അനോലി പെരേര
ശ്രീലങ്കയും ബാംഗ്ലൂരും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ചിത്രകാരിയും ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റുമാണ് അനോലി പെരേര (ജനനം. 1962). കൊളംബോ ആർട്ട് ബിനലെയിലും മറ്റ് അന്താരാഷ്ട്ര പ്രദർശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്.[1]
അനോലി പെരേര | |
---|---|
ജനനം | അനോലി പെരേര കൊളംബോ |
ദേശീയത | ശ്രീലങ്കൻ |
തൊഴിൽ | ചിത്രകാരിയും ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റും |
ജീവിതരേഖ
തിരുത്തുകകൊളംബോയിലാണ് അനോലി ജനിച്ചത്. സാമൂഹ്യശാസ്ത്രത്തിൽ കൊളംബോ സർവകലാശാലയിൽ നിന്ന് ബിരുദം നേടി. 1988 നും 1992 നുമിടക്ക് അമേരിക്കയിൽ പ്രിൻസ്റ്റൺ വിഷ്വൽ ആർട്സ് സ്കൂളിൽ പഠിച്ചു. തീർത്ഥ ഇന്റർനാഷണൽ ആർട്ട് കളക്ടീവ് എന്ന കൂട്ടായ്മക്ക് കൊളംബോയിൽ നേതൃത്വം നൽകുന്നു.
സ്വകാര്യശേഖരത്തിലുള്ള പുസ്തകങ്ങളും കുടുംബചിത്രങ്ങളും തുണിത്തരങ്ങളും ചെറിയ പെട്ടികളുമൊക്കെ ഉപയോഗിച്ച് കല നിർമ്മിക്കുന്ന പെരേര അവയൊക്കെ എങ്ങനെ മനുഷ്യനെ പ്രാഥമിക ആവശ്യങ്ങളിൽ നിന്നുമകറ്റുന്നുവെന്ന് കാണിച്ചു തരുന്നു. അത്തരം വസ്തുക്കളെ ശില്പങ്ങളും ചിത്രതിരശീലകളും പെയിൻറിങ്ങുകളും ഇൻസ്റ്റലേഷനുകളുമായി മാറ്റുന്നതിലൂടെ വീട്, സമൂഹം, ചരിത്രം എന്നിവയുടെയും അവയുടെ നിയന്ത്രണങ്ങളുടെയും ബോധത്തെ അവർ അവതരിപ്പിക്കുന്നു. ലോകം കൂടുതൽ പരസ്പര ബന്ധിതമായി ക്കൊണ്ടിരിക്കുമ്പോൾ പെരേരയുടെ വസ്തുക്കൾ അവ്യക്തവും പാരസ്‌പരികവുമായ ആസക്തികൾ എങ്ങനെ ചിതറി കിടക്കുന്നുവെന്ന് കാണിച്ചു തരുന്നു. മുപ്പതു വർഷത്തെ ആഭ്യന്തര യുദ്ധകാലത്ത് മെച്ചപ്പെട്ട ജീവിതത്തിനും പഠനത്തിനും തൊഴിലിനുമായി പശ്ചിമേഷ്യയിലേയ്ക്കും ഓസ്ട്രേലിയയിലേയ്ക്കുമൊക്കെ നിരവധി മനുഷ്യർ പെരേരയുടെ ജന്മനാടായ ശ്രീലങ്കയിൽ നിന്നും കുടിയേറിയിരുന്നു.[2]
പുരസ്കാരങ്ങൾ
തിരുത്തുക- യംങ് ആർട്ടിസ്റ്റ് പുരസ്കാരം കൊളംബോ നാഷണൽ ആർട്ട് ഗാലറി
കൊച്ചി മുസിരിസ് ബിനാലെ 2018
തിരുത്തുകഅനോലി ബിനാലെ നാലാം ലക്കത്തിൽ ഐ ലൈറ്റ് മൈ ഹൈയർ ലൂസ്: പ്രൊട്ടസ്റ്റ് സീരിസ് എന്ന വിഖ്യാത ഫോട്ടോ പരമ്പരയാണ് അവതരിപ്പിച്ചത്. കലാകാരി തന്റെ ചെറുപ്പകാലത്ത് മുത്തശ്ശിയുടെ വീട്ടിലെ ആൽബത്തിലും ചുവരിലെ ഫ്രയിമുകളിലും കണ്ട പൂർവിക രായ സ്ത്രീകളുടെ ബ്ളാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് തയ്യാറാക്കിയതാണ് ഇത്. സ്ത്രീകൾ മുടി കൊണ്ട് മുഖം മറയ്ക്കുന്ന നിസാര ചേഷ്ട്ട കൊണ്ട് ആൺ നോട്ടങ്ങൾ തടയുവാൻ മിക്കവാറും ശ്രീലങ്ക ൻ കുടുംബ പശ്ചാത്തലങ്ങളിൽ സ്ത്രീകൾ തുടർന്ന് പോന്ന മാർഗ്ഗ ങ്ങളെ പുനർസൃഷ്ടിക്കുകയാണ് ഈ രചന. സ്വാതന്ത്ര്യലബ്ധിക്ക് മുൻപുള്ള ശ്രീലങ്കൻ പലായനങ്ങളുടെ വികാരം പേറുന്ന ജീൻ അരസനായകയുടെ ഇതേ തലക്കെട്ടിലുള്ള കവിതയി ലൂടെ ഓർമ്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തന്റെ അമ്മയും താനും തമ്മിലെ കനപ്പെട്ട വൈകാരിക അകൽച്ചയാണ് പെരേര പങ്കുവെക്കുന്നത്.[3]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-05.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-03-05.
- ↑ അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018