സലാല
ഒമാൻ പ്രവിശ്യയായ ദോഫാറിന്റെ ഭരണസിരാകേന്ദ്രവും ആസ്ഥാനവുമാണ് സലാല. 2005 ലെ കണക്ക് പ്രകാരം ഇവിടുത്തെ ജനസംഖ്യ 178,469 ആണ്[1]. സലാലയുടെ സ്ഥാനം അക്ഷാംശരേഖാംക്ഷം: 17°2′6″N 54°9′5″E / 17.035°N 54.15139°E / 17.035; 54.15139 ഇടക്കാണ്.
സലാല صلالة | ||
---|---|---|
സലാല | ||
![]() സലാല | ||
| ||
Wilayat | Dhofar | |
Government | ||
• Sultan | Qaboos bin Said | |
ജനസംഖ്യ (2008) | ||
• മെട്രോപ്രദേശം | 1,90,348 | |
സമയമേഖല | UTC+4 (Oman standard time) | |
വെബ്സൈറ്റ് | http://www.omanet.om |
ഒമാനിലെ രണ്ടാമത്തെ ഏറ്റവും വലിയ പട്ടണവും പരമ്പരാഗത ശക്തിദുർഗ്ഗവും സുൽത്താൻ ഖാബൂസ് ബിൻ സഈദിന്റെ ജന്മസ്ഥലവുമാണ് സലാല. ഒമാന്റെ തലസ്ഥാന നഗരിയായ മസ്കറ്റിൽ താമസിക്കുന്നതിനേക്കാൾ സുൽതാൻ കൂടുതലായും സലാലയിലാണ് താമസിക്കാറ്. എന്നാൽ സുൽതാൻ ഖാബൂസ് ഈ പ്രവണതയിൽ മാറ്റം വരുത്തി. 1970 ൽ അദ്ദേഹം ഭരണത്തിലേറിയതുമുതൽ മസ്കറ്റിലാണ് ഖാബൂസ് താമസിക്കുന്നത്. എങ്കിലും പ്രാദേശിക നേതാക്കളേയും പ്രമുഖ വംശങ്ങളേയും സന്ദർശിക്കുന്നതിനായി അദ്ദേഹം ഇടക്കിടെ ഇവിടെ സന്ദർശിക്കാറുണ്ട്.
ഭൂമിശാസ്ത്രംതിരുത്തുക
അറേബ്യൻ മണലാരണ്യത്തോട് വളരെയടുത്താണ് സലാലയുടെ കിടപ്പെങ്കിലും വർഷത്തിൽ മിക്കപ്പോഴും സമശീതോഷ്ണ കാലാവസ്ഥയാണ് ഇവിടെ. തെക്കുപടിഞാറൻ മൺസൂൺ കാലവസ്ഥയാണ് സലാലയിൽ അനുഭവപ്പെടാറ്. ഈ കാലയളവ് (ജൂൺ അവസാനം മുതൽ സെപ്റ്റംബർ ആദ്യം വരെ) ഖരീഫ് സീസൺ എന്ന് അറിയപ്പെടുന്നു. മൺസൂൺ ആസ്വദിക്കുന്നതിനും മേഖലയിലെ മറ്റു ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കൊടും ഉഷ്ണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനുമായി പേർഷ്യൻ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ ധാരാളമായി ഈ കാലത്ത് ഇവിടെയെത്താറുണ്ട്. സലാല പട്ടണത്തിലെ ജനത്തിരക്ക് ഈ കാലത്ത് ഇരട്ടിയാവാറുണ്ട്. ഖരീഫ് മേള പോലുള്ള വൈവിധ്യമാർന്ന പരിപാടികൾ ഈ കാലത്ത് സലാലയിൽ സംഘടിപ്പിക്കാറുണ്ട്.
ജനങ്ങൾതിരുത്തുക
ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ധാരാളം പ്രവാസി സമൂഹങ്ങളുണ്ട് സലാലയിൽ. പ്രധാനമായും ഇന്ത്യ,ശ്രീലങ്ക,പാകിസ്താൻ,ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ് അവ. മലയാളി പ്രവാസികളും ധാരാളാമായുണ്ട്. കേരളത്തോട് സമാനതയുള്ള കലാവസ്ഥയായതിനാൽ കേരളത്തിൽ വളരുന്ന മിക്ക ഫല വൃക്ഷങ്ങളും ഇവിടെയും വളരുന്നു.
കേരളത്തിൽ നിന്നുള്ള റേഡിയോ പ്രക്ഷേപണങ്ങളും ഇവിടെ പലപ്പോഴും ലഭ്യമാവാറുണ്ട്.
അവലംബംതിരുത്തുക
- ↑ "വേൾഡ് ഗസ്റ്റിയർ.കോം". മൂലതാളിൽ നിന്നും 2012-12-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-11-10.
പുറം കണ്ണികൾതിരുത്തുക
- Port of Salalah
- Salalah Free photos Archived 2008-09-04 at the Wayback Machine.
- Salalah Free Zone
- [1]
- Salalah’s Summer Monsoon Archived 2016-03-03 at the Wayback Machine.
- Salalah - City of the Prophets Archived 2008-06-27 at the Wayback Machine.
- FallingRain Map - elevation = 18m