കൊച്ചി-മുസിരിസ് ബിനാലെ 2018
കൊച്ചി മുസിരിസ് ബിനാലെയുടെ നാലാം പതിപ്പാണു 2018ൽ നടക്കുന്നത്. അനിതാ ഡ്യൂബ് ക്യൂറേറ്റ് ചെയ്യുന്ന ഈ എഡിഷൻ 2018 ഡിസംബർ 12 മുതൽ 2019 മാർച്ച് 29 വരെയാണു ഇത് നടക്കാൻ പോകുന്നത്.[1] മുൻതവണകളെപ്പോലെ തന്നെ ആസ്പിൻവാൾ, പെപ്പർഹൗസ്, കാശി ആർട്ട് കഫേ, കബ്രാൾ യാഡ്, ഡേവിഡ് ഹാൾ എന്നിവിടങ്ങളാണ് വേദികൾ.[2] 2018 ബിനാലെയുടെ ആർട്ടിസ്റ്റുകളുടെ ആദ്യ പട്ടികയിൽ 13 ഇന്ത്യക്കാരാണ് ആണ് ഉള്ളത്.[3]
കൊച്ചി-മുസിരിസ് ബിനാലെ 2018 കൊച്ചി മുസിരിസ് ബിനാലെ | |
---|---|
![]() | |
തരം | സമകാലിക കലകൾ |
ആരംഭിച്ചത് | ഡിസംബർ 12, 2018 |
അവസാനം നടന്നത് | മാർച്ച് 29, 2019 |
സ്ഥലം (കൾ) | കൊച്ചി, ഇന്ത്യ |
Website | ഔദ്യോഗിക വെബ് വിലാസം |
2016<< |
ചരിത്രം തിരുത്തുക
കൊച്ചി മുസിരിസ് ബിനാലെ 2012 ലായിരുന്നു ആരംഭിച്ചത്. 30 വിദേശരാജ്യങ്ങളിൽ നിന്നായി 88 ചിത്രകാരന്മാർ തങ്ങളുടെ കലാസൃഷ്ടികൽ ഇരുപതോളം വേദികളിലായി ആണ് പ്രദർശിപ്പിച്ചു. 2012 ഡിസംബർ 12ന് തുടങ്ങിയ കലാപ്രദർശനം മൂന്ന് മാസം നീണ്ടുനിന്നു 2013 മാർച്ച് 17നു് അവസാനിച്ചു.
ക്യൂറേറ്റർ പ്രമേയം തിരുത്തുക
അന്യതയിൽ നിന്നും അന്യോന്യതയിലേക്ക് എന്നതായിരുന്നി ബിനാലെ നാലാം ലക്കത്തിലെ ക്യൂറേറ്റർ പ്രമേയം.
കുട്ടികൾക്കായുള്ള ആർട്ട് റൂം തിരുത്തുക
സ്കൂൾ വിദ്യാർത്ഥികളിൽ സമകാലീന കലാഭിരുചി വളർത്തുന്നതിൻറെ ഭാഗമായി കൊച്ചി ബിനാലെ ഫൗണ്ടേഷൻ നടത്തി വരുന്ന ആർട്ട് ബൈ ചിൽഡ്രൻ പദ്ധതിയുടെ ഭാഗമായി ആർട്ട് റൂം. തുറന്നിരുന്നു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ കലാസൃഷ്ടികളുടെ രചന നടത്താനും അത് പ്രദർശിപ്പിക്കാനുമുള്ള സ്ഥലമാണ് ആർട്ട് റൂം. [4]
പങ്കാളികളാവുന്ന പ്രധാന കലാകാരന്മാർ തിരുത്തുക
32 രാജ്യങ്ങളിൽ നിന്നായി 138 കലാകാരന്മാരുടെ 94 പ്രൊജക്ടുകളാണ് ഇത്തവണത്തെ ബിനാലെയിൽ പ്രദർശിപ്പിക്കുന്നത്. [5]
ജിതിഷ് കല്ലാട്ട്, കെ പി ജയശങ്കർ, ആര്യകൃഷ്ണൻ രാമകൃഷ്ണൻ, മോച്ചു സതീഷ് പി.ആർ, വി വി വിനു, ഊരാളി, വിപിൻ ധനുർധരൻ, ശാന്ത, വേദ തൊഴൂർ കൊല്ലേരി എന്നിവരാണ് ബിനാലെ നാലാം ലക്കത്തിൽ പങ്കെടുക്കുന്ന മലയാളികൾ.
ഇതും കാണുക തിരുത്തുക
അവലംബം തിരുത്തുക
- ↑ "കൊച്ചി-മുസിരിസ് ബിനാലെ നാലാം പതിപ്പിൽ പങ്കെടുക്കുന്ന പ്രമുഖർ ഇവരൊക്കെ". ഏഷ്യാനെറ്റ് ന്യൂസ്. ശേഖരിച്ചത് 2018-07-23.
- ↑ "കൊച്ചി മുസ്സരിസ് ബിനാലെ ഇനി സർക്കാർ നിയന്ത്രണത്തിൽ; ആസ്പിൻവാൾ സ്ഥിരം വേദി". ഏഷ്യാനെറ്റ് ന്യൂസ്. ശേഖരിച്ചത് 2018-07-23.
- ↑ "കൊച്ചി ബിനാലെ നാലാം ലക്കം: ആർട്ടിസ്റ്റുകളുടെ ആദ്യ പട്ടിക പുറത്തിറക്കി". Mathrubhumi. മൂലതാളിൽ നിന്നും 2018-12-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-07-23.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-12-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-12-16.
- ↑ http://www.deshabhimani.com/news/kerala/kochi-biennale/764073