കേരള നിയമസഭയിൽ എറണാകുളം ജില്ലയിലെ തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമാണ് പി.ടി. തോമസ്‍ (ജനനം: ഡിസംബർ 12, 1950 - ). പതിനഞ്ചാം ലോക്‌സഭയിൽ ഇടുക്കി ലോകസഭാമണ്ഡലത്തിൽ നിന്നും അംഗമായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം കേരള യൂനിവേഴ്‌സിറ്റി സെനറ്റ് മെമ്പറായിരുന്നിട്ടുണ്ട് [1]. ഒമ്പതാം ലോകസഭയിലും, പതിനൊന്നാം ലോകസഭയിലേക്കും തൊടുപുഴയിൽ നിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[1].

ജീവ ചരിത്രംതിരുത്തുക

പുതിയ പറമ്പിൽ തോമസ്‌ അന്നമ്മ തോമസ്‌ ദമ്പതികളുടെ മകനായി 1950 ഡിസംബർ 12 ഇടുക്കിയിലാണ് ഇദേഹത്തിൻറെ ജനനം. വീടിനടുത്തുള്ള സരസ്വതി ക്ഷേത്രത്തിൽ നിന്നും അക്ഷരങ്ങളുടെ ലോകത്തേക്ക് ഹരിശ്രീ കുറിച്ചു. അക്കാലത്ത് കിലോമീറ്റർ നടന്നാണ് പഠനത്തിൽ താല്പര്യമുള്ളവർ വിദ്യാലയത്തിൽ പോയിരുന്നത്. പി.ടി തോമസും ആ വഴിയെ നീങ്ങി. st. ജോർജ് സ്കൂൾ പറത്തോട് ഇടുക്കി, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം,

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2006 തൊടുപുഴ നിയമസഭാമണ്ഡലം പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ് പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 തൊടുപുഴ നിയമസഭാമണ്ഡലം പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ്
1996 തൊടുപുഴ നിയമസഭാമണ്ഡലം പി.ജെ. ജോസഫ് കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ് പി.ടി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബംതിരുത്തുക

  1. 1.0 1.1 "Fifteenth Lok Sabha Members Bioprofile" (ഭാഷ: ഇംഗ്ലീഷ്). Lok Sabha. ശേഖരിച്ചത് മേയ് 27, 2010.
  2. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ  
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=പി.ടി._തോമസ്&oldid=3353492" എന്ന താളിൽനിന്ന് ശേഖരിച്ചത്