പാരീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്രഞ്ച് ഗയാന സ്വദേശിയായ കലാകാരിയും ഹെൽത്ത് ടെക് പൊളിറ്റിക്സ് പ്രോക്ടീഷണറും കീമെറ്റിക്/ കുണ്ഡലിനി യോഗ ടീച്ചറുമാണ് തബിതാ രിസൈർ (ജനനം : 1989).

തബിതാ രിസൈർ
ജനനം
തബിതാ രിസൈർ

1989
ദേശീയതഫ്രഞ്ച്

ജീവിതരേഖ തിരുത്തുക

പാരീസിൽ നിന്ന് എക്കണോമിക്സിൽ ബിരുദവും കലാപഠനത്തിൽ ലണ്ടനിൽ നിന്ന് ബിരുദാനന്ദ ബിരുദവും നേടി. നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

കൊച്ചി മുസിരിസ് ബിനലെ 2018 തിരുത്തുക

മാനവരാശിയെ വിഴുങ്ങുവാൻ സാങ്കേതികവിദ്യയെ അനുവദിക്കുന്നതിൽ യൂറോപ്പും അമേരിക്കയും വിലപിക്കാത്തതിലുള്ള ധ്വനിയെ 'സോറോ ഫോർ ദ റിയൽ സോറോ' എന്ന കലാസൃഷ്ടിലൂടെ പ്രതിഫലിപ്പിക്കുകയാണ് കൊച്ചി മുസ്സിരിസ് ബിനാലെയുടെ നാലാം ലക്കത്തിൽ [1][2]ആഫ്രിക്കയുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും വസ്തുക്കളും അറിവുകളും ചൂഷണം ചെയ്യുന്നതു മുതൽ അടിമത്തത്തിൻറേയും കോളനിവൽക്കരണത്തിൻറേയും അക്രമാസക്തമായ ചരിത്രത്തെ കലാസൃഷ്ടിയിലൂടെ അനാവരണം ചെയ്യുകയാണ് 'സോറോ ഫോർ ദ റിയൽ സോറോ'. ബിനാലെയുടെ മുഖ്യ വേദിയായ ആസ്പിൻവാൾ ഹൗസിലാണ് ഇത് പ്രദർശിപ്പിച്ചിരിക്കുന്നത്.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2018-12-28.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2018-12-28.

പുറം കണ്ണികൾ തിരുത്തുക

  • വെബ് സൈറ്റ്
"https://ml.wikipedia.org/w/index.php?title=തബിതാ_രിസൈർ&oldid=3786957" എന്ന താളിൽനിന്ന് ശേഖരിച്ചത്