കൊച്ചി-മുസിരിസ് ബിനാലെ 2014
ഇന്ത്യയിൽ നടന്ന ആദ്യ ബിനാലെയുടെ രണ്ടാം പതിപ്പാണ് കൊച്ചി-മുസിരിസ് ബിനാലെ 2014. 2014 ഡിസംബറിൽ ആരംഭിക്കുന്ന രണ്ടാം ബിനലെ 108 ദിവസം നീണ്ടു നിൽക്കും. പി ടി ഉഷയാണ് രണ്ടാമത് കൊച്ചി-മുസിരിസ് ബിനാലെയുടെ ഗുഡ്‌വിൽ അംബാസഡർ. 'ലോകാന്തരങ്ങൾ' (Whorled exploration) എന്ന പേരിൽ ഈ രണ്ടാം പതിപ്പ് ക്യൂറേറ്റ് ചെയ്യുന്നത് ജിതീഷ് കല്ലാട്ടാണ്.
കൊച്ചി-മുസിരിസ് ബിനാലെ 2014 കൊച്ചി മുസിരിസ് ബിന്നാലെ | |
---|---|
തരം | സമകാലിക കലകൾ |
ആരംഭിച്ചത് | ഡിസംബർ 12, 2014 |
അവസാനം നടന്നത് | മാർച്ച് 31, 2014 |
സ്ഥലം (കൾ) | കൊച്ചി, ഇന്ത്യ |
Website | ഔദ്യോഗിക വെബ് വിലാസം |
2012<< - >>2016 |
വേദികൾ
തിരുത്തുകതുടങ്ങി എട്ട് വേദികളാണ് ഉള്ളത്. എട്ടു വേദികളിൽ ഏഴും ഫോർട്ട് കൊച്ചിയിലാണ്. ഇതിനു സമാന്തരമായി ഇരുപത്തഞ്ചോളം പ്രദർശനങ്ങൾ നടക്കുന്നുണ്ട്.
സമാന്തര പ്രദർശനങ്ങൾ
തിരുത്തുകവേദി | പ്രദർശനം |
---|---|
ജ്യൂ ടൗണിലെ മാണ്ഡലി ഹാൾ | പെപ്പർ ഹൗസ് റെസിഡൻസ് ഷോ |
കോസ്‌മോപൊളിറ്റൻ കൾട്ട് ഗ്യാലറി | ചിൽഡ്രൻസ് ബിനാലെയുടെ ഭാഗമായി ബാലപ്രതിഭ ക്ലിന്റിന്റെ ചിത്രപ്രദർശനം |
മുഹമ്മദലി വെയർഹൗസ് മട്ടാഞ്ചേരി, കെ.വി.എ. ബ്രദേഴ്‌സ് | സ്റ്റുഡന്റ്‌സ് ബിനാലെ |
പാർട്ണർ പ്രൊജക്ടുകൾ
തിരുത്തുകവേദി | പ്രദർശനം |
---|---|
ആസ്പിൻവാൾ ഹൗസ് | മുസ്സിരിസ് വാർഫിന്റെ മുള മേൽക്കൂര |
ആസിയാബായി ട്രസ്റ്റ് ഹാൾ, മട്ടാഞ്ചേരി ബസാർ റോഡ് | 'ഉമ്മിജാൻ' ഫോട്ടോ പ്രദർശനം |
ജ്യൂ ടൗൺ ഹെറിറ്റേജ് ആർട്‌സ് | കോസ്‌മോളജി ടു കാർട്ടോഗ്രാഫി |
യുസുഫ് ആർട് ഗ്യാലറിയിൽ | 'റീഡിംഗ് റൂം' |
കൊളാറ്ററൽ പ്രോജക്റ്റുകൾ
തിരുത്തുകഫോർട്ട് കൊച്ചി ബീച്ചിൽ രതിൻ ബർമൻ, മൻസൂർ അലി, പല്ലവി പോൾ എന്നിവർ ചേർന്നൊരുക്കിയ കൊളാറ്ററൽ പ്രൊജക്ട്. ഫോർട്മാനർ ഹോട്ടലിലെ ആർട്ടറി ഗ്യാലറിയിൽ സി.എൻ. കരുണാകരന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നു. ആർഡിഒ ഓഫീസിനോടനുബന്ധിച്ച് റോബർട്ട് ഡിസൂസയുടെ കൊളാറ്ററൽ. ഇവയുൾപ്പെടെ 16 കൊളാറ്ററൽ പ്രൊജക്ടുകളാണ് ബിനാലെയോടനുബന്ധിച്ചുള്ളത്. പ്രിൻസസ് സ്ട്രീറ്റിലെ റോസ് ബംഗ്ലാവ്, പെപ്പർ ഹൗസിനെതിർവശത്തെ ഗ്രീനിക്‌സ് വില്ലേജ്, മട്ടാഞ്ചേരി കോമ്പാറമുക്കിലെ മിൽഹാൾ കോമ്പൗണ്ട്, ബസാർ റോഡിൽ ബാക്‌യാർഡ് സിവിലൈസേഷൻ ഗ്യാലറി 951, ആർട് വില്ല, ഗ്യാലറി ഒഇഡി, ഡച്ച് പാലസ് എന്നിവടങ്ങളിലും ജ്യൂ ടൗണിലെ യൂസുഫ് ആർട് ഗ്യാലറി, യൂസുഫ് ബിൽഡിംഗ് എന്നിവിടങ്ങളിലെല്ലാം കൊളാറ്ററൽ പ്രോജക്ടുകളുണ്ട്.
പങ്കാളികളായ പ്രധാന കലാകാരന്മാർ
തിരുത്തുക30 രാജ്യങ്ങളിൽനിന്നായി 93 കലാകാരന്മാർ ഇത്തവണ പങ്കെടുക്കുന്നുണ്ട്. ഇതിൽ 14 പേർ മലയാളികളാണ്. ഒന്നാം ബിനാലെയിൽ പങ്കെടുത്ത വത്സൻ കൂർമ കൊല്ലേരി മാത്രമാണ് ഇത്തവണ പങ്കാളിയാകുന്നത്.[1]
- അക്ബർ പദംസി (ഇന്ത്യ)
- അജി വി.എൻ (ഇന്ത്യ)
- അഡ്രിയാൻ പാത്സി
- അനീഷ് കപൂർ (ഇന്ത്യ)
- അരുൺ കെ.എസ് (ഇന്ത്യ)
- ആനി ലൈ ക്വൻ വാൻ
- ആൻഡ്രൂ ആനന്ദ വൂഗൽ
- ഇഖ്രാ തൻവീർ
- സി. ഉണ്ണിക്കൃഷ്ണൻ (ഇന്ത്യ)
- എൻ.എസ്. ഹർഷ(ഇന്ത്യ)
- കാദർ അത്തിയ
- കെ.ജി. സുബ്രമണ്യൻ(ഇന്ത്യ)
- കെ.എം. മധുസൂദനൻ(ഇന്ത്യ)
- കെ.എം. വാസുദേവൻ നമ്പൂതിരി (ഇന്ത്യ)
- കേറ്റി പാറ്റർസൺ
- ക്രിസ്ത്യൻ വാൽഡ്ഫോഗെൽ
- ക്വാൻ ഷെങ് ചീ
- ഖലീൽ റാബാ
- ഗീഡോ ഫാൻ ഡെർ വെർഫ്
- ഗുലാം മുഹമ്മദ് ഷെയ്ഖ്(ഇന്ത്യ)
- ചെൻ ചീ-ജെൻ
- ജനീൻ അന്തോണി
- ജിജി സ്കറിയ(ഇന്ത്യ)
- ജൂലിയൻ ഷാരിയേർ
- ഡാനിയേൽ ബോയ്ഡ്
- ഡേവിഡ് ഹോർവിത്സ്
- താരാ കെൽറ്റൺ
- തിയോ എഷെട്ടു
- ദയാനിതാ സിങ്(ഇന്ത്യ)
- നടരാജ് ശർമ്മ (ഇന്ത്യ)
- നയീം മുഹൈമെൻ
- നവീൻ തോമസ്(ഇന്ത്യ)
- നവ്ജോത് അൽത്താഫ്
- നിഖിൽ ചോപ്ര(ഇന്ത്യ)
- നേഹേ ചോക്സി
- പാർവ്വതി നായർ(ഇന്ത്യ)
- പീറ്റർ റോസൽ
- പുനലൂർ രാജൻ(ഇന്ത്യ)
- പോർസ് & റാവു
- പ്രശാന്ത് പാണ്ഡെ(ഇന്ത്യ)
- പ്രജക്ത പോട്നിസ്
- ഫിയോണ ഹാൾ
- ഫ്രാൻചെസ്കോ ക്ളെമൻതേ
- ബിജോയ് ജെയിൻ(ഇന്ത്യ)
- ബിജു ജോസ്(ഇന്ത്യ)
- ബെനീത പെർസിയാൽ(ഇന്ത്യ)
- ഭാർതി ഖേർ(ഇന്ത്യ)
- മനീഷ് ചായി
- മാർക്ക് ഫോർമനെക
- മാർക്ക് വോളിഞ്ചർ
- മാർട്ടിൻക്രീഡ്
- മിത്തു സെൻ(ഇന്ത്യ)
- മുഹ്ന്നദ് കാദർ
- മേരി വെലാർദി
- മൈക്കിൾ നജ്ജാർ
- മൈക്കിൾ സ്റീവൻസ്, വീസോസ്
- മൈക്കിൾ സ്റ്റീവൻസ്, വിസോസ്
- മോനാ ഹത്തും (പാലസ്തീൻ)
- യാങ് ഷെങ്ഷോങ്
- യോക്കോ ഓനോ
- ലാവണ്യാ മണി(ഇന്ത്യ)
- ലിൻഡി ലീ
- ലൊറോം ഗ്രാസ്സോ
- വിം ഡെൽവോയ്
- വില്യം കെൻട്രിഡ്ജ്
- വെൻഡലീൻ ഫാൻ ഓൾഡൻബോർഹ്
- ശാന്താമണി മുദ്ദയ്യ(ഇന്ത്യ)
- ഷാപൂർ പൊയാൻ(ഇറാൻ)
- ഷുമോൻ അഹ്മദ്
- ഷൂ ബിങ്
- സച്ചിൻ ജോർജ് സെബാസ്റ്റ്യൻ
- സഹെജ് റഹാൽ(ഇന്ത്യ)
- സാർനാഥ് ബാർജി
- സിസേൽ ടോലാസ്
- സുധീർ പട്വർധൻ (ഇന്ത്യ)
- സുനോജ്. ഡി
- സുമാക്ഷി സിങ്(ഇന്ത്യ)
- സുരേന്ദ്രൻ നായർ(ഇന്ത്യ)
- സുശാന്ത് മണ്ഡൽ(ഇന്ത്യ)
- സുശാന്ത് മണ്ഡൽ
- ഹമ്റാ അബ്ബാസ്
- ഹാൻസ് ഓപ് ദ് ബീക്ക്
- ഹേമാ ഉപാധ്യായ്
- ഹോ ത്സു ന്യാൻ
- ഹോ റൂയ് ആൻ
- ഹ്യൂ ലോക്ക്
- റഖ്സ് മീഡിയാ കളക്ടീവ്(ഇന്ത്യ)
- റഫായേൽ ലൊസാൻ -ഹെമ്മർ
- റിവാനേ നൊയ്ൻ ഷ്വാണ്ടർ
- റ്യോട്ടാ കുവാക്കുബോ
പെപ്പർ ഹൗസ് റെസിഡൻസി പ്രോഗ്രാം
തിരുത്തുകകലാകാരന്മാർ ഒരിടത്തു താമസിച്ച് ഗവേഷണ നിരീക്ഷണങ്ങൾ നടത്തിയ കലാസൃഷ്ടികൾക്കു രൂപംകൊടുക്കുന്ന രീതിയാണ് ആർട് റെസിഡൻസി. ബിനാലെയുടെ ആദ്യ പതിപ്പിനുശേഷം ബിനാലെ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നാല് ജർമൻ കലാകാരന്മാരും കേരളത്തിലുള്ള 12 കലാകാരന്മാരുമാണ് പെപ്പർ ഹൗസിൽ താമസിച്ച് കലാപ്രവർത്തനം നടത്തിയത്. സ്വിസ് കൾച്ചറൽ ഓർഗനൈസേഷനായ പ്രോഹെൽ വെറ്റ്ഷ്യയുടേയും ഗോയ്‌ഥേ ഇൻസ്റ്റിറ്റിയൂട്ടിന്റെ ഭാഗമായ ബാംഗ്ലൂർ റസിഡൻസിയുടെയും ധനസഹായവും സഹകരണവും ഈ പരിപാടിക്ക് ലഭിച്ചിരുന്നു. മലയാളി കലാകാരന്മാർക്ക് ബിനാലെ ഫൗണ്ടേഷനാണ് സഹായം നൽകിയത്. മണ്ഡേല ഹാളിലായിരുന്നു ഈ പ്രദർശനം.
- ലിയോൺ - എണ്ണച്ചായ ചിത്രം
- അന ബൊൻഹോഫ് (ജർമനി) - ഫോട്ടോഗ്രാഫുകൾ
- ആമി ആത്മജ - എണ്ണച്ചായ ചിത്രം
- സബിൻ ഹോർണിക് (ജർമനി) - സിൽക്ക് തുണിയിൽ പ്രത്യേകം പതിപ്പിച്ച വലിയ ഫോട്ടോഗ്രാഫുകളുടെ വിന്യാസം
- ഇ.ജി. ചിത്ര - ഗർഭിണിയും കൈകളിൽ ബോക്‌സിംഗ് ഗ്ലൗസുകളും ധരിച്ച നഗ്നയായ സ്ത്രീയുടെ ശിൽപം
- ഡാനിയൽ കോണൽ (ജർമനി)
- കാർത്തിക്
- അവന്തിക
- കാതറിൻ വാൽ (ജർമനി)
- ആൻഡ്രേ ലൂസൻ (ജർമനി)
ആർട്ടിസ്റ്റ് സിനിമ
തിരുത്തുകനൂറ് ദിനം നീളുന്ന ചലച്ചിത്രമേളയും ഈ ബിനലെയോടൊപ്പം സംഘടിപ്പിച്ചിരുന്നു. ക്യുറേറ്റർമാരിൽ അമർ കൻവർ, ആശിഷ് രാജാധ്യക്ഷ, അമൃത് ഗംഗാർ, ബീന പോൾ, സി.എസ്. വെങ്കിടേശ്വരൻ, റാഷ സാൾട്ടി, അമോൽ പലേക്കർ, മനോജ് നായർ, ഫൈസൽ ഖാൻ, ടാഷ ജിൻവാല, മധുശ്രീ ദത്ത എന്നിവർ ഉൾപ്പെടുന്നു.
സ്റ്റുഡന്റ്‌സ് ബിനാലെ
തിരുത്തുകഎഫ്.ഐ.എ.ഇ (Foundationfor International Arts & Education), എഫ്.ഐ.സി.എ(Foundation for Indian Contemporary Art) എന്നിവയുടെ സഹകരണത്തോടെ ഭാരതത്തിലും പുറത്തുമുള്ള 36 കലാപഠന സ്ഥാപനങ്ങളിൽ നിന്നുള്ള 120 വിദ്യാർഥികളാണ് സ്റ്റുഡന്റ്‌സ് ബിനാലെയിലെ പങ്കാളികൾ.
ചിൽഡ്രൻസ് ബിനാലെ
തിരുത്തുകകുട്ടികളിലെ ചിത്രരചനാ പാടവത്തെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷൻ കുട്ടികളുടെ ബിനാലെ സംഘടിപ്പിച്ചിരുന്നത്. അന്തരിച്ച എഡ്മണ്ട് തോമസ് ക്ലിന്റിന്റെ 60 ചിത്രങ്ങൾ ബിനാലെയുടെ ഭാഗമായി പ്രദർശിപ്പിച്ചിരുന്നു.[2]
സാമ്പത്തികം
തിരുത്തുകആദ്യ ഘട്ടത്തിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഓൺലൈൻ വഴി ബിനാലെ ഫൗണ്ടേഷൻ ജനകീയ ധനസമാഹരണം നടത്തിയിരുന്നു.[3]
അവലംബം
തിരുത്തുക- ↑ "കലയുടെ വൻകര". www.deshabhimani.com. Retrieved 7 ഡിസംബർ 2014.
- ↑ "കുട്ടികളുടെ ബിനാലെയ്ക്ക് തുടക്കം കുറിച്ച് ക്ലിന്റ് ചിത്ര പ്രദർശനം". www.mathrubhumi.com. Retrieved 16 ഡിസംബർ 2014.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "കൊച്ചി മുസ്സിരിസ് ബിനാലെ: വിവാൻ സുന്ദരവും ഗീതാ കപൂറും 40 ലക്ഷം സംഭാവന നൽകും". www.mathrubhumi.com. Archived from the original on 2014-11-21. Retrieved 13 ഡിസംബർ 2014.