കർണാടക സ്വദേശിയായ ശിൽപ്പിയും ഫോട്ടോഗ്രാഫറുമാണ് എച്ച‌്.ജി. അരുൺകുമാർ(ജനനം. 1968, കർണാടക). പാരിസ്ഥിതിക പ്രശ്നങ്ങൾക്കും പാശ്ചാത്യ വ്യാവസായിക ചിന്താഗതിയും ജീവിതവും തമ്മിലുള്ള സങ്കീർണ്ണ ബന്ധത്തെ അദ്ദേഹം തന്റെ സൃഷ്ടികളുലൂടെ അന്വേഷിക്കുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ഗ്രൂപ്പ് പ്രദർശനങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

എച്ച‌്.ജി. അരുൺകുമാർ
ജനനം
ഷിമോഗ, കർണാടക
ദേശീയതഇന്ത്യൻ
തൊഴിൽശിൽപ്പിയും ഫോട്ടോഗ്രാഫറും

ജീവിതരേഖ തിരുത്തുക

കർണാടകയിലെ ഷിമോഗയിലെ പശ്ചിമഘട്ടമേഖലയിലാണ് 55-കാരനായ അരുൺകുമാർ ജനിച്ചത്. ബറോഡ് എം എസ് സർവകലാശാലയിൽ നിന്ന് സമകാലീനകല പഠിച്ചു. ഡൽഹിയിലെ ഒരു വ്യവസായ ശാലയിലും ജോലിയെടുത്തു. ഈയവസരത്തിലും അദ്ദേഹം കലാസപര്യ തുടർന്നുകൊണ്ടിരുന്നു. പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി അദ്ദേഹം ഷിമോഗയിൽ സെൻറർ ഫോർ നോളജ് ആൻഡ് എൻവയൺമൻറ് സ്ഥാപിച്ചു. സുസ്ഥിര ജീവിതത്തിനായുള്ള വിജ്ഞാനപ്രദമായ ചർച്ചകൾ സംഘടിപ്പിക്കുന്നതിനായി, സസ്റ്റെയിനബിൾ ആൾട്ടർനേറ്റീവ് ഫോർ റൂറൽ അക്കോർഡ്(സാറ) എന്ന പേരിൽ മറ്റൊരു സംഘടന ദൊംബെകൊപ്പയിലും തുടങ്ങി. [1]

പ്രദർശനങ്ങൾ തിരുത്തുക

'എംബ്രേസ് ഒർ റിവേഴ്സ്' ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട് / മാക്സ് മുള്ളർ ഭവൻ, ചെന്നൈ (2018); ശില്പം, സ്കൾപ്ച്ചർ ബിനാലെ ആർഹസ് ഡെൻമാർക്ക് (2015); ദ ഐ ആൻഡ് ദി മൈൻഡ്: ന്യൂ ഇന്റർവെൻഷൻസ് ഇൻ കണ്ടംമ്പററി ഇന്ത്യൻ ആർട്ട്, ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, ചൈന (2015), നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്ട് സ്പോൺസർ ചെയ്തത്, ബിയോണ്ട് ലിമിറ്റ്സ്, സാൻഡീഗോ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, സാൻ ഡിയാഗോ (2014), ഈസ്റ്റെറ്റിക് ബൈൻഡ് സിറ്റിസൺ ആർട്ടിസ്റ്റ്: ഫോമസ് ഓഫ് അഡ്രസ്, ചേമൂൾ, മുംബൈ (2013), ക്രോസിംഗ് സ്പേസ്, കുൻസ്താലുള്ള ഫോസ്റ്റ്, ഹാന്നോവർ, ജർമ്മനി (2013); ഇന്ത്യയിൽ കലയും ആക്ടിവിസവും 1989 മുതൽ, സ്മാർട്ട് മ്യൂസിയം ഓഫ് ആർട്ട്, ദി യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ (2013), സോൺസ് ഓഫ് കോണ്ടാക്റ്റ്, കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്ട്, നോയ്ഡ, ഇന്ത്യ (2013), കോസ്മോപൊളിറ്റൻ സ്ട്രേഞ്ചർ, ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് ഓപ്പൺ യൂണിവേഴ്സിറ്റി, ഹസ്സെൽറ്റ്, ബെൽജിയം (2012).[2]

കൊച്ചി മുസിരിസ് ബിനാലെ 2018 തിരുത്തുക

നാഗരികതയുടെ കടന്നാക്രമണം പ്രകൃതിയിൽ ഉളവാക്കുന്ന പ്രത്യാഘാതമാണ് ആർട്ടിസ്റ്റ് അരുൺകുമാർ എച് ജി കൊച്ചി-മുസിരിസ് ബിനാലെയിൽ അവതരിപ്പിച്ചത്. നാഗരികതയുടെ ഉപേക്ഷിച്ച അവശിഷ്ടങ്ങൾ കൊണ്ടാണ് അരുൺ ഈ പ്രതിഷ്ഠാപനം സൃഷ്ടിച്ചിരിക്കുന്നത്. ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസിലാണ് ഈ പ്രതിഷ്ഠാപനം. കോൺ-സ്ട്രക്ഷൻ 1, കോൺ-സ്ട്രക്ഷൻ 2 എന്നാണ് ഈ സൃഷ്ടികൾക്ക് നൽകിയിരിക്കുന്ന പേര്. കോൺക്രീറ്റ് വനങ്ങളെ സൂചിപ്പിക്കുന്നതാണ് അദ്ദേഹത്തിൻറെ പ്രതിഷ്ഠാപനങ്ങൾ. പ്രകൃതിയിലേക്ക് കോൺക്രീറ്റ് നടത്തുന്ന കടന്നുകയറ്റങ്ങൾ അദ്ദേഹം മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. ആലിൻറെ കൊമ്പുകളും ഇലകളും അടങ്ങിയ മരത്തിലേക്ക് കോൺക്രീറ്റ് കയറുന്ന രീതിയിലാണ് ഇതിൻറെ നിർമ്മാണം. ഡൽഹിയിലെ മെട്രോ റെയിൽ നിർമ്മാണ് സ്ഥലത്തു നിന്നുമാണ് ആൽമരത്തിൻറെ കഷണങ്ങൾ അദ്ദേഹത്തിന് ലഭിച്ചത്. പുനരുപയോഗിച്ച വസ്തുക്കൾ മാത്രമേ ഈ സൃഷ്ടിയിലുൾപ്പെടുത്തിയിട്ടുള്ളൂ. വ്യവസായം, നാഗരികത, എന്നിവ പ്രകൃതിയിലും മനുഷ്യരിലും ഉണ്ടാക്കുന്ന സങ്കീർണമായ ബന്ധങ്ങൾ എടുത്തുകാട്ടാനാണ് കലാകാരൻ ശ്രമിക്കുന്നത്. [3][4]വ്യവസായങ്ങൾ പുറന്തള്ളുന്ന ഖരമാലിന്യങ്ങൾ ശേഖരിച്ച് അതു കൊണ്ട് കലാസൃഷ്ടികൾ നടത്തുകയാണ് അരുൺ ചെയ്യുന്നത്. മാലിന്യകേന്ദ്രങ്ങളിൽ നിന്നും വീഞ്ഞപ്പെട്ടിയുടെ പലകകളാണ് അദ്ദേഹം കൂടുതലായും തെരഞ്ഞെടുത്തത്. വികസന മാതൃകകളിലെ പൊള്ളത്തരം തുറന്നു കാട്ടാനാണ് കോൺ-സ്ട്രക്ഷൻ എന്ന പേര് നൽകിയത്.

വൾനറബിൾ ഗാർഡിയൻസ് എന്ന പേരിൽ ഫോട്ടോഗ്രാഫി പ്രദർശനവും അദ്ദേഹം ബിനാലെയിൽ നടത്തുന്നുണ്ട്. കാർഷകപ്രതിസന്ധിയിൽപ്പെട്ട കർഷകരുടെ ദുരിതമാണ് ക്യാമറക്കണ്ണിലൂടെ അദ്ദേഹം കാഴ്ചക്കാരിലെത്തിക്കുന്നത്. കൂലിപ്പണിക്കായി കർഷകർ നഗരങ്ങളിലേക്ക് ചേക്കേറാൻ എങ്ങനെയാണ് നിർബന്ധിതരാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുനരുപയോഗിച്ച മരപ്പലകളിലാണ് ഈ ഫോട്ടോകൾ ഡിജിറ്റലായി അച്ചടിച്ചിരിക്കുന്നത്.

=അവലംബം തിരുത്തുക

  1. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-25.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-03-25.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-03-25.








.

"https://ml.wikipedia.org/w/index.php?title=എച്ച‌്.ജി._അരുൺകുമാർ&oldid=3774374" എന്ന താളിൽനിന്ന് ശേഖരിച്ചത്