018.
  7. Philby, Charlotte (12 December 2012). "Less religious and more ethnically diverse: Census reveals a picture of Britain today". The Independent. London.
  8. Bradbury, Jonathan (2021). Constitutional Policy and Territorial Politics in the UK: Volume 1: Union and Devolution 1997-2012. Policy Press. pp. 19–20. ISBN 978-1-5292-0588-6.
  9. Leith, Murray Stewart (2012). Political Discourse and National Identity in Scotland. Edinburgh University Press. p. 39. ISBN 978-0-7486-8862-3.
  10. Gagnon, Alain-G.; Tully, James (2001). Multinational Democracies. Cambridge University Press. p. 47. ISBN 978-0-521-80473-8.
  11. Bogdanor, Vernon (1998). "Devolution: the Constitutional Aspects". In Beatson, Jack (ed.). Constitutional Reform in the United Kingdom: Practice and Principles. Oxford: Hart Publishing. p. 18. ISBN 978-1-901362-84-8.
  12. Demographic Yearbook – Table 3: Population by sex, rate of population increase, surface area and density (PDF) (Report). United Nations Statistics Division. 2012. Retrieved 9 August 2015.
  13. "Surface water and surface water change". Organisation for Economic Co-operation and Development (OECD). Retrieved 11 October 2020.
  14. "Office for National Statistics". ons.gov.uk.
  15. "2011 UK censuses". Office for National Statistics. Retrieved 17 December 2012.
  16. 16.0 16.1 16.2 16.3 "World Economic Outlook database: April 2021". International Monetary Fund. October 2021.
  17. "Inequality - Income inequality". us.oecd.org. OECD. Retrieved 25 July 2021.
  18. "Human Development Report 2020" (PDF). United Nations Development Programme. 15 December 2020. Retrieved 15 December 2020.
  19. https://ukmalayalam.co.uk/fundamental-priciples-of-british-life/. {{cite web}}: Missing or empty |title= (help)
  20. "Nursing workforce – International recruitment". https://www.england.nhs.uk. NHS. {{cite web}}: External link in |website= (help)
  21. "Fraud awareness - Oxford Health NHS Foundation Trust". https://www.oxfordhealth.nhs.uk. NHS. {{cite web}}: External link in |website= (help)
  22. "Care UK warns scammers using its name". https://caring-times.co.uk. {{cite web}}: External link in |website= (help)
  23. "Universities and higher education". https://www.gov.uk. {{cite web}}: External link in |website= (help)
  24. "Higher education courses: find and apply". https://www.gov.uk. {{cite web}}: External link in |website= (help)
  25. "Education in the United Kingdom". https://en.wikipedia.org ›. {{cite web}}: External link in |website= (help)
  26. "UK universities face growing struggle to recruit". https://www.theguardian.com. {{cite web}}: External link in |website= (help)
  27. "Hidden in Plain Sight: The Real International Student Scandal". https://www.hepi.ac.uk. {{cite web}}: External link in |website= (help)
  28. "International students' complaints about UK universities". https://www.thenationalnews.com. {{cite web}}: External link in |website= (help)



കുറിപ്പുകൾ

തിരുത്തുക
  1. There is no authorised version of the national anthem as the words are a matter of tradition; only the first verse is usually sung.[1] No statute has been enacted designating "God Save the Queen" as the official anthem. In the English tradition, such laws are not necessary; proclamation and usage are sufficient to make it the national anthem. "God Save the Queen" also serves as the Royal anthem for certain Commonwealth realms. The words Queen, she, her, used at present (in the reign of Elizabeth II), are replaced by King, he, him, his when the monarch is male.
  2. The coat of arms on the left is used in England, Northern Ireland, and Wales; the version on the right is used in Scotland.
  3. Scots, Ulster Scots, Welsh, Cornish, Scottish Gaelic and Irish are classed as regional or minority languages under the Council of Europe's European Charter for Regional or Minority Languages.[2] These include defined obligations to promote those languages.[3][4][5] See also Languages of the United Kingdom. Welsh has limited de jure official status in Wales, as well as in the provision of national government services provided for Wales.
  4. "This category could include Polish responses from the country specific question for Scotland which would have been outputted to 'Other White' and then included under 'White' for UK. 'White Africans' may also have been recorded under 'Other White' and then included under 'White' for UK."
  5. Although the United Kingdom has traditionally been seen as a unitary state, an alternative description of the UK as a "union state", put forward by, among others, Vernon Bogdanor,[8] has become increasingly influential since the adoption of devolution in the 1990s.[9] A union state is considered to differ from a unitary state in that while it maintains a central authority it also recognises the authority of historic rights and infrastructures of its component parts.[10][11]
  6. Some of the devolved countries, Crown dependencies and British Overseas Territories issue their own sterling banknotes or currencies, or use another nation's currency. See List of British currencies for more information
  7. Also in observed by the Crown dependencies, and in the two British Overseas Territories of Gibraltar and Saint Helena, Ascension and Tristan da Cunha (though in the latter, without daylight saving time). For further information, see Time in the United Kingdom#British territories.
  8. Except two overseas territories: Gibraltar and the British Indian Ocean Territory.
  9. Excludes most overseas territories.
  10. The .gb domain is also reserved for the UK, but has been little used.


"https://ml.wikipedia.org/w/index.php?title=യുണൈറ്റഡ്_കിങ്ഡം&oldid=4228757" എന്ന താളിൽനിന്ന് ശേഖരിച്ചത്