ആഫ്രിക്കൻ വൻകരയിലെ ഏറ്റവും പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന 16 രാജ്യങ്ങൾ ഉൾപ്പെടുന്ന പ്രദേശത്തെയാണ്‌ പടിഞ്ഞാറേ ആഫ്രിക്ക (Western Africa, West Africa) എന്ന് വിവക്ഷിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ‍ പ്രകാരം 25 കോടിയോളം ജനങ്ങൾ അധിവസിക്കുന്ന ഈ പ്രദേശം 50 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ്, ആഫ്രിക്കയിലെ ഏറ്റവും വലിയ പെട്രോളിയം ഉൽപാദിപ്പിക്കുന്ന നൈജീരിയ, ലോകത്തിൽ ഏറ്റവുമധികം കൊക്കോ ഉൽപാദിപ്പിക്കുന്ന ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങൾ പടിഞ്ഞാറേ ആഫ്രിക്കയിൽപ്പെടുന്നു. [1]

  Western Africa (UN subregion)
പടിഞ്ഞാറേ ആഫ്രിക്ക - 1913-ലെ ഫ്രഞ്ച് കോളനികൾ.



"https://ml.wikipedia.org/w/index.php?title=പടിഞ്ഞാറേ_ആഫ്രിക്ക&oldid=1714953" എന്ന താളിൽനിന്ന് ശേഖരിച്ചത്