നേപ്പാൾ
ദക്ഷിണേഷ്യയിലെ ഒരു രാജ്യമാണ് നേപ്പാൾ (ഔദ്യോഗിക നാമം: കമ്മ്യൂണിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് നേപ്പാൾ). 2008 മേയ് 28 നാണ് നേപ്പാൾ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത്. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലായി കരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന രാജ്യമാണ് നേപ്പാൾ. തൊണ്ണൂറു ശതമാനത്തോളം ജനങ്ങൾ ഹിന്ദുമതവിശ്വാസികളാണ്. എവറസ്റ്റ് കൊടുമുടി ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണം ഇവിടെയുണ്ട്. ടൂറിസം മേഖലയിലും, മനോഹരമായ ക്ഷേത്രങ്ങളാലും ഈ രാജ്യം പ്രശസ്തമാണ്. ഇവിടത്തെ ഏറ്റവും വലിയ നഗരമായ കാഠ്മണ്ഡു ആണ് ഇതിന്റെ തലസ്ഥാനം. പൊഖാറ, ബിരത്നഗർ, ലളിത്പുർ, ഭക്തപുർ, വീരേന്ദ്രനഗർ, മഹേന്ദ്രനഗർ തുടങ്ങിയവയാണ് മറ്റു പ്രധാന നഗരങ്ങൾ.
लोकतान्त्रिक गणतन्त्र नेपाल ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് നേപ്പാൾ | |
---|---|
Flag | |
ദേശീയ മുദ്രാവാക്യം: जननी जन्मभूमिश्च स्वर्गादपि गरीयसी (Nepali) "അമ്മയും മാതൃഭൂമിയും സ്വർഗത്തേക്കാൾ മഹത്തരങ്ങളാണ്" | |
തലസ്ഥാനം and largest city | കാഠ്‌മണ്ഡു |
ഔദ്യോഗിക ഭാഷകൾ | നേപ്പാളി |
നിവാസികളുടെ പേര് | നേപ്പാളി |
ഭരണസമ്പ്രദായം | ഫെഡറൽ റിപബ്ലിക് |
RAMACHANDRA POWDEL | |
KP SHARMA OLI | |
രൂപീകരണം | |
• ഏകീകരണം | 21 ഡിസംബർ 1768 |
• സംസ്ഥാനരൂപീകരണം | 15 ജനുവരി 2007 |
• റിപ്പബ്ലിക്ക് | 28 മേയ് 2008 |
• ആകെ വിസ്തീർണ്ണം | 147,181 km2 (56,827 sq mi) |
• 2011 census | 26,494,504[1] |
• ജനസാന്ദ്രത | 180/km2 (466.2/sq mi) |
നാണയവ്യവസ്ഥ | റുപീ (NPR) |
സമയമേഖല | UTC+5:45 (NPT) |
കോളിംഗ് കോഡ് | +977 |
ഇൻ്റർനെറ്റ് ഡൊമൈൻ | .np |
നേപ്പാളി കൂടാതെ ഹിന്ദിയും വ്യാപകമയി സംസാരിക്കപ്പെടൂന്നുണ്ട്. |
പേരിനു പിന്നിൽ
തിരുത്തുക- നേ(പരിശൂദ്ധ) പാൽ(ഗുഹ) എന്നീ പദങ്ങൾ ചേർത്തുവച്ചാണ് നേപ്പാൾ എന്ന പേരുണ്ടായത് എന്നു കരുതപ്പെടുന്നു.
- നേവരുടെ പലം(പാലി ഭാഷയിൽ 'രാജ്യം') എന്ന അർത്ഥത്തിൽ നേപ്പലം എന്നും അതിൽ നിന്ന് നേപ്പാളം എന്നും പിന്നീട് നേപ്പാൾ എന്നും ആയിമാറിയതാവണം. [അവലംബം ആവശ്യമാണ്]
- നേവർ കാഠ്മണ്ഡുവിനെ നേപാ എന്നു വിളിക്കുന്നുണ്ട്. ഇതിൽ നിന്നുണ്ടായതാണ് നേപ്പാൾ എന്നാണ് മറ്റൊരു വാദം.
ചരിത്രം
തിരുത്തുകകാഠ്മണ്ഡു താഴ്വരയിൽ നിന്നു ലഭിച്ച നവീന ശിലായുഗ ആയുധങ്ങൾ ഇവിടെ ഒമ്പതിനായിരം വർഷം മുൻപ് [2]ഇവിടെ ജനവാസമുണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്നു. രണ്ടായിരത്തിയഞ്ഞൂറ് വർഷം മുൻപ് ഇവിടെ ടിബറ്റോ-ബർമൻ വംശജർ ഇവിടെ താമസിച്ചിരുന്നതായി കണക്കാക്കുന്നു. ഇന്തോ-ആര്യൻ ഗോത്രക്കാർ ഇവിടെ ഏകദേശം ൧൫൦൦(1500)ബി.സി.യിൽ എത്തിയതായി കണക്കാക്കുന്നു. ൧൦൦൦(1000)ബി.സി.യോടടുത്ത് ചെറിയ നാട്ടുരാജ്യങ്ങൾ രൂപപ്പെട്ടു തുടങ്ങി. ൨൫൦(250)ബി.സി.യോടുകൂടി നേപാൾ മൗര്യ രാജവംശത്തിന്റെയും പിന്നീട് ഗുപ്തൻമാരുടെയും കീഴിലായി. ഏ.ഡി അഞ്ചാം നൂറ്റാണ്ടിനു ശേഷം ലിച്ചാവീസ് എന്ന ഭരണ കൂടം ഇവിടം പിടിച്ചടക്കുന്നു. ഏ.ഡി.എട്ടാം നൂറ്റണ്ടോടുകൂടി അതും തകർന്നു. ശേഷം വന്നത് നേവർ ഭരണകൂടമാണ്. ഏ.ഡി.പതിനൊന്നാം നൂറ്റാണ്ടോടെ ചാലുക്യ ഭരണകൂടം ഇവിടം പിടിച്ചടക്കി. 1482ൽ നേപ്പാൾ കാഠ്മണ്ഡു, പഠാൻ, ഭാദ്ഗോൺ, എന്നീ പ്രവിശ്യകളായി വിഭജിക്കപ്പെട്ടു. 1765ൽ ഗൂർഖകളിൽപ്പെട്ട പ്രിഥ്വി നാരായൺ ഷാ നേപ്പാളിനെ ഏകീകരിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായുള്ള തർക്കം ആംഗ്ലോ-നേപ്പാളി യുദ്ധത്തിനു വഴിവെച്ചു(1815-16). ഇതേത്തുടർന്ന് നേപ്പാളിന് ചില പ്രവിഷ്യകൾ നഷ്ടപ്പെട്ടു. യുദ്ധത്തിനു ശേഷം രാജകുടുംബത്തിനു സ്ഥിരത നഷ്ടപ്പെട്ടു. ജങ് ബഹദുർ എന്ന പട്ടാള നേതാവും രാജകുടുംബവും തമ്മിൽ നടന്ന യുദ്ധത്തിൽ ബഹദുർ വിജയിക്കുകയും അദ്ദേഹം റാണാ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു. റാണകൾ 1857ലെ ശിപായി ലഹളയിലും രണ്ടു ലോക മഹായുദ്ധത്തിലും ബ്രിട്ടണെ സഹായിച്ചു. 1923ൽ ബ്രിട്ടൺ നേപ്പാളുമായി കരാറിൽ ഒപ്പുവെച്ചു. 1955ൽ മഹേന്ദ്ര വീർ വിക്രം ഷാ രാജാവായി സ്ഥാനമേറ്റു. 1959ൽ ഇവിടെ ഒരു പാർട്ടി രഹിത പഞ്ചായത്തു രീതി നടപ്പിൽ വന്നു. 1972ൽ വീരേന്ദ്ര രാജകുമാരൻ രാജാവായി. ജൻ അന്ദോളനിന്റെ പ്രവർത്തന ഫലമായി 1991ൽ ഒരു ബഹു പാർട്ടി പാർലമെൻറ് ഇവിടെ നിലവിൽ വരുകയാണ് ഉണ്ടായത്. എങ്കിലും നിർവചിക്കപ്പെടാത്ത പല പ്രധാന ശക്തികളും രാജാവിനുണ്ടായിരുനു. 1996ൽ ഇവിടെ മവോയിസ്റ്റ് തീവ്രവാദികളുടെ ആക്രമണം ആരംഭിച്ചു. മവോയിസ്റ്റുകൾ രാജാവിനും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ ഗറില്ല യുദ്ധം നടത്തി. ഇത് നേപാളീസ് ആഭ്യന്തര യുദ്ധത്തിനു വഴി വെച്ചു. ഇതിൽ ൧൫൦൦൦(15000) പേർ മരണപ്പെട്ടു. ജൂൺ 1 2001ന് വീരേന്ദ്ര സ്വന്തം മകൻ ദീപേന്ദ്രയാൽ കൊല്ലപ്പേട്ടു[3]. ശേഷം ജ്ഞാനേന്ദ്ര മഹാരാജാവ് സ്ഥാനമേറ്റു. ൨൦൦൨(2002)ൽ രാജാവ് പാർലമൻറ് പിരിച്ചുവിട്ടു. 2005ൽ അദ്ദേഹം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഭരണം പൂർണമായി സ്വയം ഏറ്റെടുക്കുകയും ചെയ്തു. 2006ലെ ജനാധിപത്യ നീക്കത്തെ തുടർന്നു ഏപ്രിൽ 24,2006 ന് പരമാധികാരം ജനങ്ങൾക്കു തിരിച്ചു നൽകുകയും പാർലമെൻറ് വീണ്ടും വിളിച്ചുകൂട്ടുകയും ചെയ്തു. മെയ് 18, 2006ന് പാർലമെൻറ് നേപാളിനെ മതേതര രാഷ്ട്രമായി പ്രഖ്യാപിച്ചു.
മവോയിസ്റ്റ് ആഭ്യന്തര ജനകീയ യുദ്ധം
തിരുത്തുക1996 മുതൽ 2006 വരെ ഒരു പതിറ്റാണ്ടു നീണ്ടു നിന്ന ഗവണ്മൻറും 'കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(മവോയിസ്റ്റ്)'ഉം തമ്മിലുള്ള യുദ്ധം മവോയിസ്റ്റ് ആഭ്യന്തര യുദ്ധം അഥവാ നേപ്പാളിലെ ജനകീയ യുദ്ധം എന്നറിയപ്പെടുന്നു. യുദ്ധത്തിന്റെ പ്രഖ്യാപിത ലക്ഷ്യം പീപ്പിൾസ് റിപ്പബ്ലിക് ഓഫ് നേപ്പാൾ സ്ഥാപിക്കുക എന്നതായിരുന്നു. 1996 ഫെബ്രുവരി 13 നാണ് ഈ യുദ്ധം തുടങ്ങിയത്. മവോയിസ്റ്റ് കൾ കൊലപ്പെടുത്തിയ 4000 പേരും ഗവണ്മെന്റിനാൽ കൊല്ലപ്പെട്ട 8200 പേരും ഉൾപെടെ ഏകദേശം 12700 പേർ കൊല്ലപ്പേട്ടു.പീപ്പിൾസ് റിപ്പബ്ലിക് ഓഫ് നേപ്പാൾ' രൂപികരിച്ച് യുദ്ധം അവസാനിപ്പിച്ചു .
ഗൂർഖ യുദ്ധം
തിരുത്തുക1814 മുതൽ 1816 വരെ നേപ്പാളിലെ ഗൂർഖ സൈന്യവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിൽ നടന്ന ഈ യുദ്ധം ആംഗ്ലൊ-നേപാളി യുദ്ധം എന്നും അറിയപ്പെടുന്നു. അമർ സിങ് താപ, ഭീംസെൻ താപ, രഞ്ജുർ സിങ് താപ, ഭക്തി താപ എന്നിവർ നേപ്പാളിനു വേണ്ടി പൊരുതി. സിഗൗലി സന്ധിയിൽ ഈ യുദ്ധം അവസാനിച്ചു. ഈ സന്ധിയെ തുടർന്ന് നേപ്പാളിന് ടറായി മേഖലയുടെ കുറെ ഭാഗം നഷ്ടപ്പെട്ടു. അതിനു പകരമായി ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി രണ്ടു ലക്ഷം രൂപ നേപ്പാളിന് ആണ്ടുതോറും നൽകേണ്ടിയിരുന്നു.
നേപ്പാൾ റിപ്പബ്ലിക്
തിരുത്തുക2007 ഡിസംബർ 27 താൽകാലിക പാർലമെന്റ് നേപ്പാളിനെ ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ആക്കുമെന്ന് പ്രഖ്യാപിച്ചു. .[4] 2008 മേയ് 28-ന് നേപ്പാളിനെ സ്വതന്ത്ര റിപ്പബ്ലിക്കാക്കി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം പ്രഖ്യാപിച്ചു.[5] അന്നു മുതൽ നേപ്പാൾ മതേതര, ജനാധിപത്യ ഫെഡറൽ റിപ്പബ്ലിക്കായി. ഇതോടെ നേപ്പാളിലെ രാജഭരണത്തിനും അന്ത്യം കുറിക്കപ്പെട്ടു. ബീരേന്ദ്ര രാജ്യാന്തര കണ്വെഷൻ സെന്ററിൽ ചേർന്ന ഭരണ ഘടന അസംബ്ലിയാണ് നേപ്പാളിനെ റിപ്പബ്ലിക് ആക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിനു അംഗീകാരം നൽകിയത്. പ്രധാന മന്ത്രി ഗിരിജാ പ്രസാദ് കൊയ്രാളയ്ക്കു വേണ്ടി അഭ്യന്തര മന്ത്രി കൃഷ്ണ പ്രസാദാണു പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ പരമാധികാരി ഇനിമുതൽ പ്രസിഡന്റാണ്.കാട്മണ്ടുവിലെ ഡർബാർ മാർഗിലുള്ളനാരായൺ ഹിതി കൊട്ടാരത്തിന്റെ മുന്നിലെ രാജ പതാകയും രാജ ചിഹ്നവും മാറ്റി ദേശീയ പതാക സ്ഥാപിച്ചു. ഫെഡറൽ ഡെമോക്രാട്ടിക് റിപ്പബ്ലിക്ക് ഓഫ് നേപ്പാളിന്റെ പുതിയ പ്രധാന മന്ത്രിയായി പുഷ്പ കമൽ ദഹൽ പ്രചണ്ട അധികാരമേറ്റു.കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ ചെയർമാനാണ് പ്രചണ്ട.
ഭൂമിശാസ്ത്രം
തിരുത്തുകവടക്ക് ചൈനയും(ടിബറ്റും) മറ്റു മൂന്നു ഭാഗം ഇന്ത്യയാലും ചുറ്റപ്പെട്ടു കിടക്കുന്ന ഈ രാജ്യം കുന്നുകളും മലകളും നിറഞ്ഞതാണ്. മഞ്ഞു നിറഞ്ഞ ഹിമാലയമലനിരകൾ ഇവിടം നിറഞ്ഞു കിടക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എട്ടു കൊടുമുടികൾ ഇവിടെയാണ്. ഏകദേശം 800കി.മീ. നീളവും 150കി.മീ വീതിയും ഉണ്ട് നേപ്പാളിന്. 147,181ച.കി.മീ വിസ്തൃതിയുള്ള നേപ്പാൾ വലിപ്പത്തിൽ തൊണ്ണൂറ്റിമൂന്നാം സ്ഥാനത്തു നിൽക്കുന്നു. പശ്ചിമ ബംഗാൾ ഈ രാജ്യത്തെ ബംഗ്ലാദേശിൽ നിന്നും സിക്കിം ഇതിനെ ഭൂട്ടാനിൽ നിന്നും വേർത്തിരിക്കുന്നു. നേപ്പാളിനെ ബംഗ്ലാദേശിൽ നിന്നും വേർത്തിരിക്കുന്ന ഭൂപ്രദേശത്തെ ചിക്കൻസ് നെക്ക് എന്നു വിളിക്കുന്നു. കടൽ മാർഗ്ഗം വരുന്ന ചരക്കുകൾക്ക് നേപ്പാൾ ഇന്ത്യയെ ആശ്രയിക്കുന്നു. ടറായി മേഖലയിലൊഴികെ മറ്റു പ്രദേശങ്ങളിലെല്ലാം ശക്തമായ തണുപ്പാണ് ഇവിടെ. കാലാവസ്ഥ പരമായും സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരമനുസരിചും നേപ്പാളിനെ ഉഷ്ണ മേഖല(1200മി. നു താഴെ), മിതശീതോഷ്ണ മേഖല(1200 മുതൽ 2400മി. വരെ), ശീത മേഖല(2400 മുതൽ 3600മി. വരെ), ഉപ ആർട്ടിക് മേഖല(3600 മുതൽ 4400മി. വരെ), ആർട്ടിക് മേഖല(4400മി. നു മുകളിൽ) എന്നിങ്ങനെ അഞ്ചായിത്തിരിക്കാം. ഭൂമിശാസ്ത്രപരമായി നേപ്പാളിനെ മൂന്നായിത്തിരിക്കാം ടറായി മേഖല, കുന്നിൻ പ്രദേശം, മലമ്പ്രദേശം.
ടറായി മേഖല
തിരുത്തുകനേപ്പാളിലെ പരന്നു കിടക്കുന്ന കുറച്ചു ഭാഗമാണ് ടറായി മേഖല അഥവാ മധെശ് എന്നു വിളിക്കപ്പെടുന്നു. ഇന്ത്യയുടെ അതിർത്തിയിലുള്ള ഈ മേഖല വളക്കൂറുള്ള ഏക്കൽ മണ്ണു നിറഞ്ഞതാണ്. സമുദ്ര നിരപ്പിൽ നിന്നു 300 മുതൽ 1000 മീറ്റർ ഉയരത്തിലാണ് ഈ മേഖല ഗംഗ സമതല പ്രദേശത്തിന്റെ തുടർച്ചയാണ്. കോസി, നാരായണി, കർണാലി എന്നീ നദികൾ ഈ മേഖലയിലൂടെ ഒഴുകുന്നു. കൃഷിയാലും കാടാലും ടറായി മേഖല രാജ്യത്തിന്റെ പ്രധാന വരുമാന സോത്രസാണ്. ടറായി എന്ന പേർഷ്യൻ വാക്കിനർത്ഥം ഈർപ്പം എന്നാണ്. ഇതിൽ നിന്നു തന്നെ ഈ മേഖലയുടെ ഈർപ്പം നിറഞ്ഞ കാലാവസ്ഥ മനസ്സിലാക്കാം.
കുന്നിൻ പ്രദേശം
തിരുത്തുകഈ മേഖല പഹാഡ് എന്നും അറിയപ്പെടുന്നുണ്ട്. ടറായി മേഖലക്കു വടക്കായി സമുദ്ര നിരപ്പിൽ നിന്നും 1000 മുതൽ 4000 മീറ്റർ ഉയരത്തിൽ ഈ മേഖല നിലകൊള്ളുന്നു. രാജ്യത്തെ ഏറ്റവും വളക്കൂറുള്ളതും നാഗരികവുമായ കാഠ്മണ്ഡു താഴ്വര ഈ മേഖലയിലാണ്. നേപ്പാളികളിൽ ഏറിയ പങ്കും കാത്മണ്ഡു താഴ്വരയിലാണ് വസിക്കുന്നത്. കാത്മണ്ഡു താഴ്വര, കാലങ്ങൾക്കു മുൻപുണ്ടായിരുന്ന ഒരു തടാകത്തിന്റെ അടിത്തട്ടാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ താഴ്വരയിലാണ് നേപ്പാളിലെ പ്രധാന നഗരങ്ങളായ കാത്മണ്ഡു, പതാൻ, ഭട്ഗാവ് എന്നിവ സ്ഥിതി ചെയ്യുന്നത്[6]. മഹാഭാരത്, ഷിവാലിക് എന്നീ നിരകളും ഇവിടെയുണ്ട്. രാജ്യത്തിന്റെ സാംസ്കാരിക കേന്ദ്രമാണ് ഈ പ്രദേശം. രാജ്യത്തിന്റെ തലസ്ഥാന നഗരമായ കാഠ്മണ്ഡു ഇവിടെയാണ്.
മലമ്പ്രദേശം
തിരുത്തുകകുന്നിൻ പ്രദേശത്തിനു വടക്കുള്ള ഈ മേഖല സമുദ്ര നിരപ്പിൽ നിന്നും 4000 മീറ്റർ മുകളിൽ സ്ഥിതി ചെയ്യുന്നു. ജനതാമസവും മറ്റു സാമ്പത്തിക പ്രവർത്തനങ്ങളും ഇവിടെ വളരേക്കുറവാണ്. യതി എന്ന മഞ്ഞുമനുഷ്യൻ ഇവിടെയുണ്ടെന്നു പറയപ്പെടുന്നു. എവറസ്റ്റടക്കമുള്ള എട്ടു കൊടുമുടികൾ-ലോത്‌സെ, മക്കാളു, ചോ ഒയു, കാഞ്ചൻ ജംഗ, ദൗളഗിരി, അന്നപൂർണ്ണ, മാനസ്ലു- ഇവിടെയാണ്. 1990 കളിൽ ഇവിടെ കൃഷിയും ഇവിടെ നടന്നിരുന്നു. മലനിരകൾക്ക് ഇവിടെ 5000 മുതൽ 5500 കി.മീ വരെ നീളമുണ്ട്.
മേഖലകളും, ജില്ലകളും, മണ്ഡലങ്ങളും
തിരുത്തുകനേപ്പാളിനെ 5 വികസന മണ്ഡലങ്ങളായും, 14 മേഖലകളായും, 75 ജില്ലകളായും തിരിച്ചിട്ടുണ്ട്.
മണ്ഡലങ്ങൾ
തിരുത്തുക- മധ്യ മണ്ഡലം
- കിഴക്കേ മണ്ഡലം
- വിദൂര പശ്ചിമ മണ്ഡലം
- മധ്യ പശ്ചിമ മണ്ഡലം
- പശ്ചിമ മണ്ഡലം
മേഖലകൾ
തിരുത്തുക
|
|
ജില്ലകൾ
തിരുത്തുക
|
|
|
|
|
രാഷ്ട്രീയം
തിരുത്തുകലോകത്തിലെ ഏറ്റവും പുതിയ റിപ്പബ്ലിക്കാണ് നേപ്പാൾ. 2008-മെയ് 28-നാണ് നേപ്പാൾ റിപ്പബ്ലിക്കായി പ്രഖ്യാപിയ്ക്കപ്പെട്ടത്. അതോടെ,240 വർഷം പഴക്കമുള്ള രാജവംശവും രാജപ്രതാപവും ചരിത്രമായി മാറി.
1990-വരെ രാജാവായിരുന്നു രാജ്യത്തിന്റെ സർവ്വാധികാരി. 1990-ലെ ബഹുജന പ്രക്ഷോഭത്തെത്തുടർന്ന് വീരേന്ദ്ര രാജാവ്രാജാവ് രാഷ്ട്രത്തലവനും പ്രധാന മന്ത്രി ഗവണ്മൻറിന്റെ നേതാവുമായ പുതിയ ഭരണക്രമം നടപ്പിലാക്കി. തുടര്‌ന്ന് രണ്ടു സഭകളുള്ള -പ്രതിനിധി സഭയും രാഷ്ട്രീയ സഭയും-പാർലമെൻറ് സംവിധാനം നിലവിൽ വന്നു. പ്രതിനിധി സഭയിൽ അഞ്ചു വർഷത്തേക്കു തിരഞ്ഞെടുക്കപ്പെടുന്ന 205 അംഗങ്ങളാണുണ്ടായിരുന്നത്. രാഷ്ട്രീയ സഭയിലെ 60 അംഗങ്ങളിൽ 35 പേരെ പ്രതിനിധി സഭയും 15 പേരെ പ്രാദേശിക വികസന സഭകളും 10 പേരെ രാജാവും തിരഞ്ഞെടുത്തിരുന്ന ഒരു ബഹുപാർട്ടി ഭരണസംവിധാനമായിരുന്നു നേപ്പാളിൽ നിലവിലിരുന്നത്. ഗവണ്മെൻറും പാർലമെൻറും ചേർന്ന് നിയമ നിർമ്മാണം നടത്തുകയും,രാജാവും മന്ത്രിമാരും ചേർന്നു ഭരണനിർവഹണം കൈകാര്യം ചെയ്യുകയും ചെയ്തു പോന്നു. രാജാവാൽ നിയമിക്കപ്പെടുന്ന ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുളള സർവോച്ച അദാലത്ത് അഥവാ സുപ്രീം കോടതിയായിരുന്നു നീതിന്യായ വ്യവസ്ഥയുടെ കേന്ദ്രം.
ഭരണക്രമം മാറിയതിനു ശേഷമുള്ള ആദ്യതിരഞ്ഞെടുപ്പിൽ (1991ൽ) നേപ്പാളി കോൺഗ്രസ് പാർട്ടി വിജയിച്ചു. 1994-ലെ തിരഞ്ഞെടുപ്പിൽ നേപ്പാളി കോൺഗ്രസ് പാർട്ടിയെ പിന്തള്ളി നേപ്പാളി കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധി സഭയിൽ ഭൂരിപക്ഷം നേടിയതോടെ,നേപ്പാൾ,കമ്യൂണിസ്റ്റ് നിയന്ത്രണമുള്ള രാജഭരണം നിലവിൽ വരുന്ന ഏഷ്യയിലെ ആദ്യ രാജ്യമായി മാറി. മന്മോഹൻ അധികാരിയായിരുന്നു പ്രധാനമന്ത്രി.
1999 മുതൽ 2003 വരെ മൂന്ന് കോൺഗ്രസ് പ്രധാനമന്ത്രിമാർ നേപ്പാൾ ഭരിച്ചു. കെ.പി.ഭട്ടറായ്(1999മെയ്31-2000മാർച്ച് 17),ഗിരിജാപ്രസാദ് കൊയ്‌രാള(2000മാർച്ച് 20-2001 ജൂലൈ 19),ഷേർ ബഹാദൂർ ഡ്യൂബ(2001-2003)എന്നിവരായിരുന്നു അവർ. 2003-ൽ ഗ്യാനേന്ദ്ര രാജാവ് ഷേർ ബഹാദൂർ ഡ്യൂബയുടെ ഗവണ്മെന്റ് പിരിച്ചു വിട്ട്,സൂര്യ ബഹാദൂർ താപ്പയെ പ്രധാനമന്ത്രിയാക്കി.
2001-ൽ യുവരാജാവായിരുന്ന ദീപേന്ദ്ര നടത്തിയ കൂട്ടക്കൊലയിൽ,അദ്ദേഹത്തിന്റെ അച്ഛനും രാജാവുമായിരുന്ന വീരേന്ദ്രരാജാവും,പത്നിയും രണ്ടു പുത്രിമാരും ഒരു പുത്രനുമടക്കം ഏഴു പേർ കൊല്ലപ്പെട്ടു. തുടർന്ന് വീരേന്ദ്രരാജാവിന്റെ സഹോദരനായ ഗ്യാനേന്ദ്ര അധികാരത്തിൽ വന്നു.
2005 ഫെബ്രുവരി 1-ന് മാവോയിസ്റ്റുകളെ അടിച്ചമർത്തുന്നതിൽ ഗവൺമെന്റ് പരാജയപ്പെട്ടുവെന്ന കാരണം പറഞ്ഞ്, ഗ്യാനേന്ദ്ര ഗവണ്മെന്റ് പിരിച്ചു വിട്ടു. ഈ നടപടിയിൽ പ്രതിഷേധിച്ച് രാഷ്ട്രീയപാർട്ടികൾ നടത്തിയ പ്രക്ഷോഭങ്ങൾ ഭരണപ്രതിസൻധി രൂക്ഷമാക്കി. അങ്ങനെ 2004-ഏപ്രിലോടു കൂടി അധികാരം ജനങ്ങൾക്കു നൽകാൻ രാജാവ് നിർബന്ധിതനായി. 2006 മെയ് 19-ന് രാജാവ് ഭരണനിര്‌വ്വഹണം നേപ്പാൾ ഗവണ്മെന്റിനു നൽകി. സൈന്യത്തിന്റെ ചുമതല ഉൾപ്പെടെ രാജാവിലും രാജകുടുംബത്തിലും നിക്ഷിപ്തമായിരുന്ന പല അധികാരങ്ങളും പാർലമെന്റിനു ലഭിച്ചു. രാജാവിന്റെ ഉപദേശക സമിതിയായ രാജ് പരിഷത് പിരിച്ചു വിടുകയും,രാജകുടുംബത്തിന്റെ സ്വത്തുക്കൾ ആദായനികുതിനിയമത്തിനു കീഴിൽ കൊണ്ടുവരികയും ചെയ്തു. 2006 ജൂലൈ 19 ന്,പ്രധാനമന്ത്രി ജി.പി.കൊയ്‌രാള ഐക്യരാഷ്ട്ര സഭയ്ക്കയച്ച കത്തിൽ,നേപ്പാളിൽ പൊതുതിരഞ്ഞെടുപ്പു നടത്താനുള്ള സന്നദ്ധത പ്രകടിപ്പിച്ചു.
2008 ഏപ്രിൽ 10-ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ(മാവോയിസ്റ്റ്),ഏറ്റവും വലിയ ഒറ്റ കക്ഷിയായി.
2008 മെയ് 28-ന് 289 വർഷം നീണ്ടുനിന്ന രാജഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് നേപ്പാൾ റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. ജൂൺ 11ന് അവസാനത്തെ രാജാവ് ഗ്യാനേന്ദ്ര കൊട്ടാരം വിട്ടു.
2008 ഓഗസ്റ്റ് 18-ന് മാവോയിസ്റ്റ് പാർട്ടി നേതാവ് പുഷ്‌പകമൽ ദഹാൽ പ്രചണ്ഡ നേപ്പാൾ റിപ്പബ്ലിക്കിന്റെ പ്രഥമ പ്രധാനമന്ത്രിയായി ചുമതലയേറ്റു.[7]. 2009 മേയ് മാസത്തിൽ പ്രചണ്ഡ രാജിവച്ചതിനെത്തുടർന്ന് മേയ് 23-ന് മാധവ് കുമാർ നേപ്പാൾ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു[8]. 2011 നേപ്പാളിൽ മാസങ്ങൾ നീണ്ട അനിശ്ചിതങ്ങൾക്കൊടുവിൽ മാവോവാദി നേതാവ് ബാബുറാം ഭട്ടറായി(57) പ്രധാനമന്ത്രി ആയി അധികാരമേറ്റു.
സാമ്പത്തികം
തിരുത്തുകലോകത്തിലെ അവികസിത രാജ്യങ്ങളിൽ ഒന്നാണ് നേപ്പാൾ. രാജ്യത്തെ ജനസംഖ്യയുടെ നാലിൽ ഒരു ഭാഗം ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. കൃഷി ആണ് സമ്പത് വ്യവസ്ഥയുടെ മുഖ്യശക്തി. രാജ്യത്തിന്റെ ആകെ വിസ്‍തൃതിയുടെ 20 % കൃഷി ചെയ്യുന്നു. 40 % ത്തോളം വനവും പർവ്വതങ്ങളും ആണ്. രാജ്യ വരുമാനത്തിന്റെ 57 % വും സേവന മേഖലയിൽ നിന്നാണ്. ടൂറിസം വികസിച്ചു വരുന്ന ഒരു രാജ്യം കൂടിയാണ് ഇത്.
ബാങ്കിങ്ങ് മേഖല
തിരുത്തുക1937 ൽ നേപ്പാളിലെ ബാങ്കിന്റെ ആദ്യ വാണിജ്യ ബാങ്കായ നേപ്പാൾ ബാങ്കിന്റെ സ്ഥാപനം ആരംഭിച്ചു.സർക്കാരിന്റെയും പൊതുജനങ്ങളുടെയും സംയുക്ത ഉടമസ്ഥതയോടെ നേപ്പാൾ സെൻട്രൽ ബാങ്ക് 1956 ലാണ് സ്ഥാപിക്കപ്പെട്ടത്. ഇത് നേപ്പാൾ രാഷ്ട്ര എന്ന് വിളിക്കപ്പെടുന്നു. 1980 ൽ രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളിൽ വലിയ ഘടനാപരമായ മാറ്റം ഉണ്ടായി.ധനകാര്യ മേഖലയിലെ സ്വകാര്യമേഖലയുടെ പങ്ക് വർദ്ധിച്ചു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "National Population and Housing Census 2011 (National Report)" (PDF). Central Bureau of Statistics (Nepal). Archived from the original (PDF) on 2013-04-18. Retrieved 26 November 2012.
- ↑ http://www.ancientworlds.net/aw/Places/Place/325095
- ↑ http://www.infoplease.com/ipa/A0107820.html
- ↑ Bill turns Nepal into federal republic Archived 2007-12-30 at the Wayback Machine.. Kantipur Report. 2007-12-28.
- ↑ Nepal abolishes monarchy Archived 2008-09-21 at the Wayback Machine.. CNN. 2008-05-28. Retrieved 2008-05-28.
- ↑ HILL, JOHN (1963). "6 - Northern India (Himalaya)". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 212.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Prachanda sworn in as Nepal prime minister> Times of India. 2008 ഓഗസ്റ്റ് 18
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-31. Retrieved 2014-01-31.