ദക്ഷിണാഫ്രിക്കൻ എഴുത്തുകാരിയും കലാകാരിയുമാണ് സ്യൂ വില്യംസൺ.

സ്യൂ വില്യംസൺ
സ്യൂ വില്യംസൺ
ജനനം (1941-01-21) 21 ജനുവരി 1941  (83 വയസ്സ്)
ദേശീയതസൗത്ത് ആഫ്രിക്ക
വിദ്യാഭ്യാസംArt Students League of New York and Michaelis School of Fine Arts at the University of Cape Town
അറിയപ്പെടുന്നത്installation art, photography, video art
പുരസ്കാരങ്ങൾവിഷ്വൽ റിസർച്ച് അവാർഡ്, സ്മിത്ത്സോണിയൻ (2007)

ജീവിതരേഖ

തിരുത്തുക

1941 ൽ ഹാംപ്ഷെയറിൽ ജനിച്ച അവർ പിന്നീട് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറുകയായിരുന്നു. ന്യൂയോർക്കിലും കേപ്ടൗണിലും വിദ്യാഭ്യാസം നടത്തിയ സ്യൂ 22 വ്യക്തിഗത കലാപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. വർണവിവേചനത്തിനെതിരെ 70 കളിൽ നടന്ന ആഫ്രിക്കൻ കലാകാരന്മാരുടെ പ്രക്ഷോഭത്തിൽ പങ്കെടുത്തു.

കൊച്ചി-മുസിരിസ് ബിനാലെ 2018

തിരുത്തുക
 
സ്യൂ വില്യംസൺ കൊച്ചി മുസിരിസ് ബിനലെയിൽ അവതരിപ്പിച്ച പ്രതിഷ്ഠാപനം
 

ആസ്പിൻവാൾ ഹൗസിൽ രണ്ടിടങ്ങളിലായാണ് സ്യൂ വില്യംസണിന്റെ പ്രതിഷ്ഠാപനം ഒരുക്കിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കയിലെയും അമേരിക്കയിലെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പഴയ കപ്പൽ രേഖകൾ അടിസ്ഥാനമാക്കിയാണ് അവർ തന്റെ പ്രതിഷ്ഠാപനം ഒരുക്കിയത്. കൃത്യമായ യാത്രാ രേഖകളുള്ള അഞ്ച് കപ്പലുകളുടെ പ്രതീകാത്മകമായ സൃഷ്ടിയാണ് മെസേജസ് ഫ്രം അറ്റ്‌ലാന്റിക് പാസേജ്. ടിറ്റ, ലിബ്രാൾ, മനുവാലിറ്റ, സെർക്സെസ്, ഫയർമീ എന്നീ കപ്പലുകളുടെ വിവരങ്ങളാണ് തടിയിൽ ആലേഖനം ചെയ്തിട്ടുള്ളത്. മൂന്നു നൂറ്റാണ്ടുകളിലായി 32,000 കപ്പൽയാത്രകളാണ് വിൽപനയ്ക്കായി അടിമകളെ അമേരിക്കയിലേക്ക് കടത്തിയത്. മൃഗങ്ങളെ കടത്തുന്നതിനേക്കാൾ പരിതാപകരമായിരുന്നു ദിവസങ്ങളും മാസങ്ങളും നീണ്ട ഈ യാത്രകളെ ഓർമ്മിപ്പിക്കുന്ന പ്രതിഷ്ഠാപനമാണിത്. [1]

കറുത്ത വർഗക്കാരെ കൂട്ടത്തോടെ വേട്ടയാടി പിടിച്ച് കപ്പലുകളിൽ നിറച്ച് അമേരിക്കയിലെ തുറമുഖത്തിറക്കുന്നതാണ് രണ്ടാമത്തെ പ്രതിഷ്ഠാപനത്തിൽ സ്യൂ വില്യംസൺ സന്ദർശകർക്ക് മുന്നിലേക്കു വയ്ക്കുന്ന പ്രമേയം. അഞ്ച് വലിയ വലകൾ മുകളിൽ നിന്നും താഴേക്ക് തൂക്കിയിട്ടിരിക്കുന്നു. അതിൽ കമഴ്ത്തിയും നേരെയും കുപ്പികൾ നിറച്ചിരിക്കുന്നു. അഞ്ച് കപ്പലുകളിൽ ഉണ്ടായിരുന്ന അടിമകളുടെ പേരുകൾ ഈ കുപ്പികളിൽ ആലേഖനം ചെയ്തിരിക്കുന്നു. വലയിൽ നിന്നും കുപ്പികൾ താഴേക്ക് ഊർന്നിറങ്ങും വിധമാണ് ഈ സൃഷ്ടി. അതിലൂടെ വെള്ളം ഇറ്റിറ്റായി വീണു കൊണ്ടിരിക്കുന്നു. മുമ്പ് കേരളം സന്ദർശിച്ചപ്പോൾ ലഭിച്ച ചില അറിവുകളിൽ നിന്നാണ് സ്യൂ തൻറെ രണ്ടാമത്തെ സൃഷ്ടി രചിച്ചിരിക്കുന്നത്. കേപ് ടൗണിലെ ഡീഡ് ഓഫീസിൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രേഖകളിൽ നിന്ന് കേരളത്തിൽ നിന്നും അടിമകളാക്കി മനുഷ്യരെ കടത്തിയിരുന്നു എന്ന വിവരവും സ്യൂവിനു ലഭിച്ചു. അവരുടെ പേരു വിവരങ്ങൾ ചെളിപുരണ്ട ടീഷർട്ടുകളിൽ ആലേഖനം ചെയ്തിരിക്കുന്നു. അവ ആസ്പിൻവാൾ ഹൗസിൻറെ പടിഞ്ഞാറു ഭാഗത്ത് കപ്പൽച്ചാലിന് അഭിമുഖമായി അയയിൽ തൂക്കിയിട്ടിരിക്കുകയാണ്. ബാക്കിയുള്ളവ അവിടെ തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നു.

പുറം കണ്ണികൾ

തിരുത്തുക
  1. https://www.deshabhimani.com/news/kerala/kochi-muzris-biennale/769966
"https://ml.wikipedia.org/w/index.php?title=സ്യൂ_വില്യംസൺ&oldid=3107202" എന്ന താളിൽനിന്ന് ശേഖരിച്ചത്