ആഫ്രിക്ക
വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതുള്ള ഭൂഖണ്ഡമാണ് ആഫ്രിക്ക. ഇതിൽ രാജ്യങ്ങളും പ്രത്യേക സ്വയംഭരണ പ്രദേശങ്ങളുമായി 61 ദേശങ്ങളുണ്ട്. സമീപ ദ്വീപുകളടക്കം ഏകദേശം 3.02 ചതുരശ്ര കോടി കിലോമീറ്റർ വിസ്തീർണ്ണമുള്ള (11.7 million sq mi) ആഫ്രിക്ക, ഭൗമോപരിതലത്തിന്റെ 6% അതായത് ആകെ കരയുടെ വിസ്തീർണ്ണത്തിന്റെ 20.4% വ്യാപിച്ചുകിടക്കുന്നു.[2] 2009-ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 100 കോടിയാണ്, ഇത് ഭൂമിയിലെ ജനസംഖ്യയുടെ 14.72 ശതമാനത്തോളം വരും.
വിസ്തീർണ്ണം | 30,221,532 km2 (11,668,598.7 sq mi) |
---|---|
ജനസംഖ്യ | 922,011,000[1] (2005, 2nd) |
ജനസാന്ദ്രത | 30.51 km2 (about 80/sq mi) |
Demonym | African |
രാജ്യങ്ങൾ | 53 (List of countries) |
Dependencies | |
ഭാഷകൾ | List of langauges |
സമയമേഖലകൾ | UTC-1 to UTC+4 |
Internet TLD | African TLD |
വലിയ നഗരങ്ങൾ | List of cities |
വടക്ക് മദ്ധ്യധരണ്യാഴി, വടക്കുകിഴക്ക് സൂയസ് കനാൽ, ചെങ്കടൽ, തെക്കുകിഴക്ക് ഇന്ത്യൻ മഹാസമുദ്രം, പടിഞ്ഞാറ് അറ്റ്ലാന്റിക് സമുദ്രം എന്നിവ അതിർത്തികളായിട്ടുള്ള ഈ വൻകരയിൽ മഡഗസ്കറും, മറ്റ് 54 പരമാധികാര രാഷ്ട്രങ്ങളും ദ്വീപുസമൂഹങ്ങളും ഉൾപ്പെടുന്നു, മൊറോക്കോ അംഗീകരിക്കുന്നില്ലെങ്കിലും ആഫ്രിക്കൻ യൂണിയനിൽ അംഗമായ സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഈ വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് .
കിഴക്കൻ ആഫ്രിക്കയുടെ മദ്ധ്യഭാഗത്ത് എത്യോപിയയിൽ 200,000 വർഷങ്ങൾക്ക് മുമ്പേയാണ് മനുഷ്യൻ ഉണ്ടായത് എന്നാണ് ശാസ്ത്രീയമായ തെളിവുകൾ വിരൽ ചൂണ്ടുന്നത്. [3].ഭൂമദ്ധ്യരേഖക്ക് ഇരുവശവുമായി വ്യാപിച്ചു കിടക്കുന്ന ആഫ്രിക്കയിൽ വ്യത്യസ്ത കാലാവസ്ഥാമേഖലകളുണ്ട്, ഉത്തര മിതോഷ്ണമേഖല മുതൽ ദക്ഷിണ മിതോഷ്ണമേഖലവരെ (temperate) വ്യാപിച്ചുകിടക്കുന്ന ഏക വൻകരയാണ് ആഫ്രിക്ക.[4].
ആഫ്രിക്കയിലെ വാർഷിക സാമ്പത്തിക വളർച്ചാനിരക്ക് 2010-ൽ 5.0ശതമാനവും 2011-ൽ 5.5 ശതമാനവുമായിരിക്കുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു.[5]
പേരിനു പിന്നിൽ
തിരുത്തുകറോമാക്കാരിൽ നിന്നാണ് ആഫ്രിക്ക എന്ന പേരു ലഭിച്ചതെന്നാണു കരുതപ്പെടുന്നത്. ആഫ്രികളുടെ നാട് എന്നർത്ഥംവരുന്ന Africa terra എന്ന ലത്തീൻ പദമാണ് ആഫ്രിക്ക എന്ന പേരിന്റെ പിറവിക്കു കാരണമായി പൊതുവേ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പുരാതന ആഫ്രിക്കയുടെ വടക്കുഭാഗത്തെ(വിശേഷിച്ച് കാർത്തെജ് ഉൾപ്പെടെയുള്ള പ്രദേശത്തെ) ആണ് റോമക്കാർ ഇപ്രകാരം വിളിച്ചിരുന്നത്. എന്നാൽ ആഫ്രി എന്ന ഗോത്രവംശത്തിന്റെ സ്ഥാനം വടക്കേ അമേരിക്കയിലായതിനാൽ എന്തുകൊണ്ട് ഈ പ്രദേശങ്ങൾ ആഫ്രിക്ക ടെറാ എന്നു വിളിക്കപ്പെട്ടു എന്നതിൽ വ്യക്തതയില്ല.
ഏതായാലും പേരിന്റെ ഉൽഭവത്തിനു ഉപോൽബലകമായി മറ്റു ചില വാദങ്ങളുമുണ്ട്. സൂര്യൻ, സൂര്യപ്രകാശം എന്നൊക്കെ അർത്ഥമുള്ള aprica എന്ന ലത്തീൻ പദമാണ് ആഫ്രിക്കയാതെന്ന് ഒരു കൂട്ടർ വാദിക്കുന്നു. പതിനാറാം നൂറ്റാണ്ടിലെ ചരിത്രകാരനായ ലിയോ ആഫ്രിക്കാനസ് മറ്റൊരു പദോല്പത്തിവാദമാണ് മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ശീതവിമുക്തമായ എന്നർത്ഥം വരുത്തുന്ന aphrike എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ആഫ്രിക്കയുണ്ടായത്.
ചരിത്രം
തിരുത്തുകമെസോസോയിക് കാലത്തിന്റെ ആദ്യം ആഫ്രിക്ക മറ്റു വൻകരകളുമായിചേർന്ന് പാഞ്ജിയയുടെ ഭാഗമായിരുന്നു.[6] ബൃഹദ്ഭൂഖണ്ഡത്തിലെ തെറാപ്പോഡകൾ, സോറാപോഡുകൾ, ഓർണിത്തീഷ്യനുകൾ എന്നിവ ട്രയാസിക് കാലഘട്ടത്തിന്റെ അവസാനകാലത്തിൽ ഇവിടെ നിവസിച്ചിരുന്നു.[6] അന്ത്യ ട്രയാസിക് കാലഘട്ടത്തിലെ ഫോസിലുകൾ ആഫ്രിക്കയിൽ വ്യാപകമായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഉത്തരഭാഗങ്ങളിലേക്കാൾ കൂടുതൽ ദക്ഷിണഭാഗങ്ങളിലാണ് ഇവ കൂടുതലായി ലഭിച്ചത്.[6] ജുറാസിക് കാലഘട്ടത്തിൽ സൗരോപോഡുകളും ഓർണിത്തോപോഡുകളും ആഫ്രിക്കയിൽ വ്യാപകമായിരുന്നു.[6] മദ്ധ്യ മെസോസോണിക് കാലഘട്ടത്തിൽ ഏകദേശം 15–16 കോടി വർഷങ്ങൾക്ക് മുമ്പേ മഡഗാസ്കർ ആഫ്രിക്കയിൽനിന്നും വേറിട്ടു, എന്നാൽ ഇന്ത്യയുമായി ബന്ധപ്പെട്ടതിനാൽ മഡഗാസ്കർ ഗോണ്ഡ്‌വാനയുടെ ഭാഗമായി തുടർന്നു.[6]മഡഗാസ്കറിൽ നിന്നുമുള്ള ഫോസിലുകളിൽ അബെലൈസറുകൾ , ടൈടാനോസാറുകൾ എന്നിവ ഉൾപ്പെടുന്നു[6]
പിന്നീട് ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ ആദ്യം ഇന്ത്യ-മഡഗാസ്കർ സംയോജിത ഭൂവിഭാഗം ഗോണ്ട്‌വാനയിൽനിന്നും വേർപെടുകയും അന്ത്യ ക്രിറ്റേഷ്യസ് കാലഘട്ടത്തോടെ മഡഗാസ്കർ സ്വതന്ത്രദ്വീപായി മാറുകയും ചെയ്തു.[6] ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ അല്ലോസോറുകൾ, സ്പൈനോസോറുകൾ, ടൈറ്റാനോസോറുകൾ എന്നിവ ആഫ്രിക്കയിൽ വിഹരിച്ചിരുന്നു.[6]
ചരിത്രാതീതകാലം
തിരുത്തുകആഫ്രിക്കയിലാണ് മനുഷ്യൻ ഉണ്ടായതെന്ന് മിക്കവാറും എല്ലാ പുരാമാനവവിജ്ഞാനപണ്ഡിതരും (Paleoanthropologist) കരുതുന്നു, [7][8] ഒരു പക്ഷേ ഏഴ് ദശലക്ഷത്തോളം വർഷം മുൻപേതന്നെ ആഫ്രിക്കയിൽ മനുഷ്യവാസമുണ്ടായിരുന്നേക്കാമെന്നതിന് ഉപോൽബലകമായ ഫോസിലുകൾ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ കണ്ടെത്തിയിട്ടുണ്ട്. ആൾക്കുരങ്ങുകളുമായി സാദൃശ്യമുള്ളതും പിന്നീട് മനുഷ്യരായി പരിണമിച്ചു എന്നും കരുതപ്പെടുന്ന ആസ്ട്രലോപിഥേക്കസ് അഫാറെൻസിസ്(റേഡിയോആക്റ്റീവ് കാലപ്പഴക്കനിർണ്ണയസമ്പ്രദായമുപയോഗിച്ച് 3.9 മുതൽ 3 വരെ ദശലക്ഷം വർഷങ്ങൾക്കുമുൻപേ ജീവിച്ചിരുന്നതെന്ന് കണക്കാക്കപ്പെടുന്നു) [9] പാരാന്ത്രോപ്പസ് ബോയ്സേയ് ( 2.3–1.4 ദശലക്ഷം വർഷം ബി.സി)[10] ഹോമോ എർഗാസ്റ്റർ (c. 19 മുതൽ –6 ലക്ഷം ബി.സി) [2] തുടങ്ങിയ നിരവധി ജീവികളുടെ ഇവിടെനിന്നും അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കാലാവസ്ഥ
തിരുത്തുകആഫ്രിക്കയുടെ നാലിൽ മൂന്ന് ഭാഗവും ഉഷ്ണമേഖലയിൽ സ്ഥിതി ചെയ്യുന്നു. തൻമുലം ഏറ്റവും ഉഷ്ണമുള്ള വൻകരയാണ് ആഫ്രിക്ക. മധ്യഭാഗത്തുകൂടി ഭൂമദ്ധ്യരേഖ കടന്നുപോകുന്നതിനാൽ വൻകരയുടെ വടക്കേപകുതി ഉത്താരാർദ്ധഗോളത്തിലും തെക്കേപകുതി ദക്ഷിണാർദ്ധഗോളത്തിലും സ്ഥിതി ചെയ്യുന്നു. ഭൂമദ്ധ്യരേഖയ്ക്കു വടക്കും തെക്കും ഒരേ കാലാവസ്ഥ പ്രകാരങ്ങൾ ആവർത്തിക്കുന്നതായി കാണാം. ഭൂമദ്ധ്യരേഖയ്ക്കു വടക്ക് ഉഷ്ണകാലമായിരിക്കുമ്പോൾ തെക്കു ശൈത്യകാലവും തെക്കു ഉഷ്ണകാലമായിരിക്കുമ്പോൾ വടക്ക് ശൈത്യകാലവും ആയിരിക്കും. . ഇക്കാരണത്താൽ ആഫ്രിക്കയിലെ കാലാവസ്ഥ ഇരട്ടിപ്പുള്ളതാണെന്ന് പറയാറുണ്ട്.
രാജ്യങ്ങളും സ്വയംഭരണ പ്രദേശങ്ങളും
തിരുത്തുകരാജ്യം/സ്വയംഭരണ പ്രദേശം |
വിസ്തീർണ്ണം (ച.കി.മീ) |
ജനസംഖ്യ |
ജനസാന്ദ്രത ച.കീ.മീറ്ററിൽ) |
തലസ്ഥാനം |
---|---|---|---|---|
കിഴക്കൻ ആഫ്രിക്ക: | ||||
ബറുണ്ടി | 27,830 | 6,373,002 | 229.0 | ബുജുംബരാ |
കൊമോറസ് | 2,170 | 614,382 | 283.1 | മൊറോണി |
ജിബൂട്ടി | 23,000 | 472,810 | 20.6 | ജിബൂട്ടി സിറ്റി |
എരിട്രിയ | 121,320 | 4,465,651 | 36.8 | അസ്മാറ |
എത്യോപ്യ | 1,127,127 | 67,673,031 | 60.0 | അഡിസ് അബെബ |
കെനിയ | 582,650 | 31,138,735 | 53.4 | നയ്റോബി |
മഡഗാസ്കർ | 587,040 | 16,473,477 | 28.1 | ആന്റനനറീവൊ |
മലാവി | 118,480 | 10,701,824 | 90.3 | ലിലൊംഗ്വേ |
മൗറീഷ്യസ് | 2,040 | 1,200,206 | 588.3 | പോർട്ട് ലൂയിസ് |
മയോട്ടി (ഫ്രാൻസ്) | 374 | 170,879 | 456.9 | മാമൗഡ്സു |
മൊസാംബിക് | 801,590 | 19,607,519 | 24.5 | മപൂട്ടോ |
റീയൂണിയൻ (ഫ്രാൻസ്) | 2,512 | 743,981 | 296.2 | സെന്റ് ഡെനിസ് |
റുവാണ്ട | 26,338 | 7,398,074 | 280.9 | കിഗലി |
സെയ്‌ഷെൽസ് | 455 | 80,098 | 176.0 | വിക്ടോറിയ |
സൊമാലിയ | 637,657 | 7,753,310 | 12.2 | മോഗഡിഷു |
ടാൻസാനിയ | 945,087 | 37,187,939 | 39.3 | ഡൊഡോമ |
ഉഗാണ്ട | 236,040 | 24,699,073 | 104.6 | കമ്പാല |
സാംബിയ | 752,614 | 9,959,037 | 13.2 | ലുസാക്ക |
സിംബാബ്‌വെ | 390,580 | 11,376,676 | 29.1 | ഹരാരേ |
മധ്യ ആഫ്രിക്ക: | ||||
അംഗോള | 1,246,700 | 10,593,171 | 8.5 | ലുവാൻഡ |
കാമറൂൺ | 475,440 | 16,184,748 | 34.0 | യാവുൻഡേ |
മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് | 622,984 | 3,642,739 | 5.8 | ബാൻഗുയി |
ചാഡ് | 1,284,000 | 8,997,237 | 7.0 | ജമേന |
റിപബ്ലിക് ഓഫ് കോംഗോ | 342,000 | 2,958,448 | 8.7 | ബ്രസാവിൽ |
ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ | 2,345,410 | 55,225,478 | 23.5 | കിൻഷസ |
ഇക്വറ്റോറിയൽ ഗിനി | 28,051 | 498,144 | 17.8 | മലാബോ |
ഗാബോൺ | 267,667 | 1,233,353 | 4.6 | ലൈബ്രെവിൽ |
സാവോ ടോം ആൻഡ് പ്രിൻസിപ്പെ | 1,001 | 170,372 | 170.2 | സാവോ ടോമേ |
ഉത്തരാഫ്രിക്ക: | ||||
അൽജീരിയ | 2,381,740 | 32,277,942 | 13.6 | അൾജിയേഴ്സ് |
ഈജിപ്റ്റ്[11] | 1,001,450 | 70,712,345 | 70.6 | കെയ്‌റോ |
ലിബിയ | 1,759,540 | 5,368,585 | 3.1 | ട്രിപ്പോളി |
മൊറോക്കോ | 446,550 | 31,167,783 | 69.8 | റാബത് |
സുഡാൻ | 2,505,810 | 37,090,298 | 14.8 | ഖർത്തോം |
ടുണീഷ്യ | 163,610 | 9,815,644 | 60.0 | ടുണിസ് |
വെസ്റ്റേൺ സഹാറ (മൊറോക്കോ)[12] | 266,000 | 256,177 | 1.0 | ഏൽ അയൂൻ |
യൂറോപ്യൻ ഭരണപ്രദേശങ്ങൾ: | ||||
കാനറി ദ്വീപുകൾ (സ്പെയിൻ) | 7,492 | 1,694,477 | 226.2 | കനാറിയ, ടെനെറിഫ് |
ക്യൂട്ട (സ്പെയിൻ) | 20 | 71,505 | 3,575.2 | — |
മഡൈറ ദ്വീപുകൾ (പോർച്ചുഗൽ) | 797 | 245,000 | 307.4 | ഫുൻചൽ |
മെലില (സ്പെയിൻ) | 12 | 66,411 | 5,534.2 | — |
ദക്ഷിണ ആഫ്രിക്ക: | ||||
ബോട്സ്വാന | 600,370 | 1,591,232 | 2.7 | ഗബൊറോൺ |
ലെസോത്തോ | 30,355 | 2,207,954 | 72.7 | മസേരു |
നമീബിയ | 825,418 | 1,820,916 | 2.2 | വിൻഡ്വെക്ക് |
ദക്ഷിണാഫ്രിക്ക | 1,219,912 | 43,647,658 | 35.8 | കേപ് ടൗൺ[13] |
സ്വാസിലാന്റ് | 17,363 | 1,123,605 | 64.7 | ബബേൻ |
പശ്ചിമാഫ്രിക്ക: | ||||
ബെനിൻ | 112,620 | 6,787,625 | 60.3 | പോർട്ടോ-നോവോ |
ബർക്കിനാ ഫാസോ | 274,200 | 12,603,185 | 46.0 | ഔഗാദൌഗു |
കേപ്പ് വേർഡ് | 4,033 | 408,760 | 101.4 | പ്രായിയ |
ഐവറികോസ്റ്റ് | 322,460 | 16,804,784 | 52.1 | അബിജാൻ |
ഗാംബിയ | 11,300 | 1,455,842 | 128.8 | ബൻജൂൽ |
ഘാന | 239,460 | 20,244,154 | 84.5 | അക്രാ |
ഗിനി | 245,857 | 7,775,065 | 31.6 | കൊണാക്രി |
ഗിനി-ബിസൗ | 36,120 | 1,345,479 | 37.3 | ബിസാവു |
ലൈബീരിയ | 111,370 | 3,288,198 | 29.5 | മൊൺറോവിയ |
മാലി | 1,240,000 | 11,340,480 | 9.1 | ബമാക്കോ |
മൗറിത്താനിയ | 1,030,700 | 2,828,858 | 2.7 | നുവാക്ച്ചോട്ട് |
നൈജർ | 1,267,000 | 10,639,744 | 8.4 | നിയാമേ |
നൈജീരിയ | 923,768 | 129,934,911 | 140.7 | അബൂജ |
സെന്റ് ഹെലെൻ (ബ്രിട്ടൺ) | 410 | 7,317 | 17.8 | ജെയിംസ്ടൌൺ |
സെനഗൽ | 196,190 | 10,589,571 | 54.0 | ദക്കാർ |
സീറാ ലിയോൺ | 71,740 | 5,614,743 | 78.3 | ഫ്രീടൌൺ |
ടോഗോ | 56,785 | 5,285,501 | 93.1 | ലോമേ |
ആകെ | 30,305,053 | 842,326,984 | 27.8 |
കുറിപ്പുകൾ:
- ↑ "World Population Prospects: The 2006 Revision" Archived 2011-05-11 at the Wayback Machine. United Nations (Department of Economic and Social Affairs, population division)
- ↑ 2.0 2.1 Sayre, April Pulley. (1999) Africa, Twenty-First Century Books. ISBN 0-7613-1367-2.
- ↑ "Homo sapiens: University of Utah News Release: Feb. 16, 2005". Archived from the original on 2007-08-05. Retrieved 2011-04-06.
- ↑ Visual Geography. "Africa. General info". Retrieved 2007-11-24.
- ↑ IMF WEO Oct. 2010 Retrieved 15-10-2010
- ↑ 6.0 6.1 6.2 6.3 6.4 6.5 6.6 6.7 Jacobs, Louis L. (1997). "African Dinosaurs." Encyclopedia of Dinosaurs. Edited by Phillip J. Currie and Kevin Padian. Academic Press. pp. 2–4.
- ↑ Genetic study roots humans in Africa, BBC News | SCI/TECH
- ↑ Migration of Early Humans From Africa Aided By Wet Weather, sciencedaily.com
- ↑ Kimbel, William H. and Yoel Rak and Donald C. Johanson. (2004) The Skull of Australopithecus Afarensis, Oxford University Press US. ISBN 0-19-515706-0.
- ↑ Tudge, Colin. (2002) The Variety of Life., Oxford University Press. ISBN 0-19-860426-2.
- ↑ ഈജിപ്റ്റ് ആഫ്രിക്കയിലും ഏഷ്യയിലുമായി വ്യാപിച്ചു കിടക്കുന്ന രാജ്യമാണ്. ആഫ്രിക്കൻ പ്രദേശങ്ങളിലെ കണക്കുകൾ മാത്രമേ ഇവിടെ ഉൾക്കൊള്ളിച്ചിട്ടുള്ളൂ.
- ↑ വെസ്റ്റേൺ സഹാറയുടെ ഭൂരിഭാഗവും മൊറോക്കോ അധിനിവേശത്തിലാണ്.
- ↑ ബ്ലൂംഫൌണ്ടെയിൻ, പ്രിട്ടോറിയ എന്നിങ്ങനെ 2 തലസ്ഥാന പ്രദേശങ്ങൾക്കൂടിയുണ്ട്
മുൻപോട്ടുള്ള വായനയ്ക്ക്
തിരുത്തുക- Asante, Molefi (2007). The History of Africa. USA: Routledge. ISBN 0415771390.
- ക്ലാർക്ക്, J. Desmond (1970). The Prehistory of Africa. London: Thames and Hudson. ISBN 9780500020692.
- ക്രൌഡർ, മിഖായേൽ (1978). The Story of Nigeria. London: ഫാബർ. ISBN 9780571049479.
- Davidson, Basil (1966). The African past; chronicles from antiquity to modern times. Harmondsworth: Penguin. OCLC 2016817.
- Gordon, April A. (1996). Understanding contemporary Africa. Boulder: Lynne Rienner Publishers. ISBN 9781555875473.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - Khapoya, Vincent B. (1998). The African experience: an introduction. Upper Saddle River, NJ: Prentice Hall. ISBN 9780137458523.
പുറം കണ്ണികൾ
തിരുത്തുക- പൊതു വിജ്ഞാനം
- ആഫ്രിക്ക ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- African & Middle Eastern Reading Room from the United States Library of Congress
- Africa South of the Sahara from Stanford University
- The Index on Africa from The Norwegian Council for Africa
- Africa from The Columbia Gazetteer of the World Online
- Aluka Digital library of scholarly resources from and about Africa
- Atlas of Our Changing Environment: Africa Archived 2009-12-04 at the Wayback Machine. from United Nations Environment Programme
- Africa Interactive Map Archived 2010-01-17 at the Wayback Machine. from the United States Army Africa
- ചരിത്രം
- ആഫ്രിക്കൻ രാജ്യങ്ങൾ
- The Story of Africa from BBC World Service
- Charles Finch: Nile Genesis Archived 2010-01-30 at the Wayback Machine.
- News media
- allAfrica.com current news, events and statistics
- Focus on Africa magazine from BBC World Service
- യാത്ര
- വിക്കിവൊയേജിൽ നിന്നുള്ള ആഫ്രിക്ക യാത്രാ സഹായി
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്‌വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |