മുകേഷ് (നടൻ)
മലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ ഒരു നടനാണ് മുകേഷ്. പ്രശസ്ത നാടക നടനും, നാടകസംവിധായകനും ആയ ഒ.മാധവന്റെ മകനാണ് മുകേഷ്. മുകേഷിന്റെ ചെറുപ്പകാലത്തിലെ പേരു് മുകേഷ് ബാബു എന്നായിരുനനു. മുകേഷിന്റെ അമ്മ വിജയകുമാരി പ്രശസ്തയായ നാടകനടിയും ഒരിക്കൽ കേരളസംസ്ഥാന നാടകനടിക്കുളള അവാർഡും നേടിയിട്ടുളളവരുമാണ്. കേരള സംഗീതനാടക അക്കാദമി ചെയർമാനായിരുന്നു [1] ഇപ്പോൾ അദ്ദേഹം കേരള നിയമസഭയിലെ ഒരു അംഗമാണ്. കൊല്ലം നിയമസഭാമണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിയ്ക്കുന്നത്.
മുകേഷ് | |
---|---|
![]() മുകേഷ് (2010-ലെ ചിത്രം) | |
കേരളനിയമസഭയിലെ അംഗം | |
പദവിയിൽ | |
പദവിയിൽ വന്നത് മേയ് 21 2016 | |
മുൻഗാമി | പി.കെ. ഗുരുദാസൻ |
മണ്ഡലം | കൊല്ലം |
വ്യക്തിഗത വിവരണം | |
ജനനം | മുകേഷ് ബാബു മാർച്ച് 5, 1957 കൊല്ലം |
രാഷ്ട്രീയ പാർട്ടി | സി.പി.എം. |
പങ്കാളി | സരിത ( 2007 വരെ) മേതിൽ ദേവിക (2013 മുതൽ) |
മക്കൾ | രണ്ട് മകൻ |
അമ്മ | വിജയകുമാരി |
അച്ഛൻ | ഒ. മാധവൻ |
വസതി | കൊല്ലം |
As of സെപ്റ്റംബർ 20, 2020 ഉറവിടം: നിയമസഭ |
ചലച്ചിത്ര ജീവിതംതിരുത്തുക
1982-ൽ പുറത്തിറങ്ങിയ ബലൂൺ എന്ന ചിത്രത്തിലൂടെയാണ് മുകേഷ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത നിരവധി ഹാസ്യചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 1989-ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിൽ വഴിത്തിരിവായത്.ഉപനായകനായിട്ടാണ് മുകേഷ് ഭൂരിഭാഗം സിനിമകളിലും അഭിനയിച്ചിട്ടുള്ളത്. ഒരു സി ബി ഐ ഡയറിക്കുറിപ്പ്, അപരൻ,തനിയാവർത്തനം,കാക്കത്തൊള്ളായിരം, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാഫാദർ ഒറ്റയാൾ പട്ടാളം, കല്യാണ പിറ്റേന്ന്, ഫ്രണ്ട്സ് മാട്ടുപെട്ടി മച്ചാൻ, മാന്നാർ മത്തായി സ്പീക്കിംഗ്, അമേരിക്കൻ അമ്മായി, അമ്മായി, കാക്കക്കുയിൽ, ടു ഹരിഹർ നഗർ എന്നിവയാണ് പ്രധാന സിനിമകൾ.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ്തിരുത്തുക
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലം നിയമസഭാ മണ്ഡലത്തിൽ നിന്ന് സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ച മുകേഷ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇടതുപക്ഷ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബമാണെങ്കിലും സിനിമയ്ക്കു വേണ്ടി അധ്യാപകൻ്റെ ഉപദേശപ്രകാരം അദ്ദേഹം രാഷ്ട്രീയത്തിൽ നിന്നും അകന്നു നിന്നിരുന്നു. എതിർസ്ഥാനാർത്ഥിയായിരുന്ന കോൺഗ്രസിലെ സൂരജ് രവിയെ 17611 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോല്പിച്ചാണ് മുകേഷ് നിയമസഭയിലെത്തിയത്. 2016 ജൂൺ 2-ന് മറ്റ് എം.എൽ.എമാർക്കൊപ്പം അദ്ദേഹവും സത്യപ്രതിജ്ഞ ചെയ്തു.
ചിത്രശാലതിരുത്തുക
2008 ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ
അവലംബംതിരുത്തുക
- ↑ മാതൃഭൂമി:വത്സലയും മുകേഷും അക്കാദമി ഭാരവാഹികൾ 29 മാർച്ച് 2010ന് ശേഖരിച്ചത്
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Mukesh (actor) എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |