ഭാരതീയനായ കലാകാരനാണ് ബി.വി. സുരേഷ്(ജനനം : 1960). വീഡിയോ, പ്രതിഷ്ഠാപനം, ഡിജിറ്റൽ പ്രിന്റുകൾ തുടങ്ങി വ്യത്യസ്ത മാധ്യമങ്ങൾ കലാ സൃഷ്ടിക്കായി ഉപയോഗിക്കുന്നു. കുട്ടികളുടെ പുസ്തകങ്ങൾക്കായി ഇല്യസ്ട്രേഷനുകൾ വരക്കാറുണ്ട്. ബറോഡ എം.എസ്. സർവകലാശാലയിൽ അധ്യാപകനായിരുന്നു.[1]

ബി.വി. സുരേഷ്
ജനനം
ബി.വി. സുരേഷ്

ജീവിതരേഖ

തിരുത്തുക

ബംഗളൂർ സ്വദേശിയായ ബി.വി. സുരേഷ് ഹൈദരാബാദ് സർവകലാശാലയിലെ അധ്യാപകനാണ്. ബറോഡ എം.എസ്. സർവകലാശാലയിൽ നിന്നും ഡിപ്ലോമ നേടി. ലണ്ടനിലെ റോയൽ കോളേജ് ഓഫ് ആർട്ടിൽ നിന്നാണ് അദ്ദേഹം ഫൈൻ ആർട്ട്സ് ബിരുദം കരസ്ഥമാക്കിയത്.[2]

സൃഷ്ടികൾ

തിരുത്തുക

കൊച്ചി മുസിരിസ് ബിനലെ 2018

തിരുത്തുക
കെയിൻ ഓഫ് റാത്ത് എന്ന യന്ത്രവത്കൃത കലാ പ്രതിഷ്ഠാപനത്തിന്റെ ഒരു ഭാഗം

'കെയിൻ ഓഫ് റാത്ത്' (ശപിക്കപ്പെട്ട വടികൾ) എന്ന യന്ത്രവത്കൃത കലാ പ്രതിഷ്ഠാപനമാണ് പ്രധാന വേദിയായ ആസ്പിൻവാൾ ഹൗസിൽ അവതരിപ്പിച്ചത്. തികച്ചും രാഷ്ട്രീയമായ പ്രമേയം യന്ത്രങ്ങളുടെ സഹായത്തോടെ ഏറെ കൗതുകകരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. വലതുപക്ഷ രാഷ്ട്രീയത്തെ നിശിതമായി വിമർശിക്കുന്ന ഈ സൃഷ്ടി, സർഗ്ഗാത്മകതയിൽ രാഷ്ട്രീയ പാർട്ടികൾ ഏർപ്പെടുത്തുന്ന നിരോധനം, ഭിന്ന സ്വരത്തെ അടിച്ചമർത്താനുള്ള ശ്രമം എന്നിവയ്ക്കെതിരെ വിമർശനമുയർത്തുന്നു.

വെളുത്ത മയിലാണ് സുരേഷിന്റെ സൃഷ്ടിയുടെ പ്രധാന ഘടകം. ബഹുവർണമുള്ള മയിലാണ് ഭാരതത്തിന്റെ ദേശീയ പക്ഷി. എന്നാൽ ഇന്ന് മയിലിനെ ഏകവർണമാക്കാൻ ചിലർ ശ്രമിച്ചു കൊണ്ടിരിക്കുന്നു. രാജ്യത്തിൻറെ നാനാത്വം ഇല്ലാതാക്കുന്നത് ഇതിലൂടെ പ്രതീകവത്കരിക്കുകയാണ് സുരേഷ്.[3]

മുള, തൂപ്പ്ചൂല്, തുണി എന്നിവയിലൂടെയാണ് സുരേഷ് തന്റെ കലാസൃഷ്ടി നിർമ്മിച്ചിരിക്കുന്നത്. വലിയ ഹാളിന് ചുറ്റും ചെറിയ മോട്ടോറുമായി നേർത്ത കമ്പികൾ വഴി മുള ബന്ധിപ്പിച്ച് നിറുത്തിയിരിക്കുന്നു. നിശ്ചിത ഇടവേളകളിൽ ഇത് നിശ്ശബ്ദതയെ ഭേദിച്ച് നിലത്ത് കുത്തുന്നു. ഇതോടൊപ്പം വലിയൊരു ചൂല് നിലം വൃത്തിയാക്കുകയും ചെയ്യുകയാണ്. കൂടാതെ അവ്യക്തമായ വീഡിയോയിലൂടെ വർത്തമാനകാല രാഷ്ട്രീയ പാർട്ടികൾ വെറുപ്പ് പരത്തുന്നതിനെയും ചിത്രീകരിച്ചിരിക്കുന്നു.സമകാലീന രാഷ്ട്രീയത്തിന്റെ അസംബന്ധങ്ങളാണ് ഈ സൃഷ്ടിയിലൂടെ വരച്ചു കാട്ടാൻ ശ്രമിക്കുന്നത്.[4]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-07. Retrieved 2019-01-06.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-08-06. Retrieved 2019-01-06.
  3. http://janayugomonline.com/cochin-binale/[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.thejasnews.com/culture/arts/kochi-muziris-biennale-98461
"https://ml.wikipedia.org/w/index.php?title=ബി.വി._സുരേഷ്&oldid=3788122" എന്ന താളിൽനിന്ന് ശേഖരിച്ചത്