നമസ്കാരം Arjunkmohan !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- റോജി പാലാ 16:32, 12 ഓഗസ്റ്റ് 2011 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Arjunkmohan,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 00:07, 29 മാർച്ച് 2012 (UTC)Reply

താങ്കൾക്ക് ഒരു താരകം!

തിരുത്തുക
  നവാഗത താരകം
വിക്കിയിലെ തിരുത്തലുകൾക്ക് എന്റെ വക ഒരു താരകം. മനോജ്‌ .കെ (സംവാദം) 15:15, 14 ജൂലൈ 2013 (UTC)Reply
ചേട്ടനെ നാണിപ്പിക്കുന്ന തിരുത്തലുകളുമായി ഇവിടെ തുടരട്ടെയെന്നു ആഗ്രഹിക്കുന്നു. നല്ല ഒരു വിക്കി അനുഭവം ആശംസിച്ചു കൊണ്ടു് സസ്നേഹം, --അഖിലൻ 16:21, 14 ജൂലൈ 2013 (UTC)Reply

ഉപയോക്തൃ താൾ

തിരുത്തുക

അനോണിമസാകുവാൻ തീരുമാനിച്ചിട്ടില്ലെങ്കിൽ താൻ തന്നെക്കുറിച്ച് പറയെടോ... വിക്കിപീഡിയ:ഉപയോക്താവിനുള്ള പെട്ടികൾ കുറെപെറുക്കി അടുക്കിയിട്...ആശംസകളോടെ --Adv.tksujith (സംവാദം) 18:13, 20 ജൂലൈ 2013 (UTC)Reply

ഹ ഹ. ലിത് അനിയനാണ് വക്കീലേ, ആരോ വന്ന് ടോക്ക് പേജിൽ അനോണിയാണെന്നൊക്കെ പറഞ്ഞൂന്ന് വന്ന് പറഞ്ഞപ്പൊ നോക്കാൻ വന്നതാ. ങ്ങളായിരുന്നൂലെ :) --മനോജ്‌ .കെ (സംവാദം) 04:09, 21 ജൂലൈ 2013 (UTC)Reply

അത് മനസ്സലായിട്ടല്ലേടോ എടോ പോടോന്നൊക്കെ വിളിച്ചത് :) ഓനെന്താ യൂസർപേജുണ്ടാക്കാൻ നാണിച്ചുനിൽക്കുന്നത്.. --Adv.tksujith (സംവാദം) 17:31, 21 ജൂലൈ 2013 (UTC)Reply

വർഗ്ഗം

തിരുത്തുക

താങ്കൾ ഖസാഖ്‌സ്ഥാൻ എന്ന ലേഖനത്തിന് രാജ്യങ്ങൾ എന്ന വർഗ്ഗം ചേർത്തു കണ്ടു. നിലവിൽ ആ ലേഖനത്തിന് വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ എന്ന വർഗ്ഗം ഉണ്ട്. വർഗ്ഗം:ഏഷ്യൻ രാജ്യങ്ങൾ എന്നത് വർഗ്ഗം:രാജ്യങ്ങൾ എന്നതിന്റെ ഉപവർഗ്ഗമാണ്. എല്ലാ രാജ്യങ്ങളും "രാജ്യങ്ങൾ" എന്ന വർഗ്ഗത്തിൽ ചേർത്താൽ അത് നിറഞ്ഞു കവിയും. നല്ലൊരു തിരുത്തൽ ആശംസിക്കുന്നു. -- Raghith (സംവാദം) 09:02, 22 ജൂലൈ 2013 (UTC)Reply

 
You have new messages
നമസ്കാരം, Arjunkmohan. താങ്കൾക്ക് സംവാദം:ഖസാഖ് സ്റ്റെപ്പ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .


സ്വതേ റോന്തുചുറ്റൽ

തിരുത്തുക
 

നമസ്കാരം Arjunkmohan, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. അജയ് ബാലചന്ദ്രൻ (സംവാദം) 11:21, 18 ഓഗസ്റ്റ് 2013 (UTC)Reply

ഓസ്ത്രേലിയ

തിരുത്തുക

ഇത് ഒന്നിലധികം വൻ‌കരകളിലുണ്ടോ? ആ താളിൽ അങ്ങനെ കാണാനില്ല. :) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:51, 23 ഓഗസ്റ്റ് 2013 (UTC)Reply

ഓസ്ട്രേലിയൻ അന്റാർട്ടിക് ടെറിട്ടറിക്കുമേൽ ഈ രാജ്യം ഉന്നയിക്കുന്ന അവകാശവാദം കാരണമാണോ ഇത്? --അജയ് ബാലചന്ദ്രൻ (സംവാദം) 14:59, 23 ഓഗസ്റ്റ് 2013 (UTC)Reply

 
You have new messages
നമസ്കാരം, Arjunkmohan. താങ്കൾക്ക് സംവാദം:അനുരാധപുരം ജില്ല എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ചെസ്സിലെ പ്രാരംഭനീക്കങ്ങൾ

തിരുത്തുക

ചെസ്സ് സംബന്ധിയായ ലേക്ഖനങ്ങളിൽ താങ്കൾ നടത്തുന്ന തിരുത്തലുകൾ നന്നായി,അഭിനന്ദനങ്ങൾ!--ബിനു (സംവാദം) 17:19, 14 സെപ്റ്റംബർ 2013 (UTC).ഇനിയും Middle Game,End game ഇവ വികസിപ്പിക്കേണ്ടതുണ്ട്,താങ്കൾ അതിനുകൂടി ഉദ്യമിച്ചാൽ നന്നായിരുന്നു.Reply

ചതുരംഗനക്ഷത്രം

തിരുത്തുക
  ചതുരംഗനക്ഷത്രം
വിക്കിപീഡിയയിലെ ചെസ്സിന് താങ്കൾ നൽകുന്ന സംഭാവനകൾക്ക് ഈ പുരസ്കാരം സമർപ്പിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തുകൾക്ക് ഇതൊരു പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു. സസ്നേഹം,--Adv.tksujith (സംവാദം) 07:05, 17 സെപ്റ്റംബർ 2013 (UTC)Reply

വർഗ്ഗം:ചെസ്സിലെെ തന്ത്രങ്ങൾ

തിരുത്തുക

വർഗ്ഗം:ചെസ്സിലെെ തന്ത്രങ്ങൾ അക്ഷരത്തെറ്റുണ്ട്--റോജി പാലാ (സംവാദം) 09:52, 22 സെപ്റ്റംബർ 2013 (UTC)Reply

ഊരാളി (ഭാഷ)

തിരുത്തുക

ഇത് ഇംഗ്ലീഷിൽ നിന്ന് തർജ്ജമ ചെയ്തപ്പോൾ ഇംഗ്ലീഷിലുണ്ടായിരുന്ന ഒരു അവലംബം (ഇൻഫോബോക്സിൽ നിന്ന് നേരിട്ടു പ്രത്യക്ഷപ്പെടുന്നത്) മലയാ‌ളത്തിൽ കാണുന്നില്ലായിരുന്നുവല്ലോ? ഇത്തരം പ്രശ്ന‌ങ്ങളുണ്ടെങ്കിൽ കാര്യനിർവാഹകരോടാരോടെങ്കിലും ഒരു കുറിപ്പിട്ട് സൂചിപ്പിച്ചാൽ ആവശ്യമായ ഫലകം ഇറക്കുമതി ചെയ്തു തരാൻ സാധിക്കും. --അജയ് ബാലചന്ദ്രൻ (സംവാദം) 01:29, 8 ഒക്ടോബർ 2013 (UTC)Reply

ഇംഗ്ലീഷ് വിക്കിയിലാണോ, മലയാളം വിക്കിയിലാണോ കുറിപ്പിട്ട് സൂചിപ്പിക്കേണ്ടത്?--Arjunkmohan (സംവാദം) 09:27, 8 ഒക്ടോബർ 2013 (UTC)Reply

തിരുത്തൽ യജ്ഞം

തിരുത്തുക

ഇവിടുത്തെ സാർവ്വദേശീയം ഒന്ന് ശ്രദ്ധിക്കുമല്ലോ... --Adv.tksujith (സംവാദം) 18:52, 31 ഒക്ടോബർ 2013 (UTC)Reply

ചിത്രശാല

തിരുത്തുക

ലേഖനങ്ങളിൽ ഗാലറി ഉൾപ്പെടുത്തുന്നത് ശ്രദ്ധിച്ചു. ദയവായി ചിത്രശാലയെസംബന്ധിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധിക്കുക. --Vssun (സംവാദം) 01:01, 3 നവംബർ 2013 (UTC)Reply

 
You have new messages
നമസ്കാരം, Arjunkmohan. താങ്കൾക്ക് സംവാദം:ലോകത്തിലെ ഏറ്റവും വലിപ്പമുള്ള ഗ്രന്ഥം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Arjunkmohan

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 23:36, 15 നവംബർ 2013 (UTC)Reply

 
You have new messages
നമസ്കാരം, Arjunkmohan. താങ്കൾക്ക് ഫലകത്തിന്റെ സംവാദം:ചെസ്സ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .


വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Roshan

തിരുത്തുക

കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ അപരമൂർത്തിയെ വോട്ടെടുപ്പിന് ഉപയോഗിച്ചിരിക്കാം എന്നതുസംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഇവിടെ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:08, 10 മാർച്ച് 2014 (UTC)Reply

 
You have new messages
നമസ്കാരം, Arjunkmohan. താങ്കൾക്ക് സംവാദം:എസ്. എൻ. ജങ്ക്ഷൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .


റോന്തുചുറ്റാൻ സ്വാഗതം

തിരുത്തുക
 

നമസ്കാരം Arjunkmohan, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:13, 18 ജൂൺ 2014 (UTC)Reply

ലേഖനങ്ങൾക്കുള്ള അപേക്ഷയിലെ നിലവറ

തിരുത്തുക

നീക്കം ചെയ്യുന്ന അപേക്ഷകൾ അപ്പപ്പോൾ ഇതുപോലെ നിലവറയിൽ കൂടി ചേർക്കാമോ? നന്ദി. --അജയ് (സംവാദം) 06:58, 23 ജൂൺ 2014 (UTC)Reply

ചിത്രങ്ങൾ

തിരുത്തുക

അർജുൻ, നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ശേഖരം തീർന്നു. തിരഞ്ഞെടുപ്പ് നിന്നുപോയിരിക്കുകയാണ്. ചേർത്തിട്ടുള്ള നല്ല ചിത്രങ്ങളെ തിരഞ്ഞെടുക്കാൻ സഹായം വേണം. അവിടെ ആരും ഇപ്പോ നോക്കുന്നില്ല. ഒരു കൈ സഹായം വേണം...--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:11, 2 ജൂലൈ 2014 (UTC)Reply

വർഗ്ഗം റീഡയറക്റ്റ്

തിരുത്തുക

വ്യത്യാസം കാണുമല്ലോ?--റോജി പാലാ (സംവാദം) 07:23, 6 ജൂലൈ 2014 (UTC)Reply

മലയാളം വിക്കിയിൽ ഇത്തരത്തിലുള്ള ഇംഗ്ലീഷ് തിരിച്ചുവിടലുകൾ അനുയോജ്യമല്ല. അവ നീക്കം ചെയ്യാൻ നിർദ്ദേശിക്കുമല്ലോ?--റോജി പാലാ (സംവാദം) 06:16, 7 ജൂലൈ 2014 (UTC)Reply

റോജി പാലാ, വർഗ്ഗം റീഡയറക്റ്റ് എല്ലാം തന്നെ ഇത്തരത്തിൽ മാറ്റിയെഴുത്തണമെന്ന് നിർബന്ധമുണ്ടോ? 100 % ഒരു കാര്യത്തെക്കുറിക്കുന്ന വർഗ്ഗങ്ങളെ ഇത്തരത്തിൽ വെച്ച് സൂചിപ്പിക്കേണ്ടതുണ്ടോ.. ഉദാ--Arjunkmohan (സംവാദം) 17:08, 21 ജൂലൈ 2014 (UTC)Reply

മു. മേത്ത

തിരുത്തുക

സംവാദം:മുഹമ്മദ് മേത്ത ഇതു കണ്ടിരുന്നോ? മുൻപു തീരുമാനിച്ചത് മു. മേത്ത എന്നു നിലനിർത്താനായിരുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:56, 11 ജൂലൈ 2014 (UTC)Reply

സംവാദം താൾ ശ്രദ്ധിച്ചില്ല. പൂർവ്വ സ്ഥിതിയിലാക്കി.--Arjunkmohan (സംവാദം) 10:17, 11 ജൂലൈ 2014 (UTC)Reply

ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി!

തിരുത്തുക
  തങ്കളുടെ ഉത്സാഹത്തിന് സതീശൻ.വിഎൻ (സംവാദം) 10:34, 16 ജൂലൈ 2014 (UTC)Reply

ശ്രീവിദ്യ

തിരുത്തുക

ശ്രീവിദ്യ മരിച്ചുപോയി കേട്ടോ   ബിപിൻ (സംവാദം) 12:55, 19 ജൂലൈ 2014 (UTC)Reply

തിരിച്ചുവിടുന്ന വർഗ്ഗം

തിരുത്തുക

നമസ്തേ അർജുൻ, രണ്ടു കാര്യങ്ങൾ

  1. ഫ:Category redirect എന്നൊരു ഫലകം ഉപയോഗിച്ചാണ് നാമിവിടെ വർഗ്ഗത്തിനെ തിരിച്ചു വിടേണ്ടത്. സാധാരണ തിരിച്ചുവിടൽ ടാഗുകൊണ്ടല്ല.
  2. ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2013/മത്സരം-1, 2, 3 എന്നിവ ഒരു ഫലകത്തിന് പരാമീറ്ററാക്കാനായാണ് ഉപതാളാക്കിയത്. ഫ:ചെസ്സ് മത്സരം, ഇതല്ലാതെ ഭംഗിപ്പെടുത്താൻ ഞാൻ വഴിയൊന്നും കണ്ടില്ലായിരുന്നു.

--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 08:59, 23 ജൂലൈ 2014 (UTC)Reply

  1. #redirect വർഗ്ഗത്തിന് ഉപയോഗിക്കേണ്ട സന്ദർഭങ്ങളുണ്ടോ?
  2. ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2013/മത്സരം-1, 2, 3 എന്നിവ ഫലകങ്ങളാക്കിയാൽ മതിയില്ലേ? സെർച്ച് ബോക്സിൽ ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് 2013 എന്ന് പരത്തുമ്പോൾ ഇത്തരം ലേഖനേതിര താളുകൾ പ്രത്യക്ഷപ്പെടാതിരിക്കുന്നതല്ലേ നല്ലത്.

--Arjunkmohan (സംവാദം) 09:57, 23 ജൂലൈ 2014 (UTC)Reply

അതു സാധാരണ വർഗ്ഗം തിരിച്ചു വിടാൻ ഉപയോഗിക്കാറില്ല. അതു കൊണ്ടു പ്രത്യേകിച്ചു പ്രയോജനമില്ലാത്തതിനാലാണ് അങ്ങനെ ചെയ്യാത്തെതെന്നാണെന്റെ ബോധ്യം. പിന്നെ ഫലകം ആക്കാം. പക്ഷേ പൊതുവായ ഫലകം ഇല്ലാതെ വെറും ഉപതാളുമാത്രം ആയിപ്പോകും. താങ്കൾക്ക് ഉചിതമെന്ന രീതിയിൽ ചെയ്യാൻ ശ്രമിക്കാം. ഞാനും കൂടെയുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 10:59, 23 ജൂലൈ 2014 (UTC)Reply

വർഗ്ഗീകരണം

തിരുത്തുക

സേതു ലക്ഷ്മിഭായി എന്ന താളിൽ കേരളചരിത്രം എന്ന വർഗ്ഗം ചേർത്തിരിക്കുന്നതു കണ്ടു. അതു തെറ്റായ രീതിയാണ്. അതായത്, സേതു ലക്ഷ്മിഭായി എന്ന താളിലെ ഒരു വർഗ്ഗമായ തിരുവിതാംകൂറിന്റെ റീജന്റ്മാർ എന്നത് തിരുവിതാംകൂറിന്റെ ഭരണാധികാരികൾ --> തിരുവിതാംകൂർ --> കേരളത്തിലെ നാട്ടുരാജ്യങ്ങൾ --> കേരളചരിത്രം എന്ന പ്രധാന വർഗ്ഗത്തിൽ എത്തി നിൽക്കുന്നു. അതിനാൽ ഒരു താളിൽ പ്രധാന വർഗ്ഗവും ഉപവർഗ്ഗവും അനാവശ്യമാണ്. കേരള ചരിത്രം സേതു ലക്ഷ്മിഭായി എന്ന താളിൽ നിന്ന് ഒഴിവാക്കുക. ഒപ്പം തുടർന്നും വർഗ്ഗീകരണത്തിൽ ഈ കാര്യം ഓർക്കുമല്ലോ? ആശംസകളോടെ.--റോജി പാലാ (സംവാദം) 15:12, 26 ജൂലൈ 2014 (UTC)Reply

ഇംഗ്ലീഷ് വിക്കിയിലെ en:Category:History of Kerala വർഗ്ഗീകരണം നോക്കിയാണ് വർഗ്ഗം:കേരളചരിത്രം എന്ന വർഗ്ഗം പല താളുകൾക്കും നല്കിയത്. താളുകളുടെ മറ്റു വർഗ്ഗങ്ങൾ ശ്രദ്ധിച്ചില്ല.--Arjunkmohan (സംവാദം) 15:44, 26 ജൂലൈ 2014 (UTC)Reply

അവതാരംതിരുത്തൽ

തിരുത്തുക

ഞാൻ ദിലീപിന്റെ മലയാള ചിത്രം അവതാരമെന്ന് കരുതിയാണ് വിജിഷ് മണി ചിത്രം അവതാരത്തിൽ വിവരങ്ങൾ കുട്ടിചെർത്തത്.ഞാൻ പിന്നിടാണ് ഇ അവതാരം ദിലീപ് ജോഷി ചിത്രമല്ല ഇത് വിജിഷ് മണി ചിത്രമാണെന്ന് അറിയുന്നത്..തെറ്റുപറ്റിയതിൽ ഷമിക്കണമെന്ന് അപേഷിക്കുന്നു...ദിലീപ് ജോഷി ചിത്രമായ അവതാരത്തിന്റെ പുതിയ ഒരു ലേഖനം സൃഷ്ട്ടിക്കാനുള്ള ശ്രമത്തിലാണ് ഇ സുഹൃത്തിന്റെ സഹായം പ്രതിഷിച്ചു കൊള്ളുന്നു--Arunmohanpavi (സംവാദം) 06:38, 4 ഓഗസ്റ്റ് 2014 (UTC)Reply

Arunmohanpavi എന്ത് സഹായമാണ് താങ്കൾക്ക് വേണ്ടത്?--Arjunkmohan (സംവാദം) 06:44, 4 ഓഗസ്റ്റ് 2014 (UTC)Reply

റോന്തുചുറ്റൽ

തിരുത്തുക

മായ്ക്കേണ്ട താളുകളിൽ റോന്തു ചുറ്റാതിരുന്നാൽ അവയെ കണ്ടെത്താൻ എളുപ്പമാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:52, 4 ഓഗസ്റ്റ് 2014 (UTC)Reply

വർഗ്ഗം:ഭൂമിയിലെ അർദ്ധഗേളങ്ങൾ

തിരുത്തുക

വർഗ്ഗം:ഭൂമിയിലെ അർദ്ധഗേളങ്ങൾ എന്ന ലേഖനം യാതൊരു അർത്ഥവുമില്ലാത്തത് എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Arjunkmohan (സംവാദം) 19:31, 14 ഓഗസ്റ്റ് 2014 (UTC)Reply

ഫലകം:Location map

തിരുത്തുക

{{Location map}} എന്ന ഫലകത്തിലെ സ്ക്രിപ്റ്റ് പിഴവ് ശരിയാക്കാൻ താങ്കൾ ശ്രമം നടത്തിയത് ശ്രദ്ധിച്ചു. അതിനു പുറകെ ഞാനും ഒന്നു ശ്രമിച്ചെങ്കിലും ശരിയായില്ല. ഫലകം വീണ്ടും പഴയപടിയാക്കിയിട്ടുണ്ട്. ഈ പിഴവ് എന്നു മുതലാണ് കാണിച്ചുതുടങ്ങിയത് എന്ന് ഓർമ്മയുണ്ടോ? --ജേക്കബ് (സംവാദം) 00:12, 15 ഓഗസ്റ്റ് 2014 (UTC)Reply

തിരഞ്ഞെടുത്ത ലേഖനം

തിരുത്തുക

ഈ മാസത്തെ ലേഖനം തിര‍ഞ്ഞെടുത്തിട്ടില്ല, ഇവിടെ ഒന്നു നോക്കിയാൽ നന്നായിരുന്നു. ബിപിൻ (സംവാദം) 04:52, 31 ഓഗസ്റ്റ് 2014 (UTC)Reply

ഒപ്പ്

തിരുത്തുക

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 04:57, 1 സെപ്റ്റംബർ 2014 (UTC)Reply

വർഗ്ഗം:കേരളത്തിലെ കെട്ടിട്ടങ്ങളുും നിർമ്മിതികളുും

തിരുത്തുക

വർഗ്ഗം:കേരളത്തിലെ കെട്ടിട്ടങ്ങളുും നിർമ്മിതികളുും എന്ന ലേഖനം യാതൊരു അർത്ഥവുമില്ലാത്തത് എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Arjunkmohan (സംവാദം) 15:55, 4 സെപ്റ്റംബർ 2014 (UTC)Reply

വർഗ്ഗം:കേരളത്തിലെ കെട്ടിട്ടങ്ങളും നിർമ്മിതികളും

ഇതിൽ അക്ഷരത്തെറ്റ് ഉണ്ട്--— ഈ തിരുത്തൽ നടത്തിയത് 117.245.11.5 (സംവാദംസംഭാവനകൾ) 4 സെപ്റ്റംബർ 2014 (UTC)

വർഗ്ഗം:കേരളത്തിലെ കെട്ടിട്ടങ്ങളും നിർമ്മിതികളും

തിരുത്തുക

വർഗ്ഗം:കേരളത്തിലെ കെട്ടിട്ടങ്ങളും നിർമ്മിതികളും എന്ന ലേഖനം യാതൊരു അർത്ഥവുമില്ലാത്തത് എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Arjunkmohan (സംവാദം) 18:09, 4 സെപ്റ്റംബർ 2014 (UTC)Reply

വർഗ്ഗം:ഇന്ത്യയിലെ ആരാധാലയങ്ങൾ

തിരുത്തുക

വർഗ്ഗം:ഇന്ത്യയിലെ ആരാധാലയങ്ങൾ എന്ന ലേഖനം യാതൊരു അർത്ഥവുമില്ലാത്തത് എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Arjunkmohan (സംവാദം) 18:48, 4 സെപ്റ്റംബർ 2014 (UTC)Reply

വർഗ്ഗം:കേരളത്തിലെ ആരാധാലയങ്ങൾ

തിരുത്തുക

വർഗ്ഗം:കേരളത്തിലെ ആരാധാലയങ്ങൾ എന്ന ലേഖനം യാതൊരു അർത്ഥവുമില്ലാത്തത് എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Arjunkmohan (സംവാദം) 18:49, 4 സെപ്റ്റംബർ 2014 (UTC)Reply

വർഗ്ഗം:കേരളത്തിലെ സർക്കാർ കെട്ടിട്ടങ്ങൾ

തിരുത്തുക

വർഗ്ഗം:കേരളത്തിലെ സർക്കാർ കെട്ടിട്ടങ്ങൾ എന്ന ലേഖനം യാതൊരു അർത്ഥവുമില്ലാത്തത് എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Arjunkmohan (സംവാദം) 07:21, 5 സെപ്റ്റംബർ 2014 (UTC)Reply

ഭൂഖണ്ഡാന്തര രാ ജ്യങ്ങളുടെ പട്ടിക

തിരുത്തുക

ഭൂഖണ്ഡാന്തര രാ ജ്യങ്ങളുടെ പട്ടിക എന്ന ലേഖനം യാതൊരു അർത്ഥവുമില്ലാത്തത് എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Arjunkmohan (സംവാദം) 07:51, 26 സെപ്റ്റംബർ 2014 (UTC)Reply

വേണം മറ്റൊരു കേരളം ക്യാമ്പയിൻ

തിരുത്തുക

വേണം മറ്റൊരു കേരളം ക്യാമ്പയിൻ എന്ന ലേഖനം യാതൊരു അർത്ഥവുമില്ലാത്തത് എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Arjunkmohan (സംവാദം) 11:26, 8 ഒക്ടോബർ 2014 (UTC)Reply

 
You have new messages
നമസ്കാരം, Arjunkmohan. താങ്കൾക്ക് സംവാദം:ബാമിയാനിലെ ബുദ്ധപ്രതിമകൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഒറ്റവരി ലേഖനങ്ങൾ

തിരുത്തുക

പ്രിയ അർജ്ജുൻ താങ്കളുണ്ടാക്കുന്ന കുറേ ലേഖനം ഒറ്റവരി ലേഖനങ്ങൾ ആയി നിലനിൽക്കുന്നു. വികസിപ്പിക്കാൻ ശ്രമിക്കുമല്ലോ. ലേഖനങ്ങൾ സൃഷ്ടിക്കുമ്പോൾ അടിസ്ഥാന വിവരമെങ്കിലും ചേർക്കാൻ ശ്രമിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 05:21, 17 മാർച്ച് 2015 (UTC)Reply

Beetle --> വണ്ട്

തിരുത്തുക

താങ്കളുടെ അഭിപ്രായം അറിയിക്കുക. സംവാദം:ബീറ്റിൽ - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:53, 29 ജൂൺ 2015 (UTC)Reply

വർഗ്ഗങ്ങൾ

തിരുത്തുക

മൈക്കൽ ജാക്സൺ എന്ന താളിൽ നിന്നും താങ്കൾ കുറെ വർഗ്ഗങ്ങൾ നീക്കിയതായി കണ്ടു. അതെന്തിനാണെന്നു ഒന്നു പറയാമൊ? നീക്കിയ വർഗ്ഗങ്ങൾ ഉപയോഗിച്ച് ഒരു പ്രത്യക വിഭാഗം ആളുകളുടെ താളുകൾ ഒരുമിച്ചു കാണാൻ അത് വളരെ സഹായകരമായിരുന്നു — ഈ തിരുത്തൽ നടത്തിയത് Akhiljaxxn (സംവാദംസംഭാവനകൾ) 23:51, ഓഗസ്റ്റ് 28, 2016 (UTC)

അഖിൽ, വർഗ്ഗീകരണം ചെയ്യുമ്പോൾ താളിനോടു ഏറ്റവും യോജിച്ച വർഗ്ഗങ്ങളാണ് ചേർക്കേണ്ടത്. അനുയോജ്യമായ ഉപവർഗ്ഗങ്ങൾ നിലവിൽ 8ചേർത്തിരിക്കുന്നതുകൊണ്ടാണ് ചില വർഗ്ഗങ്ങൾ നീക്കം ചെയ്തത്.

മൈക്കൽ ജാക്സൺ ---> അമേരിക്കൻ പോപ് ഗായകർ ---> അമേരിക്കൻ ഗായകർ ---> ഗായകർ രാജ്യം തിരിച്ച് ---> ഗായകർ എന്നിങ്ങനെയാണ് വർഗ്ഗീകരണം വേണ്ടത്. 'ഗായകർ' എന്ന വർഗ്ഗത്തിൽ മൈക്കൽ ജാക്സനെ ഉൾപ്പെടുത്തിയാൽ കഥകളിഗായകനായ തിരൂർ നമ്പീശൻ വരെയുള്ളവരെയെല്ലാം ഉൾപ്പെടുത്തേണ്ടി വരും.--Arjunkmohan (സംവാദം) 15:43, 29 ഓഗസ്റ്റ് 2016 (UTC)Reply

അതിൽ എന്താണ് അപാകത ? സംഗീത ശൈലി ഭാഷ എന്നിവ ഒരാളെ ഗായകൻ എന്നു വിളിക്കുന്നതിനു തടസ്സമാണോ? .കൂടാതെ അമേരിക്കൻ ഗായകർ എന്ന വർഗ്ഗവും താങ്കൾ നീക്കിയിരുന്നു.

ഇതുപോലെ ഒരു മുഖ്യമന്ത്രിയുടെ താളിൽ ഉണ്ടായിരുന്ന ഇന്ത്യയിലെ മുഖ്യമന്ത്രിമാർ എന്ന വർഗ്ഗം നീക്കി പ്രസ്തുത സംസ്ഥാനത്തിലെ മുഖ്യ മന്ത്രിമാർ എന്നു ചേർന്നതായും കണ്ടു. ഈ രണ്ട് വർഗ്ഗവും ഒരു താളിൽ ഉണ്ടായാൽ എന്താണ് കുഴപ്പം? Akhiljaxxn (സംവാദം) 16:40, 29 ഓഗസ്റ്റ് 2016 (UTC)Reply

വർഗ്ഗങ്ങൾ വലുതാവുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെ ഇത്തരം ഉപവർഗ്ഗങ്ങൾ നിർമ്മിക്കുന്നത്. ഇംഗ്ലീഷ് വിക്കിയിൽ singers എന്ന വർഗ്ഗത്തിൽ ഒരു ഗായകരുടെയും താൾ കാണാൻ കഴിയില്ല. എല്ലാ ഗായകരുടെയും താളുകൾ ഒരു വർഗ്ഗത്തിൽ കീഴെ കാണുന്നതിൽ എന്താണ് മെച്ചമുള്ളത്? ആ താളുകൾ കാണുന്നതിനു അനുയോജ്യമായ ഉപവർഗ്ഗങ്ങളിലെത്തി കാണുന്നതല്ലേ നല്ലത്. അമേരിക്കൻ ഗായകർ എന്ന വർഗ്ഗം നീക്കിയത് എന്റെ പിഴവാണ്, പക്ഷേ ഭാവിയിൽ ആ വർഗ്ഗവും മൈക്കൽ ജാക്സൺ താളിൽ നിന്ന് നീക്കം ചെയ്യേണ്ടി വരും.


User:Akhiljaxxn വർഗ്ഗീകരണം നടത്തുമ്പോൾ ഇത്തരത്തിൽ ചിന്തിച്ചിരുന്നില്ല, തെറ്റ് ചൂണ്ടികാണിച്ചതിനു നന്ദി--Arjunkmohan (സംവാദം) 12:05, 30 ഓഗസ്റ്റ് 2016 (UTC)Reply

അതെന്താ? ഒരു വർഗ്ഗത്തിനു കീഴിൽ കൂടുതൽ താളുകൾ വരുമ്പോഴാണൊ? അങ്ങനെയാണെങ്കിൽ പിന്നെ ഇങ്ങനെ വർഗ്ഗങ്ങൾ ചേർക്കുന്നതിൽ എന്താണ് യുക്തി? Akhiljaxxn (സംവാദം) 15:57, 30 ഓഗസ്റ്റ് 2016 (UTC)Reply

വർഗ്ഗപരിപാലനത്തിന്റെ ഭാഗമായാണ് ഇത്തരം ക്രമീകരണങ്ങൾ നടത്തുന്നത്. ഇത്തരം വലിപ്പമേറുന്ന വർഗ്ഗങ്ങളിൽ വർഗ്ഗപരിപാലനത്തിന്റെ ഭാഗമായി {{CatDiffuse}} എന്ന ഫലകമാണ് ചേർക്കേണ്ടത്. കൂടുതൽ വായനയ്ക്ക് മലയാളംവിക്കിയിലെ വിക്കിപീഡിയ:വർഗ്ഗീകരണം, ഇംഗ്ലീഷ് വിക്കിയിലെ Categorization#Diffusing large categories എന്നിവ കാണുക user:Akhiljaxxn  --Arjunkmohan (സംവാദം) 15:35, 31 ഓഗസ്റ്റ് 2016 (UTC)Reply

‎സ്ഥലപ്പേര്

തിരുത്തുക

‎സ്ഥലപ്പേര് എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 03:31, 2 സെപ്റ്റംബർ 2016 (UTC)Reply

"Arjunkmohan/നിലവറ 1" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.