കെ.പി. ധനപാലൻ
മുൻ ലോക്സഭാംഗവും എറണാകുളം ജില്ലയിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും കെ.പി.സി.സിയുടെ ഭാരവാഹിയുമാണ് കെ.പി.ധനപാലൻ (ജനനം: 4 ഏപ്രിൽ 1950)[2]
കെ.പി. ധനപാലൻ | |
---|---|
ലോക്സഭാംഗം MP | |
ഓഫീസിൽ 2009–2014 | |
പിൻഗാമി | ഇന്നസെൻ്റ് |
മണ്ഡലം | ചാലക്കുടി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഏപ്രിൽ 4, 1950 വടക്കൻ പറവൂർ, കേരളം |
രാഷ്ട്രീയ കക്ഷി | ഐ.എൻ.സി. |
പങ്കാളി(കൾ) | Suma |
കുട്ടികൾ | 2 sons |
As of 06 ഫെബ്രുവരി, 2021 ഉറവിടം: [ലോക്സഭ[1]] |
ജീവിതരേഖതിരുത്തുക
എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിൽ കെ.കെ.പങ്കജാക്ഷൻ്റെയും മാധവിയുടേയും മകനായി 1950 ഏപ്രിൽ നാലിന് ജനിച്ചു. ബി.എസ്.സി കെമിസ്ട്രിയാണ് വിദ്യാഭ്യാസ യോഗ്യത.ആലുവ യു.സി.കോളേജിൽ നിന്ന് ബിരുദം നേടി[3]
രാഷ്ട്രീയ ജീവിതംതിരുത്തുക
കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു. വഴിയാണ് പൊതുരംഗത്ത് എത്തുന്നത്[4]
കെ.എസ്.യുവിൻ്റെ യൂണിറ്റ് പ്രസിഡൻറായും എറണാകുളം ജില്ലാ സെക്രട്ടറിയായും യൂത്ത് കോൺഗ്രസിൻ്റെ നോർത്ത് പറവൂർ മണ്ഡലം പ്രസിഡൻറ്, എറണാകുളം ജില്ലാ പ്രസിഡൻറ്, സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്നി നിലകളിലും പ്രവർത്തിച്ചു.
1979 മുതൽ 1984 വരെ നോർത്ത് പറവൂർ മുനിസിപ്പൽ ചെയർമാനായും 1995 മുതൽ 2000 വരെ നോർത്ത് പറവൂർ മുൻസിപ്പൽ കൗൺസിലറായും പ്രവർത്തിച്ചു.
എറണാകുളം ഡി.സി.സിയുടെ സെക്രട്ടറിയായും വൈസ് പ്രസിഡൻറായും പ്രവർത്തിച്ച ധനപാലൻ 2001 മുതൽ 2007 വരെ എറണാകുളം ഡി.സി.സി. പ്രസിഡൻറായിരുന്നു[5]
2009-ലെ പതിനഞ്ചാം ലോക്‌സഭയിൽ ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന അംഗമാണ് കെ.പി. ധനപാലൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി പ്രവർത്തകനായ ഇദ്ദേഹം,[6]2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു[7]
2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മണ്ഡലങ്ങൾ തമ്മിൽ പരസ്പരം വച്ചുമാറിയതിനെ തുടർന്ന് സിറ്റിംഗ് എം.പി.മാരായിരുന്ന പി.സി.ചാക്കോ ചാലക്കുടിയിലും കെ.പി.ധനപാലൻ തൃശൂരിലും പരാജയപ്പെട്ടു.[8] [9]
കെ.പി.സി.സിയുടെ സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ കെ.പി.സി.സിയുടെ വൈസ് പ്രസിഡൻറാണ്.[10]
മറ്റ് പദവികൾ
- 2005-2006 ചെയർമാൻ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ്
- 2007-2009 ഡയറക്ടർ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്
- 1980-1982 സെനറ്റ് മെമ്പർ, കൊച്ചിൻ യൂണിവേഴ്സിറ്റി
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2016 | കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം | വി.ആർ. സുനിൽ കുമാർ | സി.പി.ഐ., എൽ.ഡി.എഫ്. | കെ.പി. ധനപാലൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
2014 | തൃശ്ശൂർ ലോകസഭാമണ്ഡലം | സി.എൻ. ജയദേവൻ | സി.പി.ഐ., എൽ.ഡി.എഫ്. | കെ.പി. ധനപാലൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ.പി. ശ്രീശൻ | ബി.ജെ.പി., എൻ.ഡി.എ. |
2009 | ചാലക്കുടി ലോകസഭാമണ്ഡലം | കെ.പി. ധനപാലൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | യു.പി. ജോസഫ് | സി.പി.എം., എൽ.ഡി.എഫ്. | കെ.വി. സാബു | ബി.ജെ.പി., എൻ.ഡി.എ. |
1987 | കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം | വി.കെ. രാജൻ | സി.പി.ഐ., എൽ.ഡി.എഫ് | കെ.പി. ധനപാലൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
അവലംബംതിരുത്തുക
- ↑ http://loksabhaph.nic.in/Members/memberbioprofile.aspx?mpsno=4564&lastls=15
- ↑ http://keralaassembly.org/lok/sabha/biodata.php4?no=35&name=K.%20P.%20Dhanapalan
- ↑ https://entranceindia.com/election-and-politics/shri-k-p-dhanapalan-member-of-parliament-mp-from-chalakudy-kerala-biodata/
- ↑ http://www.spiderkerala.net/resources/11419-KP-Dhanapalan-Kerala-Member-of-Parliament-MP-Profile-and-Biography.aspx
- ↑ https://www.thehindu.com/news/cities/Kochi/poulose-gets-another-term-as-kerala-dcc-president/article4252418.ece
- ↑ "Fifteenth Lok Sabha Members Bioprofile" (ഭാഷ: ഇംഗ്ലീഷ്). Lok Sabha. മൂലതാളിൽ നിന്നും 2010-04-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മേയ് 27, 2010.
- ↑ https://www.thehindu.com/news/cities/Kochi/over-11-lakh-voters-in-chalakudy/article5886097.ece
- ↑ https://www.freepressjournal.in/india/former-congress-mps-cross-swords-over-defeat
- ↑ https://www.mathrubhumi.com/mobile/election/2019/lok-sabha/interviews/if-not-at-chalakkudy-not-willing-to-contest-k-p-dhanapalan-1.3563716[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.manoramaonline.com/news/kerala/2019/11/11/kpcc-revampation-list.html
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
---|---|
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ |