ബഹ്റൈൻ

പശ്ചിമേഷ്യയിലെ രാജ്യം
(Bahrain എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിംഗ്ഡം ഓഫ് ബഹ്‌റൈൻ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: ബഹ്‌റിനോന(നമ്മുടെ ബഹറിൻ)
ദേശീയ ഗാനം:
തലസ്ഥാനം മനാമ
രാഷ്ട്രഭാഷ അറബി, ഇംഗ്ലീഷ്, പേർഷ്യൻ
ഗവൺമന്റ്‌
രാജാവ്
പ്രധാനമന്ത്രി‌
രാജഭരണം
ഹമദ് ബിൻ അൽ ഖലീഫ
Salman bin Hamad Al Khalifa
{{{സ്വാതന്ത്ര്യം/രൂപീകരണം}}} 1971
വിസ്തീർണ്ണം
 
665ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
688,345(2005)
987/ച.കി.മീ
നാണയം ബഹറിൻ ദിനാർ (BHD)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC+3
ഇന്റർനെറ്റ്‌ സൂചിക .bh
ടെലിഫോൺ കോഡ്‌ +973

ബഹ്‌റൈൻ (ഇംഗ്ലീഷ്: :The Kingdom of Bahrain- അറബി: مملكة البحرين)‍ മധ്യപൂർവ്വദേശത്തെ ചെറിയ ഒരു ദ്വീപു രാജ്യമാണ്. ഏഷ്യൻ വൻ‌കരയുടെ തെക്കുപടിഞ്ഞാറ് പേർഷ്യൻ ഉൾക്കടലിലാണ് ബഹ്‌റൈനിന്റെ സ്ഥാനം. പടിഞ്ഞാറ് സൗദി അറേബ്യയും തെക്ക് ഖത്തറുമാണ് അയൽരാജ്യങ്ങൾ.

ചരിത്രം

തിരുത്തുക

പുരാതന കാലം മുതലേ മനുഷ്യവാസമുണ്ടായിരുന്ന രാജ്യമാണ് ബഹ്റൈൻ. 'രണ്ട് കടലുകൾ' എന്നാണ് ബഹ്റൈൻ എന്ന വാക്കിന്റെ അർത്ഥം. പേർഷ്യൻ ഉൾക്കടലിലെ ഈ രാജ്യത്തിന്റെ നയതന്ത്രപ്രധാനമായ സ്ഥാനം അസ്സീറിയൻ , ബാബിലോണിയൻ , പേർഷ്യൻ , അറബ് വംശജരെ ഈ രാജ്യത്തെ സ്വന്തം അധീനതയിൽ നിർത്താൻ പ്രേരിപ്പിച്ചു, മെസൊപൊട്ടേമിയൻ സംസ്കാര കാലത്ത് ഡിൽമൻ എന്ന പ്രദേശവുമായി ബഹ്റൈനു കച്ചവട ബന്ധങ്ങളുണ്ടായിരുന്നതായി കരുതപ്പെടുന്നു. ബി.സി ആറു മുതൽ മൂന്നു വരെയുള്ള നൂറ്റാണ്ടുകളിൽ ഈ രാജ്യം ഇറാനിലെ ഹഖാമനിഷിയാൻ പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. അക്കാലത്ത് ഈ രാജ്യം അവാൽ (Awal), മിഷ്മാഹിഗ് (Mishmahig) എന്നീ നാമങ്ങളിലായിരുന്നു അറിയപ്പെട്ടിരുന്നത്. ബി.സി. മൂന്നാം നൂറ്റാണ്ടു മുതൽ എ.ഡി. ഏഴാം നൂറ്റാണ്ടിൽ ഇസ്ലാമിന്റെ പ്രവേശം വരെ ബഹ്റൈന്റെ നിയന്ത്രണം ഇറാനിലെ പാർഥിയ, സസാനിഡ് എന്നീ രണ്ട് സാമ്രാജ്യങ്ങൾക്കായിരുന്നു. 25 ബി.സിയോടു കൂടി പാർഥിയൻ സാമ്രാജ്യം അതിന്റെ അതിരുകൾ ഒമാൻ വരെ വ്യാപിപ്പിച്ചിരുന്നു.

 
ബഹ്റൈൻ - ഒരു വിഹഗവീക്ഷണം
 
മനാമ- തലസ്ഥാന നഗരം

വ്യാപാര നിയന്ത്രണം കൈക്കലാക്കാനായി പേർഷ്യൻ ഗൾഫിലെ തെക്കൻ തീരത്തു മുഴുവൻ പാർഥിയൻ സാമ്രാജ്യം പട്ടാളത്തെ വിന്യസിപ്പിച്ചിരുന്നു. എന്നാൽ എ.ഡി. മൂന്നാം നൂറ്റാണ്ടിൽ പാർഥിയൻ സമ്രാജ്യത്തിനു മേൽ സസാനിഡുകൾ മേൽക്കൈ നേടി. പിന്നീട് ഇസ്ലാമിന്റെ ഉയർച്ചയുടെ ഘട്ടങ്ങൾ വരെ സസാനിഡ് സാമ്രാജ്യം ഈ മേൽക്കൈ നിലനിർത്തി. സസാനിയൻ സാമ്രാജ്യാധിപനായിരുന്ന അർദാശിർ (Ardashir) ഒമാനിലേക്കും ബഹ്റൈനിലേക്കും പട നയിക്കുകയും ബഹ്റൈനിലെ പാർഥിയൻ ഗവർണർ ആയിരുന്ന സനാട്രുക്കിനെ (Sanatruq) പരാജയപ്പെടുത്തുകയും ചെയ്തു. ഇതിനു ശേഷം ബഹ്റൈൻ ദ്വീപുസമൂഹം സസാനിഡ് സാമ്രാജ്യത്തിന്റെ തെക്കൻ പ്രവിശ്യയായി മാറി.

ഇസ്ലാമിന്റെ ആഗമനം വരെ ബഹ്റൈൻ നെസ്റ്റോറിയൻ ക്രിസ്തുമതത്തിന്റെ ഒരു കേന്ദ്രമായിരുന്നു. എ.ഡി. 899-ൽ ബഹ്റൈൻ കാർമാതിയൻ അധീനതയിലായി. 1076-ൽ അൽ ഹാസയിലെ ഉയുനിഡ് എന്ന അറബ് സാമ്രാജ്യം കാർമാതിയൻ ആധിപത്യത്തെ പൂർണമായും കീഴടക്കുന്നത് വരെ ഈ ഭരണം തുടർന്നു. കഅബയിലെ കറുത്ത കല്ല് കവർന്നതും പിന്നീട് തിരിച്ചെത്തിച്ചും ബഹ്റൈനിലെ കാർമാതിയൻ ആധിപത്യക്കാലത്താണ്.

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ബഹ്റൈനിന്റെ ഭരണം കൈയാളിയത് അൽ ഖലീഫ കുടുംബമാണ്. 1820-ൽ ഒരു സമാധാന ഉടമ്പടി ഒപ്പുവെച്ച് ബ്രിട്ടീഷ് സാമ്രാജ്യവുമായി ഒരു അടുത്ത ബന്ധം ബഹ്‌റൈൻ കാത്തു സൂക്ഷിച്ചു. മറ്റു പേർഷ്യൻ രാജ്യങ്ങളുമായും സമാനമായ കരാറുകൾ ബ്രിട്ടീഷ് സാമ്രാജ്യം ഇക്കാലത്ത് നിലനിർത്തിപ്പോന്നിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനല്ലാതെ മറ്റാർക്കും രാജ്യത്തിന്റെ ഭാഗങ്ങൾ വിട്ടു കൊടുക്കരുതെന്നും ബ്രിട്ടനുമായല്ലാതെയോ ബ്രിട്ടന്റെ സമ്മതത്തോടു കൂടിയല്ലാതെയോ മറ്റൊരു രാജ്യവുമായും ബന്ധങ്ങളുണ്ടാക്കരുതെന്നുമാണ് ഈ കരാറിന്റെ കാതൽ. അതിരുകൾക്കപ്പുറത്തു നിന്നുള്ള ആക്രണങ്ങളിൽ നിന്ന് ബഹ്റൈനെ സംരക്ഷിക്കാമെന്ന് ബ്രിട്ടൻ വാഗ്ദാനം ചെയ്തు.

രണ്ടാം ലോകയുദ്ധത്തിന്റെ അവസാനം പേർഷ്യൻ രാജ്യങ്ങളുമായി ഉടമ്പടിയുണ്ടാക്കാനു ള്ള‍ കേന്ദ്രമായി ബ്രിട്ടൻ തെരഞ്ഞെടുത്തത് ബഹ്റൈനെയായിരുന്നു. 1968-ൽ ഈ ഉടമ്പടി കരാറുകൾ അവസാനിപ്പിച്ച് ബ്രിട്ടൺ പിന്മാറിയപ്പോൾ ഖത്തർ ഉൾപ്പെടെ എട്ട് അറബ് രാജ്യങ്ങളുടെ ഒരു സഖ്യത്തിൽ ബഹ്‌റൈൻ അംഗമായി. പിന്നീട് 1971 ആഗസ്റ്റ് 15-ന് ബഹ്‌റൈൻ സ്വാതന്ത്ര䵍യപ്രഖ്യാപനം നടത്തി സ്വതന്ത്ര്യ രാജ്യമായി മാറി. പരിമിതമായ ജനാധിപത്യം അനുവദിച്ചിരിക്കുന്ന ബഹ്റൈനിൽ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് വോട്ടവകാശമുള്ള പൗരന്മാരാണ്. അമേരിക്കയുടെ മധ്യേഷ്യൻ സായുധപ്രവർത്തനങ്ങൾക്കുള്ള നാവികസേനാ കേന്ദ്രമായി ഇന്ന് ബഹ്‌റൈൻ വർത്തിക്കുന്നു.

സുന്നി- ഷിയാ സംഘർഷം വളരെ മൂർച്ഛിച്ച രാജ്യമാണ് ബഹ്റൈൻ . ഭരണം നടത്തുന്ന അൽ ഖലീഫാ കുടുംബം ഉൾപ്പെടുന്ന ന്യൂനപക്ഷമായ സുന്നി വിഭാഗമാണ് രാജ്യത്തെ എല്ലാ അധികാരങ്ങളും സമ്പത്തും കൈയാളുന്നത്. കൂടുതൽ അധികാരങ്ങൾ വിട്ടു കിട്ടാൻ ശിയാ വിഭാഗം നടത്തുന്ന പ്രക്ഷോഭങ്ങൾ പലപ്പോഴും അക്രമാസക്തമാറുണ്ട്.

സംസ്കാരം

തിരുത്തുക
 
F1 മോട്ടോർസ്പോർട്സ് വേദി, ബഹ്‌റൈൻ

ജനസംഖ്യയിൽ മൂന്നിൽ രണ്ടും അറബികളാണ്. അവരിൽ തന്നെ ചെറിയൊരു വിഭാഗം ഒമാനികളും സൗദി അറേബ്യക്കാരും വരും. ഇറാൻ , ഇന്ത്യ, ഫിലിപ്പൈൻസ്, പാകിസ്താൻ , ബ്രിട്ടൺ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ വിദേശികളിൽ ഉൾപ്പെടുന്നു.

ലോകത്തിലെ ഏറ്റവും മികച്ച മുത്തുകൾ മുൻകാലങ്ങളിൽ ബഹ്റൈനിൽ നിന്നാണ് എത്തിയിരുന്നത്. പ്രദേശത്തെ എണ്ണ നിക്ഷേപത്തിന്റെ കണ്ടെത്തലോടെ ബഹ്‌റൈനിലെ മുത്തുവാരലിന് അന്ത്യമായി. ഗൾഫ് പ്രദേശത്ത് ആദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയത് 1930-കളിൽ ബഹ്‌റൈനിലാണ്. ഇന്ന് മുത്തുവാരൽ ഒരു വിനോദം മാത്രമായി മാറിക്കഴിഞ്ഞു.

പാരമ്പര്യ കലാരൂപങ്ങളും സംഗീതവും നൃത്തവും കായികപാരമ്പര്യവും ഇഴ കലർന്ന ബഹ്‌റൈൻ സം‌സ്കാരം സാമ്പത്തിക വളർച്ചകൾക്കിടയിലും മറഞ്ഞു പോയില്ല. കാൽപ്പന്ത് കളിയാണ് ഏറ്റവും ജനപ്രിയമായ കളി. വൈവിധ്യമുള്ള ഭക്ഷണങ്ങൾ ബഹ്റൈൻ സം‌സ്കാരത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഭാഗമാണ്. അറബ് രാജ്യങ്ങളിൽ വെച്ച് കൂടുതൽ സ്വതന്ത്രമായ സാമൂഹികഘടനയുള്ള ബഹ്റൈനിൽ ആഘോഷങ്ങൾക്കും വർണ്ണാഭമായ ആചാരങ്ങൾക്കും വലിയ സ്ഥാനമാണുള്ളത്.

സമ്പദ്ഘടന

തിരുത്തുക
പ്രമാണം:1 BHD reverse.jpg
ബഹ്‌റൈൻ ദിനാർ

മധ്യേഷ്യയിലെ ഏറ്റവും സാമ്പത്തിക സ്വാതന്ത്ര്യമുള്ള രാജ്യമാണ് ബഹ്‌റൈൻ [1]. വരുമാന നികുതി, . സി.ഐ.എ. യുടെ 2008-ലെ 'വേൾഡ് ഫാക്റ്റ് ബുക്ക്' അനുസരിച്ച് വളർച്ചാനിരക്ക് 6.1 ശതമാനവും പ്രതിശീർഷ വരുമാനം 37,200 ഡോളറുമാണ്.[2] ഉയർന്ന ജീവിത നിലവാരമുള്ള ബഹ്റൈനിൽ താമസ-ഗതാഗത രംഗങ്ങളിൽ സർക്കാർ ഇളവുകൾ നൽകുന്നുണ്ട്.

സിത്ര ദ്വീപിലെ എണ്ണ ശുദ്ധീകരണ ശാലകളാണ് ബഹ്‌റൈനിലെ ഏറ്റവും വലിയ വ്യവസായ ശാലകൾ. ബഹ്‌റൈനിലും സൗദി അറേബ്യയിലും ഉല്പാദിപ്പിക്കുന്ന പെട്രോളിയം ഇവിടെ വെച്ച് ശുദ്ധീകരിക്കുന്നു. അലൂമിനിയം ഉരുക്കി ശുദ്ധീകരിക്കുന്ന ഒരു വലിയൊരു വ്യവസായ ശാലയും ബഹ്‌റൈനിൽ പ്രവർത്തിക്കുന്നുണ്ട്. ബാങ്കിംഗ്, ടൂറിസം മേഖലകളും ശക്തമാണ്. ഗൾഫ് മേഖലയിലെ ബാങ്കിംഗ് തലസ്ഥാനമായി ബഹ്റൈൻ മാറിക്കഴിഞ്ഞിട്ടുണ്ട്. 2008-ന്റെ ആദ്യ പകുതിയിൽ ബാങ്കിംഗ് മേഖലയിൽ 17 ദശലക്ഷം ഡോളറിന്റെ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.[3]

പ്രധാന ദ്വീപിന്റെ വടക്കൻ ഭാഗങ്ങൾ കൃഷിക്കനുയോജ്യമായ സ്ഥലങ്ങളാണ്. എങ്കിലും പ്രതിശീർഷ വരുമാനത്തിന്റെ 1% മാത്രമാണ് കൃഷിയിൽ നിന്ന് ലഭിക്കുന്നത്.[4] ഈത്തപ്പഴം, പച്ചക്കറികൾ, പാലുല്പന്നങ്ങൾ, തക്കാളി, അനാർ തുടങ്ങിവയാണ് പ്രധാന കാർഷിക വിളകൾ.

വൈദഗ്ദ്യം കുറഞ്ഞ തൊഴിലാളികൾ രാജ്യത്തിന്റെ ഒരു ന്യൂനതയാണ്. കൂടുതൽ വിദേശ നിക്ഷേപത്തെയും തൊഴിൽ സാധ്യതകളെയും പ്രോത്സാഹിക്കാനായി നിലവിലുള്ള സ്പോൺസർഷിപ്പ് നിയമങ്ങളിലും തൊഴിൽ വ്യവസ്ഥകളിലും അഴിച്ചുപണികൾ വരുത്താനും നിക്ഷേപത്തിന്റെ മുഴുവൻ ഭാഗവും വിദേശികൾക്ക് നൽകാനും സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.[5]

  1. http://www.economywatch.com/world_economy/bahrain/
  2. http://www.theodora.com/wfbcurrent/bahrain/bahrain_economy.html
  3. http://www.arabianbusiness.com/529199-bahrain-banking-sector-surges-17bn-in-h1
  4. http://www.britannica.com/EBchecked/topic/49072/Bahrain/45133/Agriculture-and-fishing
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-07. Retrieved 2021-09-22.

‍‍

[[tg:БаҳрайнY]

"https://ml.wikipedia.org/w/index.php?title=ബഹ്റൈൻ&oldid=3765468" എന്ന താളിൽനിന്ന് ശേഖരിച്ചത്