ഒരു ഡോക്യുമെന്ററി സംവിധായികയും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ മാധ്യമ വിഭാഗത്തിലെ അധ്യാപികയുമാണ് അഞ്ജലി മോൺടെയ്റോ. കെ.പി. ജയശങ്കറും അഞ്ജലിയും ചേർന്ന് നിർമ്മിച്ച വിവിധ ഡോക്യുമെന്ററികൾക്ക് മുപ്പതിലേറെ ഫിലിം ഫെസ്റ്റിവലുകളിൽ ദേശീയ - അന്തർദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നിരവധി ഫിലിം ഫെസ്റ്റിവലുകളുടെ ജൂറിയായും പ്രവർത്തിച്ചിട്ടുണ്ട്. പോപ്പുലർ - അക്കാദമിക് വ്യവഹാരങ്ങളിൽ ശ്രദ്ധ ലഭിക്കാതെ പോകുന്ന കാലാവസ്ഥാ അനീതിയുടെ ഇരകൾ, ജയിൽപ്പുള്ളികൾ, എച്ച്.ഐ.വി. ബാധിതർ തുടങ്ങിയവരുടെ കഥകളാണ് ഇവരുടെ ചെറുചലച്ചിത്രങ്ങൾ പറയുന്നത്. [1]

അഞ്ജലി മോൺടെയ്റോ
തൊഴിൽഡോക്യുമെന്ററി സംവിധായിക

കൊച്ചി മുസിരിസ് ബിനാലെ 2018

തിരുത്തുക

മുംബെയിലെ പരുത്തിമില്ലുകളുടെ കഥപറയുന്ന സാച്ച (ദി ലൂം)എന്ന ഡോക്യുമെന്ററിയാണ് ബിനാലെയുടെ നാലാം ലക്കത്തിൽ അവതരിപ്പിച്ചത്. മിക്ക മില്ലുകളും അടുത്ത കാലത്ത് അടച്ചതിനാൽ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു. മില്ലുകൾ പ്രവർത്തിച്ചിരുന്നയിടത്ത് മാളുകളും ഓപീസ് സമുച്ചയങ്ങളും പൊങ്ങിയിരിക്കുന്നു. പുതിയ ലോകത്ത് നഗര്ത്തിന്റെ ഓർമ്മകളിൽ മില്ലുകൾ എങ്ങനെ ഇഴചേരുന്നു? എന്നാണ് ഈ സാച്ച അന്വേഷിക്കുന്നത്. നാരായൺ സുർവെയുടെ കവിതയും സുധീർ പട്‌വർധന്റെ പെയിന്റിംഗുകളും ഷഹീർ അമർ ഷെയ്ഖ് കൾച്ചറൽ ഗ്രൂപ്പിന്റെ സംഗീതവും ഈ സിനിമയിലുണ്ട്. [2][3]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-05.
  2. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-03-05.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അഞ്ജലി_മോൺടെയ്റോ&oldid=4098567" എന്ന താളിൽനിന്ന് ശേഖരിച്ചത്