മണിക്കുട്ടൻ
തെന്നിന്ത്യൻ സിനിമയിലെ ഒരു അഭിനേതാവാണ് മണിക്കുട്ടൻ(Mk) . മലയാളത്തിലെ ആദ്യചിത്രം വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രമായിരുന്നു. സിനിമയിലേക്ക് വരുന്നതിനു മുമ്പ് കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചു.
Manikuttan | |
---|---|
ജനനം | Thomas James |
തൊഴിൽ | Actor |
സജീവ കാലം | 2006–present |
വ്യക്തിജീവിതം
തിരുത്തുക1983 മാർച്ച് 2 ന് ജെയിംസിന്റെയും ഏല്യാമ്മയുടെയും മകനായി ജനനം. തോമസ് ജെയിംസ് എന്നാണ് യഥാർത്ഥ നാമം.[1] തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും മഹാത്മാഗാന്ധി കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദവും നേടി.
അഭിനയ ജീവിതം
തിരുത്തുകമണിക്കുട്ടൻ സൂര്യ ടി.വിയിൽ സമ്പ്രേക്ഷണം ചെയ്തിരുന്ന കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിൽ കായംകുളം കൊച്ചുണ്ണിയുടെ കൗമാരം അഭിനയിച്ചുകൊണ്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു.[2] . 2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമാ മേഖലയിലും വരവറിയിച്ചു.[3] തുടർന്ന് നിരവധി ചലച്ചിത്രങ്ങളിൽ നായകൻ, വില്ലൻ, സഹനടൻ എന്നിങ്ങനെ വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തു.
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുകവർഷം | ചലച്ചിത്രം | കഥാപാത്രം | കുറിപ്പുകൾ | |
---|---|---|---|---|
2005 | ബോയ് ഫ്രണ്ട് | രമേശ് | ||
2006 | ബഡാ ദോസ്ത് | നന്ദു | ||
2006 | കളഭം | പാർത്ഥസാരഥി | ||
2007 | മായാവി | സതീഷ് | ||
2007 | ബ്ലാക്ക് ക്യാറ്റ് | അതിഥി വേഷം | ||
2007 | ഛോട്ടാ മുംബൈ | സൈനു | ||
2007 | ഹാർട്ട് ബീറ്റ്സ് | മനു | ||
2007 | ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ | അലക്സ് | ||
2008 | ട്വന്റി:20 | അതിഥി താരം | ഹെ ദിൽ ദീവാന എന്ന ഗാനരംഗത്ത് | |
2008 | മിന്നാമിന്നിക്കൂട്ടം | |||
2008 | കുരുക്ഷേത്ര | പ്രകാശ് | ||
2008 | പോസിറ്റീവ് | ഉദയൻ | ||
2009 | സ്വപ്നങ്ങളിൽ ഹെയ്സൽ മേരി | ജോയ് | ||
2009 | പാസഞ്ചർ | സുധി | ||
2009 | ഡോക്ടർ പേഷ്യന്റ് | റഫീഖ് | ||
2009 | മേഘതീർത്ഥം | ബാലുനാരായണന്റെ ചെറുപ്പം | ||
2009 | സ്വന്തം ലേഖകൻ | റിപ്പോർട്ടർ | ||
2010 | വലിയങ്ങാടി | അനന്ദു | ||
2010 | തത്ത്വമസി | ശ്രീരാമൻ | ||
2010 | ചാവേർപ്പട | അമീർ | ||
2010 | എൽസമ്മ എന്ന ആൺകുട്ടി | ജെറി | ||
2010 | ഫോർ ഫ്രണ്ട്സ് | വിഷ്ണു | ||
2011 | ഡോക്ടർ ലൗ | വെങ്കിടി | ||
2011 | പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ | രാജേഷ് | ||
2012 | കുഞ്ഞളിയൻ | വിനയൻ | ||
2012 | തട്ടത്തിൻ മറയത്ത് | നജാഫ് | ||
2012 | സിംഹാസനം | |||
2012 | സീൻ ഒന്ന് നമ്മുടെ വീട് | റഫീഖ് | ||
2013 | ഹോട്ടൽ കാലിഫോർണിയ | ശരത്ത് | ||
2013 | ക്രൊക്കോഡൈൽ ലവ് സ്‌റ്റോറി | ശ്രീരാജ് | ||
2014 | ഗോഡ്സ് ഓൺ കണ്ട്രി | |||
2014 | സ്നേഹമുള്ളൊരാൾ കൂടെയുള്ളപ്പോൾ | |||
2015 | ലോഹം | അതിഥി വേഷം | ||
2016 | പാവാട | S.I. സുരേഷ് | ||
2016 | കരിങ്കുന്നം സിക്സസ് | വിഷ്ണു | ||
2016 | ഒപ്പം | ദേവയാനിയുടെ അനിയൻ | ||
2017 | 1971: ബിയോണ്ട് ബോർഡേഴ്സ് | |||
2017 | മാസ്റ്റർപീസ് | അതിഥിവേഷം | ||
2018 | നിമിർ | സെമ്പകവല്ലിയുടെ ഭർത്താവ് | തമിഴ് ചലച്ചിത്രം | |
2018 | കമ്മാര സംഭവം | തിലകൻ പുരുഷോത്തമൻ / മണിക്കുട്ടൻ | ||
2019 | മാമാങ്കം | മോയിൻ | ||
2019 | തൃശ്ശൂർ പൂരം | അലി | ||
2019 | ബി നിലവറയും ഷാർജാപ്പള്ളിയും | പരശു | ||
2020 | റൂട്ട്മാപ്പ് | ശബരീഷ് | ||
2021 | മരയ്ക്കാർ | മോയിൻ കുട്ടി |
ടെലിവിഷൻ
തിരുത്തുകസീരിയലുകൾ
തിരുത്തുക- ദേവീ മാഹാത്മ്യം (ഏഷ്യാനെറ്റ്)
- ബ്ലാക്ക് & വൈറ്റ് (ഏഷ്യാനെറ്റ്)
- കായംകുളം കൊച്ചുണ്ണി (സൂര്യ ടി.വി.)
അവതാരകനായി
തിരുത്തുക- സൂപ്പർ ജോഡി (സൂര്യ ടി.വി.)
- റാണി മഹാറാണി (സൂര്യ ടി.വി.)
റിയാലിറ്റി ഷോ
തിരുത്തുക- ബിഗ് ബോസ് മലയാളം Winner സീസൺ 3 (ഏഷ്യാനെറ്റ്)
അവലംബം
തിരുത്തുക- ↑ "Onnum Onnum Moonnu-Manikundan". Mazhavil Manorama. Archived from the original on 30 June 2014. Retrieved 3 February 2014.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-22. Retrieved 2021-03-11.
- ↑ C, Sharika (21 July 2013). "This love story crawls". Archived from the original on 21 February 2014. Retrieved 4 February 2014 – via www.thehindu.com.
ബാഹ്യ കണ്ണികൾ
തിരുത്തുക