പ്രധാന മെനു തുറക്കുക

ഒ.സി.എൽ.സി.

(OCLC എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഒ.സി.എൽ.സി. (ഓൺലൈൻ കമ്പ്യൂട്ടർ ലൈബ്രറി സെന്റർ, Inc.) ലോകമെമ്പാടുമുള്ള ഗ്രന്ഥശാലകൾക്കും ഗ്രന്ഥ‍ശാലാസമൂഹത്തിനും സാങ്കേതിക സേവനങ്ങളും സഹായങ്ങളും ലഭ്യമാക്കുവാൻ പ്രവർത്തിക്കുകയും അതിനനുസൃതമായ ഗവേഷണങ്ങളും പഠനങ്ങളും നടത്തിവരീകയും ചെയ്യുന്ന സ്ഥാപനമാണ്. ഇത് ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. .[1] 1967 ൽ ഒഹിയോ കോളേജ് ലൈബ്രറി സെന്റർ എന്ന പേരിലാണ് സ്ഥാപിതമായത്. ഒ.സി.എൽ.സി. യും അതിൽ അംഗത്വമെടുത്തിട്ടുള്ള ഗ്രന്ഥശാലകളും ചേർന്നാണ് ലോകത്തിലെ ഏറ്റവും വലിയ online public access catalog (OPAC) ആയ വേൾഡ്കാറ്റ് (വിശ്വഗ്രന്ഥസൂചി) നിർമിച്ചതും നിലനിർത്തുന്നതും.

ഒ.സി.എൽ.സി.
തരംലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനം
വ്യവസായംലൈബ്രറി സേവനങ്ങൾ
സ്ഥാപിതം1967 (1967)
ആസ്ഥാനംഒഹിയോ, ഡുബ്ലിൻ, യുണൈറ്റ‍‍ഡ് സ്റ്റേറ്റ്
സേവനം നടത്തുന്ന പ്രദേശംലോക വ്യാപകമായി
പ്രധാന ആളുകൾSkip Prichard, President and CEO
ഉൽപ്പന്നങ്ങൾവേൾഡ്കാറ്റ്

ഫസ്റ്റ് സെർച്ച്
ഡ്യുവി ഡെസിമൽ ക്ലാസിഫിക്കേഷൻ
VDX
വെബ് ജങ്ഷൻ
ക്വസ്റ്റ്യൻ പോയിന്റ്

വേൾഡ് ഷെയർ
വെബ്‌സൈറ്റ്OCLC.org

ചരിത്രംതിരുത്തുക

പ്രമാണം:Kilgour Portrait.jpg
Fred Kilgour (ഒ.സി.എൽ.സി. യുടെ ആദ്യ അദ്ധ്യക്ഷൻ)
 
ഒ.സി.എൽ.സി. യുടെ ആസ്ഥാനം (ഒഹിയോ)

1967 ൽ സ്ഥാപിതമായ ഒ.സി.എൽ.സി. യുടെ ആദ്യകാല പേര് ഒഹിയോ കോളേജ് ലൈബ്രറി സെന്റർ എന്നായിരുന്നു. ഒഹിയോയിലെ ലൈബ്രറികൾ തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാനും അതിനായി അവയ്ക്കിടയിൽ ഒരു കമ്പ്യൂട്ടർ ശൃഖല സ്ഥാപിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഒ.സി.എൽ.സി. സ്ഥാപിതമായത്. ഇതിനായി 1967 ജുലൈ 5 ന് ഒഹിയോ സ്റ്റേറ്റ് സർവ്വകലാശാലയിൽ ഇവർ ഒത്തുചേരുകയും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സഹകരണ ഉടമ്പടിയിൽ ഒപ്പുവെക്കുകയും ചെയ്തു.[2] Frederick G. Kilgour ആയിരുന്നു ഒ.സി.എൽ.സി. യുടെ ആദ്യ അദ്ധ്യക്ഷൻ ഇദ്ദേഹം Yale University യിലെ മെ‍ഡിക്കൽ സ്കൂൾ ലൈബ്രേറിയനായിരുന്നു. 1971 ആഗസ്ത് 26 ന് ഒഹിയോ സർവ്വകലാശാലയിലെ Alden Library ൽ ആണ് ഒ.സി.എൽ.സി. വഴി ഓൺലൈൻ കാറ്റലോഗിങ് തുടങ്ങിയത്. [2] ഇതാണ് ലോകത്തിലാദ്യത്തെ online cataloging സംരംഭം.

 
ഒ.സി.എൽ.സി. യുടെ ലീഡനിലെ കാര്യാലയം 

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഒ.സി.എൽ.സി.&oldid=3114367" എന്ന താളിൽനിന്ന് ശേഖരിച്ചത്