കൊടിക്കുന്നിൽ സുരേഷ്
കേരളത്തിൽ നിന്നുള്ള സീനിയർ ലോക്സഭാംഗമായി തുടരുന്ന (8 തവണ) 2009 മുതൽ മാവേലിക്കരയിൽ നിന്നുള്ള ലോക്സഭാംഗവും മുൻ കേന്ദ്രമന്ത്രിയും 2018 മുതൽ കെ.പി.സി.സിയുടെ വർക്കിംഗ് വൈസ് പ്രസിഡൻറുമായ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് നേതാവാണ് കൊടിക്കുന്നിൽ സുരേഷ് (ജനനം:04 ജൂൺ 1962)[2][3]
കൊടിക്കുന്നിൽ സുരേഷ് | |
---|---|
ലോക്‌സഭാംഗം | |
ഓഫീസിൽ 2024, 2019, 2014, 2009, 1999, 1996, 1991, 1989 | |
മണ്ഡലം |
|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കൊടിക്കുന്നിൽ, തിരുവനന്തപുരം ജില്ല | 4 ജൂൺ 1962
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | ബിന്ദു സുരേഷ് |
കുട്ടികൾ | ഒരു പുത്രൻ |
As of ജൂലൈ 5, 2024 ഉറവിടം: [ലോക്സഭ[1]] |
ജീവിത രേഖ
തിരുത്തുകതിരുവനന്തപുരം ജില്ലയിലെ കൊടിക്കുന്നിൽ കുഞ്ഞൻ്റേയും തങ്കമ്മയുടേയും മകനായി 1962 ജൂൺ നാലിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഗവ.ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി[4]
രാഷ്ട്രീയ ജീവിതം
തിരുത്തുകകോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെ പൊതുരംഗത്ത്.
പ്രധാന പദവികൾ
- 1983-1997 സംസ്ഥാന വൈസ് പ്രസിഡൻറ്, കെ.എസ്.യു
- 1987-1990 സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.യു
- 1989-1991, 1991-1996, 1996-1998, 1999-2004 ലോക്സഭാംഗം, അടൂർ
- 1996 ജനറൽ സെക്രട്ടറി, അഖിലേന്ത്യ യൂത്ത് കോൺഗ്രസ്, കെ.പി.സി.സി. & എ.ഐ.സി.സി അംഗം,
- 2012-2014 കേന്ദ്ര മന്ത്രി
- 2009-2014, 2014-2019, 2019-തുടരുന്നു ലോക്സഭാംഗം, മാവേലിക്കര
- 2018 മുതൽ കെ.പി.സി.സി. വർക്കിംഗ് വൈസ് പ്രസിഡൻറ്
- 1998-ലും 2004-ലും നടന്ന ലോക്സഭ തിരഞ്ഞെടുപ്പുകളിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും സി.പി.ഐയിലെ ചെങ്ങറ സുരേന്ദ്ര നോട് പരാജയപ്പെട്ടു.[5]
മുൻകേന്ദ്ര തൊഴിൽ സഹമന്ത്രിയും[6], പതിനെട്ടാം ലോകസഭയിൽ മാവേലിക്കര ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമാണ്. എട്ടു തവണ ലോക്‌സഭാംഗമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം എ.ഐ.സി.സി അംഗമാണ് [7]. 1989 മുതൽ 1998 വരെയും 2009 മുതൽ തുടർച്ചയായും ലോക്സഭയിൽ അംഗമാണ്.[7].
മാവേലിക്കര സംവരണ മണ്ഡലത്തിൽ നിന്നു വിജയിച്ച കൊടിക്കുന്നിലിനെ പട്ടികജാതിക്കാരനായി കണക്കാക്കാനാവില്ലെന്ന് കണ്ടെത്തി കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് 2011 മേയ് 12-ന് സുപ്രീം കോടതി ഈ വിധി അസാധുവാക്കി[8].
2012 ഒക്ടോബർ 28-ന് നടന്ന രണ്ടാം മൻമോഹൻ സിംഗ് മന്ത്രിസഭാ പുനഃസംഘടനയിൽ കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രിയായി സ്ഥാനമേറ്റു. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുന്നത് വരെ സുരേഷ് മന്ത്രിയായി തുടർന്നു.[6].
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2014 | മാവേലിക്കര ലോകസഭാമണ്ഡലം | കൊടിക്കുന്നിൽ സുരേഷ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ് | ചെങ്ങറ സുരേന്ദ്രൻ | സി.പി.ഐ., എൽ.ഡി.എഫ്. | പി. സുധീർ | ബി.ജെ.പി., എൻ.ഡി.എ. |
2009 | മാവേലിക്കര ലോകസഭാമണ്ഡലം | കൊടിക്കുന്നിൽ സുരേഷ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ് | ആർ.എസ്. അനിൽ | സി.പി.ഐ., എൽ.ഡി.എഫ്. | പി.എം. വേലായുധൻ | ബി.ജെ.പി., എൻ.ഡി.എ. |
അവലംബം
തിരുത്തുക- ↑ http://loksabhaph.nic.in/members/MemberBioprofile.aspx?mpsno=477
- ↑ https://www.thehindu.com/news/national/kerala/hat-trick-for-kodikunnil/article27226983.ece
- ↑ https://www.mathrubhumi.com/mobile/alappuzha/news/alappuzha-1.3817220[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.oneindia.com/politicians/kodikunnil-suresh-33943.html
- ↑ http://164.100.47.194/Loksabha/Members/MemberBioprofile.aspx?mpsno=477
- ↑ 6.0 6.1 "Antony's loyalist and Congress's Dalit face in Kerala, Suresh joins Cabinet as MoS". Archived from the original on 2012-10-31. Retrieved 2012-10-29.
- ↑ 7.0 7.1 "Fifteenth Lok Sabha Members Bioprofile" (in ഇംഗ്ലീഷ്). Lok Sabha. Archived from the original on 2014-03-19. Retrieved മേയ് 28, 2010.
- ↑ "കൊടിക്കുന്നിലിന്റെ തിരഞ്ഞെടുപ്പ് ശരിവെച്ചു". Archived from the original on 2011-05-15. Retrieved 2011-05-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-18.
- ↑ http://www.keralaassembly.org
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ |
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ |
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | എം.പി. അബ്ദുസമദ് സമദാനി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ |